
ലേഖനം
എല്‍. തോമസ് കുട്ടി
മനസ്സിൻ്റെ ചലനവേഗo സാഹിത്യത്തിൽ സന്നിവേശിപ്പിക്കാൻ ഉദ്യമിച്ച അസാധ്യപ്രതിഭയായിരുന്നു ജയിംസ് ജോയ്സ്. വിശ്വസാഹിത്യത്തിൽ യുളിസസ് വിതച്ച കൊടുങ്കാറ്റ് സ്ട്രീം ഓഫ് കോൺഷ്യസിൻ്റെ പ്രതിഷ്ഠാപനമായിരുന്നു. ആ മഹാപ്രതിഭയുടെ മകൾ ലൂസിയയുടെ കഥയാണ് Lucia Joyce, A small Drama in motion എന്ന 70 മിനിറ്റ് ദൈർഘ്യമുള്ള സ്പാനിഷ് നാടകത്തിൽ അവതരിപ്പിച്ചത്. ITFok ൻ്റെ 16-ാമത് എഡിഷനിൽ Karlik Danza Teatro അവതരിപ്പിച്ച ഈ നാടകം Christin KD Silveira സംവിധാനം ചെയ്തു.അന്താരാഷ്ട്രവേദികളിൽ പ്രസിദ്ധയായ ഈ നാടകാധ്യാപികയുടെ രംഗപരിചരണം എടുത്തുപറയത്തക്കതാണ്.
ചരിത്രവും മനശാസ്ത്രവും തത്വചിന്തയുമെല്ലാം ഇഴയിടുന്ന ഈ രംഗാവിഷ്കാരം പക്ഷേ ഊന്നുന്നത് അരങ്ങിലെ നടന ശരീരത്തിൻ്റെ Dynami smത്തിലാണ്.
നൃത്തവുംഭാഷണവും മൾട്ടിമീഡിയയും ഷാഡോപ്ലേയും എല്ലാം കോർത്തുകെട്ടിയ ഈ അരങ്ങാട്ടo ചരിത്ര സന്ദർഭങ്ങളെ സൗന്ദര്യത്മകമായ സംവേദന തീവ്രതയാൽ ശക്തമാക്കി. നർത്തകിയായ മകളുടെ ചലനലാവണ്യത്തെ വാക്കുകളായി ആവാഹിക്കുന്ന ജോയ്സിൻ്റെ ചിത്രീകരണം വാക്കുകൾക്കുമപ്പുറമുള്ള ഉജ്ജല രംഗസാക്ഷ്യമായി .അദ്ദേഹത്തിനെഴുതാൻ വേണ്ടി തളച്ചിടേണ്ടിവന്ന മകളുടെ ജീവിതവും നർത്തകിയാകുന്നതിലൂടെ തൻ്റെ സ്വത്വം സ്ഥാപിച്ചെടുക്കണമെന്ന അവളുടെ മോഹവുമെല്ലാം, അതിനു വിഘാതമായി നില്ക്കുന്ന പൊതുബോധത്തിലെ സദാചാര വിലക്കുകളുമെല്ലാം അവിടെ ചർച്ച ചെയ്യുന്നുണ്ട്. കാമുകനായി കടന്നുവരുന്ന അബ്സേഡിസ്റ്റ് സാമുവൽ ബക്കറ്റിനെയും മനശാസ്ത്ര വിശകലനത്തിനെത്തുന്ന കാൾ യുങ്ങിനെയുമെല്ലാം നമുക്കവിടെ കാണാം. ചരിത്രവും മനശാസ്ത്രവും തത്വചിന്തയുമെല്ലാം ഇഴയിടുന്ന ഈ രംഗാവിഷ്കാരം പക്ഷേ ഊന്നുന്നത് അരങ്ങിലെ നടന ശരീരത്തിൻ്റെ Dynamism ത്തിലാണ്. പ്രത്യേകിച്ചും Lucia Joyce ആയി വന്ന നടിയുടെ ലാവണ്യാത്മകമായ ചലനത്തിൻ്റെ ചടുലതയാൽ അരങ്ങാകെ ത്രസിച്ചു.
ഇറ്റ് ഫോക്കിലെ ഫ്രാങ്കൈ സ്റ്റൈൻ പ്രോജക്ടിനെപ്പോലെ നല്ല ഒരു നാടകീയ അനുഭവമായിരുന്നു ഈ നാടകവുമെന്നതിൽ സംശയമില്ല.
1982 ഡിസം 12 ന് 75 വയസ്സുള്ള ലൂസിയാന ആശുപ ത്രിക്കിടക്കയിലിരുന്നു വിടപറയൽ കത്തെഴുതാൻ ആരംഭിക്കുമ്പോൾ ആരോടാണത് പറയേണ്ടുന്നത് എന്നു ശങ്കിച്ചു തുടങ്ങുന്നതാണ് നാടകാരംഭം. ഇത് പ്രൊജക്ടർ ഉപയോഗിച്ചു പ്രദർശിപ്പിക്കുന്നു. തുടർന്ന് അവളുടെ ഭൂതകാല ജീവിതം അരങ്ങിലെത്തുകയാണ്. മഹാപ്രതിഭയായ പിതാവിൻ്റെ നോട്ടക്കോണിൽ തളഞ്ഞുപോയ തൻ്റെ മോഹങ്ങളെക്കുറിച്ചും നർത്തകിയെന്ന നിലയിലുള്ള വളർച്ചയെക്കുറിച്ചുമുള്ള അദമ്യമായ ആഗ്രഹത്തിന് വിഘാതമായ പിതാവിനോടുള്ള ക്ഷോഭ കോപങ്ങളും അവൾ ഓർത്തെടുക്കുന്നുണ്ട്. നാടകാന്ത്യം ഒരുകയറാൽ ബന്ധിതരായി പുത്രിയും പിതാവും പ്രത്യക്ഷപ്പെടുന്നുമുണ്ട്. കുറ്റബോധത്താൽ വിതുമ്പിക്കൊണ്ട് അനിവാര്യമായ ദുരന്തംപോലെ, ജോയ്സ് താനവൾക്കും കീഴ്പ്പെട്ടിരിക്കു കയാണല്ലോയെന്ന് പ്രലപിക്കുന്നുമുണ്ട്. കേവലം രണ്ട് അഭിനേതാക്കൾ മാത്രമാണ് വിവിധ പാത്രങ്ങളായി ജീവരാഗങ്ങളെല്ലാം ആടിത്തീർത്തതെന്നതും പ്രസ്താവ്യം. അരങ്ങിൽ നീന്തിത്തുടിച്ച ശരീരകാര്യമായി ഈ നാടകം മാറി എന്നതാണ് പ്രസക്തമായ വസ്തുത. ഇറ്റ് ഫോക്കിലെ ഫ്രാങ്കൈ സ്റ്റൈൻ പ്രോജക്ടിനെപ്പോലെ നല്ല ഒരു നാടകീയ അനുഭവമായിരുന്നു ഈ നാടകവുമെന്നതിൽ സംശയമില്ല.