
കവിത
പ്രസാദ് കാക്കശ്ശേരി

ജീവിതത്തിന്റെ സംഗ്രഹമെന്നപോൽ
ഈ വിധം
പകർന്നോരു
ശ്രദ്ധകൾ
പേര് ,ഫോട്ടോ,
വയസ്സു , റ്റബന്ധുത
പരിണമിച്ചൊറ്റി
കൃത്യനോട്ടപ്രകാരം
തിട്ടമെന്ന് തൊട്ടറിയില്ലയെങ്കിലും
അറ്റമില്ലാത്തൊ-
രുദ്വേഗവിഭ്രമം
ഉള്ളിലേറിക്കൊളുത്തും
താൾമണ-
പ്പുതുമയേറ്റി മിടിക്കും മുഖങ്ങളിൽ
നീർത്തിയിട്ട കാലത്തിരശ്ശീല
മെല്ലെയേന്തി
വെളിപ്പെട്ട
മാത്രകൾ ,
ചടുലനൃത്തക്കലാശത്തളർച്ചകൾ ,
സകല ഭേദവും വിസ്മൃതമാകു-
മഴൽവെളിച്ചത്തി-
ന്നരൂപപ്രകാരം ..
നീറി നീറി പടരും ദിനങ്ങളിൽ
കനിവൊടച്ചടി-
ച്ചെത്തും തിടുക്കമേ ...
ഉൾപ്പുറങ്ങളേ-
യമരുമോർമയിൽ
ഊതിയാറ്റിക്കനപ്പുമൊത്തട്ടെ ഞാൻ ....!