വിശ്രുത ചിത്രകാരൻ സാൽവദോർ ദാലി ഒരിക്കൽപോലും ഇന്ത്യയിൽ വന്നിട്ടില്ല. ഇന്ത്യൻ ചിത്രകലയെക്കുറിച്ച് കാര്യമായിട്ടെന്തെങ്കിലും പറഞ്ഞതായും അറിവില്ല. എന്നിരുന്നാലും ജീവിച്ചിരുന്ന കാലത്തും അതിനു ശേഷവും ദാലിയ്ക്ക് ഇന്ത്യയിൽ ധാരാളം ആരാധകരും അനുകർത്താക്കളുമുണ്ട്. അതിന്‍റെ ഏറ്റവും നല്ല തെളിവായിരുന്നു കഴിഞ്ഞ കൊല്ലം ഡൽഹിയിൽ വച്ച് നടന്ന ദാലി ചിത്രങ്ങളുടെ വലിയ പ്രദർശനം. കലാസൃഷ്ടികളിലൂടെയെങ്കിലും ആദ്യമായി ദാലി 'ഇന്ത്യയിലെത്തി'യെന്നതുകൊണ്ടാവാം വൻ വിജയമായിരുന്ന എക്സിബിഷനു സംഘാടകർ നൽകിയ പേര് ‘Dali Comes to India’ (ദാലി ഇന്ത്യയിലെത്തുന്നു ) എന്നായിരുന്നു. എന്നാൽ ആ അർത്ഥത്തിൽ നോക്കിയാൽ ദാലി ആദ്യമല്ല ഇന്ത്യയിലെത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ആവശ്യപ്രകാരം കമ്മീഷൻ ചെയ്തത് പൂർത്തിയാക്കിയ ഒരു കലാസൃഷ്ടി അദ്ദേഹം നേരിട്ട് ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ട 'ഒരാന 'യുടെ ശില്പരൂപമായിരുന്നു അത്, നൽകിയത് ദാലിയായതുകൊണ്ട് അതൊരു 'സർറിയലിസ്റ്റിക് ആന' യായിരുന്നു എന്നുമാത്രം!
അന്നത്തെ കലാഭിമുഖ്യമുള്ള ബോർഡ് അംഗങ്ങൾ അത് ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രകാരന്മാരിൽ പ്രമുഖനും വലിയ പോപ്പുലാരിറ്റിയുമുള്ള ദാലിയെക്കൊണ്ട് ചെയ്യിക്കണമെന്ന് തീരുമാനിച്ചു. സീനിയർ ബോർഡ്അംഗം ജോത് സിങ് അമേരിക്കയിൽ വച്ച് ദാലിയെക്കണ്ട് കാര്യമറിയിച്ചു. ഏതു പുതിയ കാര്യത്തിനും ഇടംവലം നോക്കാതെ കൈകൊടുക്കുന്ന ദാലി സമ്മതിക്കുകയും ചെയ്തു.
1967 ലായിരുന്നു സംഭവം. സ്വതന്ത്ര ഭാരതത്തിൽ പുതിയ ആകാശങ്ങളെ കീഴടക്കികൊണ്ട് ഇന്ത്യയുടെ സ്വന്തം 'എയർ ഇന്ത്യ' വളർച്ചയിലേയ്ക്ക് കുതിക്കുന്ന കാലം. അമരത്ത് ചെയർമാനായി ജെ.ആർ ഡി ടാറ്റയും. തൊപ്പിയിട്ട് വണങ്ങിനിൽക്കുന്ന എയർ ഇന്ത്യയുടെ സ്വന്തംചിഹ്നമായ 'മഹാരാജ'യെ വിദേശികൾപോലും ഇരുകൈയുംനീട്ടി സ്വീകരിച്ച സുവർണ്ണകാലമായിരുന്നു അത്. വിമാനത്തിലെ ഒന്നാം ക്ലാസ് യാത്രക്കാർ വലിക്കുന്ന സിഗരറ്റിന്‍റെ ചാരം കളയാനായി ഒരു ആഷ്ട്രെ (Ashtray ) വേണമെന്നു തീരുമാനിച്ചപ്പോൾ (ഇന്ത്യയിൽ വിമാനത്തിനുള്ളിൽപോലും പുകവലി അനുവദിച്ചിരുന്ന കാലമുണ്ടായിരുന്നു !) അന്നത്തെ കലാഭിമുഖ്യമുള്ള ബോർഡ് അംഗങ്ങൾ അത് ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രകാരന്മാരിൽ പ്രമുഖനും വലിയ പോപ്പുലാരിറ്റിയുമുള്ള ദാലിയെക്കൊണ്ട് ചെയ്യിക്കണമെന്ന് തീരുമാനിച്ചു. സീനിയർ ബോർഡ്അംഗം ജോത് സിങ് അമേരിക്കയിൽ വച്ച് ദാലിയെക്കണ്ട് കാര്യമറിയിച്ചു. ഏതു പുതിയ കാര്യത്തിനും ഇടംവലം നോക്കാതെ കൈകൊടുക്കുന്ന ദാലി സമ്മതിക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ ആഷ്ട്രെ റെഡിയായി. ഒരു 'സർറിയലിസ്റ്റിക് ആന'യുടെ രൂപം. ആനയുടെ മുതുകിൽ ചാരമിടാനുള്ള കുഴി. കുഴിയുടെ വക്കിൽ ഒരു കരിനീല നാഗം വൃത്താകൃതിയിൽ ചുറ്റിയിരുന്ന് തിളങ്ങുന്നു. ആദ്യഘട്ടമെന്ന നിലയിൽ 500 ട്രേകൾ ഒന്നാം ക്ലാസ് യാത്രക്കാർക്കുവേണ്ടി എയർ ഇന്ത്യ തയ്യാറാക്കി നൽകി. ചിത്രകലാജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിൽ പോപ്പുലാരിറ്റിയോടും സമ്പത്തിനോടും ഒരുതരം ആർത്തിതന്നെയുണ്ടായിരുന്നതായി അറിയപ്പെട്ടിട്ടുള്ള ദാലി എന്തുകൊണ്ടോ ആഷ്ട്രേയുടെ പ്രതിഫലമായി ചോദിച്ചത് ഒരു ആനക്കുട്ടിയെയായിരുന്നു ! ബാംഗ്ളൂർ മ്യൂസിയത്തിൽ നിന്ന് എയർ ഇന്ത്യ ഒരാനക്കുറുമ്പനെ ദാലിയുടെ വീട്ടിലെത്തിച്ചു.
ഈ ദൃശ്യപ്രഹേളികയുടെ ഘനരൂപമായിരുന്നു ദാലി എയർ ഇന്ത്യയ്ക്ക് സമ്മാനിച്ച ആഷ്ട്രെ. മുപ്പതാണ്ടു മുൻപ് 1937-ൽ ദാലി വരച്ച 'ഹംസങ്ങൾ പ്രതിഫലിപ്പിക്കുന്ന ഗജബിംബങ്ങൾ ' (Swans Reflecting Elephants) എന്ന അതീവശ്രദ്ധ പിടിച്ചുപറ്റിയ സർറിയലിസ്റ്റിക് ചിത്രത്തിന്‍റെ ത്രിമാന രൂപമായിരുന്നു അത്.
ആയിരക്കണക്കിന് കലാസൃഷ്ടികൾക്ക് രൂപം നൽകിയ ദാലിയുടെ 'ചരക്കോപ്പ'യും വലിയ ശ്രദ്ധപിടിച്ചു പറ്റി. ആനയുടെ രൂപത്തിൽ നിൽക്കുന്ന ആഷ്ട്രെയുടെ കാലുകൾ പക്ഷെ ആനയുടെ കാലുകൾ പോലെയായിരുന്നില്ല, മറിച്ച് അവ നാല് നാല് അരയന്നങ്ങൾപോലെ നിലകൊണ്ടു. സൗന്ദര്യത്തിന്‍റെ വ്യാകരണങ്ങളെ തലകീഴായി നിർത്തിക്കൊണ്ട് ഇരുപതാംനൂറ്റാണ്ടിന്‍റെ കലാചരിത്രത്തെ അടയാളപ്പെടുത്തിയ ഒരു സർറിയലിസ്റ്റിക് 'ഭ്രാന്ത'ന് ഒരു ആനയെപ്പോലും അങ്ങനെയേ ചമയ്ക്കുവാനാകുമായിരുന്നുള്ളൂ. ആഷ്ട്രെയിലെ ആന യഥാർത്ഥത്തിൽ 1937-ൽ ദാലി തന്നെ രചിച്ച പഴയ ചിത്രത്തിന്‍റെ ശില്പരൂപമായിരുന്നു. ചിറകുവിരിച്ചിരിക്കുന്ന മൂന്ന് അരയന്നങ്ങളുടെ പ്രതിബിംബം ഒരു തടാകത്തിൽ തെളിഞ്ഞുകാണുന്നതാണ് ചിത്രത്തിന്‍റെ കേന്ദ്രവിഷയം. പ്രതിബിംബം അരയന്നങ്ങളുടേതാണെങ്കിലും കാഴ്ചയിൽ അത് ആനകളെപ്പോലെ തോന്നിപ്പിച്ചു. ഗജ - ഹംസങ്ങളുടെ ഇരട്ട കാഴ്ച നൽകുന്ന മിഥ്യാഭ്രമ (Phantom vision) മായിരുന്നു സർറിയലിസ്റ്റായ ദാലിയ്ക്ക് പഥ്യമായത്. ഈ ദൃശ്യപ്രഹേളികയുടെ ഘനരൂപമായിരുന്നു ദാലി എയർ ഇന്ത്യയ്ക്ക് സമ്മാനിച്ച ആഷ്ട്രെ. മുപ്പതാണ്ടു മുൻപ് 1937-ൽ ദാലി വരച്ച 'ഹംസങ്ങൾ പ്രതിഫലിപ്പിക്കുന്ന ഗജബിംബങ്ങൾ ' (Swans Reflecting Elephants) എന്ന അതീവശ്രദ്ധ പിടിച്ചുപറ്റിയ സർറിയലിസ്റ്റിക് ചിത്രത്തിന്‍റെ ത്രിമാന രൂപമായിരുന്നു അത്.
പുതിയ നൂറ്റാണ്ടിന്‍റെ മനോവിശകലന പദ്ധതികളെ പാഠപരമായി മാറ്റിമറിച്ചുകൊണ്ട് പുറത്തുവന്ന ഫ്രോയ്ഡിന്‍റെ പുസ്തകങ്ങളിലൂടെയാണ് സർറിയലിസത്തിന്‍റെ ബീജാവാപം നടക്കുന്നത്. കാഴ്ചയുടെ നിർമ്മിതിന്യായങ്ങളെ സ്വപ്നാടനത്തിന്‍റെ ഫ്രോയിഡിയൻ ഭ്രമചിന്തകൾ വളരെപ്പെട്ടെന്ന് ഉഴുതുമറിക്കാൻ തുടങ്ങി.
യുക്തിയിൽനിന്നുള്ളമുക്തി
ജീവിലോകത്തെ അദ്ഭുതമെന്ന നിലയിൽനിന്നും അടർത്തിമാറ്റി മനുഷ്യനെ സാമൂഹ്യജീവിതത്തിന്‍റെ ഉല്പന്നമാക്കി മാറ്റിയത് മാർക്‌സായിരുന്നു. അതുവഴി മനുഷ്യൻ അതുവരെ കണ്ടിട്ടില്ലാത്തവിധം ഭൗതികലോകത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങി. സ്വാതന്ത്ര്യം ഒരു സാമൂഹ്യ വ്യവഹാരമായിരിക്കണമെന്നും പോരാട്ടം അതിനുള്ള മാർഗ്ഗമായിരിക്കണമെന്നുമുള്ള ചിന്തകൾ സഗ്ഗസൗന്ദര്യാവബോധങ്ങളെപ്പോലും തീപിടിപ്പിക്കാൻ തുടങ്ങി. വൈവിധ്യപൂർണ്ണമായ സ്വാതന്ത്ര്യ സങ്കല്പനങ്ങൾ ഇടവേളകളില്ലാതെ പൊട്ടിവിടർന്ന മറ്റൊരു കാലം ചരിത്രത്തിലുണ്ടായിട്ടില്ല. റൊമാന്‍റിസമായും ക്യൂബിസമായും ദാദായിസയുമൊക്കെ ലോകം സ്വാതന്ത്ര്യത്തിന് ചിത്രഭാഷ്യം ചമച്ചുതുടങ്ങി. സർറിയലിസത്തെ ഒരു കൂട്ടം ചിത്രകാരന്മാർ ചിത്രകലയുടെ ആത്യന്തികവിമോചനത്തിന്‍ പ്രത്യയശാസ്ത്രമായി കണ്ടു. വർണ്ണങ്ങൾ ആത്മാവിൽ നിന്നെന്നപോലെ സ്വാതന്ത്രമാക്കപ്പെട്ടു. പുതിയ നൂറ്റാണ്ടിന്‍റെ മനോവിശകലന പദ്ധതികളെ പാഠപരമായി മാറ്റിമറിച്ചുകൊണ്ട് പുറത്തുവന്ന ഫ്രോയ്ഡിന്‍റെ പുസ്തകങ്ങളിലൂടെയാണ് സർറിയലിസത്തിന്‍റെ ബീജാവാപം നടക്കുന്നത്. കാഴ്ചയുടെ നിർമ്മിതിന്യായങ്ങളെ സ്വപ്നാടനത്തിന്‍റെ ഫ്രോയിഡിയൻ ഭ്രമചിന്തകൾ വളരെപ്പെട്ടെന്ന് ഉഴുതുമറിക്കാൻ തുടങ്ങി. കലയിൽ യാഥാർഥ്യത്തിന്റെ ഇടങ്ങൾ ബോധമനസ്സു (Concious) കളിൽ നിന്നും അബോധത്തി(Unconcious) ലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. അതോടെ Reality എന്നത് Super reality അഥവാ Surreality ആയി മാറി. നൈയമികനായ മനുഷ്യന്‍റെ ഉള്ളാഴങ്ങളിൽ സാമാജികനിയമങ്ങൾക്കും നിബന്ധനകൾക്കും പുല്ലുവിലകല്പിക്കാത്ത അബോധകല്പനയുടെ കയമളക്കാനാവാത്തൊരു സംഭരണിയുണ്ടെന്നും അവിടെയമർത്തിവയ്ക്കുന്നതോ അടയിരിക്കുന്നതോ അടുക്കിവക്കുന്നതോ ആയ വികാരവിക്ഷുബ്ധതകൾ സ്വപ്നങ്ങളുടെ പെരുമഴ പെയ്യിക്കുന്നുവെന്നും ഫ്രോയ്ഡ് സമർത്ഥിച്ചു. സ്വപ്നങ്ങൾക്കും യാഥാർഥ്യങ്ങൾക്കുമിടയ്ക്കുള്ളത് നേരാണെങ്കിൽ അതിനപ്പുറവും ഇപ്പുറവും 'നേര'ല്ലാതെ മറ്റൊന്നും നിലനിൽക്കില്ലെന്ന് സർറിയലിസ്റ്റിക്കുകൾ വാദിച്ചു. ഫ്രോയ്ഡിന്‍റെ സ്വപ്നവ്യാഖ്യാനങ്ങൾ വെറും കഥപറച്ചിലായിരുന്നില്ലെന്ന് മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നില്ല. എഴുത്തിലും വരയിലും കലയിലും സ്വപ്‌നങ്ങൾ യാഥാർഥ്യമെന്നപോലെ പ്രത്യക്ഷപ്പെട്ടു. സ്വപ്നങ്ങൾക്ക് ചിത്രങ്ങളാകാനാവുമെങ്കിൽ സ്വപ്നമല്ലാത്ത ലോകത്തിലെ നിയമങ്ങൾ അതിനെങ്ങനെ ബാധകമാകും എന്ന ചോദ്യമുയർന്നു. ചിത്രകാരന്മാർ നേരിൽ 'കണ്ട'തോ അഥവാ 'ഭാവന'യിൽ കണ്ടതോ ആയ ലോകം മാത്രം പ്രതിഫലിച്ചിരുന്ന ക്യാൻവാസ്സുകൾ യുക്തി തീണ്ടാത്ത സ്വപ്നാടനങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞു. നെറ്റി ചുളിച്ചവരോട് 'നിങ്ങൾക്ക് ഭാവനയിൽ കണ്ടത് വരക്കാമെങ്കിൽ ഞങ്ങൾക്കെന്തുകൊണ്ട് സ്വപ്നത്തിൽ കണ്ടത് വരച്ചുകൂടാ' എന്ന തെറിച്ച ചോദ്യം ചോദിച്ചവർക്ക് anarchist അഥവാ അരാജകവാദിയെന്ന പേര് കിട്ടിത്തുടങ്ങി. അങ്ങനെ അവർ എല്ലാവിധ അധികാരങ്ങളുടെയും എതിർവാദികളായി! യുക്തിബന്ധങ്ങളിൽ നിന്നും സാമൂഹ്യ സദാചാരബന്ധനങ്ങളിൽ നിന്നുമുള്ള കുതറലായി ഓരോ സർറിയലിസ്റ്റിക് ചിത്രങ്ങളും വിളംബരം ചെയ്യപ്പെട്ടു. കലയുടെ നിയമങ്ങൾ മാറ്റിമറിക്കപ്പെടുകയല്ല മറിച്ച് അവ അപ്പാടെ മാറ്റിവയ്ക്കപ്പെടുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഒപ്പം കലയെന്ന പേരിലുള്ള കപട പ്രയോഗങ്ങളും ധാരാളമായുണ്ടായി. വിലക്ഷണമായവയുടെ സൗന്ദര്യമല്ല സർറിയലിസത്തിന്‍റെ താല്പര്യം, മറിച്ച് വിലക്ഷണതയുടെതന്നെ സൗന്ദര്യമാണത് പ്രതിനിധാനം ചെയ്യുന്നത് എന്ന് സർറിയലിസ്റ്റുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. കവിയും കലാനിരൂപകനുമായ ആന്ദ്രേ ബ്രെട്ടൻ സർറിയലിസത്തിന്‍റെ മാനിഫെസ്റ്റോ (Manifesto of Surrealism) തയ്യാറാക്കിക്കൊണ്ട് ഇരുപതാംനൂറ്റാണ്ടിലെ കലാചരിത്രത്തിലെ കൊടുങ്കാറ്റഴിച്ചുവിട്ടു. മാക്സ് ഏൺസ്റ്, പോൾ ക്ലെയ്, റെനേ മഗ്രിറ്റോ തുടങ്ങിയ പ്രതിഭാധനരായ ചിത്രകാരന്മാർ ചേർന്ന് സ്വപ്നകല്പനകൾക്ക് നിറം കൊടുത്തു. ഈ പരിസരത്തിലാണ് എന്നും സ്വന്തം വഴിവെട്ടി മുന്നോട്ട് കുതിക്കുകയെന്നത് ശീലമായുള്ള സാൽവദോർ ദാലി Paranoia-Critical Method മായി സർറിയലിസ്റ്റിക് ചിത്രകാരന്മാർക്കിടയിൽ ചുവടുറപ്പിക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ എന്നുമെപ്പോഴും ചർച്ചയായി നില്ക്കാൻ അസാമാന്യ മികവുള്ള ദാലി സ്വയം നാമകരണം ചെയ്തവതരിപ്പിച്ച സർറിയലിസ്റ്റിക് സങ്കേതമായിരുന്നു അത്. സർറിയലിസത്തിന്‍റെ ധാരയിൽനിന്ന് നേർത്ത വ്യതിയാനം മാത്രം പ്രകടമാക്കുന്ന ഒരു 'ദാലിയൻ' കല്പന. ദാലി വരച്ച ചിത്രങ്ങൾ സർറിയലിസ്റ്റിക് സൗന്ദര്യമുദ്രകളായി അവതരിപ്പിക്കപ്പെട്ടു. അവ അക്കാലത്ത് രചിക്കപ്പെട്ട സർറിയലിസ്റ്റിക് ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി, ഉന്മാദത്തിൽ പൊട്ടിയടർന്നുപൂത്ത പൂമരം പോലെ നിലകൊണ്ടു. ഓർമ്മകൾക്കും സ്വപ്നങ്ങൾക്കും തമ്മിലുള്ള ബന്ധം ദാലിയെ പലപ്പോഴും പ്രകോപിതനാക്കി. ഓർമ്മകൾക്കും സ്വപ്നങ്ങൾക്കുമിടയിലുള്ള 'ഭാവന'യെന്ന നേർത്ത സ്തരം ദാലിയ്ക്ക് അയുക്തികമായൊരു രൂപകം മാത്രമായിരുന്നു. കാഴ്ച'വട്ട'ങ്ങൾക്ക് ഒരിക്കലും നിരക്കാനിടയില്ലാത്ത ബിംബങ്ങളെ സ്വന്തം 'വട്ടു'കൊണ്ട് ദാലി വിപുലമാക്കി. ഡാലിയുടെ ചിത്രങ്ങളിൽ ആവർത്തിച്ച് വരുന്ന അത്തരമൊരു ബിംബമാണ് 'ആന'കൾ.
അബോധങ്ങളിൽ കുടിപാർക്കുന്ന 'അധികാരം'
ദാലിയുടെ 'പാരാനോയിക്-ക്രിട്ടിക്കൽ രീതി' (Paranoiac-Critical Method) പ്രദർശിപ്പിക്കുന്ന ഒരു ആദ്യകാല ചിത്രമാണിത്. മനസ്സുപോലും സ്വേച്ഛാപരമായി തള്ളിക്കളയുന്ന അബോധനിർമ്മിതികളായ അയുക്തിക സങ്കല്പന(Paranoia)ങ്ങളെ ബോധത്തിന്‍റെ കർക്കശ്യത്തിന് (Critical) വഴക്കിയെടുക്കുന്ന സൃഷ്‌ടിയുന്മുഖതയായിട്ടാണ് ദാലി സർറിയലിസത്തെ കാണുന്നത്. വൈരുധ്യമെന്ന പരികല്പനതന്നെ ബോധത്തിന്‍റേതാണ് , അവയുടെ സമന്വയം ബാധ്യതകളില്ലാത്ത സർറിയൽ 'ബോധ'ത്തിന്‍റെ ഉത്തരവാദിത്തമാണ്. ഇക്കാര്യം പ്രഖ്യാപനം ചെയ്യുന്ന ചിത്രമാണ് 'ഹംസങ്ങൾ പ്രതിഫലിപ്പിക്കുന്ന ഗജബിംബങ്ങൾ ' (Swans Reflecting Elephants). അനിശ്ചിതമായ അധികാര രൂപങ്ങളുടെ അർത്ഥരാഹിത്യമെന്ന നിലയിൽ പിൽക്കാലത്ത് ദാലിയുടെ രചനകളിൽ പ്രത്യക്ഷപ്പെടുന്ന 'ആന'ചിത്രങ്ങളിൽ ആദ്യത്തേതാണ് 'ഹംസങ്ങൾ പ്രതിഫലിപ്പിക്കുന്ന ഗജബിംബങ്ങൾ ' (Swans Reflecting Elephants).
ഓളങ്ങൾ നിശ്ശബ്ദമായുറങ്ങുന്നൊരു തടാകത്തിന്‍റെ മധ്യഭാഗത്തുള്ള ഇലകളില്ലാത്ത മരങ്ങൾക്കു കീഴെ നിൽക്കുന്ന മൂന്ന് പ്രധാന ഹംസങ്ങളാണ് ചിത്രത്തിന്‍റെ കാഴ്ചകേന്ദ്രം. ജലത്തിലെ അവയുടെ പ്രതിബിംബങ്ങളും സുവ്യക്തമാണ്. എന്നാൽ പ്രതിബിംബങ്ങളിൽ ഹംസങ്ങളില്ല, അവ ആനകളെപ്പോലെ തോന്നിപ്പിക്കുംവിധമാണ് രചിച്ചിട്ടുള്ളത്. യഥാർത്ഥ ആനകൾ അവിടെയുണ്ടാകില്ലെന്നുറപ്പുണ്ടെ ങ്കിലും കാഴ്ചക്കാരന്‍റെ കണ്ണ് അവയിലുടക്കുകയും അതൊരു ഒപ്റ്റിക്കൽ മിഥ്യയായി പ്രവർത്തിക്കുകയും ചെയ്യുന്നിടത്തുനിന്ന് സർറിയലിസം അഥവാ അബോധമണ്ഡലത്തിന്‍റെ സ്വതന്ത്ര കല്പനകൾ പ്രവർത്തിച്ചു തുടങ്ങുന്നു. ഹംസത്തിന്‍റെ കഴുത്ത് ആനകളുടെ തുമ്പിക്കൈകളായും, ഹംസങ്ങളുടെ ശരീരങ്ങൾ ആനകളുടെ ചെവികളായും, മരങ്ങൾ ആനകളുടെ കാലുകളായും മാറുന്നു. അവയോടൊക്കെ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു മനുഷ്യനുമുണ്ട് ചിത്രത്തിൽ. ഏതു ദേശത്തുമുള്ള രാജാധികാരത്തിന്‍റെ സ്ഥായിത്വത്തിന് ആനകളുടെ സാന്നിധ്യമുണ്ടായിരുന്നു. യുദ്ധത്തിൽ, പ്രൗഢിയിൽ, ആഘോഷച്ചമയങ്ങളിൽ, അധികാര പ്രയോഗങ്ങളിൽ ഒക്കെയും ആനകൾ അധികാരസ്ഥാനങ്ങൾക്കൊപ്പമുണ്ടായിരുന്നു. അധികാരത്തിന്‍റെ അടയാളമാക്കി കാലം മാറ്റിയെടുത്ത ആ വലിയ ശരീരത്തെയാണ് ദാലി തന്‍റെ Swans Reflecting Elephants നുശേഷമുള്ള ചിത്രങ്ങളിൽ അധികാരരൂപങ്ങൾക്കെതിരായ തന്‍റെ 'എതിർവിദ്യ'കളിൽ മോഡലാക്കിയത്. ദാലിയുടെ സൃഷ്ടിപരമായ സുവർണ്ണ കാലത്താണ് 'ആനകൾ' ജനിക്കുന്നത്. Swans Reflecting Elephants എന്ന ചിത്രത്തിലെ ആനകളെ ദാലി പിന്നീട് രചിച്ചിട്ടുള്ള തന്‍റെ മറ്റെല്ലാ ആനകളിൽനിന്നും തീർത്തും വ്യത്യസ്തമായാണ് വരച്ചിരിക്കുന്നത്. ദാലി ആനകളെ അധികാരസംജ്ഞയുടെ എതിർ സൂചക (critical signifier) മായി നിജപ്പെടുത്തുന്നതിന്‍റെ മുന്നോടിയായി രചിച്ചതാവാം ഇത്. ആനകളും അധികാരരൂപങ്ങളും സംബന്ധിച്ച പ്രതീകാത്മക ബന്ധങ്ങൾ ദാലിയിൽ അക്കാലത്ത് രൂപപ്പെട്ടുവരുന്നേയുണ്ടായിരുന്നുള്ളൂ. സർറിയലിസ്റ്റിക് ഐഡിയോളോജിയുടെ പിൻബലത്തിൽ ദാലി പിന്നീട് 'കൂർത്ത പൊയ്ക്കാൽ ഗജ'ങ്ങളെ എല്ലാവിധ അധികാര രൂപങ്ങൾക്കുമെതിരായ തന്റെ iconic signifier (വിഖ്യാത സൂചകം ) ആക്കി മാറ്റിയതാകാം. കാരണം പിന്നീടുണ്ടായിട്ടുള്ള എല്ലാ ദാലിചിത്രങ്ങളിലെയും ആനകളുടെ രൂപവും രൂപകവും ഒരേപോലെയായിരുന്നു. അതേസമയം ആനയെന്നപോലെ പ്രകടാനുഭവമാക്കപ്പെടുന്ന ഘനമാർന്ന രാജത്വം ശിഥിലവും അമൂർത്തവുമായ വെറുമൊരു പ്രതിബിംബമാണെന്ന വിചാരം Swans Reflecting Elephants എന്ന ചിത്രത്തിലൂടെ വായിച്ചെടുക്കാനാകും. മണ്ണിലും വിണ്ണിലുമായി ജീവിക്കുന്ന സുന്ദരവും സൗമ്യവുമായ പക്ഷികൾ ഒരു കടുത്ത നിശബ്ദതയിൽ മണ്ണിലെ ഏറ്റവും വലിയ മൃഗമായി പ്രതിബിംബിക്കുന്നതിന്റെ ഗൂഢ വൈരുധ്യം ബോധപൂർണ്ണമാണ്. രാജത്വത്തിന്‍റെയും കരുത്തിന്‍റെയും ഭീമൻ പ്രതീകമായ ഗജവീരൻ! , സമാനതകളില്ലാത്ത അധികാരങ്ങളോട് ചരിത്രപരമായി തന്നെ ചേർന്ന് നിൽക്കുന്ന വലിയവൻ. ! ദാലിയ്ക്ക് പക്ഷെ അവയൊക്കെയും വെറും പക്ഷികളുടെ പ്രതിബിംബങ്ങൾ മാത്രമാണ്. അമൂർത്തവും ഭാരരഹിതവുമായ പ്രതിഫലനങ്ങൾ മാത്രം. അധികാരമെന്നത് ഒരു ഭ്രമകല്പനയാണെന്നും അത് പ്രയോഗിക്കുന്നവരും പ്രയോഗിക്കപ്പെടുന്നവരും ഒരുപോലെ ഭ്രമിക്കപ്പെടുമെന്നും അതുകൊണ്ടുതന്നെ അധികാരാന്തർഗതത്തെ ഒരാളും സ്വേച്ഛയോടെ പരിശോധിക്കുകയില്ലെന്നും ദാലിയുടെ ആനകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. അധികാര രൂപങ്ങളൊക്കെയും യുക്തിരഹിതമാണെന്നും അധികാരമെന്ന അബോധാവിഷ്കാരത്തിനു മേൽ ഏതറ്റം വരെയുമുള്ള സ്വേച്ഛാപരമായ ഒരു പാരാനോയിക്-ക്രിട്ടിക്കൽ കർക്കശ്യമാവശ്യമാണെന്നും ആവർത്തിച്ച് പറയുകയായിരുന്നോ അതിയാഥാർത്ഥ്യ ഗജരൂപകങ്ങളി (Surrealistic elephant) ലൂടെ ദാലി എന്ന ചിത്രകാരൻ ?
ദാലിയുടെആനകൾവീണ്ടും
അധികാരത്തെ ചോദ്യത്തെ ചെയ്യുന്ന ഉള്ളടക്കം സർറിയലിസത്തിനുണ്ട്. അതു സംബന്ധിച്ച സങ്കൽപ്പനങ്ങൾ സ്വയം ചോദ്യം ചെയ്യപ്പെടാനാവാതെ അബോധങ്ങളിൽ കുടിപാർക്കുന്നു. യുക്തിയിലും കാര്യകാരണബന്ധങ്ങളിലും നിർണ്ണയിക്കപ്പെട്ട അധികാരത്തിന്റെ എല്ലാ ആവിഷ്കാരങ്ങളെയും സർറിയലിസം മാറ്റിനിർത്തുന്നു. അബോധങ്ങളുടെ അയുക്തിയിലാണ് അധികാരത്തിനെതിരായ എല്ലാ ചോദ്യങ്ങളും കുടികൊള്ളുന്നത് എന്നും സർറിയലിസ്റ്റുകൾ വിശ്വസിക്കുന്നു. രാഷ്ട്രീയ വിമോചനത്തിന് തയ്യാറെടുക്കുന്ന സമൂഹം മനസ്സിനെയാണ് ആദ്യം പരുവപ്പെടുത്തേണ്ടതെങ്കിൽ, മനസ്സിന്‍റെ ഇച്ഛകൾക്കാണ് ആദ്യപരിഗണനയെങ്കിൽ ആദ്യം വിമോചിപ്പിക്കപ്പെടേണ്ടത് മനസ്സ് തന്നെയാണ്. അതുകൊണ്ടാണ് സർറിയലിസത്തിന്‍റെ മാനിഫെസ്റ്റോയിൽ ആന്ദ്രേ ബ്രെട്ടൻ പറഞ്ഞത് " ഭാവനയെ അടിച്ചമർത്തുന്ന സമൂഹം യഥാർത്ഥത്തിൽ ജനതയെയാണ് അടിച്ചമർത്തുന്നത് " എന്ന്.
ദാലിയുടെ വ്യക്തിജീവിതത്തിൽ അധികാരത്തിന്‍റെ മനുഷ്യവിരുദ്ധ പ്രയോഗങ്ങളുടെ ഓരംപറ്റി ഒട്ടും കുറ്റബോധമില്ലാതെ നടക്കുന്ന ഒരു ദാലിയെ നാം കാണുന്നുണ്ട് . അധികാരത്തിന്‍റെ സർറിയലിസ്റ്റിക് പരികല്പനകളെ ദാലി അവിടെ സ്വയം റദ്ദു ചെയ്യുന്നു. എന്നിരുന്നാലും നാല്പതുകളിൽ ദാലി വരച്ച സർറിയലിസ്റ്റിക് ചിത്രങ്ങളുടെ രീതിശാസ്ത്രത്തിന് ബ്രെട്ടന്‍റെ മാനിഫെസ്റ്റോയോടുള്ള കടപ്പാട് കലാചരിത്രത്തിലെ യാഥാർഥ്യമാണ്. യുദ്ധമുഖങ്ങളിലും ഏകാധിപത്യ പ്രയോഗങ്ങളിലും വ്യക്തിപരമായി ദാലിയെടുത്ത നിലപാടുകൾ അന്നുമിന്നും അംഗീകരിക്കാനാകുന്നതല്ല, അതേസമയം ദാലിയുടെ ചിത്രങ്ങളിലെ സർറിയലിസ്റ്റിക് 'കാഴ്ചധാര'കൾക്ക് അന്നുമിന്നും പ്രസക്തിയുണ്ട്. കലാകാരൻ ജീവിതകാലത്ത് എടുത്ത രാഷ്ട്രീയ നിലപാടുകളും അവന്‍റെ സൃഷ്ടികളിൽ വായിച്ചെടുക്കാനാവുന്ന കാലഭേദമൂല്യങ്ങളും ഇന്നും ഒരു തർക്ക വിഷയമാണ്. അത്തരമൊരു തർക്ക പരിസരത്തെ അതേപടി നിലനിർത്തിക്കൊണ്ടുതന്നെ ദാലിയുടെ ആനകളെങ്ങനെ അധികാരത്തെ അടയാളപ്പെടുത്തുവെന്നത് സംവാദാത്മകവുമാണ്.
സ്പെയിനിൽ ഏറ്റവും വലിയ കൂട്ടക്കുരുതി നടത്തിയ ഏകാധിപതി ഫ്രാങ്കോയെ ദാലി വിശേഷിപ്പിച്ചത് 'സ്പെയിനിലെ എക്കാലത്തെയും മഹാനായ നായകൻ' എന്നായിരുന്നു. തടവിലാക്കപ്പെട്ട വിപ്ലവകാരികളെ കൊന്നുകളയാൻ അനുമതികൊടുത്തതുകേട്ട് അന്നേക്കന്ന് ഫ്രാങ്കോയെ ഫോൺ ചെയ്ത് അഭിനന്ദിച്ചയാളാണ് ദാലി.
'ഹംസഗജ പ്രതിബിംബ' ചിത്രത്തിൽ നിന്ന് 1946 ൽ വരച്ച 'വിശുദ്ധ അന്തോണിയുടെ പ്രലോഭനം' (The Temptation of St. Anthony ) എന്ന ചിത്രത്തിലെത്തുമ്പോഴേക്കും ദാലി വരച്ച കരിയുടെ അധികാരരൂപകങ്ങൾ കൂടുതൽ ദൃഢീകരിക്കപ്പെടുന്നുണ്ട്. മണ്ണിലെയും വിണ്ണിലെയും ജീവിതത്തെ അടയാളപ്പെടുത്തുന്ന ദാലിയുടെ ആദ്യത്തെ പെയിന്‍റിംഗ് ആണിത് . ഒരു ചിത്രകലാ മത്സരത്തിന്‍റെ ഭാഗമായിട്ടാണ് ഇത് വരച്ചത്. കുതിരയാൽ നയിക്കപ്പെടുന്ന ആനകളുണ്ടിതിൽ. കുതിരകൾ സാത്താന്‍റെ പ്രതീകമായി പ്രത്യക്ഷപ്പെടുന്നു. ക്രിസ്തീയചിത്രങ്ങളിൽ ക്രൈസ്തവികമല്ലാത്ത മറ്റെന്തിനെയും തലകീഴായി ചിത്രീകരിക്കാറുണ്ട്.ഇവിടെ കുതിരയുടെ കുളമ്പുകൾ അങ്ങനെയാണ് വരച്ചിരിക്കുന്നത്. കുതിരയ്ക്ക് പിന്നാലെ നാല് ആനകൾ! ആനകളെന്ന രൂപകം ദാലിയ്ക്ക് എന്തായിരുന്നുവെന്ന് കൃത്യമായി പറഞ്ഞുതുടങ്ങിയ ചിത്രമാണിത്. വലിയ ശരീരങ്ങളുമായി നാല് അധികാര രൂപങ്ങൾ! പ്രലോഭനത്തിന്‍റെ കാമനകൾ പ്രതീകാത്മക വസ്തുക്കളായി അവ ചുമലിൽ വഹിക്കുന്നു. ആദ്യത്തെ ആനയുടെ ചുമലിൽ മുലകൾ താങ്ങിക്കൊണ്ടൊരു സ്ത്രീരൂപം, രണ്ടാമത്തേതിന്റെ ചുമലിൽ രാജത്വത്തിന്‍റെ സ്തൂപനിർമ്മിതി, അടുത്തതിൽ അന്തപ്പുരം പോലൊരിടത്തിൽ ഛിന്നഭിന്നമാക്കപ്പെട്ടപോലെ നഗ്നനാരീരൂപങ്ങൾ, അടുത്തതിൽ പുരുഷലിംഗം പോലൊരു ലംബഗോപുരം ! പ്രലോഭനത്തിന്‍റെയും പുരുഷാധിപത്യത്തിന്‍റെയും തീവ്രകാമനകളുടെയും ഗജരൂപങ്ങൾ വിണ്ണിലെ ഉന്നതങ്ങളിൽ മേയുമ്പോൾത്തന്നെ അവ ഒന്നു ചലിച്ചാൽ നിമിഷാർദ്ധംകൊണ്ട് താഴെ വീഴും എന്ന് തോന്നിപ്പോകും വിധമാണ് നീണ്ടു നേർത്ത കാലുകളിൽ ആനകളെ സൃഷ്ടിച്ചിരിക്കുന്നത്. തീർത്തും അസ്ഥിരമായ രൂപങ്ങൾ! അലുക്കുകളും ആടകളുമിട്ട് അധികാരസ്ഥാനങ്ങളുടെ കാമനകളും പേറിയ ദാലിയുടെ ആനരൂപങ്ങൾ പക്ഷെ കാഴ്ചയിൽത്തന്നെ നൈമിഷികാഘോഷങ്ങളുടെ പ്രതിബിംബമാകുന്നു. ഉന്നതങ്ങളിൽ സ്പാനിഷ് രാജകീയ ഭവനവും കാണാം. കമ്പിക്കാലുകളുള്ള ആനകളിലൂടെ അന്തോണിയുടെ പാപത്തിനും പിശാചിനുമെതിരായ പോരാട്ടം അധികാരത്തിനുമെതിരായ ഒന്നായി ദാലി വളർത്തുന്നു! ദാലിയുടെ അധികാര ചിന്തകൾ പങ്കുവയ്ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട 'ആനപ്പട'ത്തിന്റെ പേരുതന്നെ 'ആനകൾ ' (The Elephants) എന്നാണ്. 'അധികാരം' എന്ന സദാസന്ദേഹപൂർണമായ സംജ്ഞയുടെ ആന്തരിക ദുർബലതയാണ് ഇവിടെയും ദാലിയുടെ ഫോക്കസ്. 1948 ലാണ് ചിത്രം പൂർത്തിയാക്കിയത്. അഴകാർന്ന രണ്ടാനകളിലാണ് നമ്മുടെ കണ്ണുകളുടക്കുന്നത്. ആനകളുടെ വലിപ്പം പ്രക്ഷേപിക്കുക എന്നതാണ് ചിത്രകാരന്‍റെയും ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന പശ്ചാത്തലമുള്ള തെളിഞ്ഞ ചിത്രമാണിത്. ചവിട്ടിനിൽകുന്ന മണ്ണ് വിണ്ടുവരണ്ടെന്നും കൂർത്ത കാലുകൾ അസ്ഥിരമെന്നും അറിയാതെ വിൺമണ്ഡലങ്ങളിൽ വിലസുന്ന ഗജരാജർക്ക് താഴെ സ്ഥിരതയുടെ വിരുദ്ധമുദ്രയെന്നോണം സാധാരണക്കാരന്‍റെ മൺവീടും അതിനു മുന്നിൽ വിശ്വാസവേഗതയോടെ സഞ്ചരിക്കുന്ന ചെറിയ' മനുഷ്യരെയും സൃഷ്ടിച്ചുകൊണ്ട് ദാലി തന്‍റെ വിമർശനോദ്യമം പൂർത്തീകരിക്കുന്നു.
ദാലിയുടെ ചിത്രങ്ങളിൽ നാം കണ്ടതുപോലെ കോട്ടകൊത്തളങ്ങളെ നോക്കിയുള്ള ചോദ്യം ചെയ്യലുകളും പുത്തനധികാര നിർവ്വചനങ്ങളുമുണ്ട്. അതേസമയം അദ്ദേഹം അധികാരികൾക്കൊപ്പം ചേർന്നുനിന്നുകൊണ്ട് കാണിച്ച മനുഷ്യ വിരുദ്ധവിചാരങ്ങളിൽ അളന്നെടുക്കാനാവാത്തവിധം വൈരുധ്യങ്ങളുമുണ്ട്. 1966 ൽ രചിച്ച ചിത്രമാണ് 'ശേബയിൽ നിന്നുള്ള എല്ലാവരും വരും' (Omnes de Saba venient) എന്ന ചിത്രം. “ശേബയിൽ നിന്നുള്ള എല്ലാവരും വരും; അവർ പൊന്നും കുന്തുരുക്കവും കൊണ്ടുവരും; കർത്താവിന്‍റെ സ്തുതിയെ പ്രഖ്യാപിക്കും.” എന്ന യെശയ്യാ വചനമാണ് ചിത്രത്തിനാധാരം. പൊന്നു – രാജത്വത്തിന്റെ അടയാളവും, കുന്തുരുക്കം – ദൈവത്വത്തിന്‍റെ അടയാളവുമാണ്. ദാലി ആനകളിലൂടെ അത് ആത്മീയഭാവത്തിൽ സ്ഥാപിച്ചെടുക്കുമ്പോഴും രാജത്വത്തെ പ്രതിനിധാനം ചെയ്യുന്ന ദാലി വരച്ച ഉള്ള്പൊള്ളയായ ആനകൾ സർറിയലിസ്റ്റ് ദൗത്യം ഒട്ടുംകുറവില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരു തേനീച്ചയുടെ പറക്കലിൽ പിറന്ന സ്വപ്നം (Dream Caused by the Flight of a Bee) എന്ന ചിത്രം 'പരിണാമ സിദ്ധാന്തത്തിന്‍റെ ഒരു സർറിയലിസ്റ്റ് വ്യാഖ്യാന' മായി പരിഗണിക്കപ്പെടുന്ന ഒന്നാണ്. പിളർന്ന മാതളത്തിൽ നിന്ന് പൊട്ടിത്തെറിക്കുന്ന മഞ്ഞക്കണ്ണുള്ള മത്സ്യ ഭീമൻ ഒരു കുതിച്ചുചാടുന്ന കടുവയെ തുപ്പുന്നു, അത് മറ്റൊരു കടുവയെയും വാപിളർത്തിവിടുന്ന ഭീകര ദൃശ്യമാണിത്. ഒടുവിലത്തെ കടുവ തുപ്പുന്ന ബയണറ്റ് ഒരു സ്ത്രീയുടെ നഗ്‌ന മേനിയിൽ തൊടുന്ന വ്യാഖ്യാന വൈപുല്യമാർന്ന രചനയാണിത്. ഈ ചിത്രത്തിലുമുണ്ട് അധികാരത്തിന്‍റെ വിളറിവെളുത്തൊരു ദുർബല ബിംബം പോലെ ദാലിയുടെ iconic signifier ആയ ആന!
ഒരു സമ്പൂർണ്ണ ഫാസിസ്റ്റിനുവേണ്ട സർവ്വ 'ഗുണ'ങ്ങളും ഒത്തിണങ്ങിയ ആളായിരുന്നു ദാലി. എന്നാലും ദാലിയുടെ ചിത്രങ്ങൾ ദാലിയ്‌ക്കൊപ്പം ചർച്ചപോലും ചെയ്യാതെ തിരസ്കരിക്കേണ്ടതാണെന്ന വാദം ശത്രുക്കൾപോലും ഉയർത്തുമെന്ന് തോന്നുന്നില്ല.
'ഫാസിസ്റ്റ് ദാലി'യുടെ ആനകൾ
ഉള്ളുപൊള്ളയായ ഗജവീരന്മാരുടെ സറ്റയറിക്കൽ (Satirical) കാഴ്ചകൊണ്ട് അധികാരരൂപങ്ങളെയാകെ എടുപ്പും തൊങ്ങലും ചാർത്തിയ വെറും എഴുന്നെള്ളത്തുകളായി അവതരിപ്പിച്ച ദാലിയുടെ മനസ്സ്, യഥാർത്ഥത്തിൽ അധികാര സംജ്ഞകൾക്കെതിരായ ഒന്നായിരുന്നുവോ? വ്യക്ത്യധിഷ്ഠിതമായ ഈ ചോദ്യത്തിന് സർഗ്ഗാത്മകസാകല്യം അവകാശപ്പെടാനില്ലെങ്കിലും ഉത്തരത്തിന് കൗതുകമേറും. തനിക്കു ചുറ്റും നടക്കുന്നതിനോട് ഒരു കലാകാരൻ പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന 'multiple question' ആണ് ഈ ഒരൊറ്റ ചോദ്യംലക്‌ഷ്യം വയ്ക്കുന്നത്. ഒരുപാട് നിലകളിൽ ചോദിക്കാവുന്നതും ഒരുപാട് നിലകളിൽ ഉത്തരം പറയാവുന്നതുമായ ചോദ്യം!
ദാലിയുടെ ചിത്രങ്ങളിൽ നാം കണ്ടതുപോലെ കോട്ടകൊത്തളങ്ങളെ നോക്കിയുള്ള ചോദ്യം ചെയ്യലുകളും പുത്തനധികാര നിർവ്വചനങ്ങളുമുണ്ട്. അതേസമയം അദ്ദേഹം അധികാരികൾക്കൊപ്പം ചേർന്നുനിന്നുകൊണ്ട് കാണിച്ച മനുഷ്യ വിരുദ്ധവിചാരങ്ങളിൽ അളന്നെടുക്കാനാവാത്തവിധം വൈരുധ്യങ്ങളുമുണ്ട്. വെറും അധികാരികളോടല്ല ചേർന്നുനിന്നത്. ലോകം നിശിതമായി കണ്ട ഫാസിസ്റ്റുകളെയാണ് ദാലി വരകളും വാക്കുകളും കൊണ്ട് മഹത്വപ്പെടുത്തിയത്. ലോകയുദ്ധമഴിച്ചുവിട്ട ഹിറ്റ്ലറെ മഹാനെന്ന് വാഴ്ത്തിയ ആളാണ് ദാലി. ചരിത്രത്തിലെ ഏറ്റവും വലിയ നരവേട്ട നടത്തിയ ഹിറ്റ്ലർ ഒരു പെണ്ണായി വന്ന് തന്നെ ശാരീരികമായി കീഴ്പ്പെടുത്തുന്നത് സ്വപ്നം കണ്ട ദാലിയുടെ ഭ്രാന്ത് ഹിറ്റ്ലറെക്കുറിച്ചുള്ള ചിത്രങ്ങൾ രചിക്കുന്നതുവരെയെത്തി. പൊതുവിൽ ഇടതുപക്ഷക്കാരായിരുന്ന സർറിയലിസ്റ്റുകൾ ദാലിയെ അവരുടെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുന്നതുവരെയെത്തി ദാലിയുടെ നുരഞ്ഞുപൊന്തിയ ഹിറ്റ്ലർ സ്നേഹം. സ്പെയിനിൽ ഏറ്റവും വലിയ കൂട്ടക്കുരുതി നടത്തിയ ഏകാധിപതി ഫ്രാങ്കോയെ ദാലി വിശേഷിപ്പിച്ചത് 'സ്പെയിനിലെ എക്കാലത്തെയും മഹാനായ നായകൻ' എന്നായിരുന്നു. തടവിലാക്കപ്പെട്ട വിപ്ലവകാരികളെ കൊന്നുകളയാൻ അനുമതികൊടുത്തതുകേട്ട് അന്നേക്കന്ന് ഫ്രാങ്കോയെ ഫോൺ ചെയ്ത് അഭിനന്ദിച്ചയാളാണ് ദാലി. ജീവിച്ചിരുന്ന കാലത്തുതന്നെ നിശിത വിമർശനങ്ങളും വാങ്ങിക്കൂട്ടി അദ്ദേഹം. ജോർജ്ജ് ഓർവെൽ ഒരു ലേഖനത്തിൽ ദാലിയെ വിശേഷിപ്പിച്ചത് "വെറുപ്പുളവാക്കുന്ന മനുഷ്യൻ" എന്നായിരുന്നു.
പൊതുവിൽ ഇടതുപക്ഷക്കാരായിരുന്ന സർറിയലിസ്റ്റുകൾ ദാലിയെ അവരുടെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുന്നതുവരെയെത്തി ദാലിയുടെ നുരഞ്ഞുപൊന്തിയ ഹിറ്റ്ലർ സ്നേഹം.
അഞ്ചാം വയസ്സിൽ പാചകക്കാരനും ആറാം വയസ്സിൽ നെപ്പോളിയനുമാകാൻ കൊതിച്ചയാളായിരുന്നു ദാലി. കുട്ടിക്കാലത്ത് കൂട്ടുകാരനെ പാലത്തിൽനിന്ന് തള്ളിയിട്ടത്, അനിയത്തിയുടെ തലയിടിച്ച് പൊട്ടിച്ചത്, കരഞ്ഞ് കാലുപിടിച്ചു കൂട്ടുകാരിയെ ചവിട്ടിയരച്ചത്, ഉറ്റസുഹൃത്തിനെ ഒറ്റിക്കൊടുക്കുകയും അയാളുടെ ഭാര്യയെ സ്വന്തമാക്കുകയും ചെയ്തത്, അതേ സ്ത്രീയ്ക്കുമേൽ കൊടും പീഡകൾ ഏൽപ്പിച്ചത്, പണം കിട്ടുമെന്നുണ്ടെങ്കിൽ എന്തിനും മടിക്കാത്തത്, ഗുദത്തോടും മലത്തോടും നഗ്നശവത്തോടുമുള്ള അഭിനിവേശം തുടങ്ങി ഒരു സമ്പൂർണ്ണ ഫാസിസ്റ്റിനുവേണ്ട സർവ്വ 'ഗുണ'ങ്ങളും ഒത്തിണങ്ങിയ ആളായിരുന്നു ദാലി. എന്നാലും ദാലിയുടെ ചിത്രങ്ങൾ ദാലിയ്‌ക്കൊപ്പം ചർച്ചപോലും ചെയ്യാതെ തിരസ്കരിക്കേണ്ടതാണെന്ന വാദം ശത്രുക്കൾപോലും ഉയർത്തുമെന്ന് തോന്നുന്നില്ല. സർഗ്ഗാത്മകത എന്നത് അനശ്വരമൂല്യമുള്ള ഒന്നല്ല. വിണ്ണിൽനിന്ന് കെട്ടിയിറക്കപ്പെട്ടതും മണ്ണിലലിയാത്തതുമല്ല കല. മനുഷ്യനൊപ്പം പുറംപൂടകൾ കൊഴിഞ്ഞ് താടിയെല്ലുകളമർന്ന് ഇടുപ്പെല്ലുകളൊതുങ്ങി നട്ടെല്ല് നിവർന്നതിനൊപ്പം അവനാർജ്ജിച്ചതാണ് സർഗ്ഗശേഷി. അതുകൊണ്ടുതന്നെ കല ദൈവകൃപയും അനുഗ്രഹവുമല്ല, അത് സാമാജികമാണ്. കല അപാരശേഷിയുള്ള ഒരു ഭൗതിക ശക്തിയുമാണ്. മനുഷ്യനെന്ന ജീവിയുടെ സാമൂഹ്യനിയമങ്ങൾ പല മാനങ്ങളിൽ നിർമ്മിക്കപ്പെട്ടവയാണ്. ഏതൊരാൾക്കും വ്യക്തിയെന്ന നിലയിൽ വൈവിധ്യമാർന്ന അസ്തിത്വങ്ങളുണ്ട്, അതിനൊരു ചരിത്രവുമുണ്ട്. ഇവ രണ്ടും കണക്കിലെടുത്തുകൊണ്ടുള്ള പൊതുധാരണകളിലാണ് എല്ലാ സാമൂഹിക നിയമങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. കലാകാരനെന്നത് ഒരു വ്യക്തിയുടെ വിവിധ വ്യക്തിത്വങ്ങളിലൊന്നുമാത്രമാണ്. അതുകൊണ്ടുതന്നെ അവർ ആരായിരുന്നാലും അവരുടെ ഏതുപ്രവൃത്തിയും വ്യവസ്ഥാപിത സ്ഥാപന വിചാരണകൾക്ക് വിധേയപ്പെടുത്താവുന്നതുമാണ്. എന്നാൽ അങ്ങനെയുള്ളവരുടെ സൃഷ്ടികൾ കലാബാഹ്യമായ കുറ്റവിചാരണയ്ക്ക് വഴങ്ങണമെന്നും അവ തിരസ്കരിക്കപ്പെടണമെന്നും ശഠിക്കുന്നതിൽ അസംബന്ധമുണ്ട്. കലയിൽ നിന്ന് കലാകാരനെ മാറ്റിനിർത്തിക്കാണുന്ന യന്ത്രികതയല്ലിത്, മറിച്ച് കലയെ കലാചരിത്രത്തിൽ ഉൾച്ചേർത്തുകാണുന്ന സർഗ്ഗവ്യവഹാരമാണ്. അതിനാണ് കലാപരമായ സ്ഥിരതയുള്ളതും. എല്ലാകലാവ്യവഹാരങ്ങളും കലാചരിത്രത്തിൽ സ്ഥിരപ്പെടേണ്ടതുണ്ട്. വരച്ചവനേക്കാൾ വരയ്ക്കപ്പെട്ടതിലാണ് ചരിത്രം സ്ഥായിത്വം തേടുന്നത്. ആ ആനകളെ കണ്ടിട്ട് സത്യത്തിൽ ആനകളെപ്പോലെ തോന്നുന്നില്ലല്ലോ എന്ന സംശയത്തിനുള്ള നല്ല ഉത്തരം 'ആനകളെ വരയ്ക്കുമ്പോൾ ആനകളെപ്പോലെയിരിക്കണം എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ? എന്ന മറുചോദ്യമാണ്. വരച്ചവനും വരയ്ക്കപ്പെട്ടതും അഭേദ്യമാകണെമന്നത് കലയുടെ പാഠങ്ങളിൽ തിരയേണ്ടതല്ല. ദാലിയുടെ ആനകളിൽ കണ്ടപോലെ യഥാർത്ഥ ആനകളായിരിക്കില്ല വരയിലെ ആനകൾ, കലയിലെ പലരെയുമെന്നപോലെ ദാലിയുമതുപോലെതന്നെ !