
കഥ
ശ്രീലത
രാനിശ്ശബ്ദതയില്‍ ഒരേറുപടക്കം വീണ് പൊട്ടിയപോലെ അപ്പുറത്ത് വാതിലടഞ്ഞത് കേട്ട തും ആശ്വാസത്തോടെ അവള്‍ കണ്ണ് തുറന്നു. സാവധാനം മെത്തയില്‍ എഴുന്നേറ്റിരുന്നു.നട്ടും ബോ ള്‍ട്ടും അയഞ്ഞ യന്ത്രമെന്നോണം കൈകാലുകള്‍ അവളുടെ വരുതിയില്‍ നില്‍ക്കാന്‍ വിസമ്മതിച്ചു.
അഴിഞ്ഞുലഞ്ഞ തലമുടി നിറുകയില്‍ കെട്ടിവച്ചു. വിരലില്‍ തടഞ്ഞ മുടിയിഴകള്‍ “നാശ”ത്തിന്‍റെ അകമ്പടിയോടെ നിലത്തേക്കിട്ടു.
വെടിക്കെട്ട് കഴിഞ്ഞിട്ടും കരിമരുന്നിന്‍റെ മണവും പുകയും മായാതെ നില്‍ക്കുന്നത് പോലെ മദ്യത്തിന്‍റേയും സിഗററ്റിന്‍റേയും നാറ്റം പോകാന്‍ കൂട്ടാക്കാതെ അടച്ചിട്ട മുറിയില്‍ തങ്ങിനിന്നു.
പോയ നിമിഷങ്ങളുടെ നാണക്കേട് സഹിക്കാന്‍ കഴിയാതെ ചുളിഞ്ഞ കിടക്കവിരിക്കുള്ളില്‍ മാക്സി മുഖമൊളിപ്പിച്ചു. ഒരു മിനിറ്റ് വൈകിയാല്‍ ആരെങ്കിലും തട്ടിപ്പറിച്ച് കൊണ്ടുപോയാലോ എന്ന് പേടിച്ച് പലഹാരം കൈക്കലാക്കുന്ന തീറ്റപ്രാന്തനെപ്പോലെയാണ് അന്നേരം അയാള്‍. കയ്യില്‍ കിട്ടിയത് തുണിയാണോ അത് ചുറ്റിയ ദേഹമാണോ എന്ന നോട്ടമില്ല.
അവിടവിടെ നനഞ്ഞ കിടക്കവിരിയും കുപ്പായവും വിരലറ്റത്താല്‍ തോണ്ടിയെടുത്ത് തുണിക്കുട്ടയിലിട്ട് മാറാനുള്ള ഡ്രസ്സെടുത്ത് അവള്‍ കുളിമുറിയിലേക്ക് നടന്നു. രണ്ട് ബെഡ്റൂമിന് പൊതുവായ കുളിമുറിയാണ്. അപ്പുറത്തെ മുറി അയാളുടേതാണ്.
സ്വിച്ചിട്ടാല്‍ തിരിയുന്ന പാവയാണ് അവളിപ്പോള്‍. പാവ ബാത്ത്റൂമില്‍ കയറി വാതിലടച്ചു. അപ്പുറത്തെ മുറിയില്‍ നിന്നുള്ള വാതിലിന്‍റെ കുറ്റിയിട്ടു, അത് തുറന്ന് അയാള്‍ വരില്ലെന്ന് ഉറപ്പാണെങ്കിലും.
* * * * * * * *
ബാത്ത്റൂമിലെ പെയ്ത്ത് കേട്ടപ്പോള്‍ കുറച്ചുമുമ്പുവരെ അനുഭൂതിയുടെ എവറസ്റ്റും കാഞ്ച ന്‍ജംഗയും കയറിയ വികാരബുദ്ബുദങ്ങളെല്ലാം കയറിയതിനേക്കാള്‍ ഇരട്ടിവേഗത്തില്‍ സ്വയംകുത്തലിന്‍റെ ഗര്‍ത്തത്തിലേക്ക് തലകുത്തി വീണു. തിരികെപ്പോയി ആ കരണക്കുറ്റി നോക്കി ഒന്ന് പൊ ട്ടിച്ചാലോ എന്ന തോന്നല്‍ അയാള്‍ ബദ്ധപ്പെട്ട് നിയന്ത്രിച്ചു. ഇവള്‍ എന്ത് ജനുസ്സാണെന്ന് മനസ്സിലാവുന്നില്ല.
എത്ര പെണ്ണുങ്ങളുമായി ഇക്കാലത്തിനിടയില്‍ ബന്ധപ്പെട്ടു. ഇങ്ങനെ ഒന്നിനെ ഇതുവരെ ക ണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഇത്രയുംകാലം ആര്‍ക്കും പിടികൊടുക്കാതെ ജീവിച്ചത് ഈ ശവത്തെ ചുമക്കാനാണല്ലോ. കാരണക്കാരായ സകലരോടുമുള്ള അമര്‍ഷവും ദേഷ്യവും തെറിയായി അയാളുടെ നാവിലൂടെ ബഹിര്‍ഗമിച്ചു.

* * * * * * * *
ജലധാരയില്‍ നനഞ്ഞപ്പോള്‍ അവള്‍ക്ക് അതിയായ ആശ്വാസം തോന്നി. അഴുക്കെല്ലാം ഒഴുകിപ്പോകട്ടെ. ദേഹം സ്വന്തമാണെങ്കിലും അതില്‍ സ്പര്‍ശിക്കാന്‍ പാവക്ക് അറപ്പ് തോന്നി.
വെന്‍റിലേറ്ററില്‍ ഇരുന്ന പല്ലി അവളെ ശാസിച്ചു.
”ഡീ അവന്‍ നിന്‍റെ ഭര്‍ത്താവാണ്. നിന്നെ തല്ലാനും കൊല്ലാനും അവന് അധികാരമുണ്ട്. മോന്തക്ക് തല്ല് കിട്ടുന്ന പണിയല്ലേ നീയീ ചെയ്യുന്നേ. “
ڇഎന്ന് കരുതി ഞാന്‍ ആ സാധനം ശര്‍ദ്ദിച്ചത് കഴുകിക്കളയാതെ ഒറങ്ങണം എന്നാണോ. അതിന് വേറെ ആളെ നോക്കിയാല്‍ മതി. ڈ
ചുവരിനപ്പുറത്തുനിന്ന് പതിവുള്ള തെറിജപം ഉയര്‍ന്നു. അതാദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ഞെട്ടലും കടുത്ത അവമാനവും തോന്നി.. ഇപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ അവളുടെ ചുണ്ടിന്‍ കോണില്‍ പരിഹാസത്തിന്‍റെ തേങ്ങാപ്പൂള്‍ചന്ദ്രനുദിക്കും. കുളിമുറിയില്‍ പൈപ്പ് തുറന്നിട്ട് കരഞ്ഞ ഒരു പെണ്‍കുട്ടി അവളെ അഭിനന്ദിച്ചു. “കൊള്ളാം പുരോഗതിയുണ്ട്. '
അമ്മക്കാറ്റ് വന്ന് കവിളില്‍ തലോടി, അന്നത്തെപ്പോലെ.”ഈ പാതിരക്ക് കുളിച്ചിട്ട് തലനീരിറങ്ങില്ലേ..
അന്ന് പക്ഷെ അവര്‍ അതല്ല പറഞ്ഞത്. “എന്തെടീ നീ ചാരക്കുഴീല് വീണോٹ
* * * * * * * * * *
ജാതിക്കാമുലകളിലും കഴുത്തിലും വഴുവഴുപ്പ് തേച്ചിട്ട് മനം നിറഞ്ഞ് സുര പല്ലിളിച്ചു. ഒറ്റക്കൈ കൊ ണ്ട് ഉരുളി പൊന്തിച്ച് തോളില്‍വച്ച്, തകര്‍ന്നടിഞ്ഞ ചോദ്യചിഹ്നംപോലെ നിലത്തെ പൊടിയില്‍ ചുരുണ്ട് കിടക്കുന്ന കൊച്ചുപെണ്‍കുട്ടിയെ നോക്കി അയാള്‍ തിരക്കു കൂട്ടി.
““പേടിക്കാനൊന്നൂല്യ. നീ തെരണ്ടിട്ടില്ലല്ലോ. വേഗം ഏന്‍റ്റ് താഴേക്ക് വാ”
മൂന്നാംതട്ടിന്‍റെ മോളീന്ന് ഈ ഉരുളി ഇറക്കാന്‍ സഹായത്തിനെന്ന് പറഞ്ഞ് നിന്നെ കൂടെ കൂട്ടിയത് മറ്റെന്തിനാണെന്നാണ് പെണ്ണേ നീ കരുതിയത്.
ഗൂഢമായ ഒരുള്‍ച്ചിരിയോടെ അയാള്‍ മനസ്സില്‍ ഉരുവിട്ടു.
ഇളംമാംസത്തിന്‍റെ സ്പര്‍ശസുഖം പൊടിമഴയായി തൂവിയ രോമാഞ്ചം അയാളുടെ വിരല്‍ത്തുമ്പുകളി ലും ശരീരത്തിലെ എണ്ണമറ്റ കോശങ്ങളിലും അപ്പോഴും തങ്ങിനിന്നിരുന്നു.
* * * * * * * * * *
നീറ്റം.. വേദന..ഹാഫ്പാവാടയുടെ അറ്റംകൊണ്ട് തുടച്ചപ്പോള്‍ അവളുടെ ദേഹത്തിന്‍റെ കീഴെപ്പകുതിയില്‍കൂടെ ഒരായിരം മുശുമീനുകള്‍ വഴുവഴാ നീന്തി .
നെല്ലുത്തുംപുരയിലെ തവിടില്‍ വീണപോലെ അവളുടെ ദേഹം നിലത്തെ പൊടിയി ല്‍ മുങ്ങിയിരുന്നു. കുളിനനവ് വിടാത്ത ചുരുള്‍മുടിയില്‍ മാറാല പറ്റിയിരുന്നു.
മൂക്കില്‍ പൊടി കയറി അവള്‍ക്ക് തുമ്മല്‍ വന്നു. പിന്നേക്ക് പിന്നാലെ മൂന്ന്നാല് തവണ തുമ്മി. കണ്ണുകള്‍ ജലസംഭരണി തുറന്നുവിട്ടു. തീട്ടത്തില്‍ ചവിട്ടിയപോലെ അവള്‍ക്ക് അറച്ചു.തൊണ്ടക്കുഴിയില്‍നിന്ന് പൊടുന്നനേ ഉയര്‍ന്ന ഉരുള്‍പൊട്ടല്‍ പല്ലുകള്‍ മുറുകെ കടിച്ചുപിടിച്ച് തടഞ്ഞുനിര്‍ത്തി.
അപ്പോള്‍ പെറ്റുവീണ, കണ്ണ് മിഴിഞ്ഞിട്ടില്ലാത്ത പൂച്ചക്കുഞ്ഞിനെപ്പോലെ അവളുടെ ചെറിയ കാലുകള്‍ ഇടറി. കണ്ണീര് തുടച്ച് കോണിപ്പടിയിലേക്ക് കാലെടുത്ത് വച്ചതും കോട്ടണ്‍മില്ലിലെ ആറുമണിസൈറണ്‍പോലെ കോണിയുടെ മരപ്പടികള്‍ അലറിക്കരഞ്ഞു.
കുട്ടിക്കുറ പൗഡറിന്‍റേയും ചെമ്പരുത്ത്യാദി വെളിച്ചെണ്ണയുടേയും മണം ഒറ്റുകാരായാലോ എന്നവള്‍ ഭയന്നു. മാറാനുള്ള കുപ്പായവുമായി കുളിമുറിയിലേക്ക് കയറിയപ്പോള്‍ അമ്മയുടെ ചീത്ത.
“എന്തെടീ നീ ചാരക്കുഴീല് വീണോ. മേലപ്പിടി മാറാലയാലോ. കൊര്‍ച്ച് നേര്‍ത്തെയല്ലേ നീ കുളിച്ച് കുപ്പായം മാറീത്.
തന്‍റെ തലവെട്ടം കാണുമ്പോള്‍ ഇരുട്ട്മൂലയിലേക്ക് പതുങ്ങുന്ന കോഴിയെ കുറുക്കന്‍ പിന്നേ യും വളഞ്ഞുപിടിച്ചു. “മിണ്ടിപ്പോകരുത്. ആരെങ്കിലും അറിഞ്ഞാല്‍പ്പിന്നെ നീ കല്യാണം കഴിയാതെ മൂത്ത് നരച്ച് ചാവും.” എന്ന ഭീഷണിയോടെ പപ്പും പൂടയും പറിച്ചു. കല്യാണം കഴിഞ്ഞില്ലെങ്കില്‍ ലോകാവസാനം എന്നായിരുന്നു പെണ്‍കുട്ടി ധരിച്ചത്. കോഴിക്കുഞ്ഞ് കൊക്കിയതിന്‍റെ അര്‍ത്ഥാന്തരങ്ങളൊന്നും തള്ളക്കോഴി മനസ്സിലാക്കിയില്ല. നിലമിറങ്ങി വെട്ടിയ ഒരു ഇടി തള്ളക്കോഴിയെ റാഞ്ചി മുകളിലേക്ക് പറന്നത് അതിനും മുമ്പേ ആയിരുന്നു. പടിഞ്ഞാറന്‍കടല്‍ കടന്ന് പുതുകോഴികളെ തപ്പി കുറുക്കന്‍ മറുകരയിലേക്ക് പോയി. പോയ പോക്കില്‍ കോഴിക്കുഞ്ഞിനെ ജലപ്പിശാചിന് നേദിക്കാന്‍ അയാള്‍ മറന്നില്ല.
അഴുക്കെല്ലാം പോയി എന്നുറപ്പായപ്പോള്‍ അവള്‍ ടവലെടുത്ത് ശരീരം തുടച്ചു. ഇനി നാളെ രാത്രിവരെ ശല്യമില്ല. പകല്‍ അയാളെ കാണാന്‍ കിട്ടില്ല.
അയാളുടെ അച്ഛന്‍റേതല്ലാതെ അയാളുടെ ബിസിനസ്സ് എന്താണ് എന്ന് മാട്രിമോണിക്കാര്‍ പറഞ്ഞില്ല.അച്ഛന്‍ ചോദിച്ചുമില്ല.
സുവോളജിയില്‍ ബിരുദാനന്തരബിരുദവും ബി എഡ്ഡും എടുത്തത് ഒരബ്കാരിയുടെപത്താം ക്ളാസ്സുകാരന്‍ മകന്‍റെ കിടക്കപ്പങ്കാളിയാകാനായിരുന്നല്ലോ എന്നോര്‍ക്കവേ ചിറകരിയപ്പെട്ട കിളി നെഞ്ചിന്‍ കൂട്ടിലിരുന്ന് ദീനദീനം വിലപിച്ചു.
ഒരാശയുടെ പുറത്ത് രണ്ട് കൊല്ലം സ്കൂള്‍ ഓഫ് ഡ്രാമയില്‍ നേദിക്കാന്‍ തോന്നിയതില്‍ സ്വയം അഭിനന്ദിച്ചു. അവസാനമിനുട്ടിലെ കണക്കെടുപ്പില്‍ വരവിന്‍റെ കള്ളി ശൂന്യമാവില്ലല്ലോ.
അടച്ചിട്ട ജനാല അവള്‍ തള്ളിത്തുറന്നു. ഒരുകാലത്ത് ഒന്നിലധികം കാറുകള്‍ കിടന്നിരുന്ന പോര്‍ച്ചില്‍ അപകര്‍ഷത്തോടെ കിടക്കുന്ന ഭര്‍ത്താവിന്‍റെ ടാറ്റാ സുമോയുടെ നിഴല്‍ കാണാം. പേ ക്കാച്ചിത്തവള പോലെയുള്ള ആ കാറില്‍ തന്നെ നിസര്‍ഗ്ഗയില്‍ ഡ്രോപ്പ് ചെയ്യാം എന്ന അയാളുടെ മഹാമനസ്കത കണ്ടപ്പോള്‍ അച്ഛന്‍റെ കൊറോള സ്വയം ഡ്രൈവ് ചെയ്ത് പോയിരുന്നതോര്‍മ്മ വ ന്നു. അയാളുടെ സഹായവാഗ്ദാനം അവള്‍ നന്ദിയുടെ അലുക്കിട്ട് നിഷേധിച്ചു.
സുമോക്കപ്പുറത്ത് അവളുടെ സ്കൂട്ടിയും അതിനുമപ്പുറം തുരുമ്പ് പൂത്ത് ആക്രിക്കാര്‍ക്ക് പോലും വേണ്ടാതായ ഒരു ബുള്‍ഡോസറും ഇവിടെ നിന്നേ കാണാം. .
പ്രവര്‍ത്തനനിരതഭൂതകാലമോര്‍ത്ത് നിശ്ശബ്ദം കണ്ണീരൊഴുക്കുന്ന ബുള്‍ഡോസറിന്‍റെ ഭീമ ന്‍നിഴല്‍ ഡോംലൈറ്റിന്‍റെ വെളിച്ചത്തില്‍ സ്കൂട്ടിയെ ആലിംഗനം ചെയ്തു. അതിന്‍റെ അടിയില്‍ തന്‍റെ സ്കൂട്ടി പെട്ടാലത്തെ അവസ്ഥയാകുമോ തനിക്കും എന്ന ഭയം അവളെ ഞെരുക്കാന്‍ തുടങ്ങിയിരുന്നു.
“ഉറക്കം ശരിയാകുന്നില്ല. കുറച്ചീസം പഴേ മുറിയില്‍ ഒറ്റക്ക് കിടന്ന് നോക്കട്ടെ ..”
എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞതിന്‍റെ മൂന്നാമത്തെ ആഴ്ച്ച അയാള്‍ സ്വന്തം മുറിയിലേക്ക് കിടപ്പ് മാറ്റിയപ്പോള്‍ അവള്‍ക്ക് ആശ്വാസമാണ് തോന്നിയത്. മനസ്സിന്‍റെ പടിവാതിലില്‍ എന്‍ട്രി പാസ്സിനപേ ക്ഷിച്ച് നിന്ന അയാളെ മുമ്പേ തന്നെ അവള്‍ പുറത്താക്കി വാതിലടച്ചിരുന്നു.
ആദ്യരാത്രിയില്‍ മെത്തയില്‍ തല കുനിച്ചിരിക്കുകയായിരുന്ന അവളുടെ കൈ പിടിച്ച് വഴുക്കുന്ന,വാടിയ വഴുതനപോലെ എന്തിലോ മുട്ടിച്ച് അയാള്‍ പറഞ്ഞു.
“ഇതാണ് എന്‍റെ “ “
തീട്ടപ്പുഴുവിനെ തൊട്ടപോലെ അറച്ച് അവള്‍ കൈ പിന്നോക്കം വലിച്ചു. അത് കാണാത്തമട്ടില്‍ നാലുവയസ്സുകാരനെപ്പോലെ കൊഞ്ചി നാല്‍പ്പതുകാരന്‍ ആരാഞ്ഞു. “ഇങ്ങനെ ഒന്ന് നീയെന്നാ ലാസ്റ്റ് കണ്ടത്.”
ആ ചോദ്യത്തില്‍ തന്‍റെ വരുംകാലം നിഴലിച്ചത് കണ്ട അവള്‍ക്ക് തീരുമാനമെടുക്കാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
ഒറ്റക്കിടപ്പിന്‍റെ കുറ്റം തന്‍റെ പേരില്‍ ആരോപിക്കപ്പെടുമോ എന്നൊരാശങ്ക അസ്ഥാനത്താ ണെന്ന് വേഗം മനസ്സിലായി. അമ്മായിയമ്മ കട്ടിലില്‍ കയറിയിട്ട് നാലഞ്ച് വര്‍ഷങ്ങളായിരുന്നു.
അതൊരു യോഗ്യതയായിട്ടാണല്ലോ ആ തെണ്ടി” സുര.. പാപ്പനാണത്രേ പാപ്പന്‍. അച്ഛന്‍റെ അടുത്ത് അവതരിപ്പിച്ചത്.
”രാമേട്ടാ ഇനി ഒന്നും ആലോചിക്കാനില്ല. മേലേടത്തുകാരുമായി ഒരു ബന്ധം ഉണ്ടാവുന്നത് നമുക്ക് അഭിമാനമാണ്. ചെക്കന് ജോലി ഇല്യാന്നുള്ളത് കാര്യാക്കണ്ട. പത്ത് തലമുറക്ക് ഇരുന്നുണ്ണാനുള്ളത് തന്ത ഉണ്ടാക്കിയിട്ടുണ്ട്. ഇവനാണ് വീട്ടിലെ കാര്യം നോക്കുന്നത്.തള്ള കെടപ്പിലായിട്ട് നാലഞ്ച് കൊ ല്ലമായി. തന്തേനെക്കൊണ്ടും ശല്യംല്യ. നമ്മുടെ മോള്‍ക്ക് (നമ്മുടെ മോള് പോലും ഹും.) അവിടെ രാജകുമാരിയെപ്പോലെ കഴിയാം.”
ഒന്നേ സംശയമുള്ളൂ. അച്ഛന്‍ കൂടി അറിഞ്ഞുകൊണ്ടാണോ തന്നെ ചതിച്ചത്.
വിവാഹനാളില്‍ അവളെ കൈ പിടിച്ച് ഈ വീട്ടിലേക്ക് കയറ്റി തിരികെ പോയ അയാളുടെ ചേട്ടന്‍മാരും ചേച്ചിയും പിന്നീട് ആ വഴി വന്നില്ല. എല്ലാവരും നാലഞ്ച് കിലോമീറ്ററിനുള്ളിലാണ് താമസം. എന്നിട്ടും എന്താണിങ്ങനെ..? എവിടെയൊക്കെയോ ഒരു വശപ്പിശകില്ലേ.
അയാളോട് ചോദിച്ചിട്ട് കാര്യമില്ല എന്നറിയാമായിരുന്നു. അടുക്കളക്കാരി വല്‍സലേച്ചിയോട് ചോദിച്ചു. അവര്‍ ഒന്നും പറയാതെ പിറകിലേക്ക് നോക്കുകമാത്രം ചെയ്തു. അയാള്‍ അടുക്കളവശത്തേക്ക് വരുന്നതായോ അവരുമായി സംസാരിക്കുന്നതായോ ഇതുവരെ അവളുടെ ശ്രദ്ധയില്‍ പെട്ടില്ല. പക്ഷെ അവര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. അവള്‍ അടുക്കളയിലേക്ക് വരുമ്പോള്‍ അവര്‍ തിടുക്കത്തില്‍ മൊബൈല്‍ഫോണ്‍ സഞ്ചിയിലേക്ക് വെക്കുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പോരാറാണ് പതിവ്.
അവള്‍ കിടക്കയിലേക്ക് ചരിഞ്ഞു. പുതപ്പെടുത്ത് ആസകലം മൂടി.
“ആനന്ദവും അനുഭൂതിയും ആ കോന്തന് മാത്രം മതിയോ, ഞങ്ങള്‍ക്കും വേണ്ടേ.” അവളുടെ ശരീരകോശങ്ങള്‍ നിലവിളിക്കാന്‍ തുടങ്ങി.
ആ നിലവിളി കേട്ടില്ലെന്ന മട്ടില്‍ അവള്‍ കമിഴ്ന്നുകിടന്ന് ഉറക്കം നടിച്ചു. അപ്പോള്‍ നിലവിളി പൂര്‍വ്വാധികം ഉച്ചത്തിലായി. ഗത്യന്തരമില്ലാതെ അവള്‍ അവക്ക് ആനന്ദം നല്‍കി. പിരിമുറുക്കം അയഞ്ഞ സിരകളില്‍ അവാച്യമായ ശാന്തി പരന്നു. ഇനി സമാധാനമായി ഉറങ്ങാം.
സൈഡ്ടേബിളില്‍നിന്ന് അവള്‍ മൊബൈല്‍ എടുത്തു. സാത്വിക മുഖമുള്ള ഒരാള്‍ ആശ്വാ സത്തിന്‍റെ പനിനീര്‍ തെളിച്ച് അവളുടെ തപിക്കുന്ന മനസ്സിനെ തണുപ്പിച്ചു.
“ചിന്തകളെ അടിച്ചുകൂട്ടി പുറത്തുകളയൂ. ഇല്ലെങ്കില്‍ അവ ചിതലിനെപ്പോലെ നിന്‍റെ ശരീര വും മനസ്സും കരണ്ട് തൊണ്ടാക്കും. ഒഴുകിപ്പോയ വെള്ളംപോലെയാണ് ഇന്നലേകള്‍. അവയെ അണകെട്ടി നിര്‍ത്താനുള്ള ശ്രമത്തില്‍നിന്ന് പിന്‍തിരിയൂ.നാളേയെക്കുറിച്ച് മനക്കോട്ട കെട്ടുന്നതില്‍ പ്പരം വിഡ്ഢിത്തം മറ്റെന്താണുള്ളത്. ഇന്ന്. ഇന്ന് മാത്രമാണ് സത്യം. അതില്‍ മുഴുകൂ. മറ്റെല്ലാ ചിന്തകളേയും അവയുടെ പാട്ടിന് വിട്ടേക്കൂ. ഈ നിമിഷത്തില്‍ മാത്രം ജീവിക്കുക.”
“ദി ഷോ മസ്റ്റ് ഗോ ഓണ്‍.”
ഏതോ സിനിമയിലെ കഥാപാത്രം അവളെ ഓര്‍മ്മിപ്പിച്ചു.
പണ്ടത്തെ സുവോളജി ലാബിലെ ഡിസക്ഷന്‍ ടേബിളില്‍ കീറിമുറിച്ചിട്ട തവളയുടെ പരമദയനീയമായ അടിവയര്‍നഗ്നത എപ്പോഴും ഓര്‍മ്മയില്‍ വരുന്നത്കൊണ്ട് മാത്രം ഏതോ ഒരാശുപത്രിമുറിയിലെ പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ ആരുടെയൊക്കെയോ മുന്നിലെ വിറങ്ങലിച്ച കിടപ്പിനെ ഒഴിവാ ക്കുന്നവളാണ് അവള്‍.
ദി ഷോ മസ്റ്റ് ഗോ ഓണ്‍. അവള്‍ വീണ്ടും പിറുപിറുത്തു.
രാവിലെ ബ്രേക്ക്ഫാസ്റ്റിന് തന്‍റെ ഫേവറിറ്റ് മുട്ടറോസ്റ്റും അപ്പവും ഉണ്ടാക്കാന്‍ വല്‍സലേച്ചിയെ ഏല്‍പ്പിച്ചിട്ടുണ്ടല്ലോ എന്ന ഓര്‍മ്മയില്‍ മനം കുളിര്‍ത്ത്, മൊബൈല്‍ ഓഫ് ചെയ്ത് അവള്‍ തിരി ഞ്ഞ് കിടന്ന് ഉറക്കമായി.
*****************
കുരിപ്പിന്‍റെ രാക്കുളി കഴിഞ്ഞു. ഇനി പള്ളിയുറക്കമാണ്. എട്ടുമണിയായാലേ കെട്ടിലമ്മ ഉറക്കമുണ രൂ. കുളിയും തേവാരവും കഴിഞ്ഞാല്‍ സ്കൂട്ടിയില്‍ ഇറങ്ങും.
ആദ്യത്തെ ദിവസം പറഞ്ഞു : ഞാന്‍ ഡ്രോപ്പ് ചെയ്യാം. .
അവളുടെ ഡ്രൈവറാവാന്‍ മോഹമുണ്ടായിട്ടല്ല. ഇവളുടെ സെറ്റുകാരെ ഒക്കെ ഒന്ന് കാണാമല്ലോ എന്ന് വിചാരിച്ചു. അവളാരാ മൊതല്. അങ്ങോട്ടൊന്നും പറയാന്‍ സ്കോപ്പില്ലാത്ത വിധത്തില്‍ ഉടനെ വന്നു നിഷേധം. : വേണ്ട, എനിക്ക് താമസമുണ്ടാകും. അതുവരെ ചേട്ടന്‍ വെയ്റ്റ് ചെയ്യണ്ടേ. ഞാന്‍ സ്കൂട്ടിയില്‍ പൊയ്ക്കോളാം. പിന്നെ എന്ത് പറയാന്‍. മുന്നേ അനുവാദം വാങ്ങിയിരുന്നല്ലോ. “പെണ്ണ് കാണാന്‍” ചെന്ന ദിവസം എനിക്കിത്തിരി സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത് ഇതിനാണെന്ന് ആരാണ് കരുതുക.
..ട്രൂപ്പിലെ മെമ്പറാണ്. പതിവായി സ്റ്റേജ് ഷോ ഉണ്ടാവും. കല്യാണം കഴിഞ്ഞു എന്ന് കരുതി അത് നിര്‍ത്താന്‍ പറ്റില്ല. സമ്മതമാണെങ്കില്‍ മാത്രംٹ
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നതാണ്. ചേട്ടന്‍മാര്‍ ഒരു പൊടിക്ക് സമ്മതിച്ചില്ല.

“ഇനീം നോക്കി ഇരുന്നാല്‍ ഇരിക്കലേ ഉണ്ടാവൂ. ഞങ്ങള്‍ക്ക് ഇതിന്‍റെ പിന്നാലെ കെട്ടിത്തിരിയാന്‍ നേരമില്ല. രണ്ടാമത്തെ ആയതോണ്ടാ. അല്ലെങ്കില്‍ ഇവളെപ്പോലെ ഒര് എം എസ്സി ബി എഡ്ഡ്കാരി നി ന്നെപ്പോലെ പത്ത് തോറ്റ ഒര്ത്തനെ കെട്ടാന്‍ സമ്മയ്ക്ക്യോ. നിനക്ക് ഇഷ്ടമില്ലെങ്കില്‍ സിനിമക്കും നാടകത്തിനും വിടണ്ടാന്നേ. ആദ്യം കല്യാണം കഴിയട്ടെ.”
ആദ്യത്തെ ആഴ്ച്ച വീട്ടിനകത്തിരുന്നു. അത് കഴിഞ്ഞപ്പോള്‍ സര്‍ക്കീട്ട് തുടങ്ങി. ഉണ്ണാനൊന്നും എ ത്തില്ല. റിഹേര്‍സലാണത്രേ. ഒന്നു രണ്ട് തവണ പിശാശിനോട് പറഞ്ഞു ഇങ്ങനെ ആയാല്‍ പറ്റില്ല. നേര്‍ത്തെ എഴുന്നേല്‍ക്കണം. വീട്ടുകാര്യം നോക്കണം. അടുക്കളക്കാര്യം വേലക്കാരിക്ക് വിട്ട് കൊടുത്താല്‍ ശരിയാവില്ല എന്നൊക്കെ . കേട്ട മട്ട് വച്ചില്ല പണ്ടാരം. രണ്ട് ചീത്ത പറയണം ശവത്തിനെ എന്ന് എല്ലാ ദിവസവും തീരുമാനിച്ച് ഉറപ്പിച്ചാണ് അവള്‍ടെ മുന്നിലെത്തുക. പക്ഷെ ആ മോന്ത കാ ണുന്നതും അയാളുടെ വായിലെ വെള്ളം വറ്റും. മുട്ട് കൂട്ടി ഇടിക്കാന്‍ തുടങ്ങും. എന്താണ് ഇതിന് കാരണം എന്ന് മനസ്സിലാവുന്നില്ല.
പേടിയല്ല. ഈ ഊച്ചാളിയെ പേടിക്കാനോ. ഞാനോ. അതിന് വേറെ ആളെ നോക്കിയാല്‍ മതി. ഞാന്‍ എന്തിന് അവളെ പേടിക്കണം. അവള്‍ എന്‍റെ ഭാര്യയാണ്. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം. ഈ വീട്ടിലെ ചിട്ട അങ്ങിനെയാണ്. ഹും. എന്നോടാ കളി.
വല്‍സലയോട് പറയണം സാവധാനം വെച്ചുണ്ടാക്കിയാല്‍ മതിയെന്ന്. നാശം അതിനും പറ്റില്ലല്ലോ. രാവിലത്തെ ഭക്ഷണം ഏഴ്മണിക്ക് കഴിക്കണം എന്ന് തന്തക്ക് നിര്‍ബന്ധമാണ്.പണ്ട് കോണ്‍ ട്രാക്ടറായിരുന്നപ്പോഴത്തെ ശീലമാണ്. ഈയൊരു കാര്യമൊഴികെ മറ്റെല്ലാം ആ തലക്കുള്ളില്‍ നി ന്ന് മാഞ്ഞു. ഹാളിലെ വലിയ ക്ളോക്കില്‍ ഏഴടിച്ചാല്‍ ആള്‍ ഊണ്‍മേശക്ക് മുന്നില്‍ ഹാജരാകും.
അത് കഴിഞ്ഞാല്‍ നേരേ ആട്ടുകട്ടിലിലേക്കാണ്. പകല്‍ മുഴുവന്‍ ഒരേ ഇരിപ്പാണ്. മൂത്രമൊഴിക്കാന്‍ മാത്രം എഴുന്നേല്‍ക്കും. ഊണ് കഴിക്കണമെങ്കില്‍ വല്‍സല വന്ന് കൈപിടിച്ച് കൊണ്ടിരുത്തണം. ഇല്ലെങ്കില്‍ ആ ഇരിപ്പ് ഇരിക്കും.
“നീയും ചേട്ടന്‍മാരും എന്‍റെ മീതെ ഇരിക്കാന്‍ ഉന്തും തള്ളും കൂടിയിരുന്ന ഒരു കാലമു ണ്ടായിരുന്നു. ഓര്‍മ്മയുണ്ടോ.”
ആ ഊഞ്ഞാല്‍ക്കസേര ചിലപ്പോഴൊക്കെ അയാളെ ഓര്‍മ്മിപ്പിക്കും.ശരിയാണ്. അയാള്‍ മനസ്സില്‍ പറയും. അന്ന് നിന്നെ ഇന്നത്തെപ്പോലെ നാറുമായിരുന്നോ. സാറ്റിന്‍ തുണിയുടെ മിനുസവും മണവും ഇപ്പോഴും എന്‍റെ വിരലറ്റത്തും മൂക്കിലും ഉണ്ട്.
ചേട്ടന്‍മാരാരും തിരിഞ്ഞ് നോക്കുന്നില്ല, ചേച്ചിയും. ഊറ്റാവുന്നത് മുഴുവന്‍ ഊറ്റിയില്ലേ. ഈ രണ്ട് മുടക്കാച്ചരക്കുകളെ എന്‍റെ പിടലിക്കും കെട്ടിവച്ചു. ഓണത്തിനും വിഷുവിനും ഓരോ പൊതിയുമായി വന്നാല്‍ എല്ലാം തികഞ്ഞു എന്നാവും വിചാരം.
“അങ്ങനെ പറയരുത്. നീ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടോ അച്ഛന് ഇങ്ങനെ ഒരവസ്ഥ വരുമെന്ന്..അന്ന് ഈ വീട്ടില്‍ സദാ ഒച്ചയും ബഹളവുമായിരുന്നു.”
ആട്ടുകസേര സ്വപ്നത്തിലെന്നോണം പറഞ്ഞു.
. .ഓരോരോ സ്ഥലങ്ങളിലേക്ക് നിന്‍റെ അച്ഛനെ ക്ഷണിക്കാനും സഹായം ചോദിക്കാനും എത്ര ആ ളുകളാണ് ഓരോ ദിവസവും എത്തിയിരുന്നത്.”
“ശരിയാണ്.” അയാള്‍ സമ്മതിക്കും. എവിടേയും എപ്പോഴും അച്ഛനായിരുന്നു മുന്നില്‍. രാവിലെ എട്ടുമണിക്ക് പുറത്തേക്കിറങ്ങുന്ന ആള്‍ രാത്രി കൃത്യം എട്ടുമണിക്ക് തിരിച്ചെത്തും. സ്വയം ഡ്രൈവ് ചെയ്യുന്ന അംബാസഡര്‍ ചെന്നെത്താത്ത സ്ഥലമുണ്ടായിരുന്നില്ല. ആ ആളാണ് കൊങ്ങക്ക് വാതം പിടിച്ചപോലെ മിണ്ടാട്ടം മുട്ടി ഒരേ ഇരിപ്പിരിക്കുന്നത്. ഇനി ചെയ്യാന്‍ ഒരു ചികില്‍സയും ബാക്കിയില്ല. ഒരു കുഴപ്പവും കാണുന്നില്ലെന്നാണ് അവസാനം പരിശോധിച്ച ഡോക്ടറും ഉറപ്പ് പറഞ്ഞത്. ചിലപ്പോള്‍ പെട്ടെന്നൊരു ദിവസം സംസാരശേഷി തിരിച്ചു കിട്ടിയേക്കാം.
ലെറ്റസ് ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്. പക്ഷെ തനിക്ക് അങ്ങനെ ഒരു വിശ്വാസം ഇല്ല.
അയാളുടെ ചിന്ത കറങ്ങിത്തിരിഞ്ഞ് വീണ്ടും ഭാര്യയിലെത്തി. അറിയാം എന്താണ് ഇവളുടെ ഇളക്കത്തിന് പിന്നിലെന്ന്. തെക്കേ വീട്ടിലെ വാടകക്കാര്‍. ഒന്നല്ല, നാല്പേരുണ്ട്. വെളുത്ത് തുടുത്ത് നല്ല ചൊങ്കന്‍മാര്‍. പാന്‍റും ഷര്‍ട്ടും ടൈയുമൊക്കെയായി കുട്ടപ്പന്‍മാരായി രാവിലെ ഒന്‍പത്മണിക്ക് ബൈക്കില്‍ ഇറങ്ങും. ഇറയത്ത് സോഫയിലിരുന്ന് പേപ്പര്‍ വായിക്കുകയാവും താനപ്പോള്‍. അവരുടെ മുന്നില്‍ ചെറുതാകുന്നത്പോലെ ഒരു തോന്നല്‍. അതിനുശേഷം പത്രവായന ഉള്ളിലേക്കാക്കി. അതവള്‍ മനസ്സിലാക്കിയത് ക്ഷീണമായി.
മതിലിനിപ്പുറത്തേക്ക് അവന്‍മാര്‍ ചാട്ടിവിടുന്ന നോട്ടത്തില്‍ ജോലിക്കൊന്നും പോകാതെ വെറുതേ വീട്ടിലിരുന്ന് തിന്നുന്നവന്‍ എന്നൊരു പുച്ഛം കുടഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. അതി ന് അടിസ്ഥാനം ഇല്ലെന്നറിയാം. അവര്‍ക്ക് താനാരാണ് എന്ന് കൃത്യമായി അറിയാം. അത് മനസ്സിലായത് തന്‍റെ അടുത്തേക്ക് ഡെപ്പോസിറ്റും ചോദിച്ച് വന്നപ്പോഴാണ്. അത് ഇവള്‍ ഇവിടെ എത്തുന്നതി ന് മുമ്പായിരുന്നു.
തന്നേക്കാള്‍ ചെറുപ്പമാണ് അവര്‍. സുന്ദരന്‍മാരും. ഇവള്‍ക്ക് ഇവരെപ്പോലെ ആരെങ്കിലും ആയിരുന്നെങ്കില്‍ കൂടുതല്‍ മാച്ചാകുമായിരുന്നു എന്നയാള്‍ക്ക് തോന്നാറുണ്ട്. വടക്ക്നോക്കിയന്ത്ര ങ്ങളുടെ ദൃഷ്ടിദോഷം മാറ്റാന്‍ തെക്കോട്ടുള്ള ജനല്‍ അടപ്പിച്ചു. വൈകുന്നേരം വന്നപ്പോള്‍ കണ്ടത് കുരിപ്പ് തെക്കന്‍കാറ്റില്‍ വിലസുന്നതാണ്. അരിശം വല്‍സലയില്‍ ഇറക്കിവെക്കാന്‍ നോക്കിയപ്പോ ഴുണ്ട് പരിഹാസത്തില്‍ കുഴച്ചെടുത്ത ഗീര്‍വാണം, പിന്നില്‍ നിന്ന്.
“അല്ലെങ്കിലേ കാറ്റും വെളിച്ചവും കയറാത്ത ഗുഹയാണ്. അതില്‍ക്കൂടെ വാതി ലും അടച്ചിട്ടാലോ. ശ്വാസംമുട്ടിച്ചാവില്ലേ. അത് തുറന്നുകിടക്കട്ടെ.”
വല്‍സലയുടെ മുഖത്ത് നീയിത്ര പാവമായല്ലോ എന്ന ഭാവം. ആ മുഖത്തെ കുത്തും കോമയും തെറ്റാതെ കുറേനാള്‍ വായിച്ചതല്ലേ. അതോടെ ആ സംശയം തീര്‍ന്നു. ഇനി അറിയാനുള്ളത് ആ നാല്പേരില്‍ ആരാണെന്നാണ്. അതോ ഇവളുടെ ട്രൂപ്പിലെ ആ അവനോ. അവന്‍റെ നോട്ടം കണ്ടാലും മതി. ഇവളുടെ കെട്ട്യോന്‍, ഈ ഞാന്‍ അടുത്ത് നില്‍ക്കുന്നുണ്ടെന്ന ഭാവമില്ല. ഇവളെ അങ്ങനോടെ വിഴുങ്ങുന്ന മട്ടിലാണ് നോട്ടം.
മറ്റവനുണ്ടല്ലോ ആ മൊട്ട..മൊട്ടകള്‍ക്കും ഇങ്ങനെ ഭംഗിയുണ്ടാവും എന്ന് ഇവനെ കണ്ടപ്പോഴാണ് മനസ്സിലായത്. അവനാവുമോ.. ഏയ്, ആവില്ല. അവന്‍റെ നോട്ടം മറ്റേ തടിച്ചിയിലാണ്. ഒക്കെ പോക്ക്പാര്‍ട്ടികളാണെന്നേ. നാടകം റിഹേര്‍സല്‍ എന്നൊക്കെ പറയുന്നത് ഒരു മറയല്ലേ. പിന്നെയും ഉണ്ടല്ലോ നാലഞ്ച് പേര് കൂടി. ആരാവും. തല പുകഞ്ഞാലോചിച്ചു. ഉത്തരം കിട്ടിയില്ല. പക്ഷെ മനസ്സില്‍ പുതിയ ഒരാശയത്തിന്‍റെ വെള്ളിമീന്‍ ചാടി.
അതെ. അതുതന്നെയാണ് വഴി. ഈ അവഗണന ഇനിയും സഹിക്കാന്‍ വയ്യ. താന്‍ ആണാണെന്ന് പറഞ്ഞ് നടക്കുന്നതിന് പകരം മീശയും വടിച്ച് പൊട്ടും കുത്തി നടക്കുന്നതാണ് നല്ലത്.
അപ്പോഴാണ് അവള്‍ നിറുകയില്‍ സിന്ദൂരമിടാറില്ല, പൊട്ടും തൊടാറില്ല എന്നത് അയാളുടെ ഉള്ളില്‍ കത്തിയത്. നെറ്റിപ്പൊട്ട് വെക്കാത്തവള്‍ നിറുകയില്‍ വെക്കുമോ. ഉള്ളില്‍ നിന്നാരോ മറുചോദ്യം ചോദിച്ചു. ഒരിക്കല്‍ ചോദിച്ചതാണ് . അപ്പോള്‍ പറയുന്നു ജീന്‍സിനും ടോപ്പിനും പൊട്ട് ചേരില്ല എന്ന്.ജീവനോടെ ഇരിക്കുന്ന തന്നെയിവള്‍ ചത്തവനാക്കി. ഹും.
ഇവളെ ഇങ്ങനെ ഗോളടിക്കാന്‍ വിട്ട്കൂടാ. രണ്ടിലൊന്ന് തീരുമാനിച്ചിട്ട് തന്നെ കാര്യം. ഉറക്കം പറപറന്നു. അയാള്‍ പുതപ്പ് തട്ടിമാറ്റി എഴുന്നേറ്റു. നിന്നെ ഞാന്‍ കാണിച്ചുതരാമെടീ ഊളേ. ഞാന്‍ വെറും മൊണ്ണനാണെന്നാണോ നീ കരുതിയത്. എങ്കില്‍ നിനക്ക് തെറ്റി.
സ്വപ്നാടനത്തിലെന്നോണം അയാള്‍ കോണിയിറങ്ങി. വര്‍ക്കേരിയക്കപ്പുറത്ത് പണിയായുധങ്ങള്‍ വെക്കുന്ന മുറിയെ ലക്ഷ്യമാക്കി ആ ഇരുട്ടില്‍ക്കൂടി നീങ്ങി.
സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ മുറിക്കുള്ളിലെ വസ്തുക്കള്‍ക്ക് ഇരട്ടി വലിപ്പം. നിഴലുകള്‍ മേല്‍ത്തട്ടില്‍ തൊടുന്നു.
“വിഡ്ഢീ, ഇനിയുള്ള കാലം അഴിയെണ്ണാം എന്ന് തീരുമാനിച്ചോടാ..”
തോന്നലായിരിക്കും എന്ന് കരുതി തല കുടഞ്ഞു. കണ്ണുകള്‍ മുഴുവനായി തുറന്നു. കുറേ നാളായി കേള്‍ക്കാതിരുന്ന ശബ്ദം. വാക്കുകള്‍ വീണ്ടും ചെവിയില്‍ തല്ലിയലച്ചു.
“എന്തെടാ ചോദിച്ചത് കേട്ടില്ലേ. എന്തിനുള്ള പുറപ്പാടാ നീയ് ? പ്രാന്ത് പിടിച്ചോ നിനക്ക് “
ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ പാതിബോധം മുഴുബോധത്തിന് വഴിമാറി.
ആട്ടുകട്ടിലിലെ രൂപം ചെറുതായി അപ്പോഴും ആടുന്നുണ്ടായിരുന്നു.