അത്താഴം

കവിത

പി.എ.നാസിമുദ്ദീൻ



റേഷനരി വാങ്ങി
വീട്ടിലെത്താൻ വിശപ്പോടെ
കത്തും വയറുമായ്
ഞാൻ കടന്നുപോരുമ്പോൾ

കണ്ടു ഞാനോമലേ നീ
ബസ്സ് സ്റ്റോപ്പിനരികിലെ
ഷോപ്പിങ്ങ് സെൻ്ററു
തോറും കയറിയിറങ്ങുന്നു

അറിയാത്തപോൽ നിന്നെ
കടക്കുമ്പോൾ
അടുത്തിരിക്കും കുട്ടിയല്ലേ
എന്നെ തിരിഞ്ഞു പോയ്

വീടെത്തി, അച്ഛനുമമ്മയും
ഉറക്കമായ്, അന്നത്തെ
പട്ടിണിരാവിൽ
നീയെനിക്കത്താഴമായ്


Comments
* The email will not be published on the website.