ഇല്ലാതാവില്ല

കവിത                                                                      

വീരാൻകുട്ടി 


വേനലിൽ കാണാതായ
നാലുമണിപ്പൂച്ചെടി     
മഴക്കാലം വന്നപ്പോൾ    
തലനീട്ടുന്നു 
തിരിച്ചുവരില്ലെന്ന്
ആണയിട്ടവർക്കുള്ള
പൂച്ചെണ്ടാണതിൻ്റെ കയ്യിൽ


Comments
* The email will not be published on the website.