
ലേഖനം
ശശിധരൻ കുണ്ടറ
അക്കാഡമിക് പഠനങ്ങളുടെ അതിഭാരമില്ലാതെ, സര്‍ട്ടിഫിക്കറ്റുകളുടെ അടുക്കുകളില്ലാതെ വര, ജീവിതവും ജീവിതം വരയുമാക്കി നടന്നുപോവുകയാണ് എന്‍.എസ്. മണി എന്ന ചിത്രകാരന്‍. സര്‍ഗ്ഗാത്മകമായ അനുസരണക്കേടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ബ്രഷുകളിലും ചായങ്ങളിലും സമര്‍പ്പിതമായ ജീവിതവും നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും എല്ലാം ചേര്‍ന്ന് എത്രയൊക്കെ ഞെരുക്കിയിട്ടും എന്‍.എസ്. മണി തളരാന്‍ കൂട്ടാക്കുന്നില്ല. ഇനിയും പൂര്‍ണമായും വായിച്ചെടുക്കാന്‍ കഴിയാത്ത ഒരു കൊളാഷ്പോലെ പോലെയാണ് എന്‍.എസ്. മണി.
പിതാവിന്‍റെ പേര്?
നാണു, കേശവൻ നാണു
അമ്മ?
ജാനു വെന്നപ്പൻ എന്നു വിളിക്കുന്ന ജാനകിയമ്മാൾ.
ഞാൻ, ജ്ഞാന ശിഖാമണിയെന്ന എൻ.എസ്. മണി.
⚫
സർഗാത്മകമായ അനുസരണക്കേടു മാത്രമല്ല, വ്യക്തിപരമായ അനുസരണക്കേടിൻ്റെയും ആൾരൂപമാണ് മണി. സ്വഭിമാനത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച തീരെയില്ലാത്ത എൻ.എസ് ധിക്കാരിയും താന്തോന്നിയും മുൻ കോപിയും പരുക്കനും ഒന്നിനും വിധേയപ്പെടാത്തവനുമെന്നൊക്കെ വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാൽ തനിക്ക് ആത്യന്തികസ്നേഹമാണുള്ളതെന്നും പെട്ടെന്നും കൃത്യമായും പ്രതികരിക്കുന്നതുകൊണ്ട് മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതാണെന്നും അദ്ദേഹം സമാധാനിക്കുന്നു. "ചിത്രകല അക്കാദമിക്കായഭ്യസിക്കാത്തതിനാൽ വരയിലൊരു തോന്നിവാസിയാണ് ഞാൻ. വികാരങ്ങളേക്കാൾ വിചാരങ്ങളെയാണ് ഞാൻ ചിത്രീകരിക്കുന്നത്" എന്ന് എൻ.എസ്. പറയുന്നു. ജോർജ്ജ് ഓർവെൽ ചിത്രകാരനായ സാൽവദോർ ദാലിയെ വിശേഷിപ്പിച്ചത് "വെറുപ്പുളവാക്കുന്ന മനുഷ്യൻ" എന്നായിരുന്നു. പിരിച്ച മീശയോടുളള കമ്പം കൊണ്ടും കണ്ണാട്ടം കൊണ്ടും ( ചിലപ്പോൾ സ്വഭാവം കൊണ്ടും ) സർറിയലിസത്തോടുള്ള താല്പര്യം കൊണ്ടും ദാലിയെന്ന് മണിയെന്ന ഈ ചിത്രകാരനെ ഞങ്ങൾ സ്വകാര്യമായി വിളിക്കാറുണ്ട്.
"ചിത്രകല അക്കാദമിക്കായഭ്യസിക്കാത്തതിനാൽ വരയിലൊരു തോന്നിവാസിയാണ് ഞാൻ. വികാരങ്ങളേക്കാൾ വിചാരങ്ങളെയാണ് ഞാൻ ചിത്രീകരിക്കുന്നത്" എന്ന് എൻ.എസ്. പറയുന്നു.

⚫
മാസ്റ്റേഴ്സിൻ്റെ ചിത്രങ്ങൾ കണ്ട് അനുശീലനങ്ങൾ നേടിയ ആൾ. അവരുടെ പല ചിത്രവും പുനഃസൃഷ്ടി ചെയ്തിട്ടുള്ളയാൾ. പാശ്ചാത്യവും പൗര സ്ത്യവുമായ രചനാസങ്കേതങ്ങൾ പരിച യപ്പെട്ട് അതൊക്കെ പരീക്ഷിച്ചിട്ടുള്ള യാൾ.സങ്കേതങ്ങളിലോ സാങ്കേതികത യിലോ കെട്ടുപെട്ടുപോകാതെ തോന്നിയത് അപ്പോൾ തോന്നിയ സങ്കേതത്തിൽ വരയ്ക്കുകയാണ് എൻ.എസ്. എന്ന കലാകാരൻ. എന്നാൽ സർറിയലിസത്തോട് പ്രത്യേക മമതയുണ്ടെന്നത് മറച്ചുവയ്ക്കുന്നില്ല. "വരയിൽ എനിക്ക് രവിവർമ്മയെ ക്കാളിഷ്ടം റൂബൻസ്, ടിഷ്യൻ, ടേണർ. കോൺസ്റ്റബിൾ എന്നിവരുടെ വർക്കു കളാണ് " എന്ന് എൻ എസ്. തുറന്നു പറയുന്നു .കലയുടെ കർക്കശനിയമങ്ങൾ എന്നൊന്നില്ല. രചന സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അധികാര ദണ്ഡനങ്ങൾക്കെതിരെയുള്ള പ്രതികരണങ്ങൾ പ്രത്യക്ഷ യാഥാർഥ്യമായി ചിത്രത്തിൽ ഉരുകിയുറക്കുന്നുണ്ട്. അപര പരിഗണനയുടെ ഘട്ടത്തിൽചരിത്രം നമ്മെ വഞ്ചിക്കുന്നുവെന്ന് ചിത്രകാരൻ വ്യാകുലപ്പെടുന്നു. ബോധാ ബോധമനസ്സിൻ്റെ ചാഞ്ചാട്ടവും വൈരുദ്ധ്യങ്ങളുടെ സംഘർഷവും പ്രജ്ഞയുടെ പ്രത്യക്ഷങ്ങളെ നിർമിക്കാൻ പ്രേരിപ്പിക്കുന്നു. സങ്കല്പത്തിനും സ്വപ്നത്തിനുമപ്പുറത്ത് അനുഭവ യാഥാർഥ്യത്തിൻ്റെ രൂപനിർമിതിക്കാണു പ്രാധാന്യം. കാഴ്ചക്കാരന് താൻ ചൂണ്ടിക്കൊടുത്ത നിഴലും വെളിച്ചവും വകഞ്ഞ് പല വീക്ഷണതലങ്ങളിലേക്കും സഞ്ചരിക്കാം. തനിക്ക് സിനിമ ഒരു ദൗർബല്യമായിരുന്നെങ്കിൽ വായന ആത്മബലവും അന്നത്തെ രാഷ്ട്രീയം പ്രതിബദ്ധതയുമായിരുന്നു. സ്വാതന്ത്ര്യവും സാമൂഹികാന്തസ്സും എന്നും തൻ്റെ ചിത്രങ്ങളിലും പുലരണമെന്ന് കാംക്ഷിക്കുന്ന ചിത്രകാരനാ ണദ്ദേഹം. എൻ.എസ്. മണിയെന്ന പച്ചയായ മനുഷ്യനും ചിത്രകാരനും തമ്മിലുള്ള സംഘർഷത്തിൽ ചിത്രകാരൻ തന്നെയാണ് വിജയം നേടുന്നത്.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം ചിത്രമെഴുതിയും ചുവരെഴുതിയും സമരങ്ങളിൽ മുദ്രാവാക്യം മുഴക്കിയും ഈ ചിത്രകാരനുണ്ടായിരുന്നു. പതിനാറാം വയസ്സിൽ സത്യഗ്രഹം കിടന്ന് ഒമ്പതാം ദിവസം ബോധം മറിഞ്ഞു. മിച്ചഭൂമി സമരത്തിൽ പങ്കാളിയായി പോലീസ് കസ്റ്റഡിയിലുമായി.

⚫
വൈയക്തികമായ താല്പര്യവിശേഷങ്ങ ളല്ല, സാമൂഹികമായ വീക്ഷണമാണ് മണിച്ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ത്. അന്തർമുഖത്വമോ സാന്ദ്രവിഷാദങ്ങ ളോ അല്ല ചിത്രകാരനെ നയിക്കുന്നത്. സാമൂഹിക യാഥാർഥ്യങ്ങളാണ്. ചിത്ര ഭാഷയുടെ ഊർജം മുഴുവൻ മനുഷ്യരൂപ ങ്ങളിലൂടെ നമ്മുടെ കൺമുന്നിൽ വയ്ക്കുകയാണ്. നമുക്കിച്ഛാപൂർവം അതിൻ്റെ സാമൂഹിക യാഥാർഥ്യത്തെ യും സാഹചര്യത്തെയും പരിപോഷിപ്പി ക്കാം. ചിത്രകല ചുവരുകൾ അലങ്കരി ക്കാനുള്ളതല്ലെന്ന് പിക്കാസോ പറഞ്ഞു. അത് ഉള്ളിൽ പ്രവർത്തിക്കാനുള്ളതാ ണല്ലോ. അവിടെ ചിന്തയും ആശയങ്ങ ളും പ്രത്യക്ഷവർണങ്ങളിൽ നിന്ന്, അതിൻ്റെ ഗുപ്ത ലാവണ്യത്തിൽ നിന്ന് നമ്മൾ പൂരിപ്പിച്ചെടുക്കുകയും നമ്മുടെ ആസ്വാദന സംസ്കാരവുമായി സംലയി പ്പിക്കുകയും വേണം. അങ്ങനെ ചിത്ര കാരൻ്റെ അന്തസ്സും ചിത്രത്തിൻ്റെ അന്തസത്തയും നമ്മോട് സംവദിക്കും.വർണങ്ങളുടെ സംഗീതം അന്തരിന്ദ്രിയം കൊണ്ട് നാം ശ്രവിച്ചു തുടങ്ങും. വൈകാ രികമായ ഉണർവാണ് ഏതു കലയും ചെയ്യുന്നത്.
എൻ.എസ്. മണിയെന്ന പച്ചയായ മനുഷ്യനും ചിത്രകാരനും തമ്മിലുള്ള സംഘർഷത്തിൽ ചിത്രകാരൻ തന്നെയാണ് വിജയം നേടുന്നത്.

⚫
റിയലിസ്റ്റിക് ചിത്രങ്ങൾ, (യഥാതഥ ചിത്രങ്ങൾ കാണുന്നവർക്ക് ഫോട്ടോയെന്നു തോന്നാം )പോട്രേറ്റുകൾ ( എണ്ണമറ്റ ചിത്രങ്ങൾ) പെൻ ആൻ്റ് ഇൻക് വർക്കുകൾ, (രണ്ടായിരത്തിലധികം ചിത്രങ്ങൾ. ) ഫെയ്സ്ബുക്കിലൂടെ മുഖപ്രസാദമെന്ന ശീർഷകത്തിൽ ഇതിൽ ആയിരത്തില ധികം ചിത്രങ്ങൾ കുറിപ്പു സഹിതം വന്നു. അദ്ദേഹത്തിനു പ്രിയം തോന്നുന്നവരുടെ ചിത്രങ്ങളാണ് അങ്ങനെ വരച്ചിട്ടുള്ളത്.എണ്ണഛായാചി ത്രങ്ങൾ, സർറിയലിസ്റ്റിക് ചിത്രങ്ങൾ മ്യൂറൽ ശൈലിയിലെ ചിത്രങ്ങൾ, അബ്സേഡ് എന്നു വിശേഷിപ്പിക്കാവുന്നവ, പുനഃസൃഷ്ടികൾ എന്നിങ്ങനെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ചിത്രങ്ങൾ അദ്ദേഹം വരച്ചു. പാർട്ടിക്കും (ചുവരെഴുത്തു മുതൽ നേതാക്കളുടെ ചിത്രങ്ങൾ വരെയും പാർട്ടി സമ്മേളനങ്ങളിൽ കമാനം മുതൽ കാലിഗ്രാഫി വരെയും) പള്ളിക്കും ക്ഷേത്രത്തിനും വരച്ചിട്ടുളള അസംഖ്യം ചിത്രങ്ങൾ വേറെ. ഗ്രന്ഥശാലാ സംഘത്തിൻ്റെ മാസികയായ ഗ്രന്ഥാലോകത്തിൽ മുഖചിത്രമായും പിൻചിത്രമായും മണിയുടെ ചിത്രങ്ങൾ വന്നിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങൾക്ക് കവർ ചെയ്തിട്ടുണ്ട്. ചെറു മാസികളായിരുന്ന വചസ്സിനും ചിദംബരത്തിനും മുഖചിത്രങ്ങൾ വരച്ചിരുന്നു. ഒട്ടേറെ ചിത്ര പ്രദർശനങ്ങളിൽ മണിച്ചിത്രം ശ്രദ്ധനേടിയിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടായും ചിത്രപ്രദർനങ്ങൾ നടത്തിയിട്ടുണ്ട്. 1998 മുതൽ കൊല്ലത്തു തന്നെ പലവട്ടം പ്രദർശനം നടത്തി. സ്വദേശത്തും വിദേശത്തും പള്ളികളിൽ ഈ കലാകാരൻ്റെ ചിത്രങ്ങൾ കാണാം. പല ഗ്യാലറികളിലും എൻ.എസിൻ്റെ ചിത്രങ്ങളുണ്ട്.ലോട്ടറി വിൽക്കുന്നവൻ, കാവടിക്കാരൻ, അനന്തമായ സ്നേഹം തുടങ്ങിയ ചിത്രങ്ങൾ പ്രത്യക്ഷ യാഥാർഥ്യത്തെ വരഞ്ഞിടുന്നു. അനന്തസ്നേഹമെന്ന ചിത്രത്തിൽ ടാർ റോഡിൻ്റെ വക്കത്തിരുന്ന് ദാരിദ്ര്യത്തിൽ അന്നമൂട്ടുന്നവൾ തൻ്റെ കുഞ്ഞിനെയും കിളിയെയും ഒരുപോലെ കാണുന്നു. മറ്റൊരു ചിത്രത്തിൽ നിത്യജീവിത ദുരന്താഘാതങ്ങളുമായി വരുന്ന രാക്ഷസ തിരയിൽ നിന്ന് കുഞ്ഞുമായി ഓടിപ്പോകുന്ന അമ്മയെ കാണാം. കടുവേനലിൻ്റെ കാനലിൽ കാണാമ റയത്തു നിന്ന് വെള്ളംകോരി വരുന്ന വളെ മറ്റൊരിടത്തു കാണുന്നു.ഉത്തരവുമായി ദരിദ്രൻ്റെ ഉപ്പു ചിരട്ട യിലേക്ക് മുഖംമൂടിയണിഞ്ഞു വരുന്ന അധികാരക്കെണിയിൽ ഗൃഹനാഥൻ കയറിൽ തൂങ്ങിനിൽക്കുമ്പോൾ, ഇരു കയറിലാടുന്ന കൊട്ടിലിൽ പുതുമുള യെന്ന് പ്രത്യാശിക്കാമെങ്കിലും നിസ്സഹായയായി നിൽക്കുന്ന അമ്മയുടെ ചിത്രം നമ്മുടെയുള്ളിൽ മുപ്പിരിയിടും. വരയും പൊരുളും ജീവിതത്തെ വ്യാഖ്യാനിക്കുന്നവയാണെ ന്നർഥം.ആസ്വാദകനുമായി അകലം പാലിക്കുന്ന ചിത്രങ്ങളല്ല എന്നെസിൻ്റെത്.
ഗ്രന്ഥശാലാ സംഘത്തിൻ്റെ മാസികയായ ഗ്രന്ഥാലോകത്തിൽ മുഖചിത്രമായും പിൻചിത്രമായും മണിയുടെ ചിത്രങ്ങൾ വന്നിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങൾക്ക് കവർ ചെയ്തിട്ടുണ്ട്.സ്വദേശത്തും വിദേശത്തും പള്ളികളിൽ ഈ കലാകാരൻ്റെ ചിത്രങ്ങൾ കാണാം. പല ഗ്യാലറികളിലും എൻ.എസിൻ്റെ ചിത്രങ്ങളുണ്ട്.

⚫
"എന്‍റെ ചിത്രങ്ങളിൽ 'ഭാരതീയ' മാണെന്‍റെ മാസ്റ്റർപീസ് " എന്ന് ചിത്രകാരൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. ചിത്രത്തി നുള്ള ബീജം കിട്ടിയത് ഒരു പ്രത്യക്ഷാനുഭവത്തിൽ നിന്നാണെങ്കിലും അത് പൂർണമായപ്പോൾ പലതലമുള്ള ഒരു രാക്ഷ്ട്രീയ - ജനകീയ ചിത്രമായിമാറി. രക്തസാക്ഷിമണ്ഡപത്തിൽ ഉയർന്നു നിൽക്കുന്ന ദേശീയപതാകയിൽ നിന്ന് ചക്രം ഉരുണ്ടു നിലത്തെത്തുന്നു. ഭാരം ചുമക്കുന്ന കഴുത ഭാരമിറക്കി വയ്ക്കുന്ന ചുമടുതാങ്ങിയിൽ വിശ്രമിക്കുന്നു. ഗാന്ധി നിദ്രയിലാണ്. (അതോ ബോധരഹിതനായി വീണതോ ആവാം. മരത്തിലെ പക്ഷി കാലസാക്ഷിയായുണ്ട്. ജേർണി ടു എറ്റേണിറ്റി, ഡെഡിക്കേഷൻ, നിറം മാറുന്ന കൊടികൾ, (അടിയന്തരാവ സ്ഥയിൽ വരച്ചത്) ട്രാപ്പ്, മാനവീയം, രാധാമാധവം ഇങ്ങനെ ഒട്ടേറെ ചിത്രങ്ങൾ ശ്രദ്ധേയമാണ്.വിശ്വാസ ത്തിന്‍റെ കടിഞ്ഞാൺ എന്ന ചിത്രം, വെളുത്തതും കറുത്തതുമായ രണ്ടു കുതിരയെ നിയന്ത്രിക്കുന്ന മനുഷ്യനെ അവഗണിച്ച് ഇരുവശത്തേക്കു കുതിയ്ക്കുന്നു. കുരുക്കിട്ടു പിടിച്ചിരിക്കുന്നതിനാൽ ആ കുതിരശക്തിയിൽ അയാൾക്ക് പിളർന്നുന്നു മാറുകയേ നിവൃത്തിയുള്ളൂ. ഇത്ര നിയന്ത്രണത്തിൻ്റെ ട്രാജഡി ഇരുളും വെളിച്ചവും കാട്ടുന്ന പലതലങ്ങളിൽ ബലതന്ത്രം പ്രയോഗി ക്കുന്നു. ഭ്രമകല്പനകളുടെ സംലയം ചില ചിത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നു. 'ആർത്തി ' രാക്ഷസത്തിരയെ ഓർമി പ്പിക്കുന്ന ഒരു വർണചിത്രമാണ്. അതുപോലെ, ഉന്മാദം, രതി, പതനം 1 , പതനം 2 തുടങ്ങി പല ചിത്രങ്ങളുമുണ്ട്. "അനന്തതയിലേക്ക് ഒരു യാത്ര'യില്‍ യാഥാസ്ഥിതികത്വത്തിന്‍റെ വേരുകളിൽ പിറക്കുമ്പോഴേ കുരുങ്ങിപ്പോയൊരു കുഞ്ഞിന്‍റെ മുഖം. അതാണ് ചിത്ര ത്തിന്‍റെ ബീജമെങ്കിലും ജന്മവും ജനനവും ജനിതകവുമെല്ലാം നിർണയിക്കുന്ന ഒരു ഗർഭപാത്രത്തെയും ആ ചിത്രത്തിൽ ദർശിക്കാം. സൂക്ഷ്മ പരിശോധനയിൽ അനന്തയിലേക്കുള്ള ആ യാത്രയുടെ വാഹനവും അതിൽ കാണാം. അന്തമില്ലാത്ത യാത്ര പോലെ അനന്തമായ അർഥസാധ്യത നൽകുന്നു.
ജ്യാമിതീയമായ മാനദണ്ഡങ്ങളിൽ ഒത്തുതീർപ്പിനു തയാറില്ലാത്ത ചിത്രകാരൻ, വൈകാരിക പ്രാധാന്യമുള്ള ചിത്രങ്ങൾക്കാണ് ഏറെ കാഴ്ചക്കാരെന്ന് പറയുന്നു.

⚫
പ്രകൃതിയില്ലാതെ ചിത്രകാരനില്ലെന്നു പറയുമല്ലോ. മണിയുടെ ലാൻ്റ് സ്കേപ്പു കൾ ഡീറ്റെൽസ് കൊണ്ട് സമ്പന്നമാണ്.കുന്നുംമരവും ജലവും ആകാശവും പക്ഷിമൃഗാദികളും വന്നു നിറയും.അത് മറ്റുചിത്രങ്ങളിലും കാണാം.ഒറ്റച്ചിത്രത്തിൽ ഒട്ടേറെ ചിത്രങ്ങൾ ദർശി ക്കാവുന്ന വൈപുല്യം പലപ്പോഴും കാണാം. സ്ഥലവിന്യാസത്തെ ക്രമീകരിക്കാനും ശൂന്യതയെ അർഥം കൊണ്ട് സാക്ഷാത്കരിക്കാനുമുള്ള നിഷ്ഠ പാലിക്കപ്പെടാതെ പോകുന്നു. ഇതു പലപ്പോഴും ആശയഭാരം കാണികളിൽ ഏൽപിച്ചു കൊടുകയും ചെയ്യുന്നുണ്ട്. ജ്യാമിതീയമായ മാനദണ്ഡങ്ങളിൽ ഒത്തുതീർപ്പിനു തയാറില്ലാത്ത ചിത്രകാരൻ, വൈകാരിക പ്രാധാന്യമുള്ള ചിത്രങ്ങൾക്കാണ് ഏറെ കാഴ്ചക്കാരെന്ന് പറയുന്നു.
അറുപതു വർഷം മുമ്പ് തുടങ്ങിയ വര ഇപ്പോൾ വീട്ടിലിരുന്ന് തുടരുന്നു. കൈയും കണ്ണുമെത്തുന്നതുവരെ അതു മുന്നോട്ടു പോകും.

⚫
പേശീബലത്തിൻ്റെ സൗന്ദര്യവും പ്രസക്തിയും പ്രകടിപ്പിക്കുന്നവയാണ് അദ്ദേഹത്തിൻ്റെ പല രചനകളും. അധ്വാനിക്കുന്നവൻ്റെ പക്ഷപാതിത്വം എൻ.എസ്. ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ബുദ്ധൻ്റെ ചിത്രം പോലും ഈ പേശീ ദാർഢ്യം പുലർത്തുന്നു. ഘനരൂപ പ്രതീതിയില്ലാതെ ഒന്നും അവിടെയില്ല. കുതിരയുടെയും ശിഷ്യന്മാരുടെയും കായബലം ശ്രദ്ധേയമാണ്. ദാരിദ്ര്യം അവതരിപ്പിക്കാത്ത സ്ത്രീചിത്രങ്ങളിലും ഈ മസിൽപവർ പ്രകടമാണ്. മ്യൂറൽ ചിത്രങ്ങളോടുള്ള മമതയും ഒരു പക്ഷേ ഈ താല്പര്യത്തിൽ നിന്നാവാം. പോരാട്ട വീര്യവും പാർട്ടിക്ലാസും അധ്വാനിക്കുന്ന തൊഴിലാളി വിഭാഗത്തോടുള്ള താല്പര്യവുമൊക്കെ ആ പേശികളിൽ ഊർജം പകർന്നിട്ടുണ്ട്. മാർക്സിയൻ വീക്ഷണത്തിൽ മനുഷ്യൻ സാമൂഹിക ജീവിതത്തിൻ്റെ ഉപാധിയാണ്. ഭൗതികലോകത്തെ അവൻ അഭിസം ബോധന ചെയ്യുമ്പോഴാണ് അധ്വാനവും ഉല്പന്നവും ധനവിനിമയവും സ്വതന്ത്ര മായിത്തീരുന്നത്. ആ സ്വാതന്ത്ര്യത്തെയും ജീവനോപാധിയെയും പൗരോഹിത്യം കൊണ്ടോ അധികാര മേൽക്കോയ്മ കൊണ്ടോ തടയുമ്പോൾ പോരാട്ടം അനിവാര്യമാകുമല്ലോ. അത് പല വഴികളിലേക്ക് സംക്രമിക്കും. സൗന്ദ ര്യാവബോധത്തിൽ നിന്ന് സർഗ്ഗാത്മക രചനകളിലേക്കു കടക്കുമ്പോൾ സാമൂഹിക യാഥാർത്തിൻ്റെ പൊള്ളൽനീറിപ്പിടിക്കുന്നുണ്ടാവും.
പേശീബലത്തിൻ്റെ സൗന്ദര്യവും പ്രസക്തിയും പ്രകടിപ്പിക്കുന്നവയാണ് അദ്ദേഹത്തിൻ്റെ പല രചനകളും. അധ്വാനിക്കുന്നവൻ്റെ പക്ഷപാതിത്വം എൻ.എസ്. ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ബുദ്ധൻ്റെ ചിത്രം പോലും ഈ പേശീ ദാർഢ്യം പുലർത്തുന്നു.

⚫
യൗവനത്തിൻ്റെ ചോരത്തിളപ്പിൽ കക്ഷി രാഷ്ട്രീയത്തിൻ്റെ കനൽ വഴി തേടാൻ പ്രേരണയായതും ചിത്രകലയിലെ കൈപ്പെരുമാറ്റത്തിൻ്റെ ആത്മവിശ്വാസവും വായനയുടെ ആത്മബലവുമായിരുന്നു. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം ചിത്രമെഴുതിയും ചുവരെഴുതിയും സമരങ്ങളിൽ മുദ്രാവാക്യം മുഴക്കിയും ഈ ചിത്രകാരനുണ്ടായിരുന്നു. പതിനാറാം വയസ്സിൽ സത്യഗ്രഹം കിടന്ന് ഒമ്പതാം ദിവസം ബോധം മറിഞ്ഞു. മിച്ചഭൂമി സമരത്തിൽ പങ്കാളിയായി പോലീസ് കസ്റ്റഡിയിലുമായി. അടിയന്തിരാവ സ്ഥയിൽ ഒളിവിലും തെളിവിലും വരച്ചും എഴുതിയും പ്രവർത്തിച്ചതിൽ, പോലീസ് പിൻതുടർന്ന് പിടിക്കെപ്പിടിക്കെ എന്ന ഘട്ടത്തിൽ നിന്നു രക്ഷപ്പെട്ടു. ഒന്നിനും വിധേയപ്പെടാത്ത ശീലം മണിക്ക് ഗുണമായും ദോഷമായും ഭവിച്ചിട്ടുണ്ട്. ഏറെക്കാലം ഉടലുമുയിരും നൽകി പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയോടിടഞ്ഞ് മാറി നിൽക്കാൻ സ്ഥാനമോഹിയല്ലാത്ത മണിക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.പുരോഗമന കലാസാഹിത്യ സംഘത്തോടും എ.പി. കളയ്ക്കാട് ട്രസ്റ്റിനോടും ആ നിലപാടെടുക്കേണ്ടി വന്നു. ലളിത കലാ അക്കാദമിയോടു പോലും അകലമിട്ട് മാറി നിന്നത് അതുകൊണ്ടാണ്. പക്ഷേ പലവട്ടം അധികാര ത്തിൽ വന്ന പാർട്ടി വേണ്ടവിധം അദ്ദേഹത്തെ പരിഗണിച്ചില്ല എന്നത് യാഥാർഥ്യമാണ്. NS is a blank cheque എന്നായിരുന്നു നേതാക്കളുടെ വിശേഷണം. ഒരു മണ്ടത്തരമായിരുന്നു എന്നു പോലും ചിന്തിക്കേണ്ടി വരുന്നു.
ഏറെക്കാലം ഉടലുമുയിരും നൽകി പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയോടിടഞ്ഞ് മാറി നിൽക്കാൻ സ്ഥാനമോഹിയല്ലാത്ത മണിക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

⚫
ഐ.ടി.ഐയിൽ ടർണർ പരീക്ഷ പാസായ മണി ഹൈദ്രാബാദിൽ ഒരു കമ്പനിയിൽ രണ്ടു വർഷക്കാലം ജോലി നോക്കി. ദൽഹിയിലും മറ്റും അലഞ്ഞെങ്കിലും അവിടെയെങ്ങും തങ്ങാതെ നാട്ടിലെത്തിയ മണി തൻ്റെ ചിത്രകലാ താല്പര്യങ്ങളിലേക്ക് മടങ്ങി. അമ്മയായിരുന്നു ചിത്രരചനയ്ക്ക് പ്രോത്സാഹനം. ചിത്രകലയെ ജീവനോപാധിയായി സ്വീകരിച്ചയാളാണ് എന്നെസ്. അതു കൊണ്ടു തന്നെ അതിദാരിദ്ര്യം പലപ്പോഴും അലട്ടിയിട്ടുണ്ട്. ഇപ്പോഴും അലട്ടുന്നു മുണ്ട്. അറുപതു വർഷം മുമ്പ് തുടങ്ങിയ വര ഇപ്പോൾ വീട്ടിലിരുന്ന് തുടരുന്നു. കൈയും കണ്ണുമെത്തുന്നതുവരെ അതു മുന്നോട്ടു പോകും.
⚫