
ലേഖനം
അനിൽകുമാർ എ വി
കുഴപ്പത്തിൽ അകപ്പെടുമോയെന്ന പേടി ഒരിക്കലും ശരിയായത് ചെയ്യുന്നതിന് തടസമാവരുത്. അധികാരത്തെയും ആധിപത്യ ചിന്തയെയും എതിർക്കാൻ മുന്നോട്ടുവരികയാണ് ശരിയായ കാര്യം.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ (ECOSOC)അംഗവും അന്താരാഷ്ട്ര പ്രശസ്‌ത ലെബനീസ് നയതന്ത്രജ്ഞനുമായ മുഹമ്മദ് സഫ ഒരധ്യാപിക തന്‍റെ പാത്രത്തിൽനിന്ന് മത്സ്യത്തെ പുറത്തെടുത്ത് ക്ലാസ് മുറിയിൽവെച്ച കഥ സൂചിപ്പിക്കുമായിരുന്നു. ആരെങ്കിലും ഇരിപ്പിടത്തിൽനിന്ന് മാറിയാൽ പുറത്താക്കുമെന്ന് അവർ പറഞ്ഞു. എല്ലാ കുട്ടികളും ഇരുന്നു, മത്സ്യം ശ്വാസം മുട്ടി, കുഴപ്പത്തിൽ അകപ്പെടാതിരിക്കാൻ എല്ലാവരും നോക്കിനിൽക്കുകമാത്രം ചെയ്‌തു. ഒരു പെൺകുട്ടി എഴുന്നേറ്റ് മത്സ്യത്തിന്‍റെ അടുത്തേക്ക് ഓടി, പാത്രത്തിൽ തിരികെയിട്ടു. മത്സ്യം ചാവുന്നത് കാണാൻ വിസമ്മതിച്ചത് അവൾ മാത്രം. അധ്യാപിക തിരിച്ചെത്തിയപ്പോൾ വിശദീകരിച്ചത് അതൊരു പാഠമാണെന്ന്. കുഴപ്പത്തിൽ അകപ്പെടുമോയെന്ന പേടി ഒരിക്കലും ശരിയായത് ചെയ്യുന്നതിന് തടസമാവരുത്. അധികാരത്തെയും ആധിപത്യ ചിന്തയെയും എതിർക്കാൻ മുന്നോട്ടുവരികയാണ് ശരിയായ കാര്യം. ആ കഥയിലെ അനുഭവപാഠം പലസ്തീനെയും ലെബനനെയും കുറിച്ചാണെന്ന് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും മുഹമ്മദ് സഫ വിശദീകരിക്കുകയും ചെയ്‌തു.
53 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ഡോക്യുമെന്ററിയുടെയും പത്രപ്രവർത്തനത്തിന്‍റെയും ധാർമികതയുടെ ഗുരുതരമായ ലംഘനമായി ഇസ്രയേൽ ഹൈക്കോടതി വിധിച്ചതിനെ തുടർന്ന് ബക്രിയെ രണ്ട് ദശാബ്ദത്തോളം കോടതി വ്യവഹാരങ്ങളിൽ കുടുക്കി.
ജെനിൻ, ജെനിൻഡോക്യുമെന്‍ററി
‘‘പലസ്തീൻ ചലച്ചിത്ര വ്യവസായത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാം. നമുക്ക് ഏറെ കഴിവുകളുള്ള എത്രയോ സിനിമാ നിർമാതാക്കളുണ്ട്, എന്നാൽ ഫിലിം സ്കൂളുകളോ സ്റ്റുഡിയോകളോ ഇല്ല. നമുക്ക് ഒരു രാജ്യമില്ലാത്തതിനാൽ അടിസ്ഥാന സൗകര്യങ്ങളും വിരളം’’‐ എന്ന 2025 ഡിസംബർ അവസാനം, തന്‍റെ 72‐ാം വയസിൽ വടക്കൻ ഇസ്രയേലി നഗരമായ നഹരിയയിലെ ഗലീലി മെഡിക്കൽ സെന്‍ററിൽ നിര്യാതനായ പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രിയുടെ വാക്കുകൾ മുഹമ്മദ് സഫ ഉദ്ധരിച്ച കഥയ്‌ക്ക് സമാനമാണ്. അറബി, ഹീബ്രു ഭാഷകളിലെ കൃതികളിലൂടെ പലസ്തീൻ സ്വത്വം പര്യവേക്ഷണം ചെയ്‌ത് പ്രശസ്‌തനായ അദ്ദേഹത്തിന്‍റെ 2003- ലെ ‘ജെനിൻ, ജെനിൻ’ ഡോക്യുമെന്‍ററി രണ്ടാം പലസ്തീൻ ഇൻതിഫാദ അഥവാ കലാപത്തിനിടെ വടക്കൻ വെസ്റ്റ് ബാങ്ക് പട്ടണത്തിലെ ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രയേലി യുദ്ധക്കുറ്റങ്ങളും പട്ടാള നടപടിയും 52 പലസ്തീനികളുടെ മരണത്തിൽ കലാശിച്ചത് കേന്ദ്രീകരിച്ചായിരുന്നു. പലസ്തീൻ നിവാസികളുടെ കനത്ത നാശവും ആഘാതവും കേന്ദ്രീകരിച്ചുള്ള അത് അസന്തുലിതവും പ്രകോപനപരവുമാണെന്ന് വിധിയെഴുതി ആ രാജ്യത്ത് നിരോധിക്കപ്പെട്ടു. 53 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ഡോക്യുമെന്ററിയുടെയും പത്രപ്രവർത്തനത്തിന്‍റെയും ധാർമികതയുടെ ഗുരുതരമായ ലംഘനമായി ഇസ്രയേൽ ഹൈക്കോടതി വിധിച്ചതിനെ തുടർന്ന് ബക്രിയെ രണ്ട് ദശാബ്ദത്തോളം കോടതി വ്യവഹാരങ്ങളിൽ കുടുക്കി. അഞ്ച് പട്ടാളക്കാർ നൽകിയ കേസിൽ 2022-ൽ ഇസ്രയേൽ സുപ്രിം കോടതി വിലക്ക് ശരിവച്ചു. സൈനികരെ അപകീര്‍ത്തിപ്പെടുത്തിയതായുള്ള നിരീക്ഷണത്തിനൊപ്പം പതിനായിരക്കണക്കിന് ഷെക്കൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത് ആ കരിയറിൽ വഴിത്തിരിവായി. എല്ലാ പകർപ്പുകളും പിടിച്ചെടുക്കാനും ഓൺലൈൻ ലിങ്കുകൾ നീക്കം ചെയ്യാനും നിർദേശിക്കുകയും ചെയ്‌തു.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ അഭിമുഖത്തിൽ ബക്രി പറഞ്ഞത്, താൻ ഇസ്രയേലിനെ ശത്രുവായി കാണുന്നില്ല. എന്നാൽ അവർ തന്നെ അവരുടെ ശത്രുവായി കണക്കാക്കുന്നു. ഒരു സിനിമ നിർമിച്ചതിന് രാജ്യദ്രോഹിയായി മുദ്രകുത്തിയെന്നാണ്.
വിധി അന്യായമായതിനാലും 53 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ഡോക്യുമെന്ററിയുടെയും പത്രപ്രവർത്തനത്തിന്‍റെയും ധാർമികതയുടെ ഗുരുതരമായ ലംഘനമായി ഇസ്രയേൽ ഹൈക്കോടതി വിധിച്ചതിനെ തുടർന്ന് ബക്രിയെ രണ്ട് ദശാബ്ദത്തോളം കോടതി വ്യവഹാരങ്ങളിൽ കുടുക്കി. സത്യത്തെ കബളിപ്പിക്കുന്നതിനാലും അതിനെതിരെ അദ്ദേഹം അപ്പീൽ നൽകുകയുണ്ടായി. ശേഷം ഒരിക്കലും മുഖ്യധാരാ ഇസ്രയേലി സിനിമയുടെ ഭാഗമായില്ല. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ അഭിമുഖത്തിൽ ബക്രി പറഞ്ഞത്, താൻ ഇസ്രയേലിനെ ശത്രുവായി കാണുന്നില്ല. എന്നാൽ അവർ തന്നെ അവരുടെ ശത്രുവായി കണക്കാക്കുന്നു. ഒരു സിനിമ നിർമിച്ചതിന് രാജ്യദ്രോഹിയായി മുദ്രകുത്തിയെന്നാണ്.
മക്കളോടൊപ്പം വേഷമിട്ട"ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’
അകത്തും പുറത്തുമുള്ള എല്ലാ സമ്മർദ്ദങ്ങൾക്കുമിടയിലും അദ്ദേഹം തന്നോട് തന്നെ വിശ്വസ്തനായിരുന്നു. വർഷങ്ങളോളം മാറാതെ തുടർന്ന ഉറച്ച ശബ്ദം. മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള പലസ്തീൻ കുടുംബത്തിന്‍റെ കഥ പറയുന്ന 2025-ലെ "ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’ ചിത്രത്തിൽ മക്കളായ ആദം, സാലിഹ് ബക്രി എന്നിവർക്കൊപ്പം അഭിനയിച്ചു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അക്കാദമി അവാർഡുകളുടെ ഹ്രസ്വപട്ടികയിൽ ചിത്രം ഇടം നേടി. 
‘ബിയോണ്ട് ദി വാൾസ്' (1984), ‘ഫെലോ ട്രാവലേഴ്സ്' (1983), ‘കപ്പ് ഫൈനൽ (1991)' , ‘ഡെസ്പെരാഡോ സ്ക്വയർ’ (2001) തുടങ്ങിയവയിലെ അഭിനയത്തിന് വ്യാപകമായ അംഗീകാരം നേടി. തുടർന്ന് അന്താരാഷ്ട്ര നിർമാണങ്ങളിൽ ഭാഗഭാക്കായി തന്‍റെ തലമുറയിലെ ഏറ്റവും പ്രമുഖ നടന്മാരിൽ ഒരാളായി മാറി.
ഹന്ന കെ എന്ന ചിത്രത്തിലൂടെശ്രദ്ധേയ അരങ്ങേറ്റം
1953- ൽ കാർമിയേലിന് സമീപത്തെ ഗലീലിയിലെ ബി'ഇന ഗ്രാമത്തിൽ അറബ്-മുസ്ലിം കുടുംബത്തിൽ ജനിച്ച ഇസ്രയേലി പൗരനായിരുന്നു ബക്രി. 1976-ൽ ടെൽ അവീവ് സർവകലാശാലയിൽ അറബി സാഹിത്യവും നാടകവും പഠിച്ചു. 30-‐ാം വയസിൽ കോസ്റ്റ-ഗവ്രാസിന്‍റെ ഹന്ന കെ എന്ന ചിത്രത്തിലൂടെ തന്റെ കുടുംബവീട് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പലസ്തീൻ അഭയാർഥിയുടെ വേഷത്തിലാണ് ശ്രദ്ധേയമായ ചലച്ചിത്ര അരങ്ങേറ്റം. ഹബീമ നാഷണൽ തിയേറ്ററിലെത്തി ബ്ലഡ് വെഡ്ഡിങ്, ദി ഡൈബ്ബുക്ക് തുടങ്ങിയ പ്രധാന സംരംഭങ്ങളിൽ സഹകരിച്ചു. പിന്നീട് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ പ്രത്യക്ഷപ്പെട്ടു. 1980 കളുടെ തുടക്കത്തിലാണ് ഇസ്രയേലി സിനിമയിൽ അദ്ദേഹത്തിന്‍റെ വഴിത്തിരിവുണ്ടായത്. 1983 ൽ യെഹൂദ (ജൂഡ്) നീമാൻ സംവിധാനം ചെയ്ത "ഫെലോ ട്രാവലേഴ്സ്’ എന്ന ചിത്രത്തിലും, 1984 ൽ ഉറി ബർബാഷ് സംവിധാനം ചെയ്ത "ബിയോണ്ട് ദി വാൾസ്" എന്ന ചിത്രത്തിലും അർനോൺ സാഡോക്കിനൊപ്പം പ്രധാന വേഷം ചെയ്തു.പഠനം പൂർത്തിയാക്കിയ ശേഷം സിനിമയിലും നാടകത്തിലും ഒരുപോലെ സജീവമായി. ഇസ്രയേലിലെ പലസ്തീനികളുടെ വ്യക്തിത്വം സംബന്ധിച്ച മൂലഗ്രന്ഥങ്ങളിലൊന്നായ പലസ്തീൻ എഴുത്തുകാരൻ എമിൽ ഹബീബിയുടെ "സിൻസ് യു ഹാവ്‌ബീൻ ഗോൺ’ അടിസ്ഥാനമാക്കി 1986- ൽ ഇറക്കിയ "ദി പെസോപ്റ്റിമിസ്റ്റ്’ ഏറ്റവും പ്രശസ്ത വൺ-മാൻ ഷോ. ഇസ്രയേലി‐ പലസ്തീൻ അസ്‌തിത്വങ്ങളുള്ള വ്യക്തിയുടെ വികാര സങ്കീർണതകളുടെ ഭാഷ്യമായ അത് ലോകമെമ്പാടും 1,500- തവണ അവതരിപ്പിക്കപ്പെടുകയും സാംസ്കാരിക ചിഹ്നമെന്ന നിലയിൽ അദ്ദേഹത്തിന്റെ പദവി ഉറപ്പിക്കുകയും ചെയ്തു. ഇസ്രയേൽ പൗരനായി മാറുന്ന പലസ്തീനിയായ സയീദിന്‍റെ ദാരുണവും ആക്ഷേപഹാസ്യവുമായ കഥയായ സോളോ ഷോ റാമള്ളയിലെ അൽ-കസബ തിയേറ്ററിലാണ് ആദ്യം അവതരിപ്പിച്ചത്. ഇസ്രയേലികൾ പലസ്തീനികളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചുള്ള വാർപ്പുമാതൃകകൾ കുടഞ്ഞെറിഞ്ഞ് ആദർശങ്ങളിൽ ഉറച്ചുനിന്ന ധീരനായ ആ പ്രതിഭ പലസ്തീൻകാരെ യഥാതഥമായി പ്രതിഷ്‌ഠിച്ചു. നിസഹായരുടെ ഉറച്ച വക്താവായിരുന്ന ബക്രി സ്വന്തം കൃതികൾ ജനങ്ങളെ പിന്തുണക്കാൻ ഉപയോഗിച്ചുവന്നു. പലസ്തീൻ സ്വത്വം ഉപേക്ഷിക്കാനോ ഇസ്രയേൽ-ജൂത സാംസ്കാരിക മുഖ്യധാരയിൽ ഉൾച്ചേരാനോ തയ്യാറായതുമില്ല. മൈക്കൽ ക്ലീഫി, റാഷിദ് മഷാരവി, അലി നാസർ എന്നിവരുൾപ്പെടെ പലസ്തീൻ ചലച്ചിത്ര നിർമാതാക്കളുമായി സഹകരിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം പ്രശംസ നേടിയ ടെലിവിഷൻ പരമ്പരയായ "ഹോംലാൻഡ്’ ലെ അഭിനയത്തിലൂടെ പുതിയ തലമുറയിലെ പ്രേക്ഷകരിലേക്കും എത്തി. ക്ലെയർ ഡെയ്ൻസിന്‍റെ കഥാപാത്രത്തിന് എതിർവശത്ത് പിരിമുറുക്കവും സൂക്ഷ്മതയും നിറഞ്ഞ അഫ്ഗാനിസ്ഥാന്‍റെ വൈസ് പ്രസിഡന്‍റിനെയാണ് ബക്രി അവതരിപ്പിച്ചത്.
കലയുടെ പ്രതിരോധപ്രവർത്തനം ഊന്നി
അറബ്-‐ഇസ്രയേലി റേഡിയോ സ്റ്റേഷനായ എ-ഷാംസ് സമൂഹ മാധ്യമ പോസ്‌റ്റിൽ പ്രസിദ്ധീകരിച്ച ആദരാഞ്ജലിയിൽ മുഹമ്മദ് ബക്രിയെ "സ്വതന്ത്ര ശബ്ദം’ എന്നാണ് വിശേഷിപ്പിച്ചത്. നാടകത്തിലെ ആദ്യകാലം മുതൽ കല വെറും വിനോദോപാധിയിരുന്നില്ല അദ്ദേഹത്തിന്. മറിച്ച് അവബോധം വളർത്തുന്നതിനും സംവാദങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള ഉപകരണമായിരുന്നു. കല പ്രതിരോധ പ്രവർത്തനമാകുമെന്ന് നമ്മെ ഓർമിപ്പിച്ച ആ പൈതൃകം എക്കാലവും നിലനിൽക്കും. ഇസ്രയേലി ആഖ്യാനങ്ങളെ നേരിട്ട് വെല്ലുവിളിക്കുകയും സെൻസർഷിപ്പിനെതിരെ പതിറ്റാണ്ടുകളായി നടന്ന നിയമപോരാട്ടങ്ങൾ പലസ്തീൻ സാംസ്കാരിക പ്രതിരോധത്തിലെ നിർണായക അധ്യായമായി മാറ്റുകയുംചെയ്ത ഉന്നത വ്യക്തിത്വം. പലസ്തീൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ശബ്ദങ്ങളിൽ ഒരാളായി നിലനിന്ന അഞ്ച് ദശാബ്ദംനീണ്ട കരിയർ അവസാനിക്കാതെ തിളങ്ങും. പലസ്തീൻ കഥകൾ പറയാനുള്ള പ്രതിബദ്ധത സവിശേഷമായിരുന്നു. നാൽപ്പതിലേറെ സിനിമകളിൽ അഭിനയിക്കുകയും അധിനിവേശത്തിലും ഇസ്രയേലിനുള്ളിലും ജീവിക്കുന്ന പലസ്തീനികളുടെ അനുഭവങ്ങൾ പരിശോധിക്കുന്ന നിരവധി ഡോക്യുമെന്‍ററികൾ സംവിധാനം ചെയ്യുകയുമുണ്ടായെന്നും കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ ശക്തമായ പ്രകടനങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത കലാപരമായ ശബ്ദത്തിന്‍റെയും നഷ്ടത്തിൽ ആഗോള ചലച്ചിത്ര മേഖല അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്‌തു. ബക്രിയുടെ ചലച്ചിത്ര മേഖല ഭൂഖണ്ഡങ്ങളുടെ വിസ്‌തൃതിയുണ്ടായതാണ്. അദ്ദേഹത്തിന്‍റെ ശ്രദ്ധേയ കൃതികളിൽ "ദി നൈറ്റ് ഓഫ്’, "ടൈറന്റ്’, "ദി കെയ്‌റോ കോൺസ്‌പിറസി’, "വാജിബ്’, "ദി ഫ്ലവേഴ്‌സ് ഓഫ് കിർക്കുക്ക്’എന്നിവ ഉൾപ്പെടുന്നു. 2026ൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന "ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’വിലും ഭാഗമായിരുന്നു. നിരവധി പതിറ്റാണ്ടുകൾ നീണ്ടുനിന്ന സംഭാവനകളും ഇടപെടലുകളും രാഷ്ട്രീയ ബോധമുള്ള സിനിമയോടുള്ള ആഴമേറിയ പ്രതിബദ്ധത പ്രതിഫലിപ്പിച്ചതായി. തലയുയർത്തിപ്പിടിച്ച ധീരതയ്‌ക്കും സുതാര്യമായ സത്യസന്ധതയ്ക്കും വേണ്ടി നിലകൊണ്ടതിനാൽ സഹപ്രവർത്തകർ പ്രശംസിച്ച ബക്രി അധികാര ഘടനകളെ വെല്ലുവിളിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാവുകയും ചെയ്‌തു. വ്യത്യസ്‌തമായ കലാപാരമ്പര്യം അവശേഷിപ്പിച്ച് ലോക സിനിമയിൽ പ്രധാന വ്യക്തിത്വമായി സ്ഥാനമുറപ്പിച്ചു.
വെള്ളിത്തിരയിലും ആധികാരികസ്വരവും സാന്നിധ്യവും
പലസ്തീൻ-‐ഇസ്രയേൽ സംഘർഷത്തിന്‍റെ സങ്കീർണതകളും അടിച്ചമർത്തലിന്‍റെയും വിമോചനത്തിന്റെയും പ്രമേയങ്ങളും രചനകളിൽ മുഖ്യമാക്കിയ ബക്രി വെള്ളിത്തിരയിലും ആധികാരിക സ്വരവും സാന്നിധ്യവുമായിരുന്നു. വികാരങ്ങളുടെ ന്യൂക്ലിയർ റിയാക്ടറെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം സ്രഷ്ടാവായും നടനായും തന്‍റെ കൃതികളിൽ സമ്പൂർണമായി മുഴുകുകയുണ്ടായി. 2023-ൽ "ജെനിൻ, ജെനിൻ‐ 2’ ഫോളോ-അപ്പ് ഡോക്യുമെന്ററിപുറത്തിറക്കി. ആ ജൂലൈയിൽ ജെനിനിലേക്ക് 48 മണിക്കൂർ നീണ്ട ഐഡിഎഫ് കടന്നുകയറ്റമാണ് അതിൽ പ്രധാനം.
ഇസ്രയേലി‐ പലസ്തീൻ അസ്‌തിത്വങ്ങളുള്ള വ്യക്തിയുടെ വികാര സങ്കീർണതകളുടെ ഭാഷ്യമായ അത് ലോകമെമ്പാടും 1,500- തവണ അവതരിപ്പിക്കപ്പെടുകയും സാംസ്കാരിക ചിഹ്നമെന്ന നിലയിൽ അദ്ദേഹത്തിന്റെ പദവി ഉറപ്പിക്കുകയും ചെയ്തു
ആക്രമണത്തിൽ തീവ്രവാദികളെന്ന് ആരോപിച്ച് നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും 13 പലസ്തീനികളെ വധിക്കുകയും ചെയ്‌തു. ആ ചിത്രവും വിവാദപരമായി. പ്രകോപനപരമാണെന്ന് വിലയിരുത്തി ഇസ്രയേൽ പൊലീസ് പ്രദർശനം നിരോധിച്ചു. ഇസ്രായേലി സമൂഹത്തിൽ മുഹമ്മദ് ബക്രിക്ക് അനായാസ ജീവിതമായിരുന്നില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സർക്കാരിനെ തുറന്ന് വിമർശിച്ച അദ്ദേഹം 2024ൽ ഇസ്രായേൽ ചാനൽ 12 നോട് വലതുപക്ഷം അധികാരത്തിൽ വന്നശേഷം രാജ്യം ജനാധിപത്യമല്ലെന്ന് തുറന്നടിച്ചു. ജെനിൻ, ജെനിൻ ഡോക്യുമെന്‍ററിക്കെതിരെ ഭ്രാന്തമായ പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള സത്യസന്ധമായ നിലപാടിലും ഇസ്രയേലികൾക്കും പലസ്തീനികൾക്കും പങ്കിട്ട ജീവിതത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രതിബദ്ധതയിലും ഉറച്ചുനിന്നു. മരണശേഷം ഇസ്രയേലി സംവിധായകൻ സിനായി പീറ്റർ യെനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്, പലസ്തീൻകാരൻ എന്ന നിലയിൽ ആ നടന്‍റെ വ്യക്തിത്വം എപ്പോഴും അദ്ദേഹത്തിന്‍റെ കൃതികളിൽ പ്രധാന ഘടകമായിരുന്നുവെന്നാണ്.
ഓസ്‌കാർ പുരസ്‌കാരം നേടിയ ‘നോ അദർ ലാൻഡ്' ഡോക്യുമെന്ററി ചിത്രീകരിക്കാൻ സഹായിച്ച പലസ്തീൻ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഒദെഹ് ഹത്തലീനെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉം അൽ-ഖൈർ ഗ്രാമത്തിൽ ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവച്ചുകൊല്ലുകയുണ്ടായി. 
സിനിമയുടെ പേരിൽരണ്ട് വധങ്ങൾ
ഇസ്രയേൽ-‐പലസ്തീനിയൻ സംഘർഷത്തിൽ നീതിയിലേക്കുള്ള പാതയിലെ ചെറുത്തുനിൽപ്പ് വിഭാവനം ചെയ്‌ത് ബേസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവർ ഒരുക്കിയ ഡോക്യുമെന്‍ററി ‘നോ അദർ ലാൻഡ്’ (2024) അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻ സമൂഹത്തിന്‍റെ നാശം എടുത്തുകാട്ടുന്നു. 74-ാ‐മത് ബെർലിൻ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പനോരമ വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പനോരമ ഓഡിയൻസ് അവാർഡും ബെർലിനേൽ ഡോക്യുമെന്‍ററി ഫിലിം പുരസ്‌കാരവും 97-‐ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്‍ററ ഫീച്ചർ ഫിലിമിനുള്ള അംഗീകാരവും നേടി. ഓസ്‌കാർ പുരസ്‌കാരം നേടിയ ‘നോ അദർ ലാൻഡ്' ഡോക്യുമെന്ററി ചിത്രീകരിക്കാൻ സഹായിച്ച പലസ്തീൻ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഒദെഹ് ഹത്തലീനെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉം അൽ-ഖൈർ ഗ്രാമത്തിൽ ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവച്ചുകൊല്ലുകയുണ്ടായി. വെസ്റ്റ് ബാങ്കിൽ 20 ഗ്രാമങ്ങളുള്ള മസാഫർ യാട്ട എന്ന സമൂഹത്തെച്ചൊല്ലി ഇസ്രയേൽ സർക്കാരും പലസ്തീനികളും തമ്മിലുള്ള നിയമപോരാട്ടങ്ങൾ ഇതിവൃത്തമാക്കിയ ചിത്രത്തിന് ഹത്തലീൻ സഹായം നൽകിയതായി ആരോപിച്ചായിരുന്നു ക്രൂരകൃത്യം. പലസ്തീൻ‐ഇസ്രയേലി നടനും സംവിധായകനുമായ ജൂലിയാനോ മെർ ഖാമിസിനെ വെസ്റ്റ് ബാങ്ക് പട്ടണമാമായ ജെനിനിൽ അദ്ദേഹത്തിന്റെ ഫ്രീഡം തിയേറ്ററിന്‍റെ പുറത്ത് മുഖംമൂടി ധരിച്ച അക്രമികൾ വധിച്ചത് ദാരുണമായിരുന്നു. ഇസ്രയേലി ജൂത അമ്മയ്ക്കും പലസ്തീൻ ക്രിസ്ത്യൻ അച്ഛനും പിറന്ന ആ അമ്പത്തിരണ്ടുകാരൻ ജീവിതകാലം മുഴുവൻ കലയെ ഉപയോഗിച്ചത് ഇരുവിഭാഗങ്ങളെയും പരസ്പരം പഠിപ്പിക്കുന്നതിനും തന്‍റെ തിയേറ്ററിലൂടെ പലസ്തീൻ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമാണ്.
ജോർജ് ഓർവെലും അനിമൽ ഫാമും
ഖാമിസിനെ രാഷ്ട്രീയ-കലാത്മക പ്രതിരൂപമാക്കി മാറ്റിയ ജെനിനിലെ കുട്ടികളുടെ നാടകം ‘അർനയുടെ കുട്ടികൾ’ 1989-ൽ ജെനിനിലെ അഭയാർഥി ക്യാമ്പിൽ പ്രോജക്റ്റ് ആരംഭിച്ച ഖാമിസിന്‍റെ അമ്മയെ പിന്തുടരുന്നതാണ്. വധത്തിന് ശേഷം നിരവധി പ്രതികളെ അറസ്റ്റ് ചെയ്‌തു; അതിലൊരാൾ തിയേറ്ററിനെ എതിർക്കുകയും പലവട്ടം കത്തിക്കാൻ ശ്രമിക്കുകയും ചെയ്ത യാഥാസ്ഥിതിക ഇസ്ലാമിക ഗ്രൂപ്പിലെ പ്രധാനിയായിരുന്നു. ഫ്രീഡം തിയേറ്റർ ഡയരക്ടറായ നബീൽ അൽ-റഈ പറഞ്ഞത്, ഖാമിസ് സ്‌ത്രീപുരുഷന്മാരെ ഒരുമിച്ച് വേദിയിൽ പ്രത്യക്ഷപ്പെടാൻ അനുവദിച്ചത് യാഥാസ്ഥിതികരെ രോഷാകുലരായിരുന്നുവെന്നാണ്. ‘അനിമൽ ഫാം’ പോലുള്ള നാടകങ്ങളിൽ പുരോഗമന പ്രത്യയശാസ്ത്രം വിദ്യാർഥികൾക്ക് മുന്നിൽ തുറന്നുവെച്ചു. 1945 ആഗസ്‌ത് 17 ന് ഇംഗ്ലണ്ടിൽ ആദ്യമായി പ്രസിദ്ധീകരിച്ച ജോർജ് ഓർവെലിന്റെ മൃഗ കെട്ടുകഥയുടെ രൂപത്തിലുള്ള ആക്ഷേപഹാസ്യ സാങ്കൽപ്പിക നോവൽ ‘ആനിമൽ ഫാം: എ ഫെയറി സ്റ്റോറി’ അടിസ്ഥാനമാക്കിയാണത്. (പുസ്തകത്തിന്‍റെ ആമുഖത്തിൽ കൃഷിയിടം സംബന്ധിച്ച് ഓർവെൽ വിവരിച്ചത് ഇങ്ങനെ: ഇടുങ്ങിയ വഴിയിലൂടെ വലിയ വണ്ടിക്കുതിരയെ ഓടിച്ചുകൊണ്ടുപോകുന്നതും അത് തിരിയാൻ ശ്രമിക്കുമ്പോഴെല്ലാം ചമ്മട്ടികൊണ്ട് അടിക്കുന്നതും കൊച്ചുകുട്ടി കണ്ടു. അത്തരം മൃഗങ്ങൾക്ക് അവയുടെ ശക്തിയെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ നമുക്ക് അവയുടെ മേൽ അധികാരപ്രയോഗം സാധ്യമല്ലെന്നും ധനികർ തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നതുപോലെ മനുഷ്യരും മൃഗങ്ങളെ ചൂഷണം ചെയ്യുമെന്നും എനിക്ക് തോന്നി) ബക്രി ഒരു നേതാവാണ്, ഫ്രീഡം തിയേറ്ററിനെക്കാൾ വിസ്‌തൃതമായ വേദിക്ക് ഇടം തുറക്കാനാണ് സങ്കടകരമായ ആ വധം ആവശ്യപ്പെടുന്നത്. തുറന്ന മനസ്സുള്ളവരായിരിക്കുക എന്നത് ധാരാളം ആളുകൾക്ക് സുഖകരമായ സാഹചര്യമല്ല. കലാവിഷ്കാരമെന്ന ലക്ഷ്യത്തിനുവേണ്ടി രക്തസാക്ഷിയാകുന്നതിനെക്കുറിച്ച് ഖാമിസ് പലപ്പോഴും സംസാരിച്ചിരുന്നു. ‘എനിക്ക് മരിക്കണം, തലയിൽ വെടിയേറ്റ് നിലവിളിച്ച് അവസാനിക്കണമെന്ന് അവൻ എപ്പോഴും സൂചിപ്പിക്കുകയുണ്ടായി. പക്ഷേ ഇത്രയും മോശംരീതിയിൽ, ഒരു ദയയും കൂടാതെ സ്വന്തം കുഞ്ഞിനെ കൈകളിൽ പിടിച്ച് നിൽക്കുമ്പോൾ അത് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അൽ-റഈ കൂട്ടിച്ചേർത്തു. തുടർന്ന് ഖാമിസി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫ്രീഡം തിയേറ്ററിൽ ഒരു തുറന്ന ദിനം സംഘടിപ്പിച്ചു. ഇസ്രയേലിലെ കിബ്ബട്ട്സ് റാമോട്ട് മെനാഷെ സെമിത്തേരിയിൽ അദ്ദേഹത്തെ അമ്മയോടൊപ്പം അടക്കം ചെയ്തതി പിറ്റേന്നായിരുന്നു അത്. തിയേറ്റർ തുറന്നുവെക്കുമെങ്കിലും ഖാമിസിന് പകരം ആരും അഭിനയിക്കില്ലെന്ന തീരുമാനവുമെടുത്തു. ജെനിനിലെ ചടങ്ങിനുശേഷം അഭയാർത്ഥി ക്യാമ്പിലെ ഇടവഴികളിലൂടെ വിലാപയാത്രികർ മാർച്ച് ചെയ്തു. കാർ സ്പീക്കറിൽ നിന്നുള്ള ഖാമിസിന്‍റെ പ്രിയപ്പെട്ട ഗാനങ്ങൾ അവർ ആലപിച്ചു; - പലസ്തീൻ രാഷ്ട്രത്തെയും സമാധാനത്തെയും കുറിച്ചുള്ളവ.