
അഭിമുഖം
പള്ളിയറ ശ്രീധരന്‍ X ഡോ. നെത്തല്ലൂർ ഹരികൃഷ്‌ണൻ
ഗണിതശാസ്ത്രത്തിൻ്റെ അത്ഭുതലോകത്തെ സാഹിത്യത്തിൻ്റെ ചാരുതകളിലേക്ക് ആവാഹിച്ചെടുത്ത അത്ഭുതമാന്ത്രികൻ. കണക്കെന്ന കണിശതയുടെ പുറംതോട് ഉടച്ചെടുത്ത് കൗതുകത്തിന്‍റെ കാഴ്ചകളിലേക്ക് ഏവരേയും ക്ഷണിക്കുന്ന ഗണിതപണ്‌ഡിതൻ. തൻ്റെ ജീവിതം മുഴുവൻ കണക്ക് പഠിക്കാനും പഠിപ്പിക്കാനും എഴുതാനും അതിനെ സാഹിത്യമാക്കി മാറ്റിയെടുക്കാനും അക്ഷീണം പരിശ്രമിക്കുന്ന ശ്രീ പള്ളിയറ ശ്രീധരൻ മാഷ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അമരക്കാരൻ... ഓരോ ദിവസവും ശ്രീധരൻമാഷ് ഉണരുന്നത് കണക്കിനെ എങ്ങനെ രസകരമാക്കി പുനർവചിക്കാം എന്ന ചിന്തയോടെയാണ്. കണക്ക് എഴുതുമ്പോഴും പഠിക്കുമ്പോഴും പുതിയൊരു ഗണിത ശാസ്ത്രസംസ്കാരം തന്നെയാണ് പിറവിയെടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പള്ളിയറ മാഷുമായുള്ള സംഭാഷണം.
? ഗണിതത്തോടുള്ള സ്നേഹം എന്നു മുതലാണ് മാഷിൻ്റെ ഉള്ളിൽ വന്നെത്തിയത്?
= ബാല്യകാലം മുതൽ തന്നെ ഞാൻ കണക്കിനെ സ്നേഹിച്ചുതുടങ്ങി. ഭൂരിപക്ഷം വിദ്യാർത്ഥികളും കണക്കിനെ ഭയന്നോടിയപ്പോൾ കണക്കിൻ്റെ രസകരമായ കണക്കുകൂട്ടലുകളിലൂടെയായിരുന്നു എൻ്റെ സ്‌കൂൾ ജീവിതം. പിതാവിൽ നിന്നും പകർന്നുകിട്ടിയ ഗണിതജ്ഞാനവും ചുറ്റുപാടുകൾ നൽകിയ കണക്കറിവുകളും എന്‍റെ ഗണിതബോധത്തിന് അടിത്തറ നൽകി. പ്രകൃതി നിറയെ ഗണിതമാണ്. സമഷഡ്ഭുജ ആകൃതിയിൽ തേനറ നിർമ്മിക്കുന്ന തേനീച്ച മുതൽ മഹാസൗധങ്ങൾവരെ ഗണിതശാസ്ത്രത്തിൻ്റെ ആത്മതത്വങ്ങളെ പാലിക്കുന്നു.
ഒന്നാം ക്ലാസു മുതലുള്ള വിദ്യാർത്ഥികളെ കുഴപ്പിക്കുന്ന ഒരു വിഷയമായാണ് കണക്കിനെ പൊതുവിൽ അവതരിപ്പിക്കുന്നത്. തന്നെയുമല്ല കണക്കിൻ്റെ അധ്യാപനരീതി, പഠനശൈലി എന്നി വയെല്ലാം കണക്ക് എളുപ്പമല്ലാത്ത വിദ്യാർത്ഥികളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്.

പ്രാചീനഗണിത ഗ്രന്ഥങ്ങളിലെല്ലാം തന്നെ പ്രകൃതിയിലെ ഗണിത തത്വങ്ങൾ പ്രതിപാദിക്കുന്നുണ്ട്.ഭാസ്ക്കരാചാര്യരുടെ ലീലാവതി, ആര്യഭടീയം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിലെല്ലാം ഗണിതശാസത്രത്തിന്‍റെ പൗരാണികമായ അടിസ്ഥാനതത്വങ്ങൾ വിലയിരുത്തുന്നുണ്ട്. ഇവയെല്ലാം സൂക്ഷ്‌മമായി വിശകലനം നടത്തി പുതിയ ഗ്രന്ഥങ്ങൾ എഴുതുന്നതിനുള്ള ഒരു ശ്രമത്തിൽ കൂടിയാണ് ഞാൻ. കണക്ക് മാഷായി ജോലി ചെയ്ത് അതിൽ സന്തോഷിച്ച് വരുമ്പോൾതന്നെ മുഴുവൻ സമയവും ഗണിതഗവേഷണത്തിനായി മാറ്റിവെക്കാൻ സാധിക്കുന്നില്ലല്ലൊ എന്നായിരുന്നു എൻ്റെ ചിന്ത .അങ്ങനെ 1999ൽ കൂടാളി ഹൈസ്കൂളിൽ നിന്ന് അധ്യാപക ജോലിയിൽ സ്വയം വിരമിച്ചു. കുട്ടികളെ പഠിപ്പിക്കുകയും അതുവഴി സ്വയം പഠിക്കുകയും ചെയ്യാമെന്ന ആഗ്രഹം അതോടുകൂടി നിന്നുവെന്ന് വിചാരിക്കേണ്ട. ജിവിതകാലം മുഴുവൻ ഞാൻ വിദ്യാർത്ഥിയും കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകനും ആയിരിക്കും.
കഥ, നോവൽ, നാടകം, ജീവചരിത്രം എന്നിങ്ങനെ വിവിധ സങ്കേതങ്ങളിലൂടെയാണ് കണക്കിനെ മിനുസപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്‌തങ്ങളായ ഗണിതപുസ്‌തകങ്ങൾ എഴുതുന്ന രീതിയാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്.

ഒന്നാം ക്ലാസു മുതലുള്ള വിദ്യാർത്ഥികളെ കുഴപ്പിക്കുന്ന ഒരു വിഷയമായാണ് കണക്കിനെ പൊതുവിൽ അവതരിപ്പിക്കുന്നത്. തന്നെയുമല്ല കണക്കിൻ്റെ അധ്യാപനരീതി, പഠനശൈലി എന്നിവയെല്ലാം കണക്ക് എളുപ്പമല്ലാത്ത വിദ്യാർത്ഥികളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കാൻ എന്താണ് പോംവഴി? ഗണിതത്തോടുള്ള സമീപനരീതിയും മുൻധാരണകളും മാറ്റിയെടുക്കുകയാണ് ആദ്യമായി വേണ്ടത്. ഗണിതത്തിന്‍റെ അടിത്തറയിൽ സാഹിത്യത്തിൻ്റെ മാധുര്യത്തൊടെ വേണം കണക്കിനെ സമീപിക്കാനെന്ന പക്ഷകാരനാണ് ഞാൻ. ഈ പരികല്പനയോടെയാണ് ഗണിതസാഹിത്യമെന്ന പുതിയ ഒരു രചനാ സങ്കേതം ഞാൻ സ്വീകരിച്ചത്. കണക്ക് പഠിക്കുന്നതും പഠിപ്പിക്കുന്നതും രസകരമാക്കുക എന്നൊരു ചിന്തകൂടി ഇതിന് പിന്നിലുണ്ടായിരുന്നു. 1970ൽ അങ്ങനെ ആദ്യത്തെ പുസ്‌തകം പ്രകൃതിയിലെ ഗണിതം പുറത്തിറങ്ങി. എന്നാൽ ഇതിനു മുന്നേതന്നെ നിരവധി കഥകൾ എഴുതിയിരുന്നു. അൻപതിലധികം കഥകളാണ് ആദ്യകാലത്തൊക്കെ ഞാനെഴുതിയത്. ഗണിതത്തെ സാഹിത്യസ്വഭാവത്തിൽ അവതരിപ്പിക്കുന്നതിന് മുൻകാല സാഹിത്യപ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നൂറ്റിയമ്പതിലധികം ഗണിത പുസ്‌തകങ്ങൾ ഇതിനോടകം എഴുതിക്കഴിഞ്ഞു. 'ഗണിതത്തെ സാഹിത്യത്തിൻ്റെ മാധുര്യത്തിലേക്ക് മാറ്റുമ്പോൾതന്നെ ഓരോ പുസ്‌തകവും വ്യത്യസ്‌തമാകണമെന്ന നിർബന്ധവും എനിക്കുണ്ട്. കഥ, നോവൽ, നാടകം, ജീവചരിത്രം എന്നിങ്ങനെ വിവിധ സങ്കേതങ്ങളിലൂടെയാണ് കണക്കിനെ മിനുസപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്‌തങ്ങളായ ഗണിതപുസ്‌തകങ്ങൾ എഴുതുന്ന രീതിയാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്. ഒരു എഴുത്തിൽ മുഴുകുമ്പോൾതന്നെ മറ്റൊരു കൃതിയുടെ രചനയ്ക്കും തുടക്കമിടുന്നുണ്ടാകും.
കണക്ക് മാഷായി ജോലി ചെയ്ത് അതിൽ സന്തോഷിച്ച് വരുമ്പോൾതന്നെ മുഴുവൻ സമയവും ഗണിതഗവേഷണത്തിനായി മാറ്റിവെക്കാൻ സാധിക്കുന്നില്ലല്ലൊ എന്നായിരുന്നു എൻ്റെ ചിന്ത .അങ്ങനെ 1999ൽ കൂടാളി ഹൈസ്കൂളിൽ നിന്ന് അധ്യാപക ജോലിയിൽ സ്വയം വിരമിച്ചു.

? പുസ്തകപ്പേരുകളിലെ പുതുമ മാഷിൻ്റെ രചനകളുടെ പ്രത്യേകതയാണ്. അതൊന്ന് വിശദമാക്കാമൊ?
= രചനകളിലെ വ്യത്യസ്‌തത പോലെതന്നെയാണ് പുസ്‌തകങ്ങളും. ഒറ്റനോട്ടത്തിൽ തന്നെ ആകർഷകമായ പുറംചട്ടയും അതിൻ്റെ പേരും. അത് കുട്ടികളെ മാത്രമല്ല ആരെയും ആകർഷിക്കും. ഞാനെഴുതിയ നൂറ്റിയമ്പതിലധികം പുസ്‌തകങ്ങളിലും ഈ വ്യതിരിക്ത വരുത്താൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വേദഗണിതം ഗണിതവിജ്ഞാനകോശം, കണക്കന്മാർക്കും കണികൾക്കും, ഗണിത കഥകൾ, ഒരു രൂപ എവിടെനിന്നു വന്നു. ഒരു രൂപ എവിടെപ്പോയി, അമ്പോ, എന്തൊരു സംഖ്യ, സചിത്ര ഗണിത ശാസ്ത്രനിഘണ്ടു, ആയിരം ഗണിതപ്രശ്നങ്ങൾ, അഞ്ച് ഗണിതനാടകങ്ങൾ, ചിരിപ്പിക്കുന്ന ഗണിതശാസ്ത്രം, സംഖ്യകളുടെ അത്ഭുതപ്രപഞ്ചം, ഗണിത സല്ലാപം, ഗണിതമിഠായി, കണക്ക് കളിച്ചുപഠിക്കാം, കണക്കിലേക്കൊരു വിനോദ യാത്ര, സമയത്തിൻ്റെ കഥ, പാട്ടുപാടി കണക്കു പഠിക്കാം, എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് പുസ്തകങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേരിൽതന്നെയുണ്ട് പുസ്‌തകത്തിൽ എന്താണ് പറയുന്നത് എന്ന കാര്യം. ഇംഗ്ലീഷിൽ എഴുതിയ പുസ്‌തകങ്ങൾക്കും ഈ വ്യത്യസ്‌തത കൊണ്ടുവരാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. "some great Mathematician of the World, Amazing Mathematics, The story of the Time", "Wonderland of Mathematies "Funny Mathematics" "Play with Maths', Magic of Numbers', Puzzles in Maths," Maths a great Wonder എന്നിങ്ങനെ നീളുന്നു അവ.
ഇതര വിഷയങ്ങൾ കുട്ടികൾ എങ്ങനെ ഇഷ്‌ടപ്പെടുന്നുവോ അതുപോലെ ഗണിതത്തെയും സ്നേഹിച്ചു തുടങ്ങണമെന്നാണ് എൻ്റെ പക്ഷം. ഓരോ വ്യക്തിയുടെയും ജീവിതകാലം മുഴുവൻ ഗണിതംഅയാളെ പിന്തുടരുന്നുണ്ട്
? സ്ഫടികത്തിലെ ചാക്കോ മാഷിനെപ്പോലെ കർക്കശക്കാരനായ ഒരു അധ്യാപകൻ പള്ളിയറ മാഷിൻ്റെ മനസ്സിൽ ഉണ്ടായിട്ടുണ്ടോ?
= ഒരിക്കലുമില്ല. എൻ്റെ മനസ്സിലോ ജീവിതത്തിലോ അത്തരമൊരു കർക്കശക്കാരനായ കണക്കു മാഷില്ല. കണക്കിൻ്റെ ഉള്ളറകളെ ലളിതമാക്കി രസകരമാക്കി അവതരിപ്പിക്കാൻ സാധിക്കണം. ഇതര വിഷയങ്ങൾ കുട്ടികൾ എങ്ങനെ ഇഷ്‌ടപ്പെടുന്നുവോ അതുപോലെ ഗണിതത്തെയും സ്നേഹിച്ചു തുടങ്ങണമെന്നാണ് എൻ്റെ പക്ഷം. ഓരോ വ്യക്തിയുടെയും ജീവിതകാലം മുഴുവൻ ഗണിതംഅയാളെ പിന്തുടരുന്നുണ്ട്. പത്താംതരം വരെ വിദ്യാഭ്യാസത്തിനായി മാത്രം ഗണിതം പഠിക്കുന്നതല്ല. യഥാർത്ഥത്തിലുള്ള ഗണിതാഭ്യാസം. കണക്കുകൂട്ടലുകൾ ഇല്ലാത്ത ഒരു വ്യക്തിയും ഈ ലോകത്തിലില്ല. ജീവിതം തന്നെ കൂട്ടിക്കുറയ്‌ക്കലുകളാണ്. അതിൽ വിജയിക്കാനുള്ള പരിശ്രമങ്ങളാണ് ഓരോരുത്തരുടേയും ജീവിതം.
? ഗണിതത്തിൽ ശ്രദ്ധിക്കപ്പെടാതയോ ശ്രദ്ധകൊടുക്കാതെയോ നിലനിൽക്കുന്ന ചില കാര്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകിയെടുക്കുന്നതിൽ പള്ളിയറമാഷ് ശ്രദ്ധാലുവാണ്....?
= അതെ. 'പൂജ്യത്തിൻ്റെ കഥ' എന്ന പുസ്തകം ഇത്തരത്തിൽ ചിന്തിച്ചെഴുതിയ ഒന്നാണ്. സംഖ്യകളെ തന്നെ പുസ്തകമാക്കുകയാണ് ഇത്തരം രചനകളിലൂടെ ഞാൻ ചെയ്തത്. പൂജ്യം ഉൾപ്പെടുന്ന ഗണിതശാസ്ത്രത്തിലെ സഖ്യകൾക്ക് പിന്നിൽ ധാരാളം ചരിത്രാഖ്യാനങ്ങളുണ്ട്. പ്രാചീന ഈജിപ്‌തിലെ ജനങ്ങളുടെ ഗണിതബോധം ആധുനികരായ ഗണിതശാസ്ത്രജ്ഞരെപ്പോലും വിസ്‌മയിപ്പിക്കുന്നതു തന്നെയാണ്. പൂജ്യത്തിന് അതിൻ്റെതായ വ്യതിരിക്തതയും സ്വത്വവുമുണ്ട്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്റ്ററായി സേവനം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് ദീർഘകാലമായി. ഈ കാലത്തെ പ്രവർത്തനങ്ങളെ ഒന്നു വിലയിരുത്താമൊ?
സാഹിത്യ പ്രവർത്തനങ്ങൾക്ക് എപ്പോഴും കൂട്ടായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടുമുണ്ട്. അതൊരു കരുത്താണ്. സംസ്ഥാന സർക്കാരിൻ്റെ സംസ്‌കാരിക സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. 2016 ഓഗസ്റ്റ് 22 മുതൽ ബാലസാഹിത്യ ഇൻസ്റ്ററ്റ്യൂട്ട് ഡയറക്റ്ററാണ് ഞാൻ. പുസ്‌തക വിൽപനയിലൂടെ ഏറ്റവും കൂടുതൽ ലാഭം ഇൻസ്റ്റിറ്റ്യൂട്ടിന് കൈവരുത്താൻ സാധിച്ചിട്ടുണ്ട്. ഒരു പുസ്തകം പോലും ഇൻസ്റ്റിറ്റ്യൂട്ടിൽ കെട്ടി കിടക്കുന്നില്ല. കേരളത്തിലെ മിക്ക സ്കൂളുകളും ഇങ്ങോട്ട് ആവശ്യപെട്ട് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്‌തകങ്ങൾ വാങ്ങുന്നു. കഴിഞ്ഞ വർഷം രണ്ടരകോടിയിലധികം രൂപയുടെ പുസ്‌തകങ്ങളാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിൽപ്പന നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് വഴി മാത്രമാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് എന്നു കൂടി ഇതിനോട് ചേർത്ത് വായിക്കണം.

സംസ്ഥാന ഗണിതശാസ്ത്ര അസോസിയേഷൻ്റെ സെക്രട്ടറിയായി പ്രവർത്തനം കാഴ്ചവെച്ചതിന്‍റെ ദീർഘകാല പരിചയം ഇതിനെല്ലാം എന്നെസഹായിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേത്യത്വത്തിലുള്ള സയൻസ് പാർക്കിന്‍റെ ഡയറക്റ്ററായിട്ടും ഞാൻ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇതിനൊപ്പം 'ജീനിയസ് ബുക്സ് എന്ന സ്വന്തമായ പബ്ലിക്കേഷൻ ഞാൻ ആരംഭിച്ചിരുന്നു. എഴുത്ത്. പ്രൂഫ് റീഡിംൾ, സെറ്റിങ്ങ്സ്. ലേ ഔട്ട്, പബ്ലി ക്കേഷൻ തുടങ്ങി എല്ലാ മേഖലയിലും ശ്രദ്ധ പതിപ്പിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇതെല്ലാം തന്നെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനെ കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനമായി വളർത്തികൊണ്ടുവരുന്നതിന് നന്നായി സഹായിച്ചിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകരുടെ സ്നേഹവും കരുതലുംഎടുത്തു പറയണം. മികച്ച ബാലസാ ഹിത്യരചനകൾ ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിക്കുകയും കമ്മറ്റിയിലൂടെ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പല പ്രസാധകരും അച്ചടിച്ച പുസ്‌തകങ്ങൾ മാർക്കറ്റു ചെയ്യാനറിയാതെ ബുദ്ധിമുട്ടുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾ പല പതിപ്പുകളാണ് തുടർച്ചയായി പ്രിദ്ധീകരിച്ച് വിറ്റഴിക്കുന്നത്. എല്ലാ പുസ്തകങ്ങളും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവയും. ഏത് പ്രായത്തിൽപ്പെട്ട കുട്ടികൾക്കും ഇഷ്‌ടപ്പെടുന്നതീതിയിലുള്ള ആഖ്യാനരീതിയും പ്രസിദ്ധീകരണമികവും ഇൻസ്റ്റിറ്റ്യൂട്ടിലെ പുസ്‌തകങ്ങൾക്ക് തീർച്ചയായും അവകാശപ്പെടാം.
? ബാലസാഹിത്യരംഗത്തിൻ്റെ പുരോഗതിക്ക് എന്തൊക്കെ പ്രവർത്തനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വഴി ചെയ്യുന്നുണ്ട്?
= കുട്ടികൾക്കുവേണ്ടിയുള്ള സാഹിത്യ രചനയ്ക്കാണ് കൂടുതൽ ഗൗരവം ഉണ്ടാകേണ്ടത്. ബാലസാഹിത്യരംഗത്തെ മാറ്റങ്ങൾ മനസ്സിലാക്കുന്നതിനായി നിരവധി സെമിനാറുകൾ, സിമ്പോസിയങ്ങൾ, ബാലസാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പുകൾ എന്നിവ എല്ലാ വർഷവും നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ബാലസാഹിത്യരംഗത്തിന്‍റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനുമായി അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിൽ കുട്ടികളുടെ പ്രസിദ്ധീകരണമായ തളിരിൻ്റെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മികച്ച ബാലസാഹിത്യ പ്രസിദ്ധീകരണമാണ് തളിര്. ദീർഘകാലം സുഗതകുമാരി റ്റീച്ചറായിരുന്നു ഇതിന്‍റെ പത്രാധിപ. കേരളത്തിൽഏറ്റവും അധികം വരിക്കാരുള്ള ബാലസാഹിത്യമാസികയായി തളരിരിന്ന് മാറിക്കഴിഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റൊരു മികച്ച വിദ്യാഭ്യാസ പ്രവർത്തനമാണ് 'തളിര്കോളർഷിപ്പ് പദ്ധതി' കേരളത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തമുള്ള ഏറ്റവും വലിയ വിജഞാനപരീക്ഷകൂടിയാണിത്. കൂടാതെ പുസ്‌തകമേളകൾ, സാംസ്കാരിക പ്രോഗ്രാമുകൾ എന്നിവ എല്ലാ മാസവും നടത്തിവരുന്നു. ബാലസാഹിത്യകൃതികൾക്കുള്ള പുരസ്കാരങ്ങളും എല്ലാ വർഷവും കൃത്യമായി നൽകി വരുന്നു.
പുസ്‌തക വിൽപനയിലൂടെ ഏറ്റവും കൂടുതൽ ലാഭം ഇൻസ്റ്റിറ്റ്യൂട്ടിന് കൈവരുത്താൻ സാധിച്ചിട്ടുണ്ട്. ഒരു പുസ്തകം പോലും ഇൻസ്റ്റിറ്റ്യൂട്ടിൽ കെട്ടി കിടക്കുന്നില്ല. കേരള ത്തിലെ മിക്ക സ്കൂളുകളും ഇങ്ങോട്ട് ആവശ്യപെട്ട് ഇൻസ്റ്റിറ്റ്യൂട്ടി ൻ്റെപുസ്‌തകങ്ങൾ വാങ്ങുന്നു.

? എന്നും കുട്ടികൾക്കൊപ്പം കഴിയാൻ ഇഷ്ടപ്പെടുന്ന മാഷിന് 'വീട്ടിലൊരു ഗ്രന്ഥാലയത്തെ'ക്കുറിച്ച് എന്താണ് പറയാനുള്ളത്?
= എന്നും കുട്ടികളുടെ മാഷായി അറിയപ്പെടാനാണ് എനിക്ക് താത്‌പര്യം. കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കുക, മികച്ച പൗരന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് 'വീട്ടിലൊരു ഗ്രന്ഥാലയം' എന്ന ആശയം ആവിഷ്കരിച്ചത്. കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ഭാഗത്ത് നിന്ന് നല്ല സ്വീകരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. വിദ്യാർത്ഥികൾക്ക് സ്വന്തമായൊരു പുസ്തകകോർണർ വീട്ടിൽ തയ്യാറാക്കാനും പരന്ന വായനസാധ്യമാക്കാനും ഇത് ഏറെ സഹായിക്കുന്നു. വായനയുണ്ടെങ്കിൽ മാത്രമെ അറിവിൻ്റെ വിശാലമായ ലോകം സമൂഹത്തിനു മുന്നിൽ തുറന്നു കിട്ടുകയുള്ളു. മലയാളത്തിൻ്റെ ശ്രേഷ്‌ഠ ഭാഷാപദവിയുമായി ബന്ധപ്പെട്ട് മിക്ക ജില്ലകളിലും അക്ഷര യാത്ര ആരംഭിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിദ്ധികരണങ്ങൾ കാണുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കുകയും ചെയ്യുന്നുണ്ട്. വിലക്കുറവും മേൽത്തരം പ്രിന്റിംഗും മനോഹരവും കൗതുകകരവുമായ പുറംപേജും ഇൻസ്റ്റിറ്റ്യൂട്ടിലെ പുസ്‌തകങ്ങൾക്ക് എന്നും മികച്ച മാർക്കറ്റിംഗ് നൽകുന്നു. ഇതിനു പുറമെ ഗോത്രഭാഷകളിൽ പുസ്‌തകങ്ങൾ പുത്തിറക്കുകയും ചെയ്തു.
എന്നും കുട്ടികളുടെ മാഷായി അറിയപ്പെടാനാണ് എനിക്ക് താത്‌പര്യം. കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കുക, മികച്ച പൗരന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് 'വീട്ടിലൊരു ഗ്രന്ഥാലയം' എന്ന ആശയം ആവിഷ്കരിച്ചത്.

ഗണിതസാഹിത്യത്തിൽ നൽകിയ സംഭാവനകൾ മാനിച്ച് നിരവധി പുരസ്‌കാരങ്ങൾ പള്ളിയറ ശ്രീധരൻമാഷിനെ തേടിയെത്തിയിട്ടുണ്ട്. ഭാരത് എക്‌സലൻസ് അവാർഡ്, കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ അവാർഡ്, വൈജ്ഞാനികകൃതിക്കുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (ഡയറക്റ്റർ ആകുന്നതിന് മുമ്പ്), ഗണിതവിജ്ഞാനരംഗത്തെ സംഭാവനയ്ക്കുള്ള ഭീമ അവാർഡ്, വനജഭീമട്ടർ പുരസ്‌കാരം, സാഹിത്യ അക്കാദമി എൻഡോവുമെൻ്റ്, സംസ്ഥാന അധ്യാപക പുരസ്കാരം, ഡോ. എം.എം പുരുഷോത്തമൻ നായർ സ്മാരക പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങളാണ്.
അഭിമുഖം തയ്യാറാക്കിയത്:
ഡോ. നെത്തല്ലൂർ ഹരികൃഷ്‌ണൻ
