‘സ്ഥലമറിയാൻ ഉപേക്ഷിച്ച മാംസത്തിന്‍റെ അടയാളം’


ലേഖനം
അനിൽകുമാർ എ .വി

 കൈയെഴുത്തുപ്രതികളിലൊന്നിന്‍റെ പിറകുവശം ഫെഡറിക്കോ ഗാർസിയ ലോർക്ക 1933-ൽ കുറിച്ച, ഇതുവരെ അജ്ഞാതമായിരുന്ന എട്ട് വരി  കവിത    കണ്ടെത്തിയത്‌   വാർത്തകളിൽ നിറഞ്ഞിരിക്കയാണ്‌.    ജന്മനാടായ ഗ്രാനഡയിലെ അറബ് കവികൾക്കുള്ള ആദരസൂചകമായി    ‘ദിവാൻ ഡെൽ തമാരിറ്റ്’  സമാഹാരം തയ്യാറാക്കവെയാണ്‌  അത്‌  എഴുതിയതെന്ന് കരുതപ്പെടുന്നു.  ഫ്ലെമെൻകോ ഗായകനും ലോർക്ക ആരാധകനുമായ മിഗുവൽ പൊവേഡ  ജർമൻ പുരാവസ്തു വ്യാപാരിയിൽ നിന്ന് വാങ്ങിയ ടാമറിറ്റ് കവിതകളിലൊന്നായ ഗസേല ഡി ലാ റൈസ് അമർഗയുടെ കൈയെഴുത്തുപ്രതിയുടെ മറുവശത്തായിരുന്നു അവ.   
 
അപ്പോഴാണ് ഞാൻ വധിക്കപ്പെട്ടതായി
എനിക്ക് മനസിലായത്.
അവർ എന്നെ കഫേകളിലും
 സെമിത്തേരികളിലും പള്ളികളിലും തിരഞ്ഞു
എന്നാൽ അവർ എന്നെ കണ്ടെത്തിയില്ല.
അവർ എന്നെ ഒരിക്കലും കണ്ടെത്തിയില്ല.
ഇല്ല. അവർ എന്നെ ഒരിക്കലും കണ്ടെത്തിയില്ല.

 ‐ഫെഡറിക്കോ ഗാർസിയ ലോർക്ക (ദി ഫേബിൾ ആൻഡ് റൗണ്ട് ഓഫ് ദി ത്രീ ഫ്രണ്ട്സ്" എന്ന പുസ്തകത്തിൽ നിന്ന്‐ 1929)

ഫെഡറിക്കോ ഗാർസിയ ലോർക്ക-
20‐ാം നൂറ്റാണ്ടിലെ പ്രശസ്‌ത സ്പാനിഷ് കവിയും നാടകകൃത്തും സംവിധായകനുമായിരുന്നു ഫെഡറിക്കോ ഗാർസിയ ലോർക്ക. ‘ഇംപ്രഷൻസ്‌ ആൻഡ്‌ ലാൻഡ്‌സ്‌കേപ്പ്‌സ്‌’ (1918) മുതൽ ജീവിതകാലത്ത് ഇറങ്ങിയ ഒട്ടേറെ സമാഹാരങ്ങളിൽ മിക്കവയും മരണാനന്തരം പ്രസിദ്ധീകരിച്ചു. ആ ഗാനരചനകളിൽ പലപ്പോഴും സ്പാനിഷ് നാടോടിക്കഥകളുടെ ഘടകങ്ങൾ, ആൻഡലൂഷ്യൻ ഫ്ലെമെൻകോ, ജിപ്‌സി സംസ്കാരം, കാന്‍റെ ജോൺഡോ എന്നിവ ഉൾപ്പെടുന്നു. ഒപ്പം കാൽപ്പനിക പ്രണയത്തിന്‍റെയും ദുരന്തത്തിന്‍റെയും ഇതിവൃത്തങ്ങളും ഇഴചേർന്നു. 1898 ജൂൺ അഞ്ചിന് സ്പെയിനിലെ ഫ്യൂണ്ടെ വാക്വറോസിൽ ജനിച്ച ലോർക്ക ബാല്യം ഗ്രാമപ്രദേശങ്ങളിലാണ് ചെലവഴിച്ചത്, അച്ഛൻ ഫെഡറിക്കോ ഗാർസിയ റോഡ്രിഗസ് ഗ്രാനഡയ്ക്ക്‌ സമീപം ഫലഭൂയിഷ്ഠമായ താഴ്‌വര)യിൽ കൂറ്റൻ കൃഷിയിടവും പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് സൗകര്യപ്രദമായ വില്ലയും സ്വന്തമായുണ്ടായ സമ്പന്ന ഭൂവുടമ. അമ്മ വിസെന്‍റ ലോർക്ക റൊമേറോ അധ്യാപിക. പഞ്ചസാര വ്യവസായത്തിലെ കുതിച്ചുചാട്ടത്തോടെ റോഡ്രിഗസിന്‍റെ സമ്പത്ത് കുതിച്ചുയരുകയുണ്ടായി. അച്ഛന്‍റെ ആ പശ്‌ചാത്തലം മകന്‍റെ ആദ്യകാലങ്ങൾ ആഴത്തിൽ രൂപപ്പെടുത്തി, ജീവിതം മുഴുവൻ പ്രകൃതിയോടുള്ള ആദരവ് നട്ടുപിടിപ്പിച്ചു. രചനയിൽ മുഴുകാൻ 1919 ൽ മാഡ്രിഡിലേക്ക് താമസം മാറി. റൊമാൻസ്രോ ഗിറ്റാനോ (1928) സമാഹാരത്തിന്‍റെ പ്രസിദ്ധീകരണത്തോടെ നിരൂപക ശ്രദ്ധനേടി. ഒരു വർകൊല്ലത്തിനുള്ളിൽ ന്യൂയോർക്കുലേക്ക്‌ പോയി, അവിടെ സ്പാനിഷ് കാന്‍റെ ജോൺഡോയും ഹാർലെമിൽ കേട്ട ആഫ്രിക്കൻ അമേരിക്കൻ ആത്മീയതകളും തമ്മിലുള്ള ബന്ധം കണ്ടെത്തി. 1933-ൽ സ്പാനിഷ് പ്രചോദനാത്മക ശക്തിയായ ഡ്യൂണ്ടെയെക്കുറിച്ചുള്ള പ്രഭാഷണമായ ജുഗോ വൈ തിയോറിയ ഡെൽ ഡ്യൂണ്ടെയിലൂടെ പിന്നീട് ഇരുവരും ബന്ധമുറപ്പിച്ചു. 

1930-ൽ   സ്പെയിനിലേക്ക് മടങ്ങിയ   ലോർക്ക ലാ ബരാക്ക എന്ന  സഞ്ചാര  നാടക ട്രൂപ്പിന്‌ രൂപംനൽകി.   സ്പാനിഷ് ക്ലാസിക്കുകളും സ്വന്തം  നാടകങ്ങളും കൊച്ചു നഗര   ചത്വരങ്ങളിൽ അവതരിപ്പിച്ചു. രാജ്യത്ത്   ഫാസിസ്റ്റ്   ഭീഷണി നിലനിന്നിട്ടും ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങൾ മറച്ചുവെക്കാനോ  സെൻസർ ചെയ്യാനോ വിസമ്മതിക്കുകയുമുണ്ടായി. 

അവാന്‍റ്-ഗാർഡ്  27 ന്‍റെ തലമുറ    

ഗ്രാനഡ സർവകലാശാലയിൽ ചേർന്ന്‌ നിയമ‐ സാഹിത്യ ബിരുദങ്ങൾ നേടിയ ലോർക്ക മാഡ്രിഡിൽ കലാകാരന്മാരായ സാൽവഡോർ ദാലി, പാബ്ലോ പിക്കാസോ, ഓസ്‌കാർ ഡൊമിംഗൂസ് , പെയിൻറർ മല്ലോ റുജാസ്, റെസിഡൻസിയ ഡി എസ്റ്റുഡിയന്റ്സ്, ചലച്ചിത്രകാരൻ ലൂയിസ് ബുനുവൽ, കവികളായ ജുവാൻ റാമോൺ ജിമെനെസ്, റാഫേൽ ആൽബെർട്ടി, ജോർജ്‌ ഗില്ലെൻ, പെഡ്രോ സലിനാസ് എന്നിവരടങ്ങുന്ന "27 ന്‍റെ തലമുറ’ (Generacion del 27) എന്നറിയപ്പെടുന്ന അവാന്‍റ് -ഗാർഡ് സംഘത്തിൽ അംഗമായിരുന്നു. ആ സമയത്താണ് സർറിയലിസവുമായി പരിചയപ്പെടുന്നത്‌. 1923 ‐27 കാലയളവിൽ സജീവമായിരുന്ന കവികളുടെയും ബുദ്ധിജീവികളുടെയും സ്വാധീനമുള്ള സംഘം. പരമ്പരാഗത സ്പാനിഷ് സാഹിത്യത്തെ സർറിയലിസം, ഫ്യൂച്ചറിസം തുടങ്ങിയ യൂറോപ്യൻ അവന്‍റ് -ഗാർഡ് ശൈലികളുമായി സംയോജിപ്പിച്ച്‌ പ്രവർത്തിക്കാനുമുള്ള ആഗ്രഹത്തിൽ നിന്നാണ് സ്പാനിഷ് ബറോക്ക് ഗാനരചയിതാവും കോർഡോബ കത്തീഡ്രലിലെ കത്തോലിക്കാ പുരോഹിതനുമായിരുന്ന ലൂയിസ് ഡി ഗോംഗോറയുടെ 300-‐ാം ചരമവാർഷികത്തോടനുബന്ധിച്ച് 1927 ൽ സെവില്ലിൽ ആദ്യ ഔപചാരിക കൂടിക്കാഴ്ച നടന്നത്. 1930-ൽ സ്പെയിനിലേക്ക് മടങ്ങിയ ലോർക്ക ലാ ബരാക്ക എന്ന സഞ്ചാര നാടക ട്രൂപ്പിന്‌ രൂപംനൽകി. സ്പാനിഷ് ക്ലാസിക്കുകളും സ്വന്തം നാടകങ്ങളും കൊച്ചു നഗര ചത്വരങ്ങളിൽ അവതരിപ്പിച്ചു. രാജ്യത്ത് ഫാസിസ്റ്റ് ഭീഷണി നിലനിന്നിട്ടും ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങൾ മറച്ചുവെക്കാനോ സെൻസർ ചെയ്യാനോ വിസമ്മതിക്കുകയുമുണ്ടായി. പ്രാദേശിക ഫാസിസ്റ്റ് ശക്തികളോടുള്ള (ഫലാഞ്ചിസ്റ്റുകൾ) വിദ്വേഷം വേട്ടയാടാൻ തുടങ്ങി. സഹ കവി ലൂയിസ് റോസാലെസിന്‍റെ വീട്ടിൽ അഭയം പ്രാപിച്ചു.

വെറും കലാകാരൻ മാത്രമായിരുന്നില്ല ലോർക്ക, പ്രചോദനത്തിന്‍റെയും ശക്തിയുടെയും പ്രതീക്ഷയുടെയും നിത്യ സ്രോതസായിരുന്നു. 38 വർഷത്തിനുള്ളിൽ പിയാനിസ്റ്റിൽ നിന്ന് ലോകപ്രശസ്ത കവി, വിപ്ലവ നാടകകൃത്ത്, ദീർഘവീക്ഷണമുള്ള സംവിധായകൻ എന്നീ നിലകളിലെത്തി. 

                               അന്‍റോണിയോ മച്ചാഡോ

ഒടുവിൽ  1936 ആഗസ്‌തിലെ   ആഭ്യന്തരയുദ്ധാരംഭത്തിൽ  ഗ്രാനഡയിൽ  ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സൈന്യം  പിടികൂടി ജയിലിടച്ചു. ആഗസ്‌ത്‌ 19ന്‌  നാഷണലിസ്റ്റ് മിലിഷ്യയുടെ  ഫയറിങ്‌  സ്ക്വാഡ്   വധിച്ചു. എന്നാൽ ജഡം ഒരിക്കലും കണ്ടെത്താനായില്ല.     ഗ്രാനഡയ്ക്കടുത്ത  പർവത ചരിവിന്‍റെ അടിയിലെ  കുഴിമാടത്തിലാണത്‌ കിടക്കുന്നതെന്ന് കരുതപ്പെടുന്നു.  കവി അന്‍റോണിയോ മച്ചാഡോ , കലാകാരൻ സാൽവഡോർ ദാലി ,  എഴുത്തുകാരൻ ഹെൻറി സ്പെൻസർ ആഷ്ബി , ചലച്ചിത്ര നിർമാതാവ് ലൂയിസ് ബുനുവൽ എന്നിവരുടെ ജീവചരിത്രങ്ങളിലൂടെ ശ്രദ്ധേയനായ   ഐറിഷ് എഴുത്തുകാരനും ഹിസ്പാനിസ്റ്റുമായ  ഇയാൻ ഗിബ്‌സൺ ‘ദി അസാസിനേഷൻ ഓഫ് ഗാർസിയ ലോർക്ക' എന്ന പുസ്തകത്തിൽ  വിസ്നറിനും അൽഫാക്കറിനും ഇടയിലെ  റോഡിലുള്ള ഫ്യൂണ്ടെ ഗ്രാൻഡെ (ഗ്രേറ്റ് സ്‌പ്രിങ്‌)എന്നറിയപ്പെടുന്ന സ്ഥലത്ത് വെച്ച്  ജോക്വിൻ അർക്കോളാസ് കാബെസാസ്, ഫ്രാൻസിസ്കോ ഗലാഡി മെൽഗാർ, ഡിയോസ്കോറോ ഗാലിൻഡോ ഗോൺസാലസ് എന്നിവർക്കൊപ്പം  വെടിവെച്ചുകൊന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്‌.
 
പ്രചോദനത്തിന്‍റെയും   ശക്തിയുടെയും
പ്രതീക്ഷയുടെയും നിത്യ  സ്രോതസ്‌

 
വെറും  കലാകാരൻ മാത്രമായിരുന്നില്ല ലോർക്ക,  പ്രചോദനത്തിന്‍റെയും   ശക്തിയുടെയും പ്രതീക്ഷയുടെയും നിത്യ  സ്രോതസായിരുന്നു.    38 വർഷത്തിനുള്ളിൽ   പിയാനിസ്റ്റിൽ നിന്ന് ലോകപ്രശസ്ത കവി, വിപ്ലവ നാടകകൃത്ത്, ദീർഘവീക്ഷണമുള്ള   സംവിധായകൻ എന്നീ നിലകളിലെത്തി.  അന്റോണിയോ സെഗുറ മേസയുടെ കീഴിൽ  11‐ാം  വയസിൽ തുടങ്ങി ആറ് വർഷം  പിയാനോ ഔപചാരികമായി അഭ്യസിച്ച്‌  അസാധാരണ  സാങ്കേതികതയ്ക്കും  കഴിവിനും പേരുകേട്ടയാളായി.   ഡെബസ്സി, ചോപിൻ, ബീഥോവൻ എന്നിവരുടെ കൃതികളിലും ഫ്ലെമെൻകോയുടെ താളങ്ങളിലും മുഴുകി. പലപ്പോഴും സ്വന്തം കവിതാ പാരായണങ്ങളിൽ   പിയാനോ ക്രമീകരണങ്ങളിലൂടെ സ്പാനിഷ് സംഗീതത്തിൽ  ശാശ്വത പാരമ്പര്യം അവശേഷിപ്പിച്ചു.  അരാജകത്വത്തിന്‍റെയും മാറ്റത്തിന്‍റെയും  കാലഘട്ടത്തിൽ വികസിച്ച ആ ജീവിതം   ഫാസിസ്റ്റ് സർക്കാരുകളുടെ ഉയർച്ചയ്ക്കും തകർച്ചയ്ക്കും  ആഭ്യന്തരയുദ്ധത്തിനും     സാക്ഷ്യം വഹിക്കുകയും ചെയ്‌തു.  വിഷാദവും സാമൂഹിക തിരസ്കാരത്തിന്‍റെ വേദനയും ഉൾപ്പെടെ  ആന്തരികമായി പടർന്ന ഇരുട്ടിനെതിരെ പോരാടി    തടയാനാവാത്ത സൃഷ്ടിപരമായ തീയുമായി മുന്നേറി. നിശബ്ദരാക്കപ്പെട്ടവർക്കും നീതി നിഷേധിപ്പെട്ടവർക്കും അദ്ദേഹത്തിന്‍റെ കല ശബ്ദം നൽകി.  രാഷ്ട്രീയ തുറന്നുപറച്ചിൽ   മരണത്തിൽ  കലാശിച്ചെങ്കിലും  സ്പെയിനിലെ ഏറ്റവും മികച്ച ചില കലാസൃഷ്ടികൾക്ക്‌  അത് ആവേശം  പകർന്നു.   ഗ്രാനഡ സർവകലാശാലാ നിയമ‐സാഹിത്യ വിദ്യാർഥിയായിരിക്കെ  1916-ൽ   അധ്യാപകന്‍റെ മരണം വരെ   സംഗീത പരിശീലനം തുടർന്നു. നോക്റ്റേൺ,  ബല്ലേഡ്,  സൊണാറ്റ തുടങ്ങിയ ആദ്യകാല രചനകൾ   സംഗീത വേരുകളാൽ സമൃദ്ധം.  ഫ്ലെമെൻകോയോടുള്ള  സ്നേഹം ഒരിക്കലും മങ്ങിയില്ല. 1922-ൽ    കോൺകുർസോ ഡി കാന്‍റെ ജോണ്ടോ സംഗീതമേളയിൽ പ്രവർത്തിക്കുകയും   പ്രശസ്ത ഫ്ലെമെൻകോ ഗായകൻ മാനുവൽ ടോറുമായി ബന്ധപ്പെടുകയും ചെയ്‌തു.  -  ഗ്രാനഡയുടെ സാഹിത്യ മണ്ഡലങ്ങളിൽ ഇടംനേടിയ ശേഷം  മാഡ്രിഡിലേക്ക് താമസം മാറി, ബൗദ്ധിക കേന്ദ്രമായ റെസിഡെൻസിയ ഡി എസ്റ്റുഡിയന്‍റ്സിൽ ചേർന്നു. അവിടെയാണ്‌   സ്പെയിനിലും അപ്പുറത്തും സർറിയലിസം രൂപപ്പെടുത്താൻ സഹായിച്ച സർഗാത്മകരായ ചലച്ചിത്ര കാരൻ ലൂയിസ് ബുനുവൽ, ചിത്രകാരൻ സാൽവഡോർ ഡാലി എന്നിവരുമായി   അടുത്ത സൗഹൃദത്തിലായത്‌. 

രണ്ട്‌ പ്രണയങ്ങളും
ബന്ധശൈഥില്യവും

ആദ്യം യുവ കലാ നിരൂപക ജുവാൻ റാമിറെസ് ഡി ലൂക്കാസ് ഡാലിയുമായും പിന്നീട് ശിൽപി എമിലിയോ  അലാഡ്രെൻ പെറോജോയുമായും ആഴത്തിൽ പ്രണയത്തിലായി. രണ്ട് ബന്ധങ്ങളും തകർന്നപ്പോൾ   ഹൃദയാഘാതത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണു. അതിൽ ആശങ്കാകുലമായ  കുടുംബം സാഹചര്യങ്ങൾ മാറ്റുന്നതിന്‌    വിദേശത്തേക്ക് അയച്ചു. ന്യൂയോർക്ക്, വെർമോണ്ട്, ഹവാന എന്നിവിടങ്ങളിൽ ലോർക്ക പുതിയ പ്രചോദനം കണ്ടെത്തി.   കവിതകൾ കൂടുതൽ ധീരവും  കോപാകുലവും  രാഷ്ട്രീയമായി വജ്രമൂർച്ചയുള്ളതുമായി.   ന്യൂയോർക്കിലെ   ഒറ്റപ്പെടലും വ്യവസായവൽക്കരണവും മുതലാളിത്തത്തെയും ആധുനിക ജീവിതത്തെയും സംബന്ധിച്ച  സമൂല  വിമർശനങ്ങൾക്ക് ഇന്ധനമായിത്തീർന്നു.   സോഷ്യലിസ്റ്റ് വിശ്വാസങ്ങൾ കൂടുതൽ ആഴത്തിലാവുകയും ചെയ്‌തു.   1930-ൽ അദ്ദേഹം മാറിയ സ്പെയിനിലേക്ക്‌ തിരിച്ചെത്തി. സ്വേച്ഛാധിപത്യം തകർന്നു. രണ്ടാം സ്പാനിഷ് റിപ്പബ്ലിക് ഉദയംകൊണ്ടു.  1931-ൽ റിപ്പബ്ലിക്കിന്‍റെ ധനസഹായത്തോടെ പ്രവർത്തിച്ച മൊബൈൽ സ്റ്റുഡന്റ് തിയേറ്ററായ ലാ ബറാക്കയുടെ ഡയരക്ടറായി   നിയമിക്കപ്പെട്ടു.  ഗ്രാമീണ സമൂഹങ്ങളിലേക്ക് തത്സമയ നാടകം എത്തിക്കുകയായിരുന്നു ലക്ഷ്യം. കുറഞ്ഞ ഉപകരണങ്ങൾ. പരമാവധി അഭിനിവേശം, നാടകം  പ്രത്യേകിച്ച് തൊഴിലാളിവർഗത്തിന് പ്രാപ്യമായിരിക്കണമെന്ന്  ആഴത്തിൽ വിശ്വസിച്ചു.   ലോർക്ക  ഒരിക്കൽ പറഞ്ഞത്‌   നാടകം എന്നത് പുസ്തകത്തിൽ നിന്ന് ഉയർന്നുവന്ന് സംസാരിക്കാനും നിലവിളിക്കാനും കരയാനും നിരാശപ്പെടാനും തക്കവിധം മനുഷ്യനായി മാറ്റുന്ന കവിതയാണെന്നാണ്‌. ലാ ബറാക്കയ്‌ക്കൊപ്പമുള്ള  പര്യടനത്തിനിടയിൽ തന്‍റെ ഏറ്റവും പ്രശസ്ത നാടകങ്ങളായ  റൂറൽ ട്രൈലോജി, ബ്ലഡ് വെഡ്ഡിങ്‌, യെർമ , ദി ഹൗസ് ഓഫ് ബെർണാർഡ ആൽബ എന്നിവ എഴുതി.   അവ വെറും രംഗാവതരണങ്ങൾ മാത്രമായിരുന്നില്ല, -  സാംസ്കാരിക ധീരതകളായിരുന്നു.  1934-ൽ  വലതുപക്ഷ ഭരണം  ലാ ബറാക്കയുടെ ധനസഹായം വെട്ടിക്കുറച്ചു. 1936 ഏപ്രിലിൽ കമ്പനി  പ്രവർത്തനം അവസാനിപ്പിച്ചു.  1936 ലെ വേനലായപ്പോഴേക്കും സ്പെയിൻ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു.   തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരന്‍റെ വധത്തോടെ രാജ്യം പിളർന്നു.  അറിയപ്പെടുന്ന സോഷ്യലിസ്റ്റും   പരിഷ്കരണത്തിനുവേണ്ടി ഉച്ചത്തിൽ ശബ്ദമുയർത്തിയ പോരാളിയുമായ  ലോർക്ക പ്രതിസന്ധിയിലായി.  ഗ്രാനഡ മേയറായിരുന്ന അദ്ദേഹത്തിന്‍റെ അളിയൻ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടു. അതേ ദിവസമാണ്‌  ലോർക്ക  അറസ്‌റ്റിലായത്‌.  

ലോർക്ക പണ്ഡിതർക്ക് ഏറെക്കാലമായി സുപരിചിതമായിരുന്നെങ്കിലും സോണറ്റുകൾ കുടുംബം മറച്ചുവെച്ചിരുന്നു. അവയിലെ വരികൾ അദ്ദേഹത്തിന്‍റെ പൈതൃകത്തെ കളങ്കപ്പെടുത്തുമെന്നും പഴയ വിദ്വേഷങ്ങൾ ഇളക്കിവിടുമെന്നും അവർ കരുതി.

ആദ്യ  സമാഹാരം
കവിതകളുടെ പുസ്തകം 

ലിബ്രോ ഡി പോയമാസ് (കവിതകളുടെ പുസ്തകം) 1921-ൽ പ്രസിദ്ധീകരിച്ച ലോർക്കയുടെ ആദ്യ സമാഹാരത്തിൽ  1918-ൽ എഴുതിയ കവിതകളാണ്.   സഹോദരൻ ഫ്രാൻസിസ്കോയുടെ സഹായത്തോടെയാണ് ആ  ശേഖരം പുറത്തിറങ്ങിയത്.   ഐനാഡാമറിനെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് മരിയാന പിനെഡ   അത്യന്താപേക്ഷിതമാണ്, കാരണം ലോർക്കയും ഐനാഡാമറിന്‍റെ നായികയായ പ്രശസ്ത നടി മാർഗരിറ്റ സിർഗുവും തമ്മിലെ  ആദ്യ സഹകരണത്തെ അത് അടയാളപ്പെടുത്തുന്നു.   ഫെർഡിനാൻഡ് ഏഴാമൻ രാജാവിന്‍റെ ഭരണത്തെ എതിർക്കുകയും 1831-ൽ രാജ്യദ്രോഹക്കുറ്റത്തിന് വധിക്കപ്പെടുകയും ചെയ്ത യഥാർത്ഥ ജീവിതത്തിലെ നായിക മരിയാന ഡി പിനെഡ വൈ മുനോസിനെയാണ്  നാടകം പിന്തുടരുന്നത്.  ലോർക്കയുടെ ഗ്രാമീണ ത്രയത്തിലെ ആദ്യത്തേതായ   ബോഡാസ് ഡി സാങ്‌രെ (ബ്ലഡ് വെഡ്ഡിങ്‌‐ രക്ത വിവാഹം)   1920-കളിലെ അൽമേരിയയിലെ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.   അറേഞ്ച്ഡ് വിവാഹത്തിൽ കുടുങ്ങിയ  യുവതി സ്ത്രീ തന്‍റെ യഥാർഥ പ്രണയത്തിന്‌  കൊതിക്കുന്നതിന്‍റെ ദാരുണ  കഥയാണതിൽ. ഒടുവിൽ   പ്രിയപ്പെട്ടവനോടൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചു, അത്   മാരകമായ ദ്വന്ദ്വയുദ്ധത്തിലേക്ക് നയിക്കുകയാണ്‌. തുടക്കം മുതൽ അവസാനം വരെ   ഭയാന്തരീക്ഷം തുടിച്ചുനിൽക്കുന്നതിനാൽ  നാടകത്തിലുടനീളം ദുരന്തം ഇഴചേർന്നിരിക്കുന്നു.    ത്രയത്തിലെ രണ്ടാം രചനയായ   യെർമയെ അദ്ദേഹം  ദുരന്ത കവിതയെന്നാണ് വിശേഷിപ്പിച്ചത്. സ്പെയിനിലെ   ഗ്രാമീണ സ്ത്രീ അമ്മയാകാൻ കൊതിക്കുന്നതിനെ പിന്തുടരുന്ന അത്,  ഭർത്താവിന് പിതൃത്വത്തിലുള്ള താൽപ്പര്യക്കുറവ്   വേദനയിൽ ആഴ്ത്തുന്നു.  ആഗ്രഹം അസഹനീയമായ  പരിധിവരെ വളരുകയും  കുറ്റകൃത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.  ലാ കാസ ഡി ബെർണാർഡ ആൽബ (ദി ഹൗസ് ഓഫ് ബെർണാർഡ ആൽബ)     പരമ്പരയിലെ അവസാനത്തേതായി ഉദ്ദേശിച്ചതായിരുന്നില്ല.   ലോർക്കയുടെ വധത്തിന് രണ്ട് മാസം മുമ്പ് പൂർത്തിയായ അതിന്‍റെ സ്ഥലരാശി  അൻഡലൂഷ്യയാണ്‌. മാരിയോ കാമുസ്, അന്റോണിയോ ലാറെറ്റ എന്നിവരുടെ തിരക്കഥയിൽ      സ്‌പാനിഷ്‌ സംവിധായകൻ   മാരിയോ കാമുസ് ഗാർസിയ ഒരുക്കി 1987 ഏപ്രിൽ മൂന്നിന്‌ റിലീസായ  സിനിമ  ലാ കാസ ഡി ബെർണാർഡ ആൽബ (ദി ഹൗസ് ഓഫ് ബെർണാഡ ആൽബ )ഉൾപ്പെടെ   വിവിധ അനുകരണങ്ങളുമുണ്ടായി. 

തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരന്‍റെ വധത്തോടെ രാജ്യം പിളർന്നു. അറിയപ്പെടുന്ന സോഷ്യലിസ്റ്റും പരിഷ്കരണത്തിനുവേണ്ടി ഉച്ചത്തിൽ ശബ്ദമുയർത്തിയ പോരാളിയുമായ ലോർക്ക പ്രതിസന്ധിയിലായി. ഗ്രാനഡ മേയറായിരുന്ന അദ്ദേഹത്തിന്‍റെ അളിയൻ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടു. അതേ ദിവസമാണ്‌ ലോർക്ക അറസ്‌റ്റിലായത്‌.  

93 വർഷങ്ങൾക്ക് ശേഷം
കണ്ടെത്തിയ എട്ട് വരി  കവിത           

ലോർക്ക കൈയെഴുത്തുപ്രതികളിലൊന്നിന്‍റെ പിറകുവശം കുറിച്ച,  മുമ്പ് അജ്ഞാതമായിരുന്ന എട്ട് വരി  കവിത  93 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്‌ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കയാണ്‌.    ജന്മനാടായ ഗ്രാനഡയിലെ അറബ് കവികൾക്കുള്ള ആദരസൂചകമായി  1933-ൽ ‘ദിവാൻ ഡെൽ തമാരിറ്റ്’  സമാഹാരം തയ്യാറാക്കവെയാണ്‌  അത്‌  എഴുതിയതെന്ന് കരുതപ്പെടുന്നു. ഫ്ലെമെൻകോ ഗായകനും ലോർക്ക ആരാധകനുമായ മിഗുവൽ പൊവേഡ  ജർമൻ പുരാവസ്തു വ്യാപാരിയിൽ നിന്ന് വാങ്ങിയ ടാമറിറ്റ് കവിതകളിലൊന്നായ ഗസേല ഡി ലാ റൈസ് അമർഗയുടെ കൈയെഴുത്തുപ്രതിയുടെ മറുവശത്താണ് പുതിയ രചന  കണ്ടെത്തിയത്.  വരാനിരിക്കുന്ന   പുസ്തകത്തിൽ അത് ഉൾപ്പെടുത്തും.  സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്‍റെ ആദ്യ നാളുകളിൽ ലോർക്ക കൊല്ലപ്പെടുന്നതിന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ട  ഹ്രസ്വവാക്യം  കവിയുടെ കാലക്രമേണയുള്ള പരിചിതമായ മുൻകരുതൽ വെളിപ്പെടുത്തുന്നു. ഘടികാരം പാടുന്നു  ( എൽ റെലോജ് കാന്താ ) എന്ന്   പരാമർശിക്കപ്പെടുന്ന അത്‌   കാലത്തിന്‍റെ കടന്നുപോകലിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പ്രതിഫലനമായി വിശേഷിപ്പിക്കപ്പെടുന്നു. വർത്തമാനകാലത്തെക്കുറിച്ച് ആത്മനിഷ്ഠവും അർഥവത്തായതുമായ ഉൾക്കാഴ്ച നൽകുന്നുമുണ്ട്‌.
ഘടികാരം പാടുന്നു
ഞാൻ മണിക്കൂറുകൾ
യാന്ത്രികമായി എണ്ണുന്നു  ഏഴ് മണി; പന്ത്രണ്ട് മണി
എല്ലാം ഒന്നുതന്നെ.
ഞാൻ ഇവിടെയില്ല
അത് മാംസത്തിന്‍റെ അടയാളമാണ്
ഞാൻ പോയപ്പോൾ  എന്‍റെ സ്ഥലം അറിയാൻ
ഞാൻ തിരിച്ചെത്തുമ്പോൾ ഉപേക്ഷിച്ചത്.

ലോർക്കയുടെ ബാല്യകാല വസതി കവിയുടെ ജീവിതത്തിനും കൃതികൾക്കും സമർപ്പിക്കുന്ന സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ മിഗുവൽ പൊവേഡ യാദൃച്ഛികമായ കണ്ടെത്തലിൽ താൻ വളരെയധികം വികാരഭരിതനാണെന്നാണ്‌ പ്രതികരിച്ചത്‌. പെപ്പ മെർലോ പറഞ്ഞപ്പോൾ എന്‍റെ ശ്രദ്ധ പിടിച്ചുപറ്റി, അത് ലോർക്കയുടെ കൈയക്ഷരമാണ്. പുതിയ എന്തോ ഒന്ന് നിങ്ങൾക്കുണ്ട്. എനിക്കിത് ഹൃദയംഗമമായ സമ്മാനമാണ്. ആ വരികളിൽ എല്ലാം ഉണ്ട്, 'ഞാൻ പോയപ്പോൾ / എന്‍റെ സ്ഥലം അറിയാൻ വേണ്ടി / ഞാൻ പോയപ്പോൾ / ഞാൻ ഉപേക്ഷിച്ചുപോയ മാംസത്തിന്‍റെ അടയാളമാണിത്. മറ്റൊരു കൃതിയുടെ പിന്നിൽ എഴുതിയതിനാൽ ഈ വാക്യം അവഗണിക്കപ്പെട്ടിരിക്കാമെങ്കിലും ലോർക്കയുടെ സമയ സങ്കൽപ്പത്തിന്‍റെ പ്രാധാന്യം അത് വെളിപ്പെടുത്തുന്നുവെന്ന് മെർലോ സൂചിപ്പിച്ചുവെന്നാണ്‌ മിഗുവൽ പൊവേഡ വിശദീകരിച്ചത്‌. 1998 ൽ ലോർക്കയുടെ നൂറാം ചരമവാർഷികാഘോഷം നടക്കുമ്പോഴാണ് അദ്ദേഹത്തോടുള്ള താൽപര്യം വർധിച്ചത്. അദ്ദേഹത്തിന്‍റെ ഓർമ, പ്രാദേശിക സ്വത്വങ്ങൾ, ആഭ്യന്തരയുദ്ധം, ഫാസിസം, പുതിയ ജനാധിപത്യത്തിന്‍റെ ജനനം എന്നിവയെക്കുറിച്ചുള്ള സ്പാനിഷ് രാഷ്ട്രീയ ചർച്ചകളുടെ പശ്ചാത്തലത്തിൽ മരണാനന്തരം പ്രസിദ്ധീകരിച്ച സോണറ്റ്സ് ഓഫ് ഡാർക്ക് ലവിന്‍റെ പതിപ്പ് പുറത്തിറക്കി. കവിതകളെ പുതിയ വായനക്കാരിലേക്ക് എത്തിക്കാൻ അത് സഹായിച്ചു. ലോർക്ക പണ്ഡിതർക്ക് ഏറെക്കാലമായി സുപരിചിതമായിരുന്നെങ്കിലും സോണറ്റുകൾ കുടുംബം മറച്ചുവെച്ചിരുന്നു. അവയിലെ വരികൾ അദ്ദേഹത്തിന്‍റെ പൈതൃകത്തെ കളങ്കപ്പെടുത്തുമെന്നും പഴയ വിദ്വേഷങ്ങൾ ഇളക്കിവിടുമെന്നും അവർ കരുതി. നൂറാം ജന്മവാർഷികം സ്‌പെയിനിലുടനീളം ആഘോഷിച്ചു, രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ആധുനിക സാഹിത്യകാരന്മാരിൽ ഒരാളെന്ന നിലയിൽ ആ ന്‍റെ പാരമ്പര്യം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിപാടികൾ. 1998 ജനുവരിയിൽ സ്‌പാനിഷ്‌ രാജാവും രാജ്ഞിയും ലോർക്കയുടെ ജന്മസ്ഥലമായ ഫ്യൂണ്ടെ വാക്വറോസിൽ അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. യെർമ, ബ്ലഡ് വെഡ്ഡിങ്‌ തുടങ്ങിയ നാടകങ്ങൾ അരങ്ങേറി. ബ്രിട്ടനിലെ ന്യൂകാസിലിൽ ലോർക്ക ഫിയസ്റ്റയും മാഡ്രിഡിലെ നാടക പ്രകടനങ്ങളും ഉൾപ്പെടുന്നു. ശ്രദ്ധേയമായ ആദരാഞ്ജലിയായി ഹെലികോപ്റ്റർ അദ്ദേഹത്തിന്‍റെ കവിതകൾ അടങ്ങിയ 100,000 ലഘുലേഖകൾ ജന്മനഗരമായ ഗ്രാനഡയിൽ വിതറുകയുമുണ്ടായി. പിയാനിസ്റ്റ് ബെൻ സിദ്രാൻ ലോർക്കയ്‌ക്കായി ദി കൺസേർട്ട് ആൽബം റെക്കോർഡുചെയ്‌തു. ലോർക്കയുടെ സ്വന്തം പിയാനോയാണ്‌ ഉപയോഗിച്ചതെന്നത്‌ ശ്രദ്ധേയം.


Comments
* The email will not be published on the website.