ലിയോ പതിനാലാമന്‍റെ                     ഇഷ്ട ചലച്ചിത്രങ്ങൾ

ലേഖനം

അനിൽകുമാർ എ വി

അങ്കാറയിലെ തുർക്കി ദേശീയ ലൈബ്രറിയിൽ 2025 നവംബർ 27ന്‌ നടത്തിയ പ്രഭാഷണത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ ഐക്യത്തിനും സംഭാഷണത്തിനുമായി കൂട്ടായ പരിശ്രമത്തിന് ആഹ്വാനം ചെയ്യുകയും ധ്രുവീകരണത്തിന്‍റെയും യുദ്ധത്തിന്‍റെയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമുണ്ടായി. പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ വിദേശ പ്രസംഗത്തിൽ തീവ്ര നിലപാടുകളാൽ സമൂഹങ്ങൾ ഛിന്നഭിന്നമാക്കപ്പെടുന്നുവെന്നും വിശദീകരിച്ചു. ഏതൊരു സമൂഹവും സജീവമാകുന്നത് ബഹുസ്വരതയാൽ മാത്രമാണ്, കാരണം അതിനെ സിവിൽ സമൂഹമാക്കി മാറ്റുന്നത് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളാണെന്നും കൂട്ടിച്ചേർത്തു. ലോകസമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള യാത്രയുടെ ഭാഗമായായിരുന്നു മൂന്നുദിന തുർക്കി സന്ദർശനം. ഇന്നത്തെ മിക്ക ക്രിസ്ത്യാനികളുടെയും അടിസ്ഥാന വിശ്വാസങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന നിസീൻ പ്രമാണം രൂപംനൽകിയ ആദ്യകാല ചർച്ച് കൗൺസിലിന്‍റെ 1700-‐ാം വാർഷികം ആഘോഷിക്കുന്നതിനാണ്‌ ലിയോ ആദ്യ വിദേശ ലക്ഷ്യസ്ഥാനമായി ആ രാജ്യം തിരഞ്ഞെടുത്തത്‌. ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിന്‍റെ ശവകുടീരമായ അനിത്കബീർ കാണാനും അദ്ദേഹം പോയി. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാലമായും മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമസ്ഥാനത്തായും തുർക്കിയുടെ ചരിത്രപരമായ പങ്കിനെ പോപ്പ് പ്രശംസിച്ചു. റോമിൽ നിന്നുള്ള വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ലിയോ പറഞ്ഞത്‌, ലോകമെമ്പാടും സമാധാനം എത്ര പ്രധാനമാണെന്ന് പ്രഖ്യാപിക്കാനും പ്രക്ഷേപണം ചെയ്യാനും ആഗ്രഹിക്കുന്നു, കൂടുതൽ ഐക്യത്തിന്‌ അന്വേഷിക്കാൻ എല്ലാവരെയും ഒത്തുചേരാൻ ക്ഷണിക്കുന്നുവെന്നുമാണ്‌.  
പെറുവിൽ  ലിയോയുടെ മിഷനറി പ്രവർത്തനം ദരിദ്രർക്കൊപ്പമുള്ളതായിരുന്നു.   അത്‌ കണ്ട്‌  ചിലർ  മാർക്സിസ്റ്റ്-വിമോചന ദൈവശാസ്ത്ര രാഷ്ട്രീയത്തിന്‍റെ വക്താവായി ചിത്രീകരിച്ചു. പോപ്പാകുംമുമ്പ് സജീവ എക്‌സ്‌ അക്കൗണ്ട് ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. 

വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്ര  ബിരുദം നേടിയ പ്രെവോസ്റ്റ് 
2025 മെയ് എട്ടിന്‌  അമേരിക്കയിൽ നിന്നുള്ള ആദ്യ  മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്   1955 സെപ്‌തംബർ 14 ന് ഷിക്കാഗോയിലായിരുന്നു ജനിച്ചത്‌.  നാവികസേനാ വിദഗ്ദനും സ്കൂൾ സൂപ്രണ്ടുമായിരുന്ന ഫ്രഞ്ച്‐ഇറ്റാലിയൻ വംശജൻ  ലൂയിസ് മാരിയസ് പ്രെവോസ്‌റ്റും  ലൈബ്രേറിയൻ സ്പാനിഷ് വംശജ മിൽഡ്രഡ് മാർട്ടിനെസും അച്ഛനമ്മമാർ.   ലൂയിസ് മാർട്ടിനും ജോൺ ജോസഫും  സഹോദരങ്ങൾ.  1977-ൽ വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്ര  ബിരുദം നേടിയ ലിയോയ്‌ക്ക്‌ ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ്  തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ട്‌.   1973-ൽ മിഷിഗണിലെ മൈനർ സെമിനാരി ഓഫ് ദി അഗസ്റ്റീനിയൻസിൽ നിന്ന്    സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977-ൽ  ഓർഡർ ഓഫ് സെന്റ് അഗസ്റ്റിനിൽ അംഗം.  1981-ൽ   ദൈവവചന പ്രതിജ്ഞയെടുത്തു.  1982 ജൂൺ 19 ന് റോമിൽ ആർച്ച് ബിഷപ്പ് ജീൻ ജാഡോട്ടിൽ നിന്ന്   പുരോഹിതനായി അഭിഷിക്തനായി. 1985‐ 98 കാലയളവിൽ പെറുവിൽ  സേവനമനുഷ്ഠിച്ച അദ്ദേഹം  സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ്   നേതൃത്വത്തിലുമെത്തി.     പെറുവിൽ  ലിയോയുടെ മിഷനറി പ്രവർത്തനം ദരിദ്രർക്കൊപ്പമുള്ളതായിരുന്നു.   അത്‌ കണ്ട്‌  ചിലർ  മാർക്സിസ്റ്റ്-വിമോചന ദൈവശാസ്ത്ര രാഷ്ട്രീയത്തിന്‍റെ വക്താവായി ചിത്രീകരിച്ചു.  ലിയോ  ദരിദ്ര തൊഴിലാളികളുടെ പക്ഷത്തായിരുന്നു.   2023 സെപ്‌തംബർ 30-ന് ഫ്രാൻസിസ് മാർപാപ്പ  കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. ഏക ക്രിസ്തുവിൽ നാം ഒന്നാണെന്ന ലിയോയുടെ  സന്ദേശം ഐക്യത്തോടുള്ള  പ്രതിബദ്ധത  പ്രതിഫലിപ്പിക്കുന്നതാണ്‌.  പോപ്പാകുംമുമ്പ് സജീവ എക്‌സ്‌ അക്കൗണ്ട് ഉണ്ടായിരുന്നു അദ്ദേഹത്തിന്‌.
സഹജീവിസ്‌നേഹത്തിന്‍റെയും    സമാധാനത്തിന്‍റെയും  മാതൃക 
സംഗീതവും പുസ്‌തകങ്ങളും ചലച്ചിത്രങ്ങളും കായിക വിനോദങ്ങളും ഇഷ്ടമേഖലകളായ  ലിയോ  ഉൾച്ചേരൽ സന്ദേശത്തിന്‍റെയും യും സമാധാനത്തിന്‍റെയും   കാരുണ്യത്തിന്‍റെയും  സഹജീവിസ്‌നേഹത്തിന്‍റെയും ഉദാത്ത മാതൃകകൂടിയാണ്‌.  ആ സവിശേഷ വ്യക്തിത്വത്തിന്റെ പ്രചോദനാത്മകങ്ങളായ   ഏടുകൾ അവതീർണമാക്കുന്നതാണ്‌  ഉറ്റമിത്രം അർമാൻഡോ ലവേര രചിച്ച  "ഫ്രം റോബർട്ട് ടു ലിയോ’എന്ന സ്‌പാനിഷ്‌ ജീവചരിത്രം.  ലിയോയുമായി ബന്ധപ്പെട്ട  അറിയപ്പെടാത്ത ഒട്ടേറെ സന്ദർഭങ്ങൾ   അയവിറക്കുന്ന    പെറുവിലെ ഇക്വിറ്റോസിൽ നിന്നുള്ള   ഗ്രന്ഥകാരന്‍റെ   ആദ്യ വിവരണം  പുതുവത്സരാഘോഷത്തിന്‌  ലിമയിലേക്ക് പോകുന്നതിനിടെ   ബസ് അപകടത്തിൽ മരിച്ച യുവാവിന്‍റെ  കുടുംബത്തിന്‌ സഹായഹസ്‌തം നീട്ടിയതാണ്‌.  ട്രൂജില്ലോയുടെ വടക്കുള്ള  ഗ്രാമപ്രദേശത്തുനിന്നുള്ള അവന്‍റെ അച്ഛനമ്മമാർക്ക്‌ മകന്‍റെ ജഡം  കൊണ്ടുപോകാൻ മാർഗമില്ലായിരുന്നു.   അത്   ഗ്രാമത്തിലേക്ക് എത്തിക്കാൻ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്‌റ്റിനോട്‌ അഭ്യർഥിച്ചു.  അതിനായി  അദ്ദേഹം  1,240 മൈൽ  വാഹനമോടിച്ചു.  ഇടവകയിലെ ഏറ്റവും ദരിദ്രരായവർ  വീട്ടിലേക്ക് കണ്ണീരോടെ പോയി.  അവരെ അത്ഭുതപ്പെടുത്തി വാതിൽ തുറന്നത് പ്രെവോസ്റ്റ് തന്നെ. അതിൽ ഏറ്റവുമേറെ   തന്നെ ആകർഷിച്ചത്     സുഹൃത്തുക്കളോട് പുലർത്തിയ  ലഭ്യതയും ആളുകളോടുള്ള  സ്നേഹവുമാണെന്നാണ്‌ ലവേര   അഭിപ്രായപ്പെട്ടത്‌.  1991-ൽ കൊളംബിയയിൽ   ഭാവി പോപ്പിനെ ആദ്യമായി കണ്ടത് അദ്ദേഹം  വ്യക്തമായി ഓർത്തെടുത്തിട്ടുണ്ട്‌.  ആ സമയത്ത്    ഇടവകയിൽ ചെറുപ്പക്കാർ വളരെ ബഹളമയരും അനൗപചാരികരുമായിരുന്നു, അദ്ദേഹം കാനോൻ അഭിഭാഷകനാണെന്ന്  അറിഞ്ഞപ്പോൾ  അതുവരെയുള്ള മുൻവിധികൾ മാഞ്ഞു.   സ്വയം പരിചയപ്പെടുത്തുകയും  സംസാരിക്കുകയും ചെയ്തയുടൻ   ഞങ്ങളെ നിരായുധരാക്കി.  അടുത്ത വർഷം  പ്രെവോസ്റ്റിന്‍റെ നേതൃത്വത്തിൽ ലവേര ട്രൂജില്ലോയിലെ അഗസ്റ്റീനിയൻ രൂപീകരണ ഭവനത്തിൽ എത്തി. ഏഴ് വർഷക്കാലം അവർ സമൂഹജീവിതവും പാസ്റ്ററൽ അനുഭവങ്ങളും പങ്കിട്ടു, അത് കാലത്തിന്‍റെയും ദൂരത്തിന്‍റെയും കടന്നുകയറ്റത്തെ അതിജീവിച്ച ആഴത്തിലുള്ള സൗഹൃദത്തിന് നിമിത്തമായി. അദ്ദേഹത്തിൽ  മിന്നുന്ന ഊഷ്മളത  കണ്ടെത്തി. അന്നുമുതൽ അദ്ദേഹം റോബർട്ടോ അഥവാ ഫാദർ റോബർട്ടോ ആയി മാറി. 1992 ‐98 വർഷങ്ങളിൽ ട്രൂജില്ലോയിലെ ഔർ ലേഡി ഓഫ് മോൺസെറേറ്റിൽ ഇടവക വികാരിയായിരുന്നു.  ആ ഇടവകയിൽ നിന്നുള്ളവളായിരുന്നു എന്‍റെ ഭാര്യ. അത് വെറും മണൽ പ്രദേശമായിരുന്നപ്പോൾ ഞങ്ങൾ  അതിന്‍റെ നിർമാണം കണ്ടു, ഞായറാഴ്ചകളിൽ വളരെ ലളിതമായ   അൾത്താര ഉണ്ടായിരുന്ന കുർബാനയിൽ പങ്കെടുക്കാൻ   സ്വന്തം കസേരകൾ കൊണ്ടുവരുമായിരുന്നു. 1990- കളിൽ പ്രെവോസ്റ്റും  മിഷനറിമാരും ശുശ്രൂഷ നടത്തിയ  പ്രദേശങ്ങളിൽ സായുധ അട്ടിമറി ഗ്രൂപ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് തിരിച്ചുപോകാൻ അഭ്യർഥിച്ചു.  എന്നാൽ  അദ്ദേഹവും   സംഘവും പ്രതിസന്ധികൾക്കിടയിലും അവിടെ   തുടരാൻ തീരുമാനിക്കുകയാണുണ്ടായത്‌.  ആ സാക്ഷ്യവും   ധൈര്യവും ദൗത്യബോധവും തന്നെ   ആഴത്തിൽ സ്വാധീനിച്ചുവെന്നാണ്‌ ലവേരയുടെ സാക്ഷ്യം.
സൗഹൃദം പുഷ്ടിപ്പെടുത്തിയ  സംഗീതം
 പ്രെവോസ്റ്റ്‌    ഗണിതശാസ്ത്രജ്ഞനായിരുന്നു. ലവേരയ്‌ക്ക്‌  ആ വിഷയം  ഏറെ  ഇഷ്ടം. അത് ഇരുവരെയും  ഒന്നിപ്പിച്ചു.   സൗഹൃദം പുഷ്ടിപ്പെട്ടതാകട്ടെ സംഗീതം  ചുറ്റിപ്പറ്റിയും.  പ്രെവോസ്‌റ്റ്‌   സംഗീതത്തെ അഗാധമായി സ്നേഹിച്ചിരുന്നു. ഇരുവരും ഒരുമിച്ച് പെറുവിയൻ സംഗീതവും അഗസ്റ്റീനിയൻ സ്തുതിഗീതങ്ങളും ആലപിക്കാൻ തുടങ്ങി.  വളരെ നല്ല ശബ്ദമുണ്ടായിരുന്ന    പ്രെവോസ്റ്റ്‌  ആളുകളോടൊപ്പം പാടുന്നത് ആസ്വദിച്ചു.  പോപ്പിന്‍റെ സംഗീതാഭിനിവേശത്തിന് ആഴത്തിലുള്ള വേരുകളാണുള്ളതെന്ന്‌  പുസ്തകത്തിൽ ലവേര വിവരിച്ചിട്ടുണ്ട്‌.  അമ്മ മിൽഡ്രഡ് ഓർഗൻ വായിച്ചിരുന്നു. ഞായറാഴ്ച കുർബാനകളിൽ അവർ  ആവേ മരിയ  ഭക്തിപൂർവം  പാടി. 1999-ൽ പ്രെവോസ്റ്റ് ചിക്കാഗോയിൽ നിയമിതനായപ്പോഴും  സാങ്കേതികവിദ്യയുടെ സഹായത്താൽ ഇരുവരുടെയും  സൗഹൃദം സജീവമായി തുടർന്നു. പരസ്‌പരം  ഇമെയിലുകൾ കൈമാറി.   സമീപിക്കാൻ വളരെ എളുപ്പമുള്ള  വ്യക്തിയാണ്. ആ പരിചയം ഒരിക്കലും നഷ്ടപ്പെട്ടില്ല.  വർഷങ്ങളായി ആ  ലാളിത്യത്തിൽ സേവനത്തിനായുള്ള ആഴമായ   വിളിയുണ്ടെന്ന്   മനസിലാക്കി.  അദ്ദേഹം ഒരിക്കലും സഭയ്ക്കുള്ളിൽ സ്ഥാനങ്ങൾ തേടിയില്ലെന്നത്‌      ആഴത്തിൽ സ്പർശിച്ചു.  ഈ വ്യക്തി  ദൈവത്തെ വെളിപ്പെടുത്തുന്ന ഒരാളാണെന്ന് ഞാൻ  പറയാറുണ്ടായിരുന്നു. ഉദാരമനസ്കത, കഴിവ്, ഭാഷകളിലുള്ള പ്രാവീണ്യം എന്നിവയാൽ അദ്ദേഹം വേറിട്ടു നിന്നു. രൂപതയുടെ വാതിലുകൾ എല്ലാവർക്കും തുറന്നിടണമെന്ന് പ്രെവോസ്റ്റ്‌ എപ്പോഴും ആഗ്രഹിച്ചു.   ഒരിക്കലും  വിദൂര പരമാധികാരിയെയോ ഉദ്യോഗസ്ഥനെയോ പോലെ പെരുമാറിയില്ല. നയിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ഉത്തരവാദിത്തത്തോടെ എന്നാൽ എല്ലായ്പ്പോഴും യുക്തിസഹമായി സഹോദരങ്ങൾക്കിടയിൽ  സഹോദരനെപ്പോലെ. തന്‍റെ  സൗഹൃദം വാഗ്ദാനം ചെയ്യുന്ന  സുഹൃത്തിനെയും  അതുവഴി ജീവിതത്തിന് അർഥംനൽകുന്ന യേശുവിന്‍റെ  സൗഹൃദത്തെയും  വായനക്കാർക്ക്‌   കാണിച്ചുകൊടുക്കുകയാണ്‌  ജീവചരിത്രത്തിന്‍റെ   ലക്ഷ്യമെന്നാണ്‌ ലവേര വിശദീകരിച്ചത്‌.  
ഏറെ ഇഷ്ടപ്പെടുന്ന, തന്നെ ആഴത്തിൽ സ്‌പർശിച്ച  ഏറ്റവും പ്രിയപ്പെട്ട നാല്‌ ചലച്ചിത്രങ്ങളെയും  അവ എന്തുകൊണ്ടാണ് ഇത്രയേറെ  ഇഷ്ടപ്പെടുന്നതെന്നും   ലിയോ പതിനാലാമൻ മാർപ്പാപ്പ  വെളിപ്പെടുത്തുകയുണ്ടായി.
ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് 
ഏറെ ഇഷ്ടപ്പെടുന്ന, തന്നെ ആഴത്തിൽ സ്‌പർശിച്ച  ഏറ്റവും പ്രിയപ്പെട്ട നാല്‌ ചലച്ചിത്രങ്ങളെയും  അവ എന്തുകൊണ്ടാണ് ഇത്രയേറെ  ഇഷ്ടപ്പെടുന്നതെന്നും   ലിയോ പതിനാലാമൻ മാർപ്പാപ്പ  വെളിപ്പെടുത്തുകയുണ്ടായി.   ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത്‌   ജെയിംസ് സ്റ്റുവർട്ടും ഡോണ റീഡും പ്രധാന വേഷങ്ങളിലെത്തിയ  ക്രിസ്മസ് ക്ലാസിക്  ‘ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് ’(1946) ആണ് ആദ്യത്തേത്‌.     ലയണൽ ബാരിമോർ, തോമസ് മിച്ചൽ, ഹെൻറി ട്രാവേഴ്‌സ്,ബ്യൂല ബോണ്ടി തുടങ്ങിയവരായിരുന്നു മറ്റ്‌ അഭിനേതാക്കൾ. 1943- ൽ ഫിലിപ്പ് വാൻ ഡോറൻ സ്റ്റേൺ എഴുതിയ  "ദി ഗ്രേറ്റസ്റ്റ് ഗിഫ്റ്റ്’  ചെറുകഥ ആസ്‌പദമാക്കിയായിരുന്നു തിരക്കഥ.  ദി സൗണ്ട് ഓഫ് മ്യൂസിക്,  ഓർഡിനറി പീപ്പിൾ,  ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നിവയാണ്‌ മറ്റ്‌ ചിത്രങ്ങൾ. 
 മാനുഷിക മൂല്യങ്ങളും പ്രത്യാശയും പ്രോത്സാഹിപ്പിക്കുന്നതിൽ സിനിമയുടെ പങ്കിനെക്കുറിച്ചുള്ള സംഭാഷണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട്  വത്തിക്കാനിലെ  സാലാ സിനിമാറ്റിനയിൽ ഹോളിവുഡ് താരങ്ങളെ  സ്വീകരിച്ചതിന്‌  മുമ്പായിരുന്നു ലിയോ  ഇഷ്ട ചലച്ചിത്രങ്ങൾ മുൻനിർത്തി ഏറെ സംസാരിച്ചത്‌. 

 ഏണസ്റ്റ് ലേമാന്റെ  തിരക്കഥയിൽ   റോബർട്ട് വൈസ്  സംവിധാനം ചെയ്ത 1965 ലെ  അമേരിക്കൻ സംഗീത നാടക ചിത്രമാണ് ദി സൗണ്ട് ഓഫ് മ്യൂസിക്. 1959 ലെ സ്റ്റേജ് മ്യൂസിക്കൽ  നാടകം  അടിസ്ഥാനമാക്കിയതാണത്.  ജൂലി ആൻഡ്രൂസ്, ക്രിസ്റ്റഫർ പ്ലമ്മർ,റിച്ചാർഡ് ഹെയ്ഡൻ, പെഗ്ഗി വുഡ്, ചാർമിയൻ കാർ, എലനോർ പാർക്കർ  എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.  നാസി അധിനിവേശ ഓസ്ട്രിയയിലെ ഗവർണറായ   കന്യാസ്ത്രീയുടെ വേഷത്തിലായിരുന്നു  ജൂലി ആൻഡ്രൂസ് പ്രേക്ഷക ഹൃദയങ്ങൾ കവർന്നത്‌.   1980 സെപ്‌തംബർ 19 ന്‌ റിലീസായ മനഃശാസ്ത്ര  ചിത്രം ഓർഡിനറി പീപ്പിൾ  റോബർട്ട് റെഡ്ഫോർഡ് സംവിധാനം ചെയ്ത ആദ്യ ഫീച്ചർ സംരംഭമാണ്‌. ജൂഡിത്ത് ഗസ്റ്റിന്റെ നോവൽ അടിസ്ഥാനമാക്കി ആൽവിൻ സാർജന്റിന്റേതാണ്‌  തിരക്കഥ.  ഇല്ലിനോയിസിൽ  ലേക്ക് ഫോറസ്റ്റിലെ  സമ്പന്ന കുടുംബത്തിലെ  മകൻ അപകടത്തിൽ മരിക്കുകയും മറ്റൊരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഉടലെടുക്കുന്ന  ശിഥിലീകരണമാണ് ഇതിവൃത്തം. ഡൊണാൾഡ് സതർലാൻഡ് , മേരി ടൈലർ മൂർ , ജഡ് ഹിർഷ്, തിമോത്തി ഹട്ടൺ തുടങ്ങിയവർ  അഭിനയിച്ചു.  1997 ഡിസംബർ 20 ന്‌ ആദ്യ പ്രദർശനം നടത്തിയ ഇറ്റാലിയൻ കോമഡിയായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌. റോബർട്ടോ ബെനിഗ്നി അഭിനയിച്ച്‌ സംവിധാനം ചെയ്‌ത  ചിത്രം നാസി തടങ്കൽപ്പാളയത്തിന്റെ ഭീകരതകളിൽ നിന്ന്   മകനെ രക്ഷിക്കാൻ   ഭാവന ഉപയോഗിക്കുന്ന ജൂത ഇറ്റാലിയൻ പുസ്തകശാലാ ഉടമ  ഗൈഡോ ഒറെഫിസിനെയാണ് അദ്ദേഹം  അവതരിപ്പിച്ചത്‌.  റുബിനോ റോമിയോ സാൽമണിയുടെ ‘ഇൻ ദി എൻഡ്  ഐ ബീറ്റ് ഹിറ്റ്‌ലർ’  കൃതിയിൽനിന്നും രണ്ടാം ലോക യുദ്ധവേളയിൽ ബെർഗൻ -ബെൽസൺ തടങ്കൽപ്പാളയത്തിൽ രണ്ട് വർഷം ചെലവഴിച്ച ബെനിഗ്നിയുടെ പിതാവിൽ നിന്നും ശേഖരിച്ച അമ്പരിപ്പിക്കുന്ന വസ്‌തുതകൾ   പ്രചോദനമായ ചിത്രം   വൻ നിരൂപക-വാണിജ്യ വിജയമായി.  ലോകമെമ്പാടും  23 കോടി  ഡോളറിലേറെ  വരുമാനം നേടി.  നിക്കോലെറ്റ ബ്രാഷി, മാരിസ പരേഡെസ്,  ലിഡിയ അൽഫോൻസി,   റിച്ചാർഡ് സാമ്മൽ,  ഒമേറോ അന്റോറൂട്ടി തുടങ്ങിയവരും കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി.   1998 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ  ഗ്രാൻഡ് പ്രിക്സ്, ഒമ്പത് ഡേവിഡ് ഡി ഡൊണാറ്റെല്ലോ അവാർഡുകൾ,  വിദേശ ഭാഷാ ചിത്രത്തിനും   ബെനിഗ്നിക്ക്   മികച്ച നടനുമുൾപ്പെടെ മൂന്ന് അക്കാദമി പുരസ്‌കാരങ്ങൾ തുടങ്ങിയവയാൽ അംഗീകരിക്കപ്പെട്ടു.  നാസി കോൺസെൻട്രേഷൻ ക്യാമ്പിന്‍റെ ഭീകരതയ്ക്കെതിരെ ഒരുക്കിയ പ്രണയത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും  ഹൃദയസ്പർശിയായ കഥയായ ലാ വിറ്റ എ ബെല്ല (ലൈഫ് ഈസ് ബ്യൂട്ടിഫുൾ) എന്ന അഭ്രഭാഷ്യത്തിലൂടെ  ഇറ്റാലിയൻ പൈതൃകത്തിൽ അഭിമാനിക്കുകയും ചെയ്‌തു ലിയോ. 
പാപ്പയായി  തിരഞ്ഞെടുക്കപ്പെട്ടതിന്  ദിവസങ്ങൾക്കുള്ളിൽ ടെന്നീസ് കളിക്കാരൻകൂടിയായ ലിയോ ഇറ്റാലിയൻ ലോക ഒന്നാം നമ്പർ ജാനിക് സിന്നറെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്തു.  
നൂറിലേറെ ഹോളിവുഡ്‌ പ്രതിഭകളുമായി കൂടിക്കാഴ്‌ച
 മാനുഷിക മൂല്യങ്ങളും പ്രത്യാശയും പ്രോത്സാഹിപ്പിക്കുന്നതിൽ സിനിമയുടെ പങ്കിനെക്കുറിച്ചുള്ള സംഭാഷണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട്  വത്തിക്കാനിലെ  സാലാ സിനിമാറ്റിനയിൽ ഹോളിവുഡ് താരങ്ങളെ  സ്വീകരിച്ചതിന്‌  മുമ്പായിരുന്നു ലിയോ  ഇഷ്ട ചലച്ചിത്രങ്ങൾ മുൻനിർത്തി ഏറെ സംസാരിച്ചത്‌. ഓരോ ജീവന്‍റെയും മൂല്യത്തെയും ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തെയും കുറിച്ചുള്ള  സിനിമയുടെ ശാശ്വത സന്ദേശം ആ സന്ദർഭത്തിൽ  വ്യക്തമായി പ്രതിധ്വനിക്കുകയുണ്ടായി.  സംഗീതത്തോടുള്ള    ഇഷ്ടത്തെക്കുറിച്ച് പറയുമ്പോൾ  മനോഹരമായ ഗാനങ്ങൾക്ക് മാത്രമല്ല, പ്രയാസകരമായ സമയങ്ങളിൽ ധൈര്യത്തിന്‍റെയും പ്രതീക്ഷയുടെയും ചിത്രീകരണത്തിനും പേരുകേട്ട  ദി സൗണ്ട് ഓഫ് മ്യൂസിക്കിനെയാണ്‌ പ്രശംസിച്ചതും.  ചിരിക്കുന്നതും കരയുന്നതും ഒരേ ആത്മാവിൽ നിന്നല്ലേ. കത്തോലിക്കാ സഭയുടെ വിശുദ്ധ വർഷത്തിന്‍റെ ഭാഗമായി 2025 നവംബർ 15 ന് വത്തിക്കാനിൽ ഹോളിവുഡ് പ്രമുഖരെ കാണാനുള്ള  പദ്ധതിയുമായി ലിയോ പോപ്പിന്‍റെ സിനിമാപ്രേമം ഒത്തുചേർന്നുവെന്നാണ്‌ മാധ്യങ്ങൾ വിലയിരുത്തിയത്‌. അപ്പസ്തോലിക് കൊട്ടാരത്തിനുള്ളിൽ അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ എന്നിവരടക്കം  നൂറിലേറെ പ്രതിഭകളെയാണ്‌ സ്വീകരിച്ചത്‌.  വത്തിക്കാനിൽ സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇത്തരം ആദ്യ പരിപാടിയായിരുന്നു അത്. ഓസ്കാർ ജേതാക്കളായ കേറ്റ് ബ്ലാഞ്ചെറ്റ്, സ്പൈക്ക് ലീ, മോണിക്ക ബെല്ലൂച്ചി, ക്രിസ്റ്റഫർ ഷാൻ  പെൻ, ആദം സ്കോട്ട്,  സെർജിയോ കാസ്റ്റെല്ലിറ്റോ, അലിസൺ ബ്രീ ഷെർമർഹോൺ, ജോർജ്‌   മില്ലർ, ഗസ് ഗ്രീൻ വാൻ സാന്റ് ജൂനിയർ തുടങ്ങിയവരുൾപ്പെടെയുള്ള പ്രശസ്തർ  അതിഥി പട്ടികയിലുൾപ്പെട്ടിരുന്നു. കേറ്റ് ബ്ലാഞ്ചെറ്റിന്റെ ഏവിയേറ്റർ, എലിസബത്ത് എന്നീ ചിത്രങ്ങൾ  പേരുകേട്ടവയാണ്‌. മാൽക്കം എക്സ്,  ബ്ലാക്ക്ക്ലാൻസ്മാൻ  എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതാകട്ടെ  സ്പൈക്ക് ലീയും. മെൽ ഗിബ്‌സണിന്‍റെ "ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ സിനിമയിൽ മേരി മഗ്ദലീനയായി അഭിനയിച്ചത്‌  മോണിക്ക ബെല്ലൂച്ചി.  അമേരിക്കൻ  നടനും ചലച്ചിത്ര നിർമാതാവുമായ ഷോൺ പെന്നിന്‍റെയും സംഗീതജ്ഞൻ മൈക്കൽ പെന്നിന്റെയും ഇളയ സഹോദരനായിരുന്ന ക്രിസ്റ്റഫർ ഷാൻ  പെൻ  മികച്ച  സ്വഭാവ നടൻ എന്ന നിലയിൽ ശ്രദ്ധേയൻ.  ഓൾ ദി റൈറ്റ് മൂവ്സ്, ദി വൈൽഡ് ലൈഫ്, ഫൂട്ട്‌ലൂസ്, പെയിൽ റൈഡർ  , അറ്റ് ക്ലോസ് റേഞ്ച്‌, റിസർവോയർ ഡോഗ്സ്  , ട്രൂ റൊമാൻസ് തുടങ്ങിയ ചിത്രങ്ങളിൽ   ശ്രദ്ധേയ വേഷങ്ങൾ ചെയ്തു."പാർക്ക്സ് ആൻഡ് റിക്രിയേഷൻ’, "സെവറൻസ്’എന്നീ പരമ്പരകളിലെ നടനാണ്‌  ആദം സ്കോട്ട്‌.   മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ നാടകീയമാക്കുന്ന "കോൺക്ലേവ്’  സിനിമയിൽ  ടെഡെസ്കോ ആയി വേഷമിട്ടത്‌  സെർജിയോ കാസ്റ്റെല്ലിറ്റോയും. അമേരിക്കൻ നടിയും എഴുത്തുകാരിയും നിർമാതാവുമായ അലിസൺ ബ്രീ ഷെർമർഹോൺ ‘മാഡ് മെൻ ’  നാടക പരമ്പരയിലെ ട്രൂഡി കാംബെല്ലിന്റെ വേഷത്തിലൂടെയാണ്‌    അംഗീകാരം നേടിയത്‌.   കമ്യൂണിറ്റി  സിറ്റ്കോമിൽ ആനി എഡിസണായി   മികച്ച പ്രകടനം കാഴ്ചവച്ചു.  ഗോൾഡൻ ഗ്ലോബ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകളിൽ നോമിനേഷനുകൾ നേടി.  ആസ്‌ത്രേലിയൻ  നിർമാതാവായ ജോർജ്‌   മില്ലർക്ക്‌  നാല് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്‌.  അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി ആറ് നോമിനേഷനുകളിൽ നിന്ന് അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ.  ബൈറൺ കെന്നഡിയുമൊത്തുള്ള   മൂന്ന് മാഡ് മാക്സ് ചിത്രങ്ങളിലൂടെയാണ്   ആസ്‌ത്രേലിയൻ  സംവിധാന ജീവിതം ആരംഭിച്ചത്.  തുടർന്ന് ദി വിച്ചസ് ഓഫ് ഈസ്റ്റ്‌വിക്കിലൂടെ ഹോളിവുഡിലെത്തി. കെന്റക്കിയിലെ ലൂയിസ്‌വില്ലെയിൽ നിന്നുള്ള   അമേരിക്കൻ   നിർമാതാവ്, ചിത്രകാരൻ, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫർ, സംഗീതജ്ഞൻ എന്നിങ്ങനെയെല്ലാം പ്രശസ്‌തനാണ്‌ ഗസ് ഗ്രീൻ വാൻ സാന്റ് ജൂനിയർ.  സൈക്കോയുടെ റീമേക്ക്   ഗുഡ് വിൽ ഹണ്ടിങ്‌, ഗെറി, എലിഫന്റ്, മൈ ഓൺ പ്രൈവറ്റ് ഇഡാഹോ, ടു ഡൈ ഫോർ, മിൽക്ക്, ലാസ്റ്റ് ഡേയ്‌സ്, ഫൈൻഡിങ്‌    ഫോറസ്റ്റർ, പ്രോമിസ്ഡ് ലാൻഡ്, ഡ്രഗ്‌സ്റ്റോർ കൗബോയ്, മാല നോച്ചെ തുടങ്ങിയവ പ്രധാന സംരംഭങ്ങൾ.    
ക്രിസ്ത്യാനിയോ കത്തോലിക്കനോ  മതവിശ്വാസിയോ ആവട്ടെ  സഭയുടെ നൂറുകണക്കിന് വർഷങ്ങളായുള്ള ചരിത്രത്തിൽ കലയുടെ മികച്ച പ്രമോട്ടർമാരിൽ ഒരാളാണ് അദ്ദേഹം  എന്നാണ്‌ അടയാളപ്പെടുത്തിയതും.  സിനിമയെ   പാരമ്പര്യത്തിലേക്ക് കൊണ്ടുവരുന്നതിൽ പോപ്പ് ലിയോ കാണിച്ച താൽപ്പര്യത്തെ ലോണെർഗൻ പ്രശംസിച്ചു.  
മികച്ച  ശ്രോതാവും  വളരെ നിശബ്ദനും എളിമയുള്ളവനും
ഡച്ച് പത്രം നെഡർലാൻഡ്‌സ് ഡാഗ്‌ബ്ലാഡിന്‍റെ വത്തിക്കാൻ ലേഖകൻ ഹെൻഡ്രോ മുൻസ്റ്റർമാൻ പറഞ്ഞത്‌, ലിയോ മികച്ച ശ്രോതാവാണ്, വളരെ നിശബ്ദനും എളിമയുള്ളവനും. അതിന് അതിന്‍റേതായ ആകർഷണമുണ്ടെന്നാണ്‌. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ ടെന്നീസ് കളിക്കാരൻകൂടിയായ ലിയോ ഇറ്റാലിയൻ ലോക ഒന്നാം നമ്പർ ജാനിക് സിന്നറെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്തു. ആ യുവകായിക പ്രതിഭ അന്ന്‌ ടെന്നീസ് റാക്കറ്റ് നൽകി. തുടർന്ന് ഒരു പന്ത് നീട്ടി കളിക്കാൻ ആവശ്യപ്പെട്ടു. മുറി മുഴുവൻ നോക്കി ലിയോ തമാശയായി പറഞ്ഞത്‌, ഇതാ നമുക്ക് എന്തെങ്കിലും പൊട്ടിക്കാം. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നും. 2025 ജൂണിൽ ലിയോ ഇറ്റാലിയൻ ഗായിക ലോറ പൗസിനിയെ കണ്ടു. സ്പോർട്സിൽ നിന്നാണ് അവർ തുടങ്ങിയത്, ഇപ്പോൾ അത് സംസ്കാരമായി മാറിയിരിക്കുന്നു, പ്രത്യേകിച്ചും നമ്മൾ നെറ്റ്ഫ്ലിക്സിന്‍റെയും സിനിമകളുടെയും വളരെ ദൃശ്യമായ സംസ്കാരത്തിലായതിനാൽ. അമേരിക്കൻ സംവിധായകൻ സ്പൈക്ക് ലീ ലിയോയ്‌ക്ക്‌ തന്റെ പേരിന്‍റെ പിന്നിൽ ആലേഖനം ചെയ്ത ന്യൂയോർക്ക് നിക്സ് ജേഴ്‌സി സമ്മാനിക്കുകയുമുണ്ടായി. അതിർത്തികൾ ഭേദിച്ച് ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ആഴത്തിലുള്ള വേർതിരിവുകളില്ലാതെ സമീപിക്കാനുള്ള സിനിമയുടെ കഴിവിനെ പോപ്പ് ലിയോയുടെ അഭിപ്രായങ്ങൾ എടുത്തുകാണിച്ചുവെന്നായിരുന്നു കേറ്റ്‌ ബ്ലാഞ്ചെറ്റിന്‍റെ പ്രതികരണം. ചലച്ചിത്രനിർമാണമെന്നത് വിനോദത്തെക്കുറിച്ചാണ്.എന്നാൽ അത് പലപ്പോഴും അരികുവൽക്കരിക്കപ്പെട്ടതും നാമെല്ലാവരും ഇപ്പോൾ അനുഭവിക്കുന്ന വേദനയിൽ നിന്നും സങ്കീർണതയിൽ നിന്നും ഒഴിഞ്ഞുമാറാത്തതുമായ ശബ്ദങ്ങളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചാണെന്നും ആ ആസ്‌ത്രേലിയൻ അഭിനേത്രി വിശദീകരിച്ചു.
പലരും പരിചിതമായവരുടെ സുഖസൗകര്യങ്ങളിൽ കഴിയുമെങ്കിലും ആധുനിക ലോകത്ത് സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളാനോ വെല്ലുവിളികൾ നേരിടാനോ ഭയപ്പെടാത്ത ലിയോ വ്യത്യസ്ത വഴി തിരഞ്ഞെടുത്തു; 
 കൂടിക്കാഴ്‌ചയ്‌ക്ക് ആതിഥേയത്വം വഹിക്കാനുള്ള പോപ്പ് ലിയോയുടെ പ്രേരണകളിലൊന്ന് തിയേറ്ററുകളിൽ ആളൊഴിയുന്നതിനെ കുറിച്ച്‌   മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു. വത്തിക്കാൻ ന്യൂസ് റിപ്നപ്പോർട്‌ പ്രകാരം  2024 ൽ ആഗോള സിനിമാ ഹാജർ 8.8 ശതമാനം കുറഞ്ഞു.  2023 നെ അപേക്ഷിച്ച്  ടിക്കറ്റ്‌ വിൽപ്പനയിലെ ഇടിവ്‌ 50കോടി. സിനിമാശാലകളും തിയേറ്ററുകളും   സമൂഹങ്ങളുടെ മിടിക്കുന്ന ഹൃദയങ്ങളാണ്‌.  സാംസ്കാരിക ഇടങ്ങളായി അവയെ സംരക്ഷിക്കേണ്ടതുണ്ട്‌.  സിനിമ പ്രത്യാശയുടെ  പണിശാലയാണ്‌.  ആളുകൾക്ക് വീണ്ടും തങ്ങളെയും  ലക്ഷ്യത്തെയും കണ്ടെത്താൻ കഴിയുന്ന  ഇടമായതിനാൽ ഈ സൗഹൃദം പുതുക്കാൻ   ആഗ്രഹിക്കുന്നു.  സ്ഥാപനങ്ങൾ ഉപേക്ഷിക്കരുതെന്നും  ഈ പ്രവർത്തനത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യം സ്ഥിരീകരിക്കുന്നതിൽ സഹകരിക്കണമെന്നും   അഭ്യർഥിക്കുന്നുവെന്നുമാണ്‌ ലിയോ പ്രത്യാശ പുലർത്തിയത്‌.   അമേരിക്കൻ നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ കെന്നത്ത് ലോണെർഗനിലും അത് പ്രതിധ്വനിച്ചു.    ക്രിസ്ത്യാനിയോ കത്തോലിക്കനോ  മതവിശ്വാസിയോ ആവട്ടെ  സഭയുടെ നൂറുകണക്കിന് വർഷങ്ങളായുള്ള ചരിത്രത്തിൽ കലയുടെ മികച്ച പ്രമോട്ടർമാരിൽ ഒരാളാണ് അദ്ദേഹം  എന്നാണ്‌ അടയാളപ്പെടുത്തിയതും.  സിനിമയെ   പാരമ്പര്യത്തിലേക്ക് കൊണ്ടുവരുന്നതിൽ പോപ്പ് ലിയോ കാണിച്ച താൽപ്പര്യത്തെ ലോണെർഗൻ പ്രശംസിച്ചു.  കല, സിനിമ, ചിത്രങ്ങൾ, സംഗീതം തുടങ്ങിയവയില്ലാത്ത  ലോകം  വളരെ ദയനീയമായിരിക്കുമെന്നും ഊന്നി.    സാമൂഹിക സംഘർഷങ്ങൾ  നിറഞ്ഞ കാലത്ത്, കല - പ്രത്യേകിച്ച് ചലച്ചിത്രങ്ങൾ പ്രതീക്ഷയുടെ  വഴിയാകും.   സിനിമകളുടെ നിർമാണത്തിലും പിന്നണിയിലും പങ്കാളിയാകുന്നത്  വലിയ പദവിയാണെന്നും വിശദീകരിച്ചു.  വിനോദവും അർഥവും തേടുന്നവർക്ക് സൗന്ദര്യത്തിന്‍റെയും യും സത്യത്തിന്‍റെയും പ്രത്യാശയുടെയും സാക്ഷ്യങ്ങളാകാൻ  സിനിമകൾക്ക് കഴിയുമെന്ന്  തിരിച്ചറിയണമെന്നും കെന്നത്ത് ലോണെർഗനി  കൂട്ടിച്ചേർക്കുകയുമുണ്ടായി.  ഇത്   ഒഴിവാക്കാൻ കഴിയാത്തതും  ഒഴിവാക്കരുതാത്തതുമായ   പ്രതിസന്ധിയാണ്. സിനിമാ ലോകത്ത് ഉൾപ്പെട്ടിരിക്കുന്നവർ  ലോകത്തിന്‍റെ മുറിവുകളെ നേരിടാൻ ഭയപ്പെടേണ്ടതില്ലെന്ന്   ലിയോ  ഊന്നിപ്പറഞ്ഞു. അക്രമം, ദാരിദ്ര്യം, പ്രവാസം, ഏകാന്തത, ആസക്തി, മറന്നുപോയ യുദ്ധങ്ങൾ എന്നിവ അംഗീകരിക്കുകയും വിവരിക്കുകയും ചെയ്യേണ്ട വിഷയങ്ങളാണ്.  സിനിമയിൽ പലപ്പോഴും സംഭവിക്കുന്ന ദൈനംദിന ജീവിതത്തിൽ ആളുകൾക്ക് പൊഴിക്കാൻ കഴിയാത്ത കണ്ണീരിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. സിനിമയിൽ കാണപ്പെടുന്ന പ്രത്യാശയുടെ കഥകളിലൂടെ ആരംഭിക്കാവുന്ന  ദൈനംദിന ജോലികളിലേക്ക് മടങ്ങാനും സംഭാഷണത്തിന്‍റെ ആ ഇടങ്ങളെ പ്രചോദിപ്പിക്കാനും സൃഷ്ടിക്കാനും പരിശുദ്ധ പിതാവിന്‍റെ ആഹ്വാനം ഹോളിവുഡ്‌ പ്രതിഭകളും നെഞ്ചേറ്റി.  വെളിച്ചത്തോടും സമയത്തോടും മുഖങ്ങളോടും പ്രകൃതിദൃശ്യങ്ങളോടും  വാക്കുകളോടും നിശബ്ദതയോടും കൂടിയ   പ്രവർത്തനത്തിന് സഭ നിങ്ങളെ ബഹുമാനിക്കുന്നുവെന്ന്‌ ചലച്ചിത്ര പ്രവർത്തകരെ അറിയിച്ച അദ്ദേഹം,   നഗരങ്ങളിൽ നിന്ന് സിനിമാശാലകൾ കൂടുതലായി നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.  സ്ഥാപനങ്ങൾ പിന്മാറരുതെന്നും  ഈ പ്രവർത്തനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യം സ്ഥിരീകരിക്കുന്നതിൽ സഹകരിക്കണമെന്നും   അഭ്യർഥിക്കുകയും ചെയ്‌തു.  സിനിമാ വ്യവസായം പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണെന്നും അതിനെ സംരക്ഷിക്കാൻ പലതും ചെയ്യേണ്ടതുണ്ടെന്നും  സൂചിപ്പിക്കാനും മറന്നില്ല.   അമേരിക്കൻ നടി  ലെസ്ലി മാൻ പുതിയ  വെല്ലുവിളി ഗൗരവമായി ഏറ്റെടുത്തു.   നടിയെന്ന നിലയിൽ പ്രേക്ഷകരെ  തിയേറ്ററുകളിലേക്ക്‌   തിരികെ കൊണ്ടുവരാൻ   ശ്രമിക്കുകയും വീട്ടിൽ   സോഫയിൽ ഇരിക്കുന്നതിനുപകരം ഒരുമിച്ച് സിനിമ അനുഭവിക്കാൻ    ആഗ്രഹിക്കുകയാണ്‌.  സിനിമ  സ്‌ക്രീനിനേക്കാൾ വിശാലമാണ്; അത് പ്രതീക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരും.   ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെ നോക്കാനുള്ള പോപ്പിന്റെ ആഹ്വാനത്തെ പിന്തുടരാൻ   തീരുമാനിക്കുന്നു. സിനിമയുടെ ഭാവിയെക്കുറിച്ച് ഞങ്ങൾ വളരെ പ്രതീക്ഷയുള്ളവരും ഏറെ  ആവേശഭരിതരുമാണ്‐അവർ വിശദീകരിച്ചു.  മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയും ഹാസ്യനടന്മാർ    ഉൾപ്പെടെ ഭാഗഭാക്കായ  പ്രമുഖ വിനോദ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുകയുണ്ടായി.   12 വർഷ  മാർപ്പാപ്പ ജീവിതത്തിനിടെ അദ്ദേഹം  നിരവധി ഹോളിവുഡ് താരങ്ങളെയും മറ്റ് സെലിബ്രിറ്റികളെയും കണ്ടുമുട്ടി.  അവരിൽ ലിയനാർഡോ ഡികാപ്രിയോ,ആഞ്ചലീന ജോളി, "ബോണോ’  എന്നറിയപ്പെടുന്ന  ഐറിഷ് ഗായകനും ഗാനരചയിതാവും   ആക്ടിവിസ്റ്റുമായ പോൾ ഡേവിഡ് ഹ്യൂസൺ  എന്നിവരുമുണ്ടായി.   ഇറ്റാലിയൻ-‐അമേരിക്കൻ സംവിധായകൻ മാർട്ടിൻ സ്കോർസെസിക്കും കത്തോലിക്കാ സഭയുമായി അടുത്ത ബന്ധമുണ്ട്. അന്തരിച്ച പോപ്പിന്റെ അവസാന  ക്യാമറ അഭിമുഖം ഉൾപ്പെടെ  താനും ഫ്രാൻസിസും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന  സിനിമ  അദ്ദേഹത്തിന്റെ അടുത്ത സംരംഭമാണ്‌.  2013 ഒക്ടോബറിൽ റോമിലെ ലാ റിപ്പബ്ലിക്ക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പ, ഫെഡറിക്കോ ഫെല്ലിനിയുടെ 1954 ലെ "ലാ സ്ട്രാഡ’ എന്ന ചിത്രവും 1945 ൽ ഇറങ്ങിയ റോബർട്ടോ റോസെല്ലിനിയുടെ "റോം, ഓപ്പൺ സിറ്റി’ യും പരിശോധിച്ച്‌  രണ്ടാം ലോകയുദ്ധാനന്തര ഇറ്റാലിയൻ സിനിമയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തി.  
  12 വർഷ  മാർപ്പാപ്പ ജീവിതത്തിനിടെ അദ്ദേഹം  നിരവധി ഹോളിവുഡ് താരങ്ങളെയും മറ്റ് സെലിബ്രിറ്റികളെയും കണ്ടുമുട്ടി.  അവരിൽ ലിയനാർഡോ ഡികാപ്രിയോ,ആഞ്ചലീന ജോളി, "ബോണോ’  എന്നറിയപ്പെടുന്ന  ഐറിഷ് ഗായകനും ഗാനരചയിതാവും   ആക്ടിവിസ്റ്റുമായ പോൾ ഡേവിഡ് ഹ്യൂസൺ  എന്നിവരുമുണ്ടായി

വിശ്വാസത്തിന്‍റെ നിക്ഷേപങ്ങൾ 
ശൂന്യതയുടെ അപകടസാധ്യതകൾക്കിടയിൽ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കാൻ അക്കാദമിക് വിദഗ്ധരോട് ലിയോ പതിനാലാമൻ ആഹ്വാനം ചെയ്‌തതിന്‌ വിശാല അർഥതലങ്ങളാണ്‌. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്‌ത്‌ ആയിരത്തിലേറെ വിദ്യാർഥികളെയും പ്രൊഫസർമാരെയും അഭിക്ഷോധനചെയ്‌ത ചടങ്ങിൽ പത്രോസിന്റെ പിൻഗാമിയുമായുള്ള ലാറ്ററൻ സർവകലാശാലയുടെ അതുല്യവും സവിശേഷവുമായ ബന്ധം എടുത്തുകാണിച്ചു. നമ്മുടെ കാലത്ത് കൂടുതൽ ആക്രമണാത്മകമായി മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക ശൂന്യതയുടെ അപകടസാധ്യത ചെറുക്കാനും കഴിയണമെന്ന വാക്കുകളും ശ്രദ്ധേയം. വൈവിധ്യമാർന്ന സന്ദർഭങ്ങളിൽ വിശ്വാസത്തിന്റെ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാനും അതിന്റെ സൗന്ദര്യവും വിശ്വാസ്യതയും പ്രകടിപ്പിക്കാനും തത്ത്വചിന്തയുടെ പഠനം സത്യാന്വേഷണത്തിലേക്ക് നയിക്കപ്പെടണം. ജനങ്ങളുടെ രൂപീകരണം ലാറ്ററൻ സർവകലാശാലയുടെ ദൗത്യത്തിന്റെ കാതലാണെന്ന്‌ ഓർമിപ്പിച്ച്‌ കണ്ണുകളും ഹൃദയങ്ങളും ഭാവിയിലേക്ക് തിരിച്ചുവെക്കാനും സമകാലിക വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും ആഹ്വാനം ചെയ്തു. അക്കാദമിക് സമൂഹത്തെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും പ്രവചന ചിഹ്നമായി മാറാൻ പോപ്പ് പ്രോത്സാഹിപ്പിച്ചു. ശാസ്ത്രീയ സൂക്ഷ്മതയുടെ പ്രാധാന്യവും അടിവരയിട്ടു. സഭാ സമൂഹത്തിനുള്ളിൽ പോലും നിലനിൽക്കുന്ന ആഴത്തിൽ വേരൂന്നിയ മുൻവിധികൾ കാരണം അത് പലപ്പോഴും വിലമതിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ശാസ്ത്രീയ ഗവേഷണവും ബൗദ്ധിക പരിശ്രമവും അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. നമുക്ക് നന്നായി തയ്യാറായവരും കഴിവുള്ളവരുമായ സാധാരണക്കാരെയും പുരോഹിതന്മാരെയും ആവശ്യമാണ്‌. യുക്തിയ്‌ക്കും സത്യത്തിനും നീതിക്കും വേണ്ടിയുള്ള അഭിനിവേശംവഴി നയിക്കപ്പെടുന്ന പുതിയതും സാഹോദര്യപരവും ഐക്യദാർഢ്യമുള്ളതുമായ ലോകത്തിന്റെ നിർമാതാക്കളായി മാറാൻ കഴിയുന്ന ആളുകളെ രൂപപ്പെടുത്തുക എന്നതായിരിക്കണം വിദ്യാഭ്യാസപരവും അക്കാദമികവുമായ പ്രക്രിയയുടെ ലക്ഷ്യം. വിശ്വാസത്തിൽ ചിന്തിക്കുകയെന്ന ദൗത്യം കത്തോലിക്കർ ഗൗരവമായി എടുക്കണമെന്ന് നിർബന്ധിച്ചായിരുന്നു ഉപസംഹാരം. പരമ്പരാഗതമായി ചിന്തിക്കുന്ന കത്തോലിക്കർക്ക് മുന്നിൽ ലിയോ പോപ്പ് പ്രദർശിപ്പിക്കുന്ന അടയാളങ്ങളും ചിഹ്നങ്ങളും വളരെ മികച്ചവയാണ്. ഭരണപരമായ കഴിവുകളിലും അക്കാദമികമായും ബൗദ്ധികമായും മികച്ച ട്രാക്ക് റെക്കോർഡുമുള്ള അദ്ദേഹം പെറുവിലെ ബിഷപ്പ് മാത്രമായിരുന്നില്ല. പാപ്പ സ്ഥാനത്തേക്കുള്ള യാത്ര ഒറ്റരാത്രികൊണ്ട് നേടിയ പ്രശസ്തിയാലോ ഭാഗ്യത്താലോ നേടിയതല്ല. ശാന്തമായ വിശ്വാസത്തിന്‍റെയും  സ്ഥിരസേവനത്തിന്‍റെയും ഏറ്റവും പ്രധാന സമയത്ത് പ്രത്യക്ഷപ്പെടുന്നതിന്‍റെയും കഥയാണത്. എളിയ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നതിനെക്കുറിച്ച് ഒരിക്കലും അസ്വസ്ഥരാകരുതെന്ന് ആ അനുഭവം അടിവരയിടുന്നു. കാരണം അത് ഒരിക്കലും വിജയം അളക്കുന്നതിനുള്ള മാനദണ്ഡമായിരുന്നില്ല. പലരും പരിചിതമായവരുടെ സുഖസൗകര്യങ്ങളിൽ കഴിയുമെങ്കിലും ആധുനിക ലോകത്ത് സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളാനോ വെല്ലുവിളികൾ നേരിടാനോ ഭയപ്പെടാത്ത ലിയോ വ്യത്യസ്ത വഴി തിരഞ്ഞെടുത്തു; കൃത്രിമബുദ്ധിയുടെ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നത് മുതൽ അസമത്വവും വ്യവസ്ഥാപരമായ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതുവരെ.


Comments
* The email will not be published on the website.