മുഹമ്മദ് ബിൻ  അൽ-മക്തൂമിന്‍റെ  ഓർമക്കുറിപ്പിൽ സദ്ദാമിന്‍റ  ധീരത

അനിൽകുമാർ എ വി

 2003 മാർച്ച് 19 ന്‌  ആരംഭിച്ച ഇറാഖി ഫ്രീഡം എന്ന്‌ പേരിട്ട അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ     ഇറാഖ് അധിനിവേശം   കൂട്ടനശീകരണായുധങ്ങൾ(ഡബ്ല്യുഎംഡി) ശേഖരിച്ചിട്ടുണ്ടെന്നും തീവ്രവാദ ബന്ധങ്ങൾ  തുടരുന്നുവെന്നും ആരോപിച്ചായിരുന്നു.  പക്ഷേ  ഡബ്ല്യുഎംഡി  ഒന്നുപോലും കണ്ടെത്താനായില്ല.  2003 മെയ് മാസത്തിൽ പ്രധാന പോരാട്ടം അവസാനിച്ചു. എന്നാൽ അത് 2011 വരെ നീണ്ടുനിന്ന  അക്രമാസക്ത  അധിനിവേശത്തിനും  കലാപത്തിനും  വിഭാഗീയ സംഘർഷത്തിനും കാരണമായി.   ആസന്ന  യുദ്ധം തടയുന്നതിനും ഭാവി സംഘർഷങ്ങൾ  ഒഴിവാക്കുന്നതിനും  ഇറാഖിലെ ബസ്രയിൽെ  രഹസ്യ കൂടിക്കാഴ്ചയിൽ സദ്ദാമിന് ദുബായിൽ അഭയം വാഗ്ദാനം  ചെയ്തതായി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം   ‘ മൈ സ്‌റ്റോറി:   മൈ വിഷൻ,  ഫ്ലാഷസ്‌ ഓഫ്‌ തോട്ട്‌,  ലെസൻസ്‌ ഫ്രം ലൈഫ്‌’ എന്ന ഓർമക്കുറിപ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്‌.  യുഎഇ പ്രധാനമന്ത്രിയുടെയും വൈസ് പ്രസിഡന്റിന്‍റെ യും 50-‐ാം വാർഷിക സേവനത്തിന്‍റെ  ആഘോഷവേളയിൽ 2019 2019 ഫെബ്രുവരി 12  നായിരുന്നു പുസ്‌തകം പുറത്തിറങ്ങിയത്‌.    ദുബായ് അദ്ദേഹത്തിന്‍റെ  രണ്ടാം നഗരമാണെന്ന്  ധരിപ്പിച്ചിട്ടും  ഇറാഖി പ്രസിഡന്‍റ് അഭയ വാഗ്‌ദാനം  നിരസിച്ചു. തന്നെയല്ല  രാജ്യത്തെ  രക്ഷിക്കുന്നതിലാണ്  താൽപ്പര്യമെന്നായിരുന്നു മറുപടി.   അന്ന് അമേരിക്ക കൊന്നുകളയും മുമ്പ് അഭയം വാഗ്ദാനം ചെയ്ത മുഹമ്മദ് ബിൻ റാഷിദിനോട് പറഞ്ഞത് ഇന്നത്തെ ദിവസം ഓർക്കാതെവയ്യെന്നാണ്‌. അഞ്ച് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്കിടെ നാല് പ്രാവശ്യം  അദ്ദേഹം  മുറി വിട്ടുപോയി.  മികച്ച നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും അതൊന്നും സദ്ദാമിന് സ്വീകാര്യമായിരുന്നില്ല. അന്തിമമായി ഇറാഖ് വിടാന്‍   നിര്‍ബന്ധിതനാവുകയാണെങ്കില്‍ ദുബായ്   രണ്ടാം നഗരമായിരിക്കുമെന്ന് പറഞ്ഞപ്പോഴും  അതേ   മറുപടി. അതിനുശേഷം താന്‍ സദ്ദാമിനെ കൂടുതല്‍ ബഹുമാനത്തോടെ കണ്ടതായും വിശദീകരിച്ച  മുഹമ്മദ് ബിൻ റാഷിദ്‌  ഇറാഖി ഭരണാധികാരിയുമായുള്ള     ബന്ധങ്ങളെയും  1990-ൽ   കുവൈത്ത് അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചും വിവരിക്കുകയുണ്ടായി.  

 ഉത്തരവാദി ഞാനാണെന്ന ആരോപണം കാര്യങ്ങൾ എളുപ്പമാക്കിത്തരുന്നുണ്ടെങ്കിൽ  പിന്നെ എന്തിനാണ് നിങ്ങൾ മറ്റുള്ളവരെ  പിന്തുടരുന്നത്,   കസ്റ്റഡിയിലെടുക്കുന്നത്, ഉത്തരവാദിയായ ഒരാളെ അന്വേഷിക്കുന്നത്? 

ട്രിപ്പോളിയെ രണ്ടാം ദുബായ്  ആക്കുന്നതിന് ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫി തന്‍റെ സഹായം തേടിയതും സിറിയൻ പ്രസിഡന്‍റ് ബഷർ അൽ-അസദുമായുള്ള   ബന്ധത്തെപറ്റിയും   എഴുതി.  സിറിയയിൽ പ്രതിസന്ധി ആരംഭിച്ചശേഷം, അസദ്  മറ്റൊരു ലോകത്താണ് ജീവിച്ചത്,   സ്വന്തം രാജ്യം രക്തത്തിലേക്കും നാശത്തിലേക്കും മുങ്ങുന്നത് നോക്കിയെന്നും വിശദീകരിക്കുകയുണ്ടായി.    
 വിചാരണയുടെ മറവിൽ
അമേരിക്കൻ നാടകം
2003 ഡിസംബർ 13 ന് ഓപ്പറേഷൻ റെഡ് ഡോണിനിടെ അമേരിക്കൻ സൈന്യം പിടികൂടിയ  സദ്ദാമിനെ വിചാരണ ചെയ്യാൻ  അഞ്ച്   ജഡ്ജിമാർ ഉൾപ്പെടുന്ന ഇറാഖി സ്പെഷ്യൽ ട്രൈബ്യൂണലാണ്‌  രൂപീകരിച്ചത്‌. ദുജൈൽ  കൂട്ടക്കൊലക്കേസിൽ 2005 ഒക്ടോബർ 19 മുതൽ 2006 നവംബർ അഞ്ച്‌  വരെ നീണ്ട     ആദ്യ വിചാരണ.  അൻഫാൽ സംഭവത്തിലെ  രണ്ടാമത്തേത്‌  2006 ആഗസ്‌ത്‌ 21-ന് ആരംഭിച്ച്‌ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന്  ആരോപിച്ച്‌  നവംബർ അഞ്ചിന്‌ വധശിക്ഷ വിധിച്ചു.    ഡിസംബർ 30 ന് പ്രധാന ഇസ്ലാമിക അവധിയായ ഈദ്-ഉൽ-അദ്ഹയുടെ ആദ്യ ദിവസം പ്രാദേശിക സമയം   6:05 ന്  വടക്കുകിഴക്കൻ ബാഗ്ദാദിലെ കാസിമൈനിലുള്ള ഇറാഖി ആർമി ബേസായ  ക്യാമ്പ് ജസ്റ്റിസാണ്‌ അതിന്‌ വേദിയായത്‌.  വിചാരണാ വേളയിലും    അതീവ ധീരതയോടെ പെരുമാറിയ സദ്ദാം ഹുസൈൻ   ട്രൈബ്യൂണലിനെ അമേരിക്ക നടത്തുന്ന നാടകമെന്ന്‌  വിളിക്കുകയും അതിന്റെ നിയമസാധുത അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.  ഇറാഖിന്‍റെ പ്രസിഡന്‍റ് താനാണെന്ന്   അവകാശപ്പെട്ട്‌   അധിനിവേശത്തിനെതിരെ  കടുത്ത വിമർശനം നടത്തി.   യഥാർഥ കുറ്റവാളി താനല്ല  ജോർജ്‌  ഡബ്ല്യു. ബുഷാണെന്ന്   വാദിച്ചു.    ദുജൈൽ കേസുമായി ബന്ധപ്പെട്ട് കുറ്റകൃത്യം എവിടെയാണ്?  വധശിക്ഷാ ഉത്തരവിൽ   ഒപ്പുവച്ചില്ലെന്ന് സൂചിപ്പിച്ച്‌  കുറ്റാരോപണങ്ങളെ ചോദ്യം ചെയ്തു.    തന്‍റെ പ്രവർത്തനങ്ങൾ  നിയമാനുസൃതമാണെന്ന് വാദിച്ച്‌   അമേരിക്കൻ ‐സയണിസ്റ്റ് അധിനിവേശത്തിനെതിരെ  ഒന്നിച്ച് പോരാടാൻ  ഇറാഖികളെ ആഹ്വാനം ചെയ്തു.  തങ്ങളെ അമേരിക്കക്കാർ അടിച്ചു,  ഓരോരുത്തരെയും പീഡിപ്പിച്ചു;   ഇറാഖിയുടെ ഷൂവിനെക്കാൾ വധശിക്ഷയെക്കുറിച്ച് തനിക്ക് വലിയ ആകുലതയില്ല.  അതിൽ   ഭയപ്പെടുന്നില്ലെന്നും തുറന്നടിച്ച സദ്ദാം  ജഡ്ജിയോട്  പറഞ്ഞത്‌, നിങ്ങൾ  ഇറാഖിയാണ്  ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും.   "യുവർ ഓണർ, നിങ്ങൾ കാര്യങ്ങൾ തിരയുകയാണ്, നിങ്ങളുടെ കൈകളിൽ വ്യക്തതയുണ്ട്, എന്നാൽ   അതുപേക്ഷിച്ച് അജ്ഞാതമായത് തിരയാൻ പോകുന്നു.    കുറ്റകൃത്യം എവിടെയാണ്?  ഉത്തരവാദി ഞാനാണെന്ന ആരോപണം കാര്യങ്ങൾ എളുപ്പമാക്കിത്തരുന്നുണ്ടെങ്കിൽ  പിന്നെ എന്തിനാണ് നിങ്ങൾ മറ്റുള്ളവരെ  പിന്തുടരുന്നത്,   കസ്റ്റഡിയിലെടുക്കുന്നത്, ഉത്തരവാദിയായ ഒരാളെ അന്വേഷിക്കുന്നത്? ഇല്ല, സദ്ദാം ഹുസൈൻ അങ്ങനെ ചെയ്യില്ല, അത് നിങ്ങൾക്കും അറിയാം.  അയാൾ അങ്ങനെയുള്ള ഒരാളല്ല. ദുഷ്‌കരമായ സമയങ്ങളിൽ  സദ്ദാം   ആളുകളെ തോളിൽ ചുമക്കും. ഒരു രാഷ്ട്രത്തലവനെ വെടിവച്ചു കൊന്ന കുറ്റത്തിന്   പ്രതിയെ വിചാരണ ചെയ്യുന്നത്  കുറ്റകൃത്യമാണെങ്കിൽ  അയാളുടെ പേര് എന്തുതന്നെയായാലും  നിങ്ങളുടെ കൈകളിലാണ് രാഷ്ട്രത്തലവൻ. പിന്നെന്തിനാണ്  മറ്റുള്ളവരെ വിചാരണ ചെയ്യുന്നത്? അവർ പ്രസിഡന്റുമാരായിരുന്നില്ല  ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  രാഷ്ട്രത്തലവൻ ഇവിടെയുണ്ട്, അതിനാൽ അദ്ദേഹത്തെ പരീക്ഷിച്ചു നോക്കൂ, മറ്റുള്ളവരെ അവരുടെ വഴിക്ക് വിടൂ’ എന്നിങ്ങനെ സദ്ദാം അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.  അദ്ദേഹത്തിന്റെ വിചാരണയെ കുറിച്ച്‌ ചിലപുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്‌.  ധീരമായ പ്രസ്താവനകൾ, നിയമപരമായ പ്രതിരോധം, നടപടിക്രമങ്ങളുടെ കുഴപ്പങ്ങൾ എന്നിവയിലാണ്‌ അവ   കേന്ദ്രീകരിച്ചിക്കുന്നത്‌. അമേരിക്ക     നിയന്ത്രിച്ച ഹാസ്യാത്മക നാടകമായാണ്‌  ചിത്രീകരണങ്ങളെന്നതും പ്രധാനം.  അമേരിക്കൻ നിയമ പ്രൊഫസർമാരായ മൈക്കൽ എ  ന്യൂട്ടൺ, മൈക്കൽ പി. ഷാർഫ് എന്നിവർ എഴുതിയ "എനിമി ഓഫ് ദി സ്റ്റേറ്റ്: ദി ട്രയൽ ആൻഡ് എക്സിക്യൂഷൻ ഓഫ് സദ്ദാം ഹുസൈൻ’(2008)   നിയമ തന്ത്രങ്ങൾ, വിചാരണാ പ്രഹസനത്തിലെ  വെല്ലുവിളികൾ, സദ്ദാമിന്‍റെ പൊട്ടിത്തെറികൾ എന്നിവയുടെ ഉൾക്കാഴ്ച നൽകുന്നു.

 തേൾ വിഷത്തിനെതിരെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന്‌   കട്ടിലിനടിയിൽ മനഃപൂർവം  മൂപ്പൻ തേളുകളെ ഇടുമായിരുന്നു.  മരുഭൂമിയിലെ അവയ്‌ ക്കൊപ്പം  ഉറങ്ങുന്നത് ചിലപ്പോൾ മനുഷ്യരോടൊപ്പം ജീവിക്കുന്നതിനെക്കാൾ എളുപ്പമാണെന്നാണ്‌ ആ ഭാഗത്തെ ഫലിതസമാനമായ അഭിപ്രായപ്രകടനം.

 എമിറേറ്റികളോട് ചർച്ചകൾ നടത്താൻ
 അമേരിക്കക്കാരെ  ബോധ്യപ്പെടുത്തി
യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ മുഴുവൻ മേഖലയിലും  പ്രത്യേകിച്ച് ഇറാഖിലും അനുഭവപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അത് വിനാശകരമായിരിക്കും.  എമിറേറ്റികളോട് ചർച്ചകൾ നടത്താൻ  അമേരിക്കക്കാരെ  ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നമ്മുടെ പാരമ്പര്യങ്ങളിൽ അറബികളായ ഞങ്ങൾ ഒരുപോലെയാണ്, സദ്ദാമും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും എങ്ങനെ ചിന്തിക്കുന്നുവെന്ന് ഞങ്ങൾ മനസിലാക്കുന്നുവെന്നും  മുഹമ്മദ് ബിൻ റാഷിദ്  എഴുതി. ദുബായിയുടെ  സുസ്ഥിര പുരോഗതി ഉറപ്പാക്കുന്നതിന് എട്ട് തത്വങ്ങളുടെ സമാഹാരവും അദ്ദേഹം ഓർമക്കുറിപ്പിൽ നിരത്തുകയുണ്ടായി.   എമിറേറ്റിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ള എല്ലാവരോടും അവ പാലിക്കാൻ  ആഹ്വാനം നൽകുകയും ചെയ്‌തു.  എല്ലാ പരിപാടികളിലും ആ  തത്വങ്ങൾ നടപ്പിപ്പാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപീകരിക്കാൻ  നിർദ്ദേശിച്ചു. ജനങ്ങളുടെ ക്ഷേമം,   രാജ്യത്തിന്റെ സുസ്ഥിര  പുരോഗതി,  ഭാവി തലമുറകളുടെ ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിന്‌  ഭരണം നടത്തുന്നതിനുള്ള   തത്വങ്ങൾ   രേഖയിൽ  സംഗ്രഹിച്ചിരിക്കുന്നു.  ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെയും  അബുദാബി മുൻ ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാന്റെ മകൾ ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാന്റെയും   നാല് ആൺമക്കളിൽ  മൂന്നാമനായി  1949 ജൂലൈ 15 ന്‌  ദുബായിൽ  ജനിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം അവിടെ പ്രാഥമിക വിദ്യാഭ്യാസംനേടി  ബെൽ കേംബ്രിഡ്ജ് ഇംഗ്ലീഷ് സ്കൂളിലും മോൺസ് ഓഫീസർ കേഡറ്റ് സ്കൂളിലും പഠിച്ചു.  1966 ൽ  മച്ചുനിയൻ മുഹമ്മദ് ബിൻ ഖലീഫ അൽ മക്തൂമിനൊപ്പം ബ്രിട്ടനിൽ   ഇംഗ്ലീഷ് ഭാഷാ സ്കൂളിൽ ചേർന്നു. പിന്നീട്  ആൽഡർഷോട്ടിലെ മോൺസ് ഓഫീസർ കേഡറ്റ് സ്കൂളിൽ പഠിച്ചു.  മികച്ച കോമൺ‌വെൽത്ത് വിദ്യാർഥിയ്‌ക്കുള്ള ബഹുമതിയുടെ വാൾ നേടി.  പൈലറ്റായി പരിശീലനം നേടുന്നതിന്‌   ഇറ്റലിയിലേക്കും പോയി. 1968 ൽ ദുബായ് പൊലീസ് സേനയുടെ കമാൻഡർ- ഇൻ-ചീഫായും 1971 ൽ യുഎഇ  പ്രതിരോധ മന്ത്രിയുമായി.  1995 ൽ ദുബായ് കിരീടാവകാശിയായി നിയമിതനായ അദ്ദേഹം 2006 ൽ   ഭരണാധികാരിയായും യുഎഇ പ്രധാനമന്ത്രിയായും വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു.  പിതാവിന്‍റെ പാതയിൽ ദുബായിയെ  പ്രധാന ആഗോള നഗരമാക്കി മാറ്റുന്നതിൽ  നിർണായക പങ്ക് വഹിച്ചു.  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തുറമുഖമായ ജബൽ അലി പോർടിനും ഫ്രീ സോണിനും  നേതൃത്വം നൽകി. ലോകത്തിലെ ഏറ്റവും വലിയ മറൈൻ ടെർമിനൽ ഓപ്പറേറ്റർമാരിൽ ഒന്നായ ദുബായ് പോർട്ട്സ് വേൾഡിന്‌ രൂപംനൽകി. 1985-ൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എമിറേറ്റ്‌സ്  ആരംഭിച്ചു.  ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ തന്ത്രപരമായ വികസനത്തിലൂടെ   ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി മാറ്റി. ഏതൊരു സന്ദർശകനും കണ്ടുമുട്ടുന്ന ഒരു രാജ്യത്തിന്‍റെ ആദ്യ മുഖമാണ്  വിമാനത്താവളം. അത്  രാജ്യത്തിന്റെ ശക്തി, സമ്പദ്‌വ്യവസ്ഥ, പദവി എന്നിവ പ്രതിഫലിപ്പിക്കുന്നു. നഗരം സന്ദർശിക്കാനുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആഗ്രഹത്തെയും അത് പ്രതിഫലിപ്പിക്കുമെന്നാണ്‌ മുഹമ്മദ് ബിൻ റാഷിദ്  കുറിച്ചത്‌.    പ്രശസ്ത മനുഷ്യസ്‌നേഹിയായ അദ്ദേഹത്തിന്‍റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്  കീഴിൽ സംയോജിപ്പിച്ചിരിക്കുന്നു.  33 ചാരിറ്റബിൾ ഫൗണ്ടേഷനുകളുടെയും സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന   ഫൗണ്ടേഷനാണത്‌.  ആഗോള കുതിരപ്പന്തയത്തിലും  പ്രമുഖനായ  മുഹമ്മദ് ബിൻ റാഷിദ്  പ്രശസ്തമായ ഗോഡോൾഫിൻ സ്റ്റേബിളും ലോകത്തിലെ ഏറ്റവും സമ്പന്നമായ റേസായ മെയ്ഡാൻ റേസ്‌കോഴ്‌സിൽ വർഷം തോറും നടക്കുന്ന ദുബായ് വേൾഡ് കപ്പും സ്ഥാപിച്ചു.  പരിശീലനം ലഭിച്ച പൈലറ്റും ലോക ചാമ്പ്യനുമായ എൻഡുറൻസ് റൈഡറായ അദ്ദേഹം അറബി നബതി ശൈലിയിൽ പ്രശസ്‌തനായ   നേതൃത്വപാടവം, പൈതൃകത്തോടുള്ള സ്നേഹം, മരുഭൂമിയുമായുള്ള ആഴമായ ബന്ധം എന്നിവ  പ്രതിഫലിപ്പിക്കുന്നതും. പ്രണയം, ദേശസ്നേഹം, ദാർശനിക വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതുമാണ്‌  രചനകൾ.   മരുഭൂമിയിലെ കവിതകൾ, കുതിരകളുടെ സ്നേഹം തുടങ്ങിയവയാണ്‌ പ്രധാന സമാഹാരങ്ങൾ.   പരമ്പരാഗത എമിറാത്തി വാമൊഴി കവിതയുടെ (നബതി) ഒരു മാസ്റ്ററാണ് അദ്ദേഹം.  സാഹിത്യത്തിനുള്ള   സംഭാവനകൾക്ക് 2025-ൽ സിൽക്ക് റോഡ് കവികൾക്കുള്ള പ്രചോദനാത്മക സാഹിത്യ വ്യക്തത്വമായി  നാമകരണം ചെയ്തു.

ഹമ്മദ് ബിൻ റാഷിദിന്‍റെ ‘മൈ സ്‌റ്റോറി’ അര നൂറ്റാണ്ട്‌       വിസ്‌തൃതിയുള്ള വൈവിധ്യമാർന്ന മേഖലകളിലെ     സേവനങ്ങളുടെ ഓർമകളും ആ ജീവിതത്തിലെ നാഴികക്കല്ലുകളുടെ  ശേഖരവും  യുഎഇ ചരിത്രത്തിന്‍റെ ഭാഗിക രേഖകളുമാണ്‌.

അര നൂറ്റാണ്ട്‌ വിസ്‌തൃതിയുള്ള
 സേവനങ്ങളുടെ ഓർമകൾ
 മുഹമ്മദ് ബിൻ റാഷിദിന്‍റെ ‘മൈ സ്‌റ്റോറി’ അര നൂറ്റാണ്ട്‌ വിസ്‌തൃതിയുള്ള വൈവിധ്യമാർന്ന മേഖലകളിലെ     സേവനങ്ങളുടെ ഓർമകളും ആ ജീവിതത്തിലെ നാഴികക്കല്ലുകളുടെ  ശേഖരവും  യുഎഇ ചരിത്രത്തിന്‍റെ ഭാഗിക രേഖകളുമാണ്‌. 50 അധ്യായങ്ങളുള്ള  പുസ്തകത്തിൽ തന്നെ  രൂപപ്പെടുത്തിയ  വ്യക്തിപരവും സ്വകാര്യവുമായ നിമിഷങ്ങളും പങ്കുവെക്കുന്നുണ്ട്‌.  മുത്തച്ഛൻ, അച്ഛൻ, അമ്മ, ഉന്നത പദവിയിലേക്കുള്ള  ആരോഹണം തുടങ്ങിയവ. മൂന്നാം അധ്യായമായ ‘തേളുകൾക്കൊപ്പം ഉറങ്ങുക’ ഏറെ കൗതുകകരമാണ്‌. മനുഷ്യരെക്കാൾ കൂടുതൽ  മൃഗങ്ങളെ വിശ്വസിക്കുന്ന ഒരാൾ അവിടെ തെളിയുന്നു.  യുഎഇയെ  ഉന്നതമായ ഇന്നത്തെ അവസ്ഥയിലെത്തിച്ച  സംഭവങ്ങളുടെ ക്രമം മുഹമ്മദ് ബിൻ റാഷിദ്  വിവരിക്കുന്നു – യുഎഇ വ്യാപാര കേന്ദ്രം, 1930 ലെ മുത്ത് വ്യാപാരത്തിന്‍റെ തകർച്ച. 1937 ലെ എണ്ണ പര്യവേക്ഷണം, നികുതി രഹിത പുനർ കയറ്റുമതി കേന്ദ്രം, സ്വർണത്തിന്റെയും വിലയേറിയ കല്ലുകളുടെയും വിൽപ്പന തുടങ്ങിയ നിലകളിൽ. വേട്ടയാടൽ പഠിക്കുന്നതിന്‌     ചെറുപ്പത്തിൽ ഹുമൈദ് ബിൻ അംഹി  എന്ന മൂപ്പന്‍റെ സംരക്ഷണയിലാക്കി.  മരുഭൂമിയിൽ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തു.  തേൾ വിഷത്തിനെതിരെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന്‌   കട്ടിലിനടിയിൽ മനഃപൂർവം  മൂപ്പൻ തേളുകളെ ഇടുമായിരുന്നു.  മരുഭൂമിയിലെ അവയ്‌ ക്കൊപ്പം  ഉറങ്ങുന്നത് ചിലപ്പോൾ മനുഷ്യരോടൊപ്പം ജീവിക്കുന്നതിനെക്കാൾ എളുപ്പമാണെന്നാണ്‌ ആ ഭാഗത്തെ ഫലിതസമാനമായ അഭിപ്രായപ്രകടനം. ബ്രിട്ടനിലെ സൈനിക പരിശീലനം,   ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് വിൽസണിനൊപ്പം   പുകവലിച്ചത്‌  തുടങ്ങിയ സന്ദർഭങ്ങളും കടന്നു വരുന്നു. അദ്ദേഹത്തിന്‍റെ പൈപ്പ് എന്റേതിനെക്കാൾ വലുതാണ്. എന്നാൽ  എന്‍റെ പൈപ്പ് ചെറുതാണെങ്കിലും  ഞാൻ ഉപയോഗിക്കുന്ന പുകയില വളരെ ശക്തമാണെന്നാണ്‌  പറഞ്ഞത്‌. എന്റെ അച്ഛൻ, എന്റെ ആദ്യ അധ്യാപകൻ’ എന്ന നാലാം അധ്യായത്തിൽ   പിതാവുമായുള്ള  ബന്ധം  കേന്ദ്രീകരിച്ചതാണ്‌.   - എട്ടാം വയസിലേ  തോക്ക് കയറ്റാനും ഇറക്കാനും വൃത്തിയാക്കാനും വേട്ടയാടാനും മാൻ, പാമ്പുകൾ, തേളുകൾ, ചെന്നായ്ക്കൾ, കുറുക്കൻ തുടങ്ങിയവയെ  കൈകാര്യം ചെയ്യാനും    മുഹമ്മദ് ബിൻ റാഷിദ്  പഠിച്ചു.  
എട്ടാം അധ്യായമായ ‘ദുബായിയെ തേടി – 185 വർഷത്തെ യാത്ര’ യിൽ  പീൽ ഡൈവിങ്‌, അതിന്റെ തകർച്ച, ദുബായ് ക്രീക്കിന്‍റെ വികാസം, ഫ്രീസോണുകളുടെ മുന്നേറ്റം, അലുമിനിയം സ്മെൽറ്റർ എന്നിവയിലൂടെ   യുഎഇ എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ചും.   ‘എനിക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും ദയയുള്ള മനുഷ്യൻ’ എന്ന പത്താം അധ്യായം നിറയെ നാലര ദശാബ്ദത്തിലേറെ  ദുബായ് ഭരിച്ച   മുത്തച്ഛൻ  ഷെയ്ഖ് സയീദ് ബിൻ മക്തൂമാണ്‌.  യുഎഇയിലെ മുത്ത്‌  വ്യാപാരത്തെ ബാധിച്ച 1930-കളിലെ മാന്ദ്യം. 300 കടകളും വീടുകളും  നശിച്ച  1939 ഫെബ്രുവരിയിലെ  ദെയ്റ   തീപിടുത്തം. 1940 ഫെബ്രുവരിയിൽ  ബർ ദുബായിലെ  400 കടകളും വീടുകളും  അഗ്നിക്കിരയായത്‌. 1944 ൽ ദുബായിൽ വസൂരി പടർന്നതിനെ തുടർന്ന്‌  ക്ലിനിക്കുകളും ആശുപത്രികളും തുറന്നതുമെല്ലാം  വിശദമാക്കി.    നേതൃത്വത്തിലെ പാഠങ്ങൾ സ്‌പർശിച്ചുള്ള  12‐ാം അധ്യായം   ഒരു മനുഷ്യനും പൂർണനായി ജനിക്കുന്നില്ല, മറ്റുള്ളവരിൽ നിന്ന് പഠിക്കണം.  ശക്തരായ നേതാക്കളുമായോ നിങ്ങളെക്കാൾ മികച്ച ആളുകളുമായോ ബന്ധം പുലർത്തുക.  ഭാവി നേതാക്കളെ സൃഷ്ടിക്കുക തുടങ്ങിയ  നിർദേശങ്ങൾ അടങ്ങിയതാണ്‌. - യുദ്ധത്തിനും സമാധാനത്തിനും ഇടയിൽ എന്ന അധ്യായം 34 ൽ  1980 സെപ്‌തംബർ 22 പൊട്ടിപ്പുറപ്പെട്ട ഇറാഖ്‌‐ ഇറാൻ യുദ്ധ പശ്‌ചാത്തലത്തിലാണ്‌ വികസിക്കുന്നത്‌.  അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് വിൻസെൻസ് ദുബായിലേക്ക് പോവുകയായിരുന്ന ഇറാനിയൻ എയർലൈൻസ് എയർബസ് 320 ന് നേരെ അബദ്ധത്തിൽ രണ്ട് മിസൈലുകൾ പായിച്ചു, 290 യാത്രക്കാരും കൊല്ലപ്പെട്ടു. ആഴ്ചകൾക്ക് ശേഷം - ഇറാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ പ്രമേയങ്ങൾ 598 അംഗീകരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും  യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു.  തുടർന്നുള്ള ഭാഗങ്ങളിൽ  അയൽ രാജ്യങ്ങൾ തമ്മിലെ  ബന്ധങ്ങൾ   വിവരിച്ചു.


Comments
* The email will not be published on the website.