മതവിരുദ്ധന്‍റെ യഥാര്‍ത്ഥ പര്യായമാണ് വര്‍ഗ്ഗീയവാദി

അഭിമുഖം

കെ.പി രാമനുണ്ണി  X ശ്രീഷ്മ പി

പ്രമേയങ്ങളില്‍ നിരന്തരമായി വൈവിദ്ധ്യങ്ങള്‍ സൃഷ്ടിച്ചും സാംസ്കാരിക ഇടങ്ങളില്‍ ആശയസംവാദത്തിന്‍റെ തീക്കനലുകള്‍ കോരിയിട്ടും വിയോജിപ്പുകളെ ശ്രദ്ധാപൂര്‍വ്വം കേട്ടും കെ.പി. രാമനുണ്ണി നമ്മുടെ സാഹിത്യാന്തരീക്ഷത്തെ എപ്പോഴും സജീവമാക്കിക്കൊണ്ടിരിക്കുന്നു.  ശക്തമായ നിലപാടുകളും ഇടപെടലുകളും കടുത്ത എതിര്‍പ്പുകള്‍ വിളിച്ചുവരുത്തുമ്പൊഴും അവയ്ക്കെല്ലാം ഈ എഴുത്തുകാരന് കൃത്യമായ മറുപടികളുണ്ട്. തന്‍റെ നിലപാടുകള്‍ തുറന്നു പറഞ്ഞുകൊണ്ട് കെ.പി. രാമനുണ്ണി നെപ്ട്യൂണ്‍ വെബ് മാഗസിനുവേണ്ടി സംസാരിക്കുന്നു. 

?   മറ്റു പല എഴുത്തുകാരില്‍ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് കഥ- നോവല്‍ രചനയ്ക്കുപരി ശക്തമായ സാമൂഹ്യനിരീക്ഷണ ലേഖനങ്ങള്‍ എഴുതുന്ന താണ്. ഇത്തരത്തിലുള്ള എഴുത്ത് ധാരാളം ശത്രുക്കളെ ഉല്‍പാദിപ്പിക്കുന്നില്ലേ? സാമൂഹ്യനിരീക്ഷണങ്ങളുടെ ഈ മണ്ഡലത്തില്‍ എപ്പോഴെങ്കിലും പുറകോട്ട് പോകണം എന്ന് തോന്നിയിരുന്നോ? എന്തുകൊണ്ടാണ് ഈ നിലപാടില്‍ ഉറച്ചുനി്ല്‍ക്കുന്നത്?
= ഒരു എഴുത്തുകാരന്‍ അടിസ്ഥാനപരമായി ആശയഉല്‍പാദകനാണ്. കഥയിലൂടെയും കവിതയിലൂടെയും നോവലിലൂടെയും ലേഖനത്തിലൂടെയും മൗലികമായി സംഭവിക്കുന്നത് ആശയോല്‍പാദനത്തിന്‍റെ വിവിധ ആവിഷ്‌ക്കാരങ്ങളാണ്. കവിത ഒരു ഭാവത്തെ ഊന്മീലനം ചെയ്യുമ്പോള്‍ കഥയും നോവലും ഒരു ദര്‍ശനത്തെ സംസ്ഥാപിക്കുമ്പോള്‍, ലേഖനങ്ങള്‍ ഒരു രാഷ്ട്രീയ- സാമൂഹ്യവീക്ഷണത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഒരു കാര്യം കഥയിലൂടെ ധ്വനിപ്രധാനമായി പറഞ്ഞാല്‍പ്പോര, പച്ചക്ക് പറയണമെന്ന് തോന്നുമ്പോഴാണ് ഞാന്‍ ലേഖനം എഴുതുന്നത്. അങ്ങനെ പച്ചക്ക് പറയുമ്പോള്‍ ഇടക്ക് പച്ചത്തെറിയായിരിക്കും മറുപടി.  കഥയിലൂടെ കാര്യം പറയുമ്പോള്‍ അതിനോട് വിയോജിപ്പുള്ളവര്‍ക്ക് കൂടി വലിയ എതിര്‍പ്പ് തോന്നാറില്ല, കാരണം കഥയില്‍ നടക്കുന്നത് അനുഭവിപ്പിക്കലാണ്. രസിപ്പിക്കുന്നതായാലും ശ്വാസം മുട്ടിപ്പിക്കുന്നതായാലും അനുഭവം അനുഭവമാണല്ലോ. 
താത്വികമായി പറഞ്ഞാല്‍ കഥാകൃത്തുക്കളും നോവലിസ്റ്റുകളും ലേഖനങ്ങള്‍ എഴുതാതിരിക്കുന്നതാണ് നല്ലത്. കഥകളിലൂടെയും നോവലുകളിലൂടെയുമാണ് വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ സാധിക്കുക. ലേഖനങ്ങള്‍ പലപ്പോഴും കുറേ തീയും പുകയും ഒച്ചയും ബഹളവും സൃഷ്ടിച്ചതിന് ശേഷം കെട്ടടങ്ങും

എന്നാ‍ല്‍ ലേഖനങ്ങള്‍ പെട്ടന്ന് അഭിപ്രായവ്യത്യാസങ്ങളെയും ശത്രുതകളെയും പ്രകോപിപ്പിക്കുന്നു. അങ്ങനെയുള്ള പ്രകോപനങ്ങളുടെ പരമാവധിയില്‍ വെച്ചാണ് എനിക്ക് ഒരിക്കല്‍ വധഭീഷണിയെല്ലാം ഉണ്ടായത്. പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഒരു വിശ്വാസി എന്ന ദീര്‍ഘലേഖനത്തിന്‍റെ പേരിലാണ് വധഭീഷണിയുണ്ടായത്. രണ്ടുമാസത്തോളം പോലീസ് സംരക്ഷണം വേണ്ടിവന്നു. സത്യത്തില്‍ ആ ലേഖനം ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും ഭത്സിക്കുതേയല്ല. മറിച്ച് അവരോട് നിങ്ങള്‍ ചരിത്രപരമായും വിശ്വാസപരമായും തമ്മിലടിക്കേണ്ടവരല്ല, ഒന്നിച്ച് കഴിയേണ്ടവരാണെന്ന് ഉണര്‍ത്തുതാണ്. രണ്ടു വിഭാഗത്തെയും നല്ലവരായ മതവിശ്വാസികളെ എന്‍റെ എഴുത്ത് സന്തോഷിപ്പിച്ചെങ്കിലും വര്‍ഗ്ഗീയവാദികളെ ദ്വേഷ്യം പിടിപ്പിച്ചു. കാരണം വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമയോടെ കഴിഞ്ഞാല്‍ വര്‍ഗ്ഗീയവാദികളുടെ പീടിക പൂട്ടിപ്പോകും. താത്വികമായി പറഞ്ഞാല്‍ കഥാകൃത്തുക്കളും നോവലിസ്റ്റുകളും ലേഖനങ്ങള്‍ എഴുതാതിരിക്കുന്നതാണ് നല്ലത്. കഥകളിലൂടെയും നോവലുകളിലൂടെയുമാണ് വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ സാധിക്കുക. ലേഖനങ്ങള്‍ പലപ്പോഴും കുറേ തീയും പുകയും ഒച്ചയും ബഹളവും സൃഷ്ടിച്ചതിന് ശേഷം കെട്ടടങ്ങും. വിവിധ വായനകളിലൂടെ കാലത്തെ അതിജീവിക്കണമെന്നില്ല. ധൈഷണികമായ, തത്വചിന്താപരമായ പ്രബന്ധങ്ങളുടെ കാര്യമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. അനുകാലിക സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച എഴുത്തുകളെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് ലേഖനമെഴുതാനുള്ള പ്രലോഭനം ഇടയ്ക്ക് തടുക്കാന്‍ കഴിയാറില്ല. എന്നിലുള്ള ആക്റ്റിവിസ്റ്റാകാം പ്രശ്‌നമുണ്ടാക്കുന്നത്. എഴുത്തുകാരില്‍ ആക്റ്റിവിസ്റ്റായ എഴുത്തുകാരും ആക്റ്റിവിസ്റ്റല്ലാത്ത എഴുത്തുകാരുമുണ്ട്. എന്നില്‍ ആക്റ്റിവിസ്റ്റിന്‍റെ അംശം കുറച്ച് കൂടുതലാണെന്ന് തോന്നുന്നു. അതിനാലാണ് മലയാളഭാഷാ ബില്ലിന് വേണ്ടി നിരാഹാരം കിടക്കാനും മതസൗഹാര്‍ദ്ദത്തിന് വേണ്ടി സി. അഷ്‌റഫ് എന്ന നോവലിസ്റ്റിന്‍റെ കൂടെ ശബരിമലയാത്ര നടത്താനും മറ്റും ഞാന്‍ മെനക്കെട്ടത്. 
ദൈവത്തിന്‍റെ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം പല പ്രധാന പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാട്ടിലും വിദേശരാജ്യങ്ങളിലും നല്ലപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ നോവല്‍ ആഗ്രഹിച്ച പോലെ കേരളത്തില്‍ വായിക്കപ്പെട്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. 

? സ്ത്രീപുരുഷ ശരീരങ്ങള്‍ക്കിടയിലെ പ്രണയത്തിന്‍റെയും രതിയുടെയും സമ്പന്നമായ മുഹൂര്‍ത്തങ്ങള്‍ താങ്കളുടെ കഥകളിലും നോവലുകളിലും കാണാം. മലയാളിയുടെ കപട സദാചാരത്തോടുള്ള വെല്ലുവിളിയായി അതിനെ കാണാമോ?
പുറമെ നിന്നുനോക്കിയാല്‍ മലയാളിയുടെ കപട സദാചാരത്തോടുള്ള വെല്ലുവിളി അതിലുണ്ട്. മലയാളിയുടെ സദാചാരം തന്നെ ഇന്ന് കപടതയാണല്ലോ. എന്നാല്‍ ആരെയും വെല്ലുവിളിക്കാനല്ല, ചില കാര്യങ്ങള്‍ വിനയപൂര്‍വ്വം വെളിപ്പെടുത്താനാണ് കൃതികളിലെ പ്രണയാര്‍ദ്രമായ ശാരീരിക ബന്ധചിത്രീകരണങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇന്ന് സെക്‌സ് വെറും ശാരീരികമായ ഒരു അഭ്യാസമായി തരംതാഴുമ്പോള്‍ ലൈംഗികതയുടെ മാനസികവും ആത്മീയവുമായ മാനങ്ങളിലേക്ക് വെളിച്ചം തൂവുകയാണ് എന്‍റെ ലക്ഷ്യം. അത് മനസ്സിലാകാത്തവരാണ് എന്‍റെ ജീവിതത്തിന്‍റെ പുസ്തകം എന്ന നോവലിനെയെല്ലാം ജീവിതത്തിന്‍റെ തെറിപ്പുസ്തകമെന്ന് പറഞ്ഞ് അവഹേളിക്കാന്‍ മുതിര്‍ന്നത്. അവര്‍ക്ക് തെറിയെന്താണെന്നും രതിയെന്താണെന്നും മനുഷ്യബന്ധങ്ങള്‍ എന്താണെന്നും തിരിച്ചറിവില്ല. എഴുത്തിനെയും എഴുത്തുകാരനെയും അപമാനിക്കാന്‍ തുനിഞ്ഞ ചിലര്‍ക്കെതിരെ എനിക്ക് മാനനഷ്ടക്കേസ്സ് കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഈ അനുഭവം എനിക്ക് മാത്രം ഉണ്ടായതല്ല. പൊതുബോധത്തിനെതിരെ എഴുതുവര്‍ക്കെതിരെ ലോകവ്യാപകമായിതന്നെ ആക്രമണവും അവഹേളനവും നടന്നിട്ടുണ്ട്.                   
മനുഷ്യജീവിതവുമായി, പ്രപഞ്ചവുമായി, ബന്ധപ്പെട്ട ഏത് കാര്യവും ആവിഷ്‌ക്കരിക്കല്‍ സാഹിത്യത്തിന്‍റെ കര്‍ത്തവ്യമാണ്. അതുകൊണ്ട് ജൈവലോകത്തിന്‍റെ മൗലികചോദനയായ ലൈംഗികതയുടെ പരിചരണത്തിന് എഴുത്തില്‍ പ്രാധാന്യമുണ്ട്. പക്ഷെ ലൈംഗികതയുടെയും രതിയുടെയും ചിത്രീകരണം മനുഷ്യനെ മൃഗമാക്കി താഴ്ത്താനുള്ളതാകരുതെന്ന് മാത്രം. 
മതവിരുദ്ധന്‍റെ യഥാര്‍ത്ഥപര്യായമാണ് വര്‍ഗ്ഗീയവാദി. വര്‍ഗ്ഗീയവാദിയാകുതോടെ ഹിന്ദു ഹിന്ദുവല്ലാതെയും മുസ്ലീം മുസ്ലീമല്ലാതെയും ക്രിസ്ത്യാനി ക്രിസ്ത്യാനിയല്ലാതെയുമാകുന്നു

  മതവും രാഷ്ട്രീയവും ഒന്നായ ഈ കാലത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
=  മതവും രാഷ്ട്രീയവും ഒന്നായ കാലം എന്ന പ്രയോഗത്തില്‍ താത്വികമായ ശരികേടും അവ്യക്തതയുമുണ്ട്. എല്ലാ മതമൂല്യങ്ങളിലും ജനാധിപത്യപരമായ ശരിരാഷ്ട്രീയത്തിന്‍റെ സത്തയുണ്ട്. നല്ല രാഷ്ട്രീയത്തില്‍ മതമൂല്യങ്ങളിലെ ഉയര്‍ന്ന മാനവികതയുമുണ്ട്. മഹാത്മജിയുടെ രാഷ്ട്രീയം മതമൂല്യങ്ങളാല്‍ പ്രചോദിതമായിരുന്നു. അപരപരിഗണനയില്‍ അധിഷ്ഠിതമായ സ്‌നേഹം, കാരുണ്യം, ദയ എന്നിവയാണ് മതമൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനവും കണ്‍സേണ്‍ ഫോര്‍ ദ അദര്‍ അതായത് അപരപരിഗണനയാണ്. അതുകൊണ്ട് ഈ കെട്ട കാലത്ത് മതവും രാഷ്ട്രീയവും ഒന്നാകുന്നു. എല്ലാ മതവര്‍ഗ്ഗീയതയും കക്ഷിരാഷ്ട്രീയവും ഒന്നിച്ചു കളിക്കുന്നു എന്നാണ് പറയേണ്ടത്. മതത്തിന്‍റെ മൗലിക മൂല്യങ്ങള്‍ക്കെല്ലാം എതിര്‍ നില്‍ക്കുന്ന കെടുതിയാണ് വര്‍ഗ്ഗീയത. പക്ഷേ മതമെന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയതയാണന്നാണ് വിശ്വാസികളെ അടക്കം തെറ്റിദ്ധരിപ്പിക്കുന്നത്. കഷ്ടം. മതം വെച്ച് കച്ചവടം നടത്തുവരുടെ കുത്സിതപ്രവൃത്തിയാണത്. മതവിരുദ്ധന്‍റെ യഥാര്‍ത്ഥപര്യായമാണ് വര്‍ഗ്ഗീയവാദി. വര്‍ഗ്ഗീയവാദിയാകുന്നതോടെ ഹിന്ദു ഹിന്ദുവല്ലാതെയും മുസ്ലീം മുസ്ലീമല്ലാതെയും ക്രിസ്ത്യാനി ക്രിസ്ത്യാനിയല്ലാതെയുമാകുന്നു.
അല്ലെങ്കില്‍ എങ്ങനെയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും പാങ്ങില്ലാത്തവിധം കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ സര്‍വ്വ ഇലട്രിക് പോസ്റ്റുകളിലും രവിചന്ദ്രന്‍റെ പടം വെച്ച് പൂജിക്കാന്‍ ഇവന്മാര്‍ക്ക് സാധിക്കുന്നത്.

ദൈവത്തിന്‍റെ പുസ്തകം താങ്കള്‍ ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ?
=  ദൈവത്തിന്‍റെ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം പല പ്രധാന പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാട്ടിലും വിദേശരാജ്യങ്ങളിലും നല്ലപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ നോവല്‍ ആഗ്രഹിച്ച പോലെ കേരളത്തില്‍ വായിക്കപ്പെട്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. അങ്ങനെയെങ്കില്‍ ഇവിടെ ഹിന്ദുവും മുസ്ലീമും ഇടശ്ശേരിയുടെ 'ഇസ്ലാമിന്‍റെ വന്മല'യിലെന്ന പോലെ തോളില്‍ കയ്യിട്ടുകൊണ്ട് മാത്രമേ നടക്കുമായിരുന്നുള്ളു. ഇന്ത്യയില്‍ ദൈവത്തിന്‍റെ പുസ്തകം വേണ്ടവണ്ണം പ്രചരിച്ചിരുന്നെങ്കില്‍ വര്‍ഗ്ഗീയരാഷ്ട്രീയമേ രാജ്യത്തുനിന്ന് പമ്പകടക്കുമായിരുന്നു. കാരണം ശ്രീകൃഷ്ണനെയും മുഹമ്മദ് നബിയെയും ഏകോദരസഹോദരരെപ്പോലെയാണ് ഈ കൃതിയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ആ സാങ്കല്‍പ്പിക ലോകത്ത് നബി കൃഷ്ണനെ ഇക്കായെന്നും കൃഷ്ണന്‍ നബിയെ മുത്തേയെന്നുമാണ് വിളിക്കുത്. എന്‍റെ ഇഷ്ടത്തിനുള്ള പേര് ഞാന്‍ അവരെക്കൊണ്ട് പരസ്പരം വിളിപ്പിക്കുകയല്ല. ഹൈന്ദവധര്‍മ്മ പ്രകാരവും ഇസ്ലാമികതത്വപ്രകാരവും ഇന്ത്യയില്‍ അവതാരങ്ങള്‍ എന്നറിയപ്പെടുന്ന പ്രവാചകരെല്ലാം സഹോദരതുല്യരാണ്. പുതിയൊരു ശ്രീകൃഷ്ണനെയും പുതിയൊരു മുഹമ്മദ് നബിയെയും ഒന്നിച്ച് അവതരിപ്പിച്ച രചന, നബിജീവിതം പൂര്‍ണ്ണമായി ലോകത്ത് ചിത്രീകരിച്ച നോവല്‍, മതമൈത്രിയെന്ന അതിപ്രധാന ദൗത്യം ഏറ്റെടുക്കുന്ന കൃതി എന്നനിലയ്‌ക്കെല്ലാം നോക്കുമ്പോള്‍ പ്രതീക്ഷയുടെ പത്തിലൊന്ന് പോലും ദൈവത്തിന്‍റെ പുസ്തകം സ്വീകരിക്കപ്പെട്ടില്ല എന്നതൊരു വസ്തുതയാണ്. എനിക്കതില്‍ നിരാശയുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആഘോഷിക്കപ്പെട്ട നോവലുകള്‍ ലോകസാഹിത്യത്തിലുണ്ടല്ലോ. അത്തരമൊരു സുകൃതം ദൈവത്തിന്‍റെ പുസ്തകത്തെയും കാത്തിരിക്കുന്നുണ്ടാകാം.

കൃഷ്ണനെയും നബിയെയും യേശുവിനെയും ഒരുപോലെ നോവലില്‍ കഥാപാത്രങ്ങളായി കൊണ്ടുവരാനുള്ള കാരണം എന്താണ്
ഹിന്ദു- മുസ്ലീം-ക്രിസ്ത്യന്‍ വിശ്വാസികളുടെ ആരാധ്യപുരുഷരാണല്ലോ കൃഷ്ണനും നബിയും യേശുവും. അവര്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വവും മൂല്യങ്ങളും സോദരത്വമുള്ളതാണെ് സ്ഥാപിച്ച് അനുയായികള്‍ തമ്മിലടിക്കുതിന്‍റെ മണ്ടത്തരം വെളിവാക്കുകയായിരുന്നു പ്രകടമായ ലക്ഷ്യം. അതിലുപരി ഇത്തരം റിലീജ്യസ് ഐക്കണ്‍സിന്‍റെ പ്രസക്തിയും പ്രാധാന്യവും ഉന്മീലനം ചെയ്യേണ്ടതുണ്ട്. കഥാപാത്രമായോ ജീവിതപാത്രമായോ വാണവര്‍ മാത്രമല്ല ഇവരെല്ലാം. ജനസഹസ്രങ്ങളുടെ സ്വപ്നമനസ്സ് യുഗങ്ങളായി കുറേശ്ശെക്കുറേശ്ശെ വളര്‍ത്തിയെടുത്ത മഹാവ്യക്തിത്വങ്ങള്‍ കൂടിയാണ്.    ലോകത്തെ മൊത്തം നേതാക്കള്‍ക്ക് രാഷ്ട്രതന്ത്രസേവനങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതിന്‍റെ പതിന്മടങ്ങ് സന്തോഷത്തിന്‍റെയും സ്വാസ്ഥ്യത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ശാന്തിയുടേതുമായ ഡോപ്പമിന്‍, ഓക്‌സിറ്റോസിന്‍, സിറാടോണിന്‍, എന്‍ഡോര്‍ഫിന്‍സ് ഹോര്‍മോണുകള്‍ മനുഷ്യരില്‍ നിഷ്പന്നമാക്കാന്‍ കൃഷ്ണനും നബിക്കും യേശുവിനും ഒറ്റക്കൊറ്റക്ക് കഴിഞ്ഞിട്ടുണ്ട്. ആ അത്ഭുതപ്രതീകങ്ങളെക്കൂടി മലീമസമാക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന എസെന്‍സ് തുടങ്ങിയ യുക്തിവാദിക്കൂട്ടങ്ങളെ  നേരിടാനാണ് ഹിന്ദു-മുസ്ലീം- ക്രിസ്ത്യന്‍ വിശ്വാസികള്‍ മുതിരേണ്ടത്, അല്ലാതെ പരസ്പരം പോരടിക്കാനല്ല.   മതവിശ്വാസങ്ങളെ നിഷ്ഠുരം വ്രണപ്പെടുത്തി സ്പര്‍ദ്ധയുണ്ടാക്കുന്നതിന് ഐ.പി.സി. 295 എ., 298 ഐ. പി.സി. തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്ത് സി. രവിചന്ദ്രനെയും മറ്റും അകത്തിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നന്മ, നേര്, നെറി, വിശ്വസ്തത, ആത്മാര്‍ത്ഥത തുടങ്ങി എല്ലാ മാനുഷികമൂല്യങ്ങളെയും കുളം തോണ്ടി എന്തിനുമേതിനും ലൈസന്‍സ് ഇഷ്യൂ ചെയ്യുന്ന ട്രംബന്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരാണെന്ന് തോന്നും എസെന്‍സിനും മറ്റും പണം കൊടുക്കുന്നത്. അല്ലെങ്കില്‍ എങ്ങനെയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും പാങ്ങില്ലാത്തവിധം കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ സര്‍വ്വ ഇലട്രിക് പോസ്റ്റുകളിലും രവിചന്ദ്രന്‍റെ പടം വെച്ച് പൂജിക്കാന്‍ ഇവന്മാര്‍ക്ക് സാധിക്കുന്നത്.
ഹിന്ദുക്കളെ വര്‍ഗ്ഗീയവല്‍ക്കരിച്ച് വെടക്കാക്കുന്നത് തടയാനുള്ള അവസാനത്തെ മാഹാമേരുവാണ് ശ്രീനാരായണഗുരു. ഗുരുവെന്ന മഹാവ്യക്തിത്വത്തെ തങ്ങളുടെ പാകത്തിന് മുറിച്ചെടുത്ത് പ്രദര്‍ശിപ്പിക്കുവര്‍ക്കെതിരായ പോരാട്ടവും ആ എഴുത്തിനകത്തുണ്ട്

? ശ്രീനാരായണഗുരു ഹിന്ദു സന്യാസിതന്നെയെന്ന് താങ്കള്‍ എഴുതിയിട്ടുണ്ട്. എന്താണ് അതിന്‍റെ യുക്തി?
= ശ്രീനാരായണഗുരു ഹിന്ദു സന്യാസിതന്നെയെന്ന് എഴുതിയതിന് ശേഷം ഏത് ഹിന്ദുവെന്ന ചോദ്യവും ഞാന്‍ ചോദിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിനെ മുന്‍നിര്‍ത്തി ഹൈന്ദവമൂല്യങ്ങളെ നിര്‍വ്വചിക്കലും ഉയര്‍ത്തിപ്പിടിക്കലുമായിരുന്നു എന്‍റെ ലക്ഷ്യം. വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുന്ന, ഫാസിസ്റ്റുവല്‍ക്കരിക്കപ്പെടുന്ന ഹിന്ദുക്കളെ ചികിത്സിക്കാനുള്ള ഔഷധമായിരുന്നു ആ ലേഖനം. ഹിന്ദുക്കളെ വര്‍ഗ്ഗീയവല്‍ക്കരിച്ച് വെടക്കാക്കുന്നത് തടയാനുള്ള അവസാനത്തെ മാഹാമേരുവാണ് ശ്രീനാരായണഗുരു. ഗുരുവെന്ന മഹാവ്യക്തിത്വത്തെ തങ്ങളുടെ പാകത്തിന് മുറിച്ചെടുത്ത് പ്രദര്‍ശിപ്പിക്കുവര്‍ക്കെതിരായ പോരാട്ടവും ആ എഴുത്തിനകത്തുണ്ട്.
?  അദ്ധ്യാത്മരാമായണത്തിന്‍റെ സ്വാരസ്വതരഹസ്യം എന്ന ലേഖനത്തെ ആക്ഷേപിച്ച് താങ്കള്‍ക്കെതിരെ ഒരു വീഡിയോ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നല്ലോ.
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ പ്രസ്തുത ലേഖനത്തില്‍ പ്രകോപിതനായി ടി.എസ്. ശ്യാംകുമാര്‍ ഇറക്കിയ വീഡിയോയാണത്. അദ്ദേഹത്തിന്‍റെ പേര് സൂചിപ്പിച്ചിരുന്നില്ലെങ്കിലും തുഞ്ചത്താചാര്യനെ സവര്‍ണ്ണസേവകനായി മുദ്രകുത്തുന്ന, അദ്ധ്യാത്മരാമായണ പാരായണത്തെ ഭരണഘടനാവിരുദ്ധമെന്ന് ശകാരിക്കുന്ന ശ്യാംകുമാറിന്‍റെ വീക്ഷണത്തെ പൊളിച്ച് കയ്യില്‍ കൊടുക്കുന്നത് തന്നെയായിരുന്നു അദ്ധ്യാത്മരാമായണത്തിന്‍റെ സാരസ്വതരഹസം എന്ന ലേഖനം.
 പതിനാറാം നൂറ്റാണ്ടില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി പഠനക്കളരി തുടങ്ങിയ തുഞ്ചത്തെഴുത്തച്ഛന്‍ അയ്യങ്കാളിയുടെ തലതൊട്ടപ്പനായിരുന്നു. 

21 വര്‍ഷം തുഞ്ചന്‍സ്മാരകത്തില്‍ എം.ടി.ക്കൊപ്പം ജോലി നോക്കിയ രാമനുണ്ണിക്ക് എഴുത്തച്ഛനെയും അദ്ധ്യാത്മരാമായണത്തെയും തൊട്ടാല്‍ പൊള്ളുമല്ലോ. 
അല്ലെങ്കിലും എഴുത്തച്ഛന്‍റെ നാട്ടുകാരനായ എനിക്ക് അങ്ങനെ എഴുതാതിരിക്കാന്‍ കഴിയില്ലായിരുന്നു. കാരണം എന്‍റെ പിതാമഹര്‍ ആചാര്യന്‍റെ കൂടെക്കിടന്ന് അദ്ദേഹത്തിന്‍റെ വരേണ്യവിരുദ്ധതയെന്ന പനിയറിഞ്ഞവരാണ്. പതിനാറാം നൂറ്റാണ്ടില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി പഠനക്കളരി തുടങ്ങിയ തുഞ്ചത്തെഴുത്തച്ഛന്‍ അയ്യങ്കാളിയുടെ തലതൊട്ടപ്പനായിരുന്നു. ആ ധൈര്യത്തിന്‍റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും മലയാളഭാഷയുടെ യോഗഭാഗ്യത്താല്‍ നാടുകടത്തപ്പെട്ടു. അദ്ദേഹം സൃഷ്ടിച്ച മര്യാദാപുരുഷോത്തമനായ രാമന്‍ അവര്‍ണ്ണനായ ഗുഹനെ പുണര്‍ന്നവനും ആദിവാസി സ്ത്രീയായ ശബരിയെ ആദരിച്ചവനുമായിരുന്നു. അങ്ങനെ വരേണ്യപാഠങ്ങള്‍ക്ക് സബാള്‍ട്ടണ്‍ വായന നടത്തിയവനായിരുന്നു. ബ്രാഹ്‌മണ ദൈവമായ വിഷ്ണുവിനെ പിടിച്ചെടുത്ത് സ്വയം അവതാരമുദ്രയാക്കി ചാര്‍ത്തിയ വൈകുണ്ഠസ്വാമിയിലും എഴുത്തച്ഛന്‍റെ പ്രചോദനമുണ്ടായിരിക്കാം. ആ എഴുത്തച്ഛനോടും അദ്ധ്യാത്മരാമായണത്തോടും ശ്യാംകുമാര്‍ ചെയ്ത അപരാധം കീഴാളോദ്ധാരണശ്രമങ്ങളോടുള്ള അപരാധം കൂടിയാണ്.              എത്രത്തോളം നെറികെടാമോ അത്രത്തോളം ലൈക്കേറുക എതാണല്ലോ സോഷ്യല്‍മീഡിയയുടെ അല്‍ഗോരിതം. ആ പ്രലോഭനത്തില്‍പെട്ട് ആധുനികഭാഷയാല്‍ മലയാളിയെ കൂട്ടിയോജിപ്പിക്കുന്ന തുഞ്ചത്താചാര്യനെപ്പോലും തവിടുപൊടിയാക്കിയാല്‍ പിന്നെ നമ്മള്‍ എവിടെയാണ് ഒത്തുചേരുക? സംസ്‌കൃതത്തിലുള്ള പ്രവീണ്യത്താലാകാം ബ്രാഹ്‌മണിക്കലായ പുച്ഛം അറിഞ്ഞോ അറിയാതെയോ ശ്യാംകുമാറിന് കൈവന്നിട്ടുണ്ട്. അമ്പതുവര്‍ഷത്തോളം മലയാളസാഹിത്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്നെ  ഒരു കഥാകൃത്ത് വന്നിരിക്കുന്നു എന്ന നിലയ്ക്ക് അദ്ദേഹം അവഹേളിക്കുന്നുണ്ട്. എല്ലാ വരേണ്യതയുടെയും നാരായവേര് മണ്ണിന്‍റെ മക്കളാണെന്ന് ധ്വനിപ്പിക്കുന്ന എന്‍റെ നോവലും (സൂഫി പറഞ്ഞ കഥ ) ദുരവസ്ഥയിലെ ചാത്തന് സാവിത്രിയില്‍ ലഭിക്കാതിരുന്ന നീതി പുനിത് കുമാറിന് സബിതയെക്കൊണ്ട് കൊടുപ്പിക്കുന്ന എന്‍റെ കഥയും (ആയുഷ്മാന്‍ ഭവ) ശ്യാംകുമാര്‍ വായിച്ചിരുന്നെങ്കില്‍…..   
 ആ പ്രലോഭനത്തില്‍പെട്ട് ആധുനികഭാഷയാല്‍ മലയാളിയെ കൂട്ടിയോജിപ്പിക്കുന്ന തുഞ്ചത്താചാര്യനെപ്പോലും തവിടുപൊടിയാക്കിയാല്‍ പിന്നെ നമ്മള്‍ എവിടെയാണ് ഒത്തുചേരുക? സംസ്‌കൃതത്തിലുള്ള പ്രവീണ്യത്താലാകാം ബ്രാഹ്‌മണിക്കലായ പുച്ഛം അറിഞ്ഞോ അറിയാതെയോ ശ്യാംകുമാറിന് കൈവന്നിട്ടുണ്ട്.

?  മലയാള നോവല്‍ പുതിയൊരു വായനാകാലം തന്നെ  സൃഷ്ടിച്ചിട്ടുണ്ട്. പുതിയ നോവല്‍ എഴുത്തിനെക്കുറിച്ചും വായനാ അന്തരീക്ഷത്തെക്കുറിച്ചും എന്താണ് പറയാനുള്ളത്?
=  മലയാളത്തിലല്ല, ലോകഭാഷകളില്‍തന്നെ ഏറ്റവുമധികം വായിക്കപ്പെടുന്ന, വിറ്റഴിക്കപ്പെടുന്ന സാഹിത്യഗണം നോവലാണ്. അതിന് പല കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആധുനികകാലത്തിന്‍റെ മഹാകാവ്യമായാണ് നോവല്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. പുതുകാലത്തെ പരിചരിക്കുന്ന സാഹിത്യരൂപമെന്ന നിലയ്ക്ക് ചരിത്രപരമായ സ്വീകാര്യത നോവലിനുണ്ട്. വിശ്ലഥമായിക്കൊണ്ടിരിക്കുന്ന ജീവിതത്തെയും ഏകാഗ്രതയെയും തിരിച്ചുപിടിക്കാനുള്ള അബോധപ്രവര്‍ത്തനം കൂടി നോവല്‍ വായനയില്‍ ഉണ്ടാകാം. പിന്നെ പണമുണ്ടാക്കാന്‍ പറ്റിയ ചരക്കായി മാര്‍ക്കറ്റ് നോവലിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും കാണാതിരുന്നുകൂടാ. ആ വകുപ്പില്‍ നോവലിന്‍റെ ഗുണമൊന്നും പ്രശ്‌നമാകില്ല, വിറ്റുപോയോ ഏത് വിഷവും അമൃതായി ഭവിക്കും.  നോവലിന്‍റെ പുഷ്‌ക്കലകാലമാണ് ഇന്ന് മലയാളത്തില്‍. ധാരാളം നോവലുകളും നോവലിസ്റ്റുകളും അരങ്ങത്തെത്തുന്നുണ്ട്. വളരെ നല്ല കാര്യം. പക്ഷെ അവസരങ്ങള്‍ മുതലാക്കാന്‍ കളിക്കുന്ന മിടുക്കരെ സൂക്ഷിക്കണം. അല്ലെങ്കില്‍ ഐസ്‌ക്രീം പോലെ നൊട്ടി നുണയാനുള്ള സാധനമാക്കി മാറ്റി അവര്‍ ആഖ്യനകലയെ വിറ്റുതുലയ്ക്കും. ഇവിടെയാണ് വായനക്കാരന്‍റെ ജാഗ്രത നിര്‍ണ്ണായാകമാകുന്നത്. വായനയെക്കാള്‍ പ്രാധാന്യമേറിയതാണ് 'ക്വാളിറ്റി ഓഫ് റീഡിംഗ്'. വൈറലായ പുസ്തകങ്ങള്‍ മാത്രം തേടിപ്പിടിച്ച് വെട്ടിവിഴുങ്ങി അതാണ് മഹാസാഹിത്യമെന്ന് വിശ്വസിക്കുന്നവ‍ര്‍ തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത അര്‍ശോരോഗികളായി മാറും.
പിന്നെ പണമുണ്ടാക്കാന്‍ പറ്റിയ ചരക്കായി മാര്‍ക്കറ്റ് നോവലിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും കാണാതിരുന്നുകൂടാ. ആ വകുപ്പില്‍ നോവലിന്‍റെ ഗുണമൊന്നും പ്രശ്‌നമാകില്ല, വിറ്റുപോയോ ഏത് വിഷവും അമൃതായി ഭവിക്കും

?  സൂഫി പറഞ്ഞ കഥയില്‍ കഥാപാത്രത്തിനൊപ്പം ഒരു ദേശത്തിന്‍റെ പേരും വായനക്കാരന്‍റെ ഹൃദയത്തില്‍ പതിയുന്നു. എങ്ങനെയാണ് ഇത്തരത്തില്‍ കഥാപാത്രങ്ങളെ വാര്‍ത്തെടുക്കുന്നത്?
സൂഫി പറഞ്ഞ കഥ എന്‍റെ നാടായ പൊന്നാനിയുടെ സ്വന്തമാണ്. നോവലിലെ സ്ഥലരാശിയും കാലരാശിയും ആദര്‍ശരാശിയും പൊന്നാനിയുടേതാണ്. ലോകത്തെ പല നോവലുകളിലും സ്ഥലം പ്രധാനകഥാപാത്രമായി വായനക്കാരുടെ മനസ്സില്‍ പ്രതിഷ്ഠ നേടാറുണ്ട്. സൂഫി പറഞ്ഞ കഥയും അതുപോലെ പൊന്നാനിയെയും എന്നെയും  അടയാളപ്പെടുത്തുന്ന കൃതിയായി സ്വീകരിക്കപ്പെട്ടു. സൂഫി പറഞ്ഞ കഥയിലെ കഥാപാത്രങ്ങളെ എനിക്ക് വാര്‍ത്തെടുക്കുകയോ നിര്‍മ്മിച്ചെടുക്കുകയോ ചെയ്യേണ്ടിവന്നില്ല. അവരെല്ലാം പൊന്നാനിജീവിതത്തില്‍ നിന്ന് നേരെ നോവലിലേക്ക് കയറിവന്ന് ഇരിപ്പുറപ്പിച്ചവരാണ്.
വായനയെക്കാള്‍ പ്രാധാന്യമേറിയതാണ് 'ക്വാളിറ്റി ഓഫ് റീഡിംഗ്'. വൈറലായ പുസ്തകങ്ങള്‍ മാത്രം തേടിപ്പിടിച്ച് വെട്ടിവിഴുങ്ങി അതാണ് മഹാസാഹിത്യമെന്ന് വിശ്വസിക്കുന്നവ‍ര്‍ തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത അര്‍ശോരോഗികളായി മാറും.

താങ്കള്‍ എഴുത്തുജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍ എന്തെല്ലാമാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറായിരുന്ന കാലത്ത് ജോലിഭാരത്താല്‍ എഴുത്തിനുള്ള സമയലഭ്യത തീരെ കുറവായിരുന്നത് ഒരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി തരണം ചെയ്യാനാണ് ഞാന്‍ 41 വയസ്സില്‍ ബാങ്കില്‍ നിന്ന് വോളന്‍ററി  റിട്ടയര്‍മെന്‍റ് എടുത്ത് പുറത്തുവന്നത്. എന്നിട്ടും എഴുതാനും വായിക്കാനുമുള്ള സമയക്കുറവ് ഇന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്. ബാങ്കില്‍ നിന്ന് പിരിഞ്ഞ മാസം മുതല്‍ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ മാഗസിന്‍ എഡിറ്റര്‍, തുഞ്ചന്‍ സ്മാരകം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ജോലികള്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്നു. ഇപ്പോള്‍ മലയാളം യൂണിവേഴ്‌സിറ്റിയിലെ അഡ്ജങ്റ്റ് പ്രൊഫസറാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളഭാഷാ കണ്‍വീനര്‍, കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. എഴുത്തു കൂടാതെയുള്ള ജോലികളും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുക എന്ന വ്യക്തിത്വദോഷമാണ് എന്നെ സമയക്കുറവില്‍ എത്തിക്കുന്നത്. വേലയെടുക്കുന്നവന് വേല കൊട് വേലയെടുക്കാത്തവന് കൂലി കൊട് എന്ന് തമിഴില്‍ പറയാറില്ലേ?! അതിനനുസരിച്ച് പണിയെടുക്കുന്നവന് പണി വന്നുകൊണ്ടേയിരിക്കും. 
റീലുകളില്‍ പരസ്യപ്പെടുത്തുന്ന യാതൊന്നുമില്ലാത്ത ചവറായിരിക്കുമത്രെ കയ്യിലെത്തുന്ന സാധനം. ഇത്തരം പറ്റിപ്പുവില്‍പ്പനകള്‍ കേവലം ഒരു കള്ളത്തരം മാത്രമല്ല. മനുഷ്യഭാഷയോട് ചെയ്യു മഹാപരാധം കൂടിയാണ്. സാഹിത്യത്തെയും സംസ്‌ക്കാരത്തെയും അത് നശിപ്പിക്കും.

?  വിപണിയില്‍ മുന്നേറുന്ന എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?
=  തങ്ങളുടെ കൃതികള്‍ക്ക് വില്‍പ്പനയുണ്ടാകുക, കൂടുതല്‍ വായനക്കാരിലേക്ക് എത്തുക എന്നതെല്ലാം അഭിമാനകരം തന്നെ. പക്ഷെ എങ്ങനെയുണ്ടാകുന്ന വില്‍പ്പനയെന്നത് നിര്‍ണ്ണായകമാണ്. കള്ളപ്പരസ്യത്തിലൂടെ മൂട്ടയെക്കൊല്ലുന്ന യന്ത്രമെന്ന്  പ്രചരിപ്പിച്ച് രണ്ട് മരക്കട്ടകള്‍ ഒരിക്കല്‍ വ്യാപകമായി വിറ്റുപോയിരുന്നല്ലോ. അത്തരം പ്രമോഷന്‍ വര്‍ക്കിനാല്‍ പുസ്തകം പതിനായിരവും ലക്ഷവും ചെലവായിട്ട്  കാര്യമില്ല. അയ്യോ, റീലുകളില്‍ വിശ്വസിച്ച് ചില പുസ്തകങ്ങള്‍ വാങ്ങി പെട്ടുപോയെന്ന് ഇപ്പോള്‍ പലരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. റീലുകളില്‍ പരസ്യപ്പെടുത്തുന്ന യാതൊന്നുമില്ലാത്ത ചവറായിരിക്കുമത്രെ കയ്യിലെത്തുന്ന സാധനം. ഇത്തരം പറ്റിപ്പുവില്‍പ്പനകള്‍ കേവലം ഒരു കള്ളത്തരം മാത്രമല്ല. മനുഷ്യഭാഷയോട് ചെയ്യു മഹാപരാധം കൂടിയാണ്. സാഹിത്യത്തെയും സംസ്‌ക്കാരത്തെയും അത് നശിപ്പിക്കും.
വിമര്‍ശനം അല്ലെങ്കില്‍ നിരൂപണം എന്നു പറഞ്ഞാല്‍ ഒരു സാഹിത്യകൃതിയുടെ അഗാധമായ പഠനവും വിലയിരുത്തലുമാണ്. ആ സംഭവം ഇന്ന് മലയാള സാഹിത്യത്തില്‍ അത്യപൂര്‍വ്വമാണ്. 

?   വായനക്കാരുടെ പ്രതികരണം എന്നതിലുപരി വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടോ?
എന്‍റെ കൃതികളെക്കുറിച്ചുള്ള ഏത് നിശിത സര്‍ഗ്ഗാത്മക വിമര്‍ശനവും എന്നെ വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാറില്ല. ദുഷ്ടലാക്കോടെ, കരുതിക്കൂട്ടിയുള്ള ചിലരുടെ വിമര്‍ശനങ്ങളും വിഷമമോ വേദനയോ ഉണ്ടാക്കാറില്ല. പക്ഷെ രോഷം സൃഷ്ടിക്കാറുണ്ട്. അവസരം വന്നാല്‍ കണക്കിന് കൊടുക്കാറുമുണ്ട്. ജീവിതത്തിന്‍റെ പുസ്തകത്തെ ജീവിതത്തിന്‍റെ തെറിപ്പുസ്തകമായി പേരുമാറ്റി എന്നെ വ്യക്തിപരമായി അപമാനിച്ചതിന് കേസ്സ് കൊടുത്ത പോലെ- സ്‌നേഹമുള്ളവര്‍ നെറികേട് ചെയ്താലാണല്ലോ നമുക്ക് വേദനയും വിഷമവും ഉണ്ടാകുക. സ്‌നേഹമുള്ളവര്‍ ഇതുവരെ എന്നോട് അതു ചെയ്തിട്ടില്ല. കാരണം അവര്‍ക്ക് എന്നെ അറിയാം.
?   സാഹിത്യലോകം ക്രൂരമായ വിമര്‍ശനങ്ങളുടെയും വേട്ടയാടലുകളുടെയും ഇടം കൂടിയാണല്ലോ. ബാങ്കിലെ വലിയ ജോലി രാജിവെച്ചാണ് താങ്കള്‍ സാഹിത്യത്തില്‍ സജീവമായത്. ആ ജോലി രാജി വെക്കേണ്ടിയിരുന്നില്ലെന്ന് എപ്പോഴെങ്കിലും തോിയിട്ടുണ്ടോ?
=  വിമര്‍ശനം അല്ലെങ്കില്‍ നിരൂപണം എന്നു പറഞ്ഞാല്‍ ഒരു സാഹിത്യകൃതിയുടെ അഗാധമായ പഠനവും വിലയിരുത്തലുമാണ്. ആ സംഭവം ഇന്ന് മലയാള സാഹിത്യത്തില്‍ അത്യപൂര്‍വ്വമാണ്. ഇപ്പോഴുള്ളത് വെറും തെറിപറച്ചിലും ഭീരുത്വം നിറഞ്ഞ വേട്ടയാടലുമാണ്. ബാങ്കില്‍ നിന്ന് വോളന്‍ററി  റിട്ടയര്‍മെന്‍റ്  എടുത്തതില്‍ എനിക്ക് ഒരിക്കലും പശ്ചാത്താപമുണ്ടായിട്ടില്ല. ബാങ്കോഫീസര്‍ ജോലിയില്‍ തുടരുകയായിരുന്നെങ്കില്‍ ജീവിതത്തിന്‍റെ പുസ്തകവും ദൈവത്തിന്‍റെ പുസ്തകവും മറ്റും എഴുതാന്‍ കഴിയുമായിരുന്നില്ല എന്നാണ് എന്‍റെ വിശ്വാസം.

അഭിമുഖം തയ്യാറാക്കിയത്: ശ്രീഷ്മ പി


Comments
* The email will not be published on the website.