
ലേഖനം
ബെന്നി ഡൊമിനിക്
ജനുവരിലക്കം മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രസന്നരാജനുമായി ജയന്‍ മഠത്തില്‍ നടത്തിയ അഭിമുഖം വിമര്‍ശനത്തിന്‍റെ വര്‍ത്തമാനാവസ്ഥയെക്കുിച്ചും വിമര്‍ശനത്തില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ചുമുള്ള ഗൌരവമേറിയ ചില നിരീക്ഷണങ്ങള്‍ മുന്നോട്ട് വയ്ക്കുകയുണ്ടായി. അതിന്‍റെ വെളിച്ചത്തില്‍ മലയാളവിമര്‍ശനത്തിന്‍റെ സമകാലാവസ്ഥയെക്കുച്ചുള്ള ഒരു ചര്‍ച്ച്യ്ക്ക് ഈ ലക്കം മുതല്‍ തുടക്കം കുറിക്കുകയാണ്.
കുറച്ചു കാലത്തിനു ശേഷം സാഹിത്യവിമർശനം വീണ്ടും ചർച്ചാ വിഷയമാവുകയാണ്. മലയാളിയുടെ സാംസ്കാരികജീവിതത്തിൽ സാഹിത്യവും സാഹിത്യവിമർശനവും എന്തു ധർമ്മമാണ് നിർവഹിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മുമ്പു കിട്ടിയിരുന്നയത്രയും സവിശേഷശ്രദ്ധ ഇന്നു കിട്ടുമെന്ന് ആരും വിചാരിക്കേണ്ടതില്ല. സാഹിത്യത്തിനുതന്നെ മുമ്പുണ്ടായിരുന്ന പ്രാമാണ്യം ഇന്നു പ്രായേണ നഷ്ടമായ അവസ്ഥയാണുള്ളത്. എന്നാൽ സാഹിത്യകൃതികൾ ഉണ്ടാവാതെ പോവുന്നുമില്ല. അവയുടെ ഗുണനിലവാരത്തെക്കുറിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്. മുമ്പുണ്ടായിരുന്നതെല്ലാം മികച്ചതും ഇന്നുള്ളതെല്ലാം മോശപ്പെട്ടതും എന്ന നിലയ്ക്കുള്ള വിലയിരുത്തലുകൾ അല്ലെങ്കിൽ അടക്കം പറച്ചിലുകൾ അവിടവിടെയായി കേൾപ്പാനുണ്ട്. ഇത് ശരിയെന്ന് സമ്മതിച്ചു കൊടുക്കാൻ നിർവാഹമില്ലെങ്കിലും ഈ വർത്തമാനങ്ങൾക്ക് തീരെ അടിസ്ഥാനമില്ലാതില്ല താനും. എന്തായാലും പഴയ പ്രതാപം നഷ്ടപ്പെട്ട സാഹിത്യത്തിനും സാഹിത്യവിമർശനത്തിനും മാധ്യമശ്രദ്ധയും സഹൃദയ ശ്രദ്ധയും കിട്ടുന്നത് ഒരു നല്ല ലക്ഷണമാണ്.
കൃതി അതിനുള്ളിൽ അടക്കം ചെയ്തിട്ടുള്ള സാംസ്കാരിക വിനിമയങ്ങളും കാലത്തിന്‍റെ ചരിത്രപരമായ ആലേഖനങ്ങളും വായിച്ചെടുക്കുകയും അതിലൂടെ മനുഷ്യാസ്തിത്വത്തിന്‍റെ പ്രഹേളികകളെ നിർധാരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ധൈഷണിക സ്വഭാവമാർന്ന സർഗ്ഗവൃത്തി തന്നെയാണ് സാഹിത്യവിമർശനത്തിന് നിർവഹിക്കാനുണ്ടായിരുന്നത്. വിമർശനം പ്രാഥമികമായും ഒരു ധൈഷണിക വ്യാപാരമാണെങ്കിലും ലാവണ്യനിയമങ്ങളുടെ അനുശാസനത്തിനു വഴിപ്പെട്ടേ അതിന് നിലനില്പുള്ളു. കൃതിയിൽ അന്തർന്നിഹിതമായ അനുഭൂതികളെയും സൂക്ഷ്മജ്ഞാനങ്ങളെയും സ്വീകരിക്കുന്നതിന് വിമർശകനെ പ്രാപ്തനാക്കിത്തീർക്കുന്നത് ഈ ലാവണ്യബോധമാണ്. പലരും കരുതുന്നതുപോലെ കേവലമായ പാണ്ഡിത്യവും യാന്ത്രികമായ സമീപനവും കൊണ്ട് ഒരു വിമർശകൻ ജനിക്കുന്നില്ല. അതിസൂക്ഷ്മമായ ജ്ഞാനത്തിന്‍റെയും സഹൃദയത്വത്തിന്‍റെയും സമ്യക്കായ പ്രവർത്തനത്തിൽ നിന്നുളവാക്കുന്ന ഒരു തരം സർഗ്ഗക്രിയ തന്നെയാണ് സാഹിത്യവിമർശനം. ആയതിനാൽ വിമർശനം വെറുമൊരു പറ്റിയെഴുത്തല്ല. കൃതിയിലൂടെ പലവട്ടമുള്ള സഞ്ചാരത്തിനൊടുവിൽ, അതിൽ നിക്ഷേപിക്കപ്പെട്ട സൗന്ദര്യ,ജ്ഞാന മൂല്യങ്ങളെ സവിശേഷമാം വിധം സ്വാംശീകരിക്കുന്ന വിമർശകന്‍റെ ആത്മാവിഷ്കാരം തന്നെയാണ് വിമർശനം. അത് വസ്തുനിഷ്ഠമായ വിവരണമോ വിശകലനമോ അല്ല.മറിച്ച് സ്വന്തം സൗന്ദര്യബോധവും വിവേചനബുദ്ധിയും ഒന്നിക്കുന്ന ആത്മനിഷ്ഠമായ ഒരു സർഗ്ഗ വ്യാപാരമാണ്.വസ്തുനിഷ്ഠത വിമർശനത്തെ സംബന്ധിച്ച് ഒരു ഗുണമായി കണക്കാക്കാനാവില്ല. പരമ്പരാഗത വിമർശനം മുന്നോട്ടുവച്ച മാനദണ്ഡമായിരുന്നു വസ്തുനിഷ്ഠത.
ഫ്രെഡറിക് ജെയിംസണെപ്പോലെ ഉന്നതരായ പണ്ഡിതനിരൂപകർ ചെയ്ത സംസ്കാരവിമർശത്തെ അംഗീകരിക്കുമ്പോൾ തന്നെ അത് നമ്മുടെ സാഹിത്യത്തിൽ പ്രയോഗസന്നദ്ധമായത് എത്രമേൽ യാന്ത്രികമായ വിധമായിരുന്നു എന്നാലോചിക്കുന്നത് സംഗതമാണ്.

സർഗ്ഗധനനായ ഒരു വിമർശകന്‍റെ കൈയിലെ മികച്ച ടൂൾ എന്നു പറയുന്നത് അവൻ സ്വായത്തമാക്കിയ ഏതെങ്കിലും സിദ്ധാന്തമോ തത്ത്വവിചാരമോ ആവണമെന്നില്ല. വിവേകപൂർണ്ണമായ വായനയാണ് വിമർശകനോട് കാലം ആവശ്യപ്പെടുന്നത്. വിമർശനത്തിനു ആധാരമായ കൃതിയിൽ, വിമർശകനും എഴുത്തുകാരനും ജീവിക്കുന്ന കാലത്തിന്‍റെ സന്ദിഗ്ദ്ധതകളെയും അടിയൊഴുക്കുകളെയും സർവ്വോപരി മനുഷ്യജീവിതത്തെയും തന്‍റെ അറിവിന്‍റെയും പ്രതിഭയുടെയും വെളിച്ചത്തിൽ അന്വേഷണ പരിശോധനകൾക്ക് വിധേയമാക്കുകയും തന്‍റേതായ നിഗമനങ്ങളിലും തീർപ്പുകളിലുമെത്തിച്ചേരുകയുമാ
ഇന്നും വലിയ നിരൂപകരായി മേനി നടിക്കുന്ന നമ്മുടെ നിരൂപകർ ലോകത്ത് ഫിക്ഷനിൽ സംഭവിക്കുന്ന കുതിച്ചു ചാട്ടങ്ങളെക്കുറിച്ച് അജ്ഞത അഭിമാനപൂർവ്വം കൊണ്ടു നടക്കുകയും സകലരെയും വിധിക്കുകയും ചെയ്യുന്നുണ്ട്.

മിത്തുകളുടെയും മറ്റനേകം സാംസ്കാരിക സൂചനകളുടെയും കലവറയായ ഫിക്ഷൻ/കവിത വിപുലമായി വായിക്കാതെ ദ്വിതീയ സ്രോതസ്സുകളായ പഠനങ്ങളെയും സംസ്കാര വിമർശനത്തെയും സാഹിത്യ സിദ്ധാന്തങ്ങളെയും മാത്രം ആശ്രയിക്കുന്ന സിദ്ധാന്ത വരാഹമിഹിരന്മാർ മനുഷ്യ ഭാഗധേയത്തിന്‍റെ ഏറ്റവും അഗാധമായ ഉൾക്കാഴ്ചകളെ കാണാതെ പോവുകയാണ് ചെയ്യുന്നത്. മലയാള സാഹിത്യവിമർശം നേരിടുന്ന കടുത്ത വെല്ലുവിളിയായി ഇത് മാറിയിട്ടുണ്ട്. അബോധത്തിന്‍റെ കലയായ ഫിക്ഷനെ ബോധത്തിന്‍റെ നിർമ്മിതിയായ ചിന്താപദ്ധതി കൊണ്ട് പൂർണ്ണമായും അനാവരണം ചെയ്യാനാവില്ല. ഇവിടെ സംഭവിക്കുന്നത്, പ്രാഥമിക സ്രോതസ്സുകളെ ഗാഢമായി പാരായണത്തിനു വിധേയമാക്കാതിരിക്കുകയോ, അല്ലെങ്കിൽ സിദ്ധാന്ത സമർത്ഥനത്തിന് വേണ്ടി യാന്ത്രികമായി ഉപയോഗിക്കുകയോ ചെയ്യുന്ന അവസ്ഥാവിശേഷം സംജാതമാകുന്നു എന്നതാണ്. അങ്ങനെ സിദ്ധാന്തക്കണ്ണടയിലൂടെ കൃതിയുടെ ജൈവസത്തയെ അഥവാ ഭാവതലത്തെ നിരാകരിച്ചു കൊണ്ട് തങ്ങളുടെ ആശയങ്ങൾക്കൊപ്പിച്ച് കാലും തലയും മുറിച്ച് ക്രമപ്പെടുത്തുന്നു. ഗ്രീക്ക് മിഥോളജിയിൽ ഈ കലാപരിപാടിക്ക് ഒരു പ്രോട്ടോടൈപ്പിനെ അവതരിപ്പിക്കുന്നുണ്ട്. അത് പ്രൊക്രസ്റ്റിന്‍റെ കട്ടിൽ എന്ന കഥയിലൂടെയാണ്. ഇങ്ങനെ സൈദ്ധാന്തികവായന നടത്തുന്നവർ സിദ്ധാന്തത്തെ കെട്ടിപ്പൊക്കുകയും കൃതിയെ അവഗണിച്ചു കൊണ്ട് സിദ്ധാന്ത നിരൂപണമാണ് സാഹിത്യവിമർശമെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. സിദ്ധാന്തം മാത്രം ഭക്ഷിച്ചു ശീലിച്ചാൽ വിമർശകലയുടെ പോഷണത്തിന് അത്യന്താപേക്ഷിതമായ ജീവകങ്ങൾ നഷ്ടമാവും എന്നറിയുക.മാർക്സിസ്റ്റ് നിരൂപണ സമ്പ്രദായം മലയാള നിരൂപണത്തിൽ ചെയ്തത് അതാണ്. ‘മാർക്സിസം ആൻഡ് ലിറ്ററച്ചർ ‘ എന്ന പ്രബന്ധത്തിൽ റെയ്മണ്ട് വില്യംസ് പറയുന്നു : ‘സ്റ്റെന്താളിന്‍റെയോ മോപ്പസാങ്ങിന്‍റെയോ നോവൽ വിശകലനം ചെയ്യാനുപയോഗിക്കുന്ന ഉപാധികൾ വച്ചുകൊണ്ട് ജോയിസിന്‍റെയോ കാഫ്കയുടെയോ നോവൽ കലയെ വിശദീകരിക്കുവാനാവില്ല ‘ എന്ന്.(Marxism and Literature : Raymond Williams) ഈ സത്യം നമ്മുടെ യാന്ത്രികവാദികളായ പുരോഗമന സാഹിത്യകാരന്മാർ മനസ്സിലാക്കിയില്ല.
ഫ്രെഡറിക് ജെയിംസണെപ്പോലെ ഉന്നതരായ പണ്ഡിതനിരൂപകർ ചെയ്ത സംസ്കാരവിമർശത്തെ അംഗീകരിക്കുമ്പോൾ തന്നെ അത് നമ്മുടെ സാഹിത്യത്തിൽ പ്രയോഗസന്നദ്ധമായത് എത്രമേൽ യാന്ത്രികമായ വിധമായിരുന്നു എന്നാലോചിക്കുന്നത് സംഗതമാണ്. ഫ്രെഡറിക് ജെയിംസൺ സാഹിത്യത്തെ ഒരു സിംബോളിക് ആക്റ്റായാണ് കാണുന്നത്. The Political Unconscious എന്ന ഗ്രന്ഥത്തിന്‍റെ പ്രഥമ അധ്യായത്തിൽ ഈ ഗ്രന്ഥം സാഹിത്യകൃതികളുടെ രാഷ്ട്രീയ വ്യാഖ്യാനത്തിനു (this book will argue the priority of the political interpretation of literary texts )വേണ്ടിയാണ് വാദിക്കുന്നത് എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട് ജെയിംസൺ. ജെയിംസൺന്‍റെ പ്രതിഭയോ ധിഷണാശക്തിയോ ഇല്ലാത്ത മലയാള വിമർശകർ യാന്ത്രികമായി ആ ആശയങ്ങളെ തീരുവയടച്ചുകൊണ്ടോ അടയ്ക്കാതെയോ ഇറക്കുമതി ചെയ്യുന്നു.ഇക്കാലത്തും മുമ്പും വിമർശകർ ചെയ്തിരുന്നതു പോലെ കൃതിയെ സംസ്കാര വിമർശനത്തിനുള്ള ഒരു പാഠം മാത്രമാക്കി ചുരുക്കുന്നത് അഭിലഷണീയമല്ല എന്നു പറയേണ്ടതില്ലല്ലോ. വിമർശകന് എല്ലാത്തരം ജ്ഞാനപദ്ധതികളുമായി സമ്പർക്കം ഉണ്ടാവുന്നത് നല്ലതാണ്, അവ കൃതിയുടെ ആഭ്യന്തര യുക്തിയെ പുറത്തു കൊണ്ടുവരാൻ സഹായിക്കുമെങ്കിൽ. എന്നാൽ സിദ്ധാന്തം വിമർശകന് ഒരു ഭാരമായിത്തീരുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. ഇതിലൂടെ അവരുടെ ഭാഷ വരൾച്ചയെ നേരിടുകയും സമീപനം യാന്ത്രികമായിത്തീരുകയും ചെയ്യുന്നു. മൈക്രോ ഫോണിനെക്കുറിച്ച് ഹിസ് മാസ്റ്റേഴ്സ് വോയിസ് എന്നു പറയുന്നതുപോലെ ഇത്തരം സിദ്ധാന്തികളായ വിമർശകരെ നമുക്ക് മൈക്രോഫോൺ എന്നു നാമകരണം ചെയ്യാം. ‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ‘എന്നു ചോദിക്കാൻ ഇവർക്കു കഴിയില്ല.
ദാർശനിക മാനങ്ങളുള്ള കൃതികളെ ജെയിംസൺന്‍റെ വിമർശപദ്ധതി കൊണ്ട് കാര്യമായൊന്നും ചെയ്യാൻ നിർവ്വാഹമില്ല. ഗെയ്ഥെയുടെ ഫോസ്റ്റിന്‍റെ (Faust)നിരൂപണം ചെയ്യേണ്ടി വരുമ്പോൾ ഫ്രെഡറിക് ജെയിംസണ് വളരെയൊന്നും ചെയ്യാൻ കഴിഞ്ഞേക്കില്ല.

ദാർശനിക മാനങ്ങളുള്ള കൃതികളെ ജെയിംസൺന്‍റെ വിമർശപദ്ധതി കൊണ്ട് കാര്യമായൊന്നും ചെയ്യാൻ നിർവ്വാഹമില്ല. ഗെയ്ഥെയുടെ ഫോസ്റ്റിന്‍റെ (Faust)നിരൂപണം ചെയ്യേണ്ടി വരുമ്പോൾ ഫ്രെഡറിക് ജെയിംസണ് വളരെയൊന്നും ചെയ്യാൻ കഴിഞ്ഞേക്കില്ല. മിത്തുകളും പുരാബിംബങ്ങളും നിറഞ്ഞ ആദിമനസ്സിന്‍റെ വെളിപ്പെടലുകൾ സാഹിത്യകൃതികളിൽ സംഭവിക്കുന്നുണ്ട്. വെളിപാടുകളുടെ മിന്നൽ പ്രഭയുള്ള ആഖ്യാനങ്ങളെ യുങ്ങ് ദാർശനിക സാഹിത്യം എന്നു വിളിക്കുന്നുണ്ട്. മാർക്സിസ്റ്റു സാഹിത്യനിരൂപണം വിമർശന ചരിത്രത്തിലെ ഒരു കൈവഴി മാത്രമാണ്. അത് പരമമായ വിമർശാദർശമാവുന്നില്ല.
സാഹിത്യവിമർശത്തെക്കുറിച്
വളരെ ചെറുപ്പത്തിൽ അടുത്ത സുഹൃത്തുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടിരിക്കുമ്പോൾ എന്തുകൊണ്ടാണ് നമ്മുടെ ഭാഷയിലെ നോവലുകളിൽ വിചാരലോകങ്ങൾക്ക് വേണ്ടത്ര സ്ഥാനമില്ലാതെ പോയത് എന്ന ചോദ്യം ചോദിക്കുന്നത്. ആശയങ്ങൾക്കു പ്രാധാന്യമുള്ള ഫിക്ഷൻ അന്ന് തീരെ വായിച്ചിരുന്നില്ല. അങ്ങനെയൊന്ന് ഉണ്ടെന്നു തന്നെ അറിയാമായിരുന്നില്ല. ബുദ്ധിമാനായ സുഹൃത്തിന് ചോദ്യം ഇഷ്ടമായി. ഞങ്ങൾ അതേക്കുറിച്ച് ഏറെ നേരം സംസാരിച്ചു. പിൽക്കാലത്താണ് ഇന്ദുലേഖയിലെ പതിനെട്ടാമത്തെ അധ്യായം തന്നെ ഏറെ ആകർഷിച്ചു എന്ന് കെ പി അപ്പൻ എഴുതിയത് വായിക്കുന്നത്. അതുവരെ നമ്മുടെ നിരൂപകർ ആ അധ്യായം അധികപ്പറ്റാണെന്നും അത് നോവലിന് മേന്മ കുറയ്ക്കുമെന്നുമായിരുന്നു പറഞ്ഞു വന്നിരുന്നത്. പാവം മലയാള നിരൂപകർ മികച്ച ലോക നോവലുകൾ അന്ന് വായിച്ചിരുന്നില്ല എന്നു തോന്നുന്നു. ഇന്നും വലിയ നിരൂപകരായി മേനി നടിക്കുന്ന നമ്മുടെ നിരൂപകർ ലോകത്ത് ഫിക്ഷനിൽ സംഭവിക്കുന്ന കുതിച്ചു ചാട്ടങ്ങളെക്കുറിച്ച് അജ്ഞത അഭിമാനപൂർവ്വം കൊണ്ടു നടക്കുകയും സകലരെയും വിധിക്കുകയും ചെയ്യുന്നുണ്ട്. അവരോട് ബൈബിൾ വചനം ഉദ്ധരിച്ചു കൊണ്ട് പറയാൻ നാം മടിക്കേണ്ടതില്ല. വൈദ്യാ നീ സ്വയം ചികിത്സിക്കൂ. എന്നിട്ടാവാം മറ്റുള്ളവരുടെ രോഗചികിത്സ.
പിന്നീടാണ് ആശയ പ്രധാനമായ വിശ്വോത്തര നോവലുകൾ വായിക്കാനിടവന്നത്. അതിൽ ജോർജ് ഓർവെലിന്‍റെ 1984, അനിമൽ ഫാം, ദസ്തയെവ്‌സ്കിയുടെ മിക്ക നോവലുകളും, എടുത്ത് പറയുകയാണെങ്കിൽ Demons - മലയാളത്തിൽ ഭൂതാവിഷ്ടർ എന്ന പേരിൽ ഇതിന് വിവർത്തനം വന്നിട്ടുണ്ട്. കാരമസോവ് സഹോദരന്മാരിലെ മഹാനായ മതദ്രോഹവിചാരകൻ (ദി ഗ്രാൻഡ് ഇൻക്വിസിറ്റർ)എന്ന അധ്യായം പിന്നീട് വായിച്ച് അത്ഭുതാധീനനായി ഇരുന്നു പോയത് ഓർമ്മയുണ്ട് ടോൾസ്റ്റോയിയുടെ War and Peace എന്ന നോവലിലും ഈ ആശയാവിഷ്കാരത്തിന് പ്രാമുഖ്യമുണ്ട്. ചരിത്രത്തെ സംബന്ധിച്ച free will എന്ന ആശയം ടോൾസ്റ്റോയി അതിൽ അവതരിപ്പിക്കുന്നുണ്ട്. ഹെർമാൻ മെൽവിലിന്റെ Moby Dick എന്ന നോവലും ഈ ഗണത്തിൽ പെടുത്താവുന്നതാണ്.- റോബർട് മ്യൂസിലിന്‍റെ The man without qualities, തോമസ് മൻ -ന്‍റെ The magic mountain, പ്രൂസ്റ്റിന്റെ In search of lost time എന്നീ ഇതിഹാസ സമാനമായ നോവലുകൾ വായിക്കുമ്പോൾ അങ്ങനെയും നോവൽ രചനയാവാം എന്നറിയുന്നു. അതിൽ വിവരിക്കുന്ന ആശയലോകങ്ങൾ എന്താണെന്ന് ഒരു ധാരണയുമില്ലാത്തവരാണ് നമ്മുടെ നിരൂപണത്തിന്‍റെ അമരത്തിരിക്കുന്നത്. നോവലിന്‍റെ ജൈവരൂപത്തിന് കാതലായ മാറ്റം സംഭവിച്ചേക്കുന്നത് ഇന്നും ഇന്നലെയുമല്ല. അതൊന്നും മനസ്സിലാക്കാതെ മലയാള നോവൽ നിരൂപിക്കുന്നയാളുകൾ ഭാഗികമായി അന്ധത വരിച്ചവരാണെന്ന് അറിയുക.
പാശ്ചാത്യ സൈദ്ധാന്തികരെ തലങ്ങും വിലങ്ങും ഉദ്ധരിക്കുകയും സാഹിത്യകൃതിയെ സാംസ്കാരികോല്പന്നമാക്കി കമ്പോള ചർച്ചയും, ആഗോള മൂലധനം, നവലിബറൽ സംസ്കാരം എന്നൊക്കെ പറഞ്ഞ് കൃതിബാഹ്യമായി എന്തൊക്കെയോ പറയുകയും ചെയ്താൽ വിമർശനമായി എന്ന് തീരുമാനിക്കുന്നിടത്ത് വായനക്കാർ ഒന്നു തീരുമാനിക്കുന്നു, ഇനിമേൽ സാഹിത്യ വിമർശനം വായിക്കേണ്ടതില്ല എന്ന്!

മാജിക്ക് മൗണ്ടനിലെ ലുഡോവിക്കോ സെറ്റംബ്രിനിയും ലിയോ നാപ്തയും ഒക്കെ പ്രതിനിധീകരിക്കുന്ന ആശയലോകങ്ങൾ, ഒന്നാം ലോക മഹായുദ്ധത്തിനു മുൻപ് ആസ്ട്രോ ഹംഗേറിയൻ സമൂഹം ബൗദ്ധികമായി അനുഭവിച്ച ശൂന്യതയും ആ സമൂഹത്തിന് സംഭവിച്ച അപചയും അതുമായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടായിട്ടുള്ള ഫിലോസഫിക്കൽ ഡിസ്കഷൻസും നിലനിൽക്കുന്ന മൊറാലിറ്റിയെ സംബന്ധിച്ച നിശിതമായ വിചാരണയും ഒക്കെ റോബർട്ട് മ്യൂസ് തന്‍റെ വിഖ്യാതമായ നോവൽ ദ മാൻ വിതൗട്ട് ക്വാളിറ്റീസിൽ അവതരിപ്പിക്കുന്നു.
ആനന്ദ് അമ്പതിലതികം വർഷങ്ങൾക്ക് മുമ്പെഴുതിയ ആൾക്കൂട്ടം, മരണ സർട്ടിഫിക്കറ്റ്, മരുഭൂമികൾ ഉണ്ടാകുന്നത്, അഭയാർത്ഥികൾ എന്ന നോവലുകളിൽ അതിഗംഭീരമായ ആശയധാരകളെ മലയാള നോവലിന്‍റെ ഭൂമിയിലേക്ക് കൊണ്ടുവരുന്നു. ഇതൊന്നും മര്യാദയ്ക്ക് കണ്ടെത്തി അടയാളപ്പെടുത്താൻ കഴിയാത്തവർ മലയാള നിരൂപണത്തേക്കുറിച്ച് ഉൽകണ്ഠപ്പെട്ടിട്ടു കാര്യമില്ല.
പ്രൂസ്തിന്‍റെ നാലായിരത്തിലധികം വരുന്ന നോവൽ In search of lost time ആശയങ്ങളുടെ അതിബൃഹത്തായ ഒരു ലോകത്തെയാണ് ആവിഷ്കരിക്കുന്നത്. നോവലിലെ നായക കഥാപാത്രം മാർസൽ, മാദ്ലിൻ കെയ്ക്ക് ചായയിൽ മുക്കി കഴിക്കുന്ന നേരത്ത് അതിന്‍റെ രുചിയുടെ പ്രചോദനത്താൽ ഓർമ്മകളുടെ ഒരു പ്രവാഹം ഇരമ്പിയെത്തുകയാണ്. അവിടെ ഫ്രാൻസിന്‍റെ സാമൂഹിക ജീവിത വിമർശമുണ്ട്, സംഗീതാസ്വാദനമുണ്ട്, സംഗീതനിരൂപണമുണ്ട്. (Vinteuil's music)ക്ലാസ്സിക്കൽ ചിത്രകലയെ സംബന്ധിച്ച വിവരണങ്ങൾ, ആസ്വാദന വിമർശനങ്ങൾ, ഒപേരസദസ്സുകൾ, ക്ലാസ്സിക് സാഹിത്യത്തെ സംബന്ധിച്ച അഭിപ്രായപ്രകടനങ്ങൾ, അതിസൂക്ഷ്മമായ നിരൂപണങ്ങൾ, പ്രണയം, ലൈംഗികത, ആഹാരരീതി,നൃത്തം, വസ്ത്രധാരണം അക്കാലത്തെ പൊളിറ്റിക്കൽ സംഭവവികാസങ്ങൾ (ഡ്രീഫുസിസം) ഫ്രഞ്ച് സൊസൈറ്റിക്ക് ഉണ്ടായിരുന്ന കൺവെൻഷണൽ ഐഡിയാസ്, ജൂതവിരോധം എന്നു വേണ്ട സമസ്ത സാംസ്കാരിക വിഷയങ്ങളും, ഹോമോസെക്ഷ്വാലിറ്റി, ലൈംഗികാരാജകത്വങ്ങൾ, പ്രഭുകുടുംബങ്ങളുടെ പൊങ്ങച്ചങ്ങൾ, തീയറ്റർ, ആർഭാടങ്ങൾ എല്ലാം ഈ നോവലിൽ അത്‌ഭുതകരമായ വിശദാംശങ്ങളോടെയും സൂക്ഷ്മതയോടെയും പ്രത്യക്ഷപ്പെടുന്നു. നോവലിൽ നിന്ന് ഒരു കഥാപാത്രത്തിന്‍റെ സാഹിത്യ വിചാരം എടുത്തെഴുതുന്നു: “ in Dostoevsky there's concentrated, still tense and peevish,a great dea of what was to blossom later on in toIstoy.there’s that proleptic gloom of the primitives which the disciples will brighten and dispel “P434The captiveIn search of lost time.
തീർന്നിട്ടില്ല, വർഗാസ് യോസയുടെ കോൺവർസേഷൻ ഇൻ ദ കതീഡ്രൽ, റോബർതോ ബൊളാഞ്ഞോയുടെ 2666,ദി സാവേജ് ഡിക്ടറ്റീവ്സ്, ഇസ്മായിൽ കദാറെയുടെ The palace of dreams,അഗോത ക്രിസ്റ്റോഫിന്റെ The notebook, The proof, The third lie എന്നീ നോവലുകൾ ഒക്കെ ഈ വിഭാഗത്തിൽപ്പെടുന്ന ഒന്നാന്തരം നോവലുകളാണ്. ഇതൊക്കെ അറിയാനും അനുഭവിക്കാനും ഇവിടെ ആർക്കുണ്ട് നേരം ?
ഇതേപ്പറ്റിയൊന്നും യാതൊരു ധാരണയുമില്ലാതെ കെ പി അപ്പന്‍റെ പേര് നൂറ്റൊന്ന് ആവർത്തിച്ചാൽ മതിയാകില്ല. അപ്പന്‍റെ ഭാഷാശൈലി ലജ്ജയില്ലാതെ കോപ്പി ചെയ്തിട്ടും കാര്യമില്ല.അപ്പന്‍റെ ജാഗ്രത അവരുടെ ശിഷ്യന്മാർക്ക് ഇല്ലാതെ പോയതിന്‍റെ കാരണം അന്വേഷിക്കേണ്ടതില്ല
ഇതൊന്നും അറിയാതെ ഠാ വട്ടത്തിലുള്ള സാഹിത്യ പരിചയവുമായി വിധി നാടകത്തിന് ഇറങ്ങിപുറപ്പെടുന്നവർ പരിഹാസ്യരാവുക തന്നെ ചെയ്യും. അപ്പൻ ഇത്തരം കോപ്രായങ്ങൾക്ക് നിന്നിരുന്നില്ല.കാരണം ലോകസാഹിത്യം വായിച്ചിരുന്നു അയാൾ. അയാൾ ചെയ്യുന്നതിന്‍റെ ഗൗരവം എന്തെന്നറിഞ്ഞേ എന്തും ചെയ്യുമായിരുന്നുള്ളു. മുൻപ് കെ പി അപ്പനെ ചാവേറുകളെപ്പോലെ എതിർത്തിരുന്ന മാർക്സിസ്റ്റ് നിരൂപകർ ഇന്ന് അപ്പൻ അപ്പൻ എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന രസകരമായ വാർത്തയാണ് നാം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇത് ചരിത്രത്തിന്‍റെ ഒരു വികൃതിയാണ്. കെ പി അപ്പൻ മലയാള വിമർശനത്തിന് വലിയ സംഭാവനകൾ നൽകിയ നിരൂപകനാണെന്ന് സമ്മതിക്കുമ്പോൾ തന്നെ അപ്പൻ എക്കാലത്തും എടുത്തുയർത്തി കാട്ടാവുന്ന അംഗീകൃത മാതൃകയായിക്കൊള്ളണമെന്നില്ല.ഒരു വിമർശകന് അവശ്യം വേണ്ട ചില നല്ല വശങ്ങൾ അപ്പനിലുണ്ടായിരുന്നു എന്നത് നിഷേധിക്കേണ്ടതില്ല. ഇന്നും അപ്പന്‍റെ ഭാഷാ ചാതുരിയെ എമ്പാടും വാഴ്ത്തുകയും പറ്റിയാൽ അനുകരിക്കുകയും ചെയ്യുന്ന ഒരു ഡസൻ പേരെയെങ്കിലും മലയാള വിമർശനത്തിന്‍റെ ഇടനാഴിയിൽ കണ്ടുമുട്ടാം. എന്നാൽ അപ്പന്‍റെ ഭാഷയിൽ സകലതുമുണ്ട് എന്ന കണ്ടെത്തലിനെ ഒരു ചിരി കൊണ്ട് നേരിടാവുന്നതേയുള്ളു. കൃത്രിമത്വം മുറ്റിയതും ആത്മരതിയുടെ ജീർണ്ണത കലർന്നതുമായിരുന്നു അപ്പന്‍റെ ഭാഷയെന്ന് ഇന്നത്തെ വായനക്കാരൻ കണ്ടെത്തിയാൽ അതിൽ വാസ്തവമുണ്ട്. അന്ന് സാഹിത്യവിമർശകർ ഉപയാഗിച്ചിരുന്ന വരണ്ട ഭാഷയുടെ മരുപ്പറമ്പിൽ ജലസേചനം ചെയ്യുന്നതു പോലായിരുന്നു അപ്പന്‍റെ ഭാഷാശൈലി അതിന്‍റെ ധർമ്മം നിർവഹിച്ചത്. അതിന് അനിവാര്യമായ ഒരു തിന്മയെന്ന പോൽ പ്രസക്തിയുണ്ടായിരുന്നു.പിൽക്കാ
ഇതേപ്പറ്റിയൊന്നും യാതൊരു ധാരണയുമില്ലാതെ കെ പി അപ്പന്‍റെ പേര് നൂറ്റൊന്ന് ആവർത്തിച്ചാൽ മതിയാകില്ല. അപ്പന്‍റെ ഭാഷാശൈലി ലജ്ജയില്ലാതെ കോപ്പി ചെയ്തിട്ടും കാര്യമില്ല.അപ്പന്‍റെ ജാഗ്രത അവരുടെ ശിഷ്യന്മാർക്ക് ഇല്ലാതെ പോയതിന്‍റെ കാരണം അന്വേഷിക്കേണ്ടതില്ല. അതൊക്കെ ജീവിതം സമർപ്പിച്ചിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. അത്തരം സമർപ്പിത മനസ്കർ എവിടെ?
പ്രസന്നരാജൻ ഇന്നത്തെ സാഹിത്യവിമർശനത്തിൽ സംഭവിച്ചിട്ടുള്ള ചില അപചയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ബോധ്യത്തെക്കാൾ പാർട്ടിയുടെ ബോധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നിരൂപകരെക്കുറിച്ച് അദ്ദേഹം പറയുന്നു.

ജയൻ മഠത്തിലുമായി നടത്തിയ അഭിമുഖത്തിൽ (നെപ്ട്യൂൺ വെബ് മാഗസിൻ ) പ്രസന്നരാജൻ ഇന്നത്തെ സാഹിത്യവിമർശനത്തിൽ സംഭവിച്ചിട്ടുള്ള ചില അപചയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ബോധ്യത്തെക്കാൾ പാർട്ടിയുടെ ബോധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നിരൂപകരെക്കുറിച്ച് അദ്ദേഹം പറയുന്നു. മാർക്സിസ്റ്റ് നിരൂപകരിൽ നിന്ന് സ്വതന്ത്രവും ധീരവുമായ വിമർശനം പ്രതീക്ഷിക്കേണ്ടതില്ല എന്നും വ്യക്തമാക്കുന്നു. ഇത് ഒരു സമകാല യാഥാർത്ഥ്യമാണ്. കൃത്യമായി പറഞ്ഞാൽ ഇത് ശ്രീ. പ്രസന്നരാജന്‍റെ അഭിമുഖവർത്തമാനത്തിനുള്ള പ്രതികരണമല്ല. മലയാള സാഹിത്യവിമർശത്തേക്കുറിച്ചുള്ള സ്വതന്ത്രമായ അഭിപ്രായങ്ങളുടെ പ്രത്യക്ഷീകരണമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.മലയാളത്തിൽ സാഹിത്യനിരൂപണം കൂമ്പടച്ചു പോയി എന്ന് പറയാൻ വരട്ടെ. എക്കാലത്തും പൂക്കുന്ന മരമല്ല സാഹിത്യവും സാഹിത്യവിമർശവും. ഇല പൊഴിയും കാലം മരത്തിന്റെ നാശമല്ല മറിച്ച്, പുതുജീവൻ കൊള്ളുന്നതിനായുള്ള തയ്യാറെടുപ്പാണെന്നു മനസ്സിലാക്കുക. പ്രിന്‍റ് മീഡിയയുടെ പിൻവാങ്ങലിനു പോലും തടഞ്ഞു നിറുത്താവുന്നതല്ല ചിന്തയിലെ പുതിയ വെളിച്ചങ്ങൾ.