
ലേഖനം
ഇ.പി.ശ്രീകുമാർ
കാലാവസ്ഥാ വ്യതിയാനം ( Climate change ), ആഗോളതാപനം (Global warming)തുടങ്ങിയ വിഷയങ്ങളിലെ സാധ്യതകൾ തേടുകയാണ് കഥ/നോവൽ സാഹിത്യം ഇന്ന്. ഇന്നലെകളിൽ ഈ വിഷയങ്ങൾ മനുഷ്യന് ഭീഷണിയായി നിലനിന്ന സങ്കീർണ്ണ പ്രശ്നങ്ങളായിരുന്നെങ്കിൽ വർത്തമാനകാലത്ത് അവ കഠിനമായ യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രളയം, വരൾച്ച, കടൽക്ഷോഭം, മരിച്ച പുഴകൾ, കാട്ടുതീ, മലയിടിച്ചിൽ തുടങ്ങിയവ അപൂർവ്വ പ്രതിഭാസങ്ങളല്ലാതാവുകയും അത് മനുഷ്യന്‍റെയും മറ്റു ജീവികളുടെയും ജീവിതാവസ്ഥകളെ തകിടം മറിയ്ക്കുന്ന ദുരന്തമാവുകയുമാണ്. പരിസ്ഥിതി, അന്തരീക്ഷം, ആവാസ വ്യവസ്ഥ തുടങ്ങിയവയിൽ സമൂല മാറ്റം ഉണ്ടാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം പലപ്പോഴും ദുരിതങ്ങൾക്ക് വഴിവെയ്ക്കുന്നു. കാലങ്ങളായി നിലനിന്നു വരുന്ന ഭൂമി, ജലം എന്നിവയുടെ അനുപാത ഘടന വലിയ തോതിൽ വ്യത്യാസപ്പെടുന്നു. മലയിടിച്ചിലിൽ മണ്ണ് ഒലിച്ചുപോയി ഏതു സമയത്തും വഴികൾ ഇല്ലാതാവുന്നു. ഉരുൾപൊട്ടലിൽ ഗ്രാമങ്ങൾ തന്നെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാകുന്നു. അവിടെ ജീവിച്ചിരുന്ന മനുഷ്യരും മറ്റു ജീവജാലങ്ങളും വീടുകളും കെട്ടിടങ്ങളും എല്ലാം അപ്രത്യക്ഷമാകുന്നു. ഇത്തരം ദുരന്തങ്ങളിൽ രക്ഷപ്പെട്ട് സകലതും നഷ്ടപ്പെട്ടവരായി അവശേഷിക്കുന്നവർ പുതിയ ഒരു വിഭാഗം ഇരകളായി തീരുകയാണ്, കാലാവസ്ഥാ അഭയാർത്ഥികൾ.
മനുഷ്യൻ സ്വന്തം comfort zone നായി അവന്‍റേതായ ഒരു 'ഇക്കോ സിസ്റ്റം ' സൃഷ്ടിക്കുന്നു. അതിനായി അവൻ പ്രകൃതിക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുകയാണ്.

ഇതിനുപുറമേ, മനുഷ്യൻ്റെ ഇടപെടലിൽ തകരുന്ന പരിസ്ഥിതിയും പ്രധാനമാണ്. മനുഷ്യൻ വികസന പദ്ധതികൾക്കു വേണ്ടി ഭൂമിയിലും ജലസ്രോതസ്സുകളിലും അന്തരീക്ഷത്തിലും പരിസ്ഥിതിയിലും ക്ഷതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. കാടുകൾ വെട്ടിത്തെളിക്കുന്നു. മലകൾ ഇടിച്ചു നിരത്തുന്നു. ഇവയിലൂടെ പ്രകൃതിയുടെ സ്വാഭാവിക ഘടനയ്ക്ക് വ്യതിയാനം ഉണ്ടാവുകയാണ്. ഋതുഭേദങ്ങൾ ക്രമം തെറ്റി സംഭവിക്കുന്നു. വികസന പദ്ധതികൾക്കായി കൃഷിഭൂമിയിൽ കൃഷി ഉപേക്ഷിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. മനുഷ്യൻ സ്വന്തം comfort zone നായി അവന്‍റേതായ ഒരു 'ഇക്കോ സിസ്റ്റം ' സൃഷ്ടിക്കുന്നു. അതിനായി അവൻ പ്രകൃതിക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുകയാണ്. അതിൻ്റെ ഭാഗമായി നിലവിലുള്ള കൃഷികളും രീതികളും ഉപേക്ഷിച്ച് എളുപ്പത്തിലും ചെലവ് കുറച്ചും പരമാവധി വിളവ് നേടാൻ കഴിയുന്ന ആസ്വാഭാവിക കൃഷി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. പുഴകളിലും മറ്റു ജലാശയങ്ങളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ജലജീവികൾ നശിക്കുന്നു. കടലിലാവട്ടെ മാലിന്യത്തോടൊപ്പം ഇ- വേസ്റ്റ് കൂടി തള്ളുന്നതു മൂലം കടൽ ജീവികൾക്കു മാത്രമല്ല അവയെ ഭക്ഷിക്കുന്ന മനുഷ്യനു കൂടി കാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രവർത്തികളിലൂടെ ജലജീവികളുടെ ആവാസ വ്യവസ്ഥയും നിലനില്പും വലിയതോതിൽ ഹനിക്കപ്പെടുകയാണ്.
മേൽപ്പറഞ്ഞ തരത്തിൽ മനുഷ്യൻ സൃഷ്ടിക്കുന്ന കൃത്രിമമായ ആവാസ വ്യവസ്ഥയും ( ഇക്കോ സിസ്റ്റം), പ്രകൃതിദത്ത വ്യവസ്ഥയും (natural system ) തമ്മിൽ പലപ്പോഴും സംഘർഷം ഉണ്ടാകുന്നു. ഇത് സൃഷ്ടിക്കുന്ന പൊതുവായ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിധം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമകാലിക സാഹിത്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ സങ്കീർണ പ്രതിഭാസങ്ങൾ പ്രധാന പ്രമേയമായി വരുന്നത്.
കാലാവസ്ഥാ വ്യതിയാനം ഇതിവൃത്തമാക്കിക്കൊണ്ട് പ്രശസ്ത ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാവ് ഘോഷ് എഴുതിയിട്ടുള്ള നോവൽ ശ്രദ്ധേയമാണ് - 'ഗൺ ഐലൻഡ് ' . ഇത് പ്രകൃതിയുടെ പ്രതികാരവും, കുടിയേറ്റവും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്‍റെ തകർച്ചയും പറയുന്ന കഥയാണ്.

ആദ്യകാല കഥകളിൽ പലതിലും പ്രകൃതി പശ്ചാത്തലമായിരുന്നു. അവയിൽ സൃഷ്ടിക്കപ്പെട്ട സുഖകരവും ശാന്തവുമായ കഥാപരിസരം സുഗമമായ വായനയ്ക്ക് പ്രയോജനപ്പെട്ടു. ആദ്യകാലങ്ങളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടായിരുന്ന ബന്ധം സൗഹൃദ പൂർണ്ണമായിരുന്നു. മനുഷ്യൻ മഴയെ കാത്തിരുന്നത് പ്രാർത്ഥനയോടെയായിരുന്നു. പ്രകൃതിയിൽ എവിടേയും മനുഷ്യൻ ദൈവികത കണ്ടിരുന്നു. കഥയിലാവട്ടെ, അമാനുഷികതയും അമൂർത്ത/ രൗദ്രഭാവങ്ങളും കൊണ്ടുവരാൻ കടലും കാടും പുഴയും മഴയും ഇടിയും മിന്നലും ഉപയോഗപ്പെടുത്തി. പിന്നീട് കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങൾ ചിത്രീകരിക്കാൻ മാറി വരുന്ന കാലാവസ്ഥകൾ ബിംബങ്ങളാക്കി പ്രയോജനപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇതിവൃത്തമാക്കിക്കൊണ്ട് പ്രശസ്ത ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാവ് ഘോഷ് എഴുതിയിട്ടുള്ള നോവൽ ശ്രദ്ധേയമാണ് - 'ഗൺ ഐലൻഡ് ' . ഇത് പ്രകൃതിയുടെ പ്രതികാരവും, കുടിയേറ്റവും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്‍റെ തകർച്ചയും പറയുന്ന കഥയാണ്. ഈ നോവൽ,കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിലുള്ള നിരവധി ഫിക്ഷൻ സാധ്യതകൾ തുറന്നു തരികയാണ് . ഇതോടെ, Climate fiction' - ക്ലൈ-ഫൈ ' - എന്ന പുതിയൊരു സാഹിത്യശാഖ കൂടി തുറന്നിരിക്കുകയാണ്.സാമൂഹിക യാഥാർത്ഥ്യത്തോടൊപ്പം സയൻസ് ഫിക്ഷൻ കൂടി ഈ വിഭാഗം നോവലുകളിൽ വരുന്നുണ്ട്. പ്രമേയപരമായി മാത്രമല്ല, ഭാവന, ഭാഷ, ആഖ്യാനം എന്നിവയെക്കൂടി ഘടനാപരമായി മാറ്റിമറിച്ചു കൊണ്ടാണ് ഈ കടന്നുവരവ് .പുതിയ കഥകളിൽ പ്രകൃതി കഥാപാത്രമായി വരുന്നു. മൗനസാക്ഷിയും പ്രതിനായികയുമാകുന്നു. പ്രതികാരശക്തിയോടെയും പ്രതികരണങ്ങളിലൂടെയും മനുഷ്യനെ ചോദ്യം ചെയ്യുന്നുമുണ്ട് പ്രകൃതി. പ്രകൃതിയെ വിഭവമായി മാത്രം കണ്ട മനുഷ്യൻ അതിൽ അവന് മാത്രമാണ് അവകാശം എന്ന് സ്ഥാപിക്കാൻ ശ്രമിച്ചതോടെ സമുദ്രനിരപ്പുകൾ ഉയർന്നുവന്നു. നഗരങ്ങൾ മരുഭൂമികളായി. കുടിവെള്ളത്തിനായുള്ള പോരാട്ടങ്ങൾ വ്യാപകമായി.ആഗോളതാപനത്തിന്‍റെ വിഷയം കടന്നുവരുന്ന കഥകൾ മനുഷ്യവംശത്തിനുള്ള മുന്നറിയിപ്പുകൾ കൂടിയായി.
ഈ സാഹചര്യത്തിലാണ് സമകാലിക സാഹിത്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ സങ്കീർണ പ്രതിഭാസങ്ങൾ പ്രധാന പ്രമേയമായി വരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കാരണത്താലും അല്ലാതെയും നിരവധി ജീവികൾ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം അപരിചിതരായ പുതിയ ജീവികൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. കാലിഫോർണിയയിൽ കാണുന്ന ജുംഗോ പക്ഷി മലമുകളിലാണ് വസിക്കുന്നത്. വിത്തുകളും പ്രാണികളുമാണ് അതിന്‍റെ ഭക്ഷണം. ഇര പിടിക്കാൻ പര്യാപ്തമായ തരത്തിലുള്ള നീണ്ട ചുണ്ടുകളാണ് അതിനുണ്ടായിരുന്നത്. കാലാവസ്ഥ മാറി വന്നപ്പോൾ മലകൾ ഇടിഞ്ഞ് വാസസ്ഥാനം നഷ്ടമായ ജുങ്കോ പക്ഷികൾ നഗരത്തിലേക്ക് ചേക്കേറാൻ നിർബ്ബന്ധിതരായി. അവിടെ ലഭ്യമായ ഭക്ഷണം മനുഷ്യന്‍റെ ആഹാര അവശിഷ്ടമായിരുന്നു. അത് കഴിക്കാൻ പാകത്തിൽ ഈ പക്ഷികളുടെ ചുണ്ടുകളുടെ വലിപ്പം കുറഞ്ഞ് ക്രമേണ ചെറുതായി വന്നു.
കാലാവസ്ഥാ ക്രമങ്ങൾ മാറി പ്രകൃതിയിൽ വ്യതിയാനങ്ങൾ ഉണ്ടായപ്പോൾ ജീവികളുടെ സ്വഭാവങ്ങളിലും മാറ്റം വന്നു. പൂച്ച മുതൽ പുലി വരെ അക്രമവാസന കാണിക്കാൻ തുടങ്ങി. പൂച്ച അതിൻ്റെ യജമാനനെ ആക്രമിക്കാൻ തുടങ്ങി. പല സ്ഥലങ്ങളിലും ബദ്ധ ശത്രുക്കളായ കീരിയുടേയും പാമ്പിൻ്റെയും സ്വഭാവത്തിലും മാറ്റം വന്നതായി കണ്ടു. കീരികൾ പാമ്പിനെ ആക്രമിക്കാതായി. പകരം അവ എലികളെ കൊന്നു ഭക്ഷിച്ചു.
മനുഷ്യരും കഥകളിൽ സ്ഥാനം പിടിക്കുന്നുണ്ട്. സമീപഭാവിയിൽ ഇത്തരത്തിലുള്ള കഥകളും നോവലുകളും മലയാളത്തിൽ കൂടുതലായി ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

വൃക്ഷങ്ങൾ കഥാപാത്രങ്ങളായ നോവലുകളും സാഹിത്യത്തിലെ പുതിയ പ്രവണതകളാണ്. അത്തരം ഒന്നിൽ , ഏറെ പഴക്കമുള്ള ഒരു വൃക്ഷത്തെ വെട്ടി വീഴ്ത്താൻ നടത്തുന്ന ശ്രമങ്ങൾ പാഴാവുന്നു. വൃക്ഷം സ്വയം തീരുമാനിച്ച് മരിക്കുകയല്ലാതെ അതിനെ നശിപ്പിക്കാൻ കഴിയില്ലെന്ന് വന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ദുരിതങ്ങളിലും ദുരന്തങ്ങളിലും ഇരകളാകുന്നവർ, - പ്രധാനമായും മത്സ്യത്തൊഴിലാളികളും കർഷകരും ആദിവാസികളും - ആണ് ഫിക്ഷനുകളിൽ കഥാപാത്രങ്ങളായി വരുന്നത്. കാലാവസ്ഥാ ദുരന്തത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട അസംഖ്യം സാധാരണ മനുഷ്യരും, ഒപ്പം വികസനത്തിന്‍റെ ഇരകളായി തീർന്ന, ബുൾഡോസറിൻ്റെ കരാളഹസ്തത്തിൽ ആവാസ സ്ഥാനങ്ങൾ തകർന്നുപോയ മനുഷ്യരും കഥകളിൽ സ്ഥാനം പിടിക്കുന്നുണ്ട്. സമീപഭാവിയിൽ ഇത്തരത്തിലുള്ള കഥകളും നോവലുകളും മലയാളത്തിൽ കൂടുതലായി ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .