
കവിത
ധന്യ. പി. ചന്ദ്രൻ
അഗ്നിനൃത്തമാടും കാടിൻ,
വഴികളിലൂടൊഴുകി ഞാൻ.
നിന്നിലെ കാട്ടുചോല തേടി.
ഒരു വൻമരം വീഴും ശബ്ദം പോൽ,
എൻ ഹൃദയം പിടയുന്നു.
നിൻ ഓർമ്മയിൽ
വേട്ടയാടപ്പെട്ട മൃഗം പോൽ,
മൂർച്ചയുള്ള മുള്ളുകൾ ചവിട്ടി,
എൻ ഉടലിലെ ജീവൻ പിടഞ്ഞു.
നീയറിയാതെ, കാലം കൊളുത്തും
നോവിൻ്റെ ചിതയിൽ ഞാനെരിഞ്ഞു.
മൂർച്ഛിക്കും മഴയുടെ ഉന്മാദം,
നിൻ ചിരിയായി കാറ്റിലലഞ്ഞു.
അലറുന്ന കടലിൻ്റെ ഉപ്പായി,
എൻ ചുണ്ടിൽ വിരഹം കയ്ക്കുന്നു.
ഒരു കിളിയുടെ തൂവൽ പോൽ,
നമ്മുടെ സ്വപ്നങ്ങൾ എങ്ങോ വീണു.
ഇനിയെന്ത്? ഈ ഇരുൾ മാത്രം,
ചുറ്റും കനക്കുന്ന മൗനം മാത്രം.