
ഓപ്പണ് ഫോറം
എം. ബി മനോജ്
വർത്തമാന കാലത്തെ യാഥാർത്ഥ്യങ്ങളെ കവിതയിലേക്ക് അടയാളപ്പെടുത്തുന്ന നിരവധി രചനകൾ സമകാലികമായും കാണുവാൻ സാധിക്കും. രാഷ്ട്രീയ നിലപാടുകൾ പല രൂപത്തിൽ തുറന്നും അടഞ്ഞ നിലകൊള്ളുന്നുണ്ട് ,എന്നാൽ ഇവയുടെ കാവ്യശരീരവും കാവ്യ ഉള്ളടക്കവും മുൻപുള്ള ഏതെങ്കിലും മാതൃകകളെ അടയാളപ്പെടുത്തി നോക്കുമ്പോൾ ഏതു വിധത്തിലാണ് ചർച്ചചെയ്യപ്പെടുന്നത് എന്ന കാര്യത്തിൽ വിവിധ അഭിപ്രായങ്ങൾ രൂപപ്പെട്ടേക്കാം. ഉദാഹരണത്തിന് വി. വി. ഷാജുവിന്റെ കവിതകളും എം.പി. പ്രതീഷിന്റെ കവിതകളും ഒരേ സന്ദർഭത്തിൽ രണ്ടുവഴിയെ സഞ്ചരിക്കുന്ന കവിതകളാണ്. ഒരാളുടെ കവിത ഒരളവോളം തുറന്നതും സാമൂഹ്യവിമർശനങ്ങൾക്ക് മറ്റൊരു ഭാഷ കണ്ടെത്തുന്നതും ആകുന്നു. അതേസമയം മറ്റൊരാളുടെ കവിത അടഞ്ഞതും കാവ്യാത്മകമായമറ്റൊരു ഭാഷ സ്വീകരിക്കുന്നതും ആണ്. അതേസമയം ഈ രണ്ടു കവികളിലും സാമൂഹികവും രാഷ്ട്രീയവും ആയ വിമർശനങ്ങളും നിലപാടുകളും നമുക്ക് കണ്ടെത്തുവാൻ സാധിക്കും .ഒരാളിൽ അത് വിവിധ വിമർശ മുനകൾ ഉള്ള ബ്ലാക്ക് ഹ്യൂമറിന്റെ പുതുരൂപങ്ങൾ വരയ്ക്കുമ്പോൾ, മറ്റൊരാളിൽ ജൈവപ്രക്രിയയുടെ ഒരു കാവ്യരചനാ നിർമിതിയാണ് കാണുവാൻ സാധിക്കുക. എം.പി. പ്രതീഷിന്റെ കവിതയെക്കുറിച്ചു തന്നെ വിശദമായ ഒരു പഠനം ഞാൻ എഴുതിയിട്ടുണ്ട്. ജീവികൾ, അജീവികൾ, മനുഷ്യർ എന്ന തലക്കെട്ടിൽ നടത്തിയിട്ടുള്ള പഠനം ഒരർത്ഥത്തിൽ പാരിസ്ഥിതിക ജൈവരാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കവിത എങ്ങനെ നോക്കിക്കാണുന്നു എന്നാണ് പറയുവാൻ ശ്രമിച്ചിട്ടുള്ളത് . അതോടൊപ്പം ഒരു വർഷം മുൻപ് മലപ്പുറത്ത് നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ എം.പി . പ്രദീപ് ഒരു പ്രതിഷ്ഠാപന ആവിഷ്കാരം നടത്തുകയുണ്ടായതും ഓർക്കുന്നു. ഇതാവട്ടെ ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വായിക്കപ്പെടുന്നത് ആയിരുന്നു.
കവിതാസാഹിത്യം മാത്രമല്ല നാടകം കഥാപ്രസംഗം ഉൾപ്പെടുന്ന ആധുനിക കലാസൃഷ്ടികളും കഥകളി ഉൾപ്പെടുന്ന വിവിധ ക്ലാസിക്കൽ കലകളും പതിയെ നിശബ്ദമാകുന്നത് കാണാതെ ഇരുന്നുകൂട. ഇവിടെ കവിതയെ മാത്രം എടുത്ത് വിമർശിക്കുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല.
ഇവിടെ പറയുവാൻ ശ്രമിക്കുന്നത് പുതിയ കാലത്തിന്റെ കവിതകൾ പുതിയ രാഷ്ട്രീയ ബോധ്യങ്ങളും നിലപാടുകളും മുന്നോട്ട് വയ്ക്കുന്നുണ്ട് എന്നാണ്. ധന്യ വേങ്ങച്ചേരിയുടെ സമാഹാരമായ "മിരെ നീര്" ,ഈ സമാഹാരം അതിലെ ഓരോ കവിതകളും ഗോത്രസമൂഹത്തിന്റെ ഭാഷയും സൗന്ദര്യവും രാഷ്ട്രീയവും നിലപാടുകളും മുന്നോട്ട് വെക്കുന്ന ശക്തമായ പുതുകാല എഴുത്തായി നമുക്ക് മുൻപിൽ നിലയുറപ്പിക്കുന്നു. അതുപോലെ ചെറുതുകളുടെ ജീവലോകത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു കവിതാരൂപം നിർമ്മിക്കുവാൻ പ്രിൻസ് ഓവേലിൽ എന്ന കവിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ "വേര് പൂവിനെ എഴുതിയ കത്തുകൾ" എന്ന കവിത സമാഹാരം ഇതിനുള്ള ഉദാഹരണമാണ്. കുടിയേറ്റ സമൂഹങ്ങളുടെ ജീവിതവും കാർഷികമായ ഇടങ്ങളിലെ സംഘർഷങ്ങളും പ്രതിസന്ധികളും വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പ്രമേയരൂപീകരണം നടത്തുവാൻ സാധിച്ചിട്ടുള്ള കവിയാണ് റോബിൻ എഴുത്തുപുര. എഴുത്തുപുരയുടെ കവിതകൾ പുതിയ കാലത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ പ്രമേയങ്ങളാണ് .എന്നാൽ അവ തുറന്ന ശബ്ദത്തിൻ്റേതല്ല, മാത്രവുമല്ല മുദ്രാവാക്യ സമാനവും അല്ല, അതിനർത്ഥം കവിതകൾ തുറന്നതും മുദ്രാവാക്യ സമാനവും ആയ അതിൻറെ നവോത്ഥാന അനന്തര ആധുനിക കവിതയുടെ ഭാവുകത്വം കയ്യൊഴിഞ്ഞു എന്നല്ല. നിലപാടുകൊണ്ടും തിരിച്ചറിവ് കൊണ്ടും രാഷ്ട്രീയ ബോധ്യങ്ങൾ നിർമ്മിക്കുമ്പോഴും കവിത കാവ്യാത്മകമായ ചില വേറിട്ട വഴികൾ മുൻപിലേക്ക് വയ്ക്കുന്നു എന്നാണ്. അതുപോലെ ബൈജു ആവളയുടെ കവിതകൾ പരിശോധിച്ചാലും പ്രമേയപരമായും രചനാപരമായും പുതുമകൾ കാണുവാൻ സാധിക്കും. രാഷ്ട്രീയമായ നിലപാടുകൾ കൊണ്ട് അവ നിർമ്മിതി നിലനിർത്തുന്നതും കാണുവാൻ കഴിയും. അലീനയുടെ കവിതകളാണ് മറ്റൊരു പ്രധാനപ്പെട്ട രചനകൾ ആയി തോന്നിയത്. സ്ത്രീവാദം മാത്രമല്ല സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള സൗഹൃദങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ഇടച്ചിലുകൾ ഇവിടെ വ്യക്തമാക്കുന്നുണ്ട്. അത് മറ്റൊരു രാഷ്ട്രീയ ബോധ്യത്തെ ആവിഷ്കരിക്കുന്നു എന്ന് കാണുവാൻ കഴിയും. വിശാൽ ജോൺസന്റെ കവിതകളിൽ രാഷ്ട്രീയത്തിന്റെ ലീനധ്വനികൾ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. "നെഞ്ചക്കം "എന്ന വിശാൽ ജോൺസന്റെ സമാഹാരത്തിൽ ഒരു ജയിൽ പുള്ളിയുടെ ജയിൽ നമ്പർ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പലരൂപത്തിൽ ചർച്ച ചെയ്തിട്ടുള്ള അധികാര സംവിധാനങ്ങളെ തന്നെയാണ് വിമർശനത്തിന് എടുക്കുന്നത്. പുതിയ കവിതകൾക്ക് അതിന്റേതായ രാഷ്ട്രീയവും ഭാവനയും ഉണ്ട് എന്ന് നിരന്തരം ആവർത്തിക്കുന്ന കവിതകളാണ് മുന്നോട്ട് വച്ചിട്ടുള്ളത് ഇത്തരം കവിതകളിൽ എല്ലാം രാഷ്ട്രീയത്തിന്റെ, വീക്ഷണത്തിന്റെ, സാമൂഹിക ആലോചനയുടെ തലങ്ങൾ വായിച്ചെടുക്കുവാൻ സാധിക്കും. ഇനി ജെൻ-സി യുടെ കാലത്ത് കവിത ഏത് ഭാവുകത്വത്തിലേക്ക് മാറും എന്ന്നോക്കി കാണേണ്ടിയിരിക്കുന്നു.
****
കവിതാസാഹിത്യത്തിൽ നിന്നും വായനക്കാർ അകന്നുപോകുന്നു എന്ന വിലയിരുത്തൽ എത്രമാത്രം ശരിയാണ് എന്ന് പറയുവാൻ സാധിക്കില്ല. ഒരുപക്ഷേ എൺപതുകളിൽ ഓരോ ഗ്രാമങ്ങളിലും അരങ്ങേറിയിരുന്ന കവിയരങ്ങുകൾ ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇതേ ഇടങ്ങളിലേക്ക് ക്രിക്കറ്റും ടെലിവിഷൻ മാധ്യമങ്ങളും രംഗപ്രവേശം ചെയ്തു. ലൈബ്രറികൾ ക്രിക്കറ്റ് കളിയുടെ ആസ്വാദകരുടെ കേന്ദ്രമായി മാറി.
ഇവിടെ കവിതാസാഹിത്യം അല്ല പിഴച്ചത്. മറിച്ച് പുതിയ പ്രിന്റിംഗ് മാനേജ്മെന്റുകളുടെ വിൽപ്പന അടവുകളിലേക്ക് കവിത മാറാതിരിക്കുകയും പുതിയ വില്പന അടവുകൾ ആവശ്യമായി വന്നപ്പോൾ കവിതയെ അവയുടെ നിലവിൽ ഉണ്ടായിരുന്ന പ്രിന്റുംഗ് സ്പേസിൽ നിന്നും മാറ്റിനിർത്തുകയും ആ സ്പേസിലേക്ക് പുതിയ മാർക്കറ്റ് ആകർഷക രചനാരൂപങ്ങളോ ഉള്ളടക്കങ്ങളോ കൊണ്ടുവന്നുകൊണ്ട് കവിതാസാഹിത്യത്തെ സൈഡിലേക്ക് എത്തിക്കുകയാണ് ചെയ്തത്.
കവിതാസാഹിത്യം മാത്രമല്ല നാടകം കഥാപ്രസംഗം ഉൾപ്പെടുന്ന ആധുനിക കലാസൃഷ്ടികളും കഥകളി ഉൾപ്പെടുന്ന വിവിധ ക്ലാസിക്കൽ കലകളും പതിയെ നിശബ്ദമാകുന്നത് കാണാതെ ഇരുന്നുകൂട. ഇവിടെ കവിതയെ മാത്രം എടുത്ത് വിമർശിക്കുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല. അതിന് ഒരു ഉത്തരം ഉള്ളത് കവിത വൃത്തസാഹിത്യത്തിൽ നിന്നും ഗദ്യസാഹിത്യത്തിലേക്ക് അതിൻറെ രചന മാറി എന്നതാണോ? വൃത്തത്തിൽ കവിതകൾ ധാരാളം ഇന്നും ഉണ്ടല്ലോ ആയതിനാൽ വൃത്തമോ ഗദ്യമോ അല്ല, മറിച്ച് കവിതാസാഹിത്യത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള വായനക്കാരുടെ അപ്രീതിക്ക് കാരണം ആയത് ആ അർത്ഥത്തിൽ കവിത വായനക്കാരിൽ അപ്രീതി ഉണ്ടാക്കുന്നില്ല. പകരം കവിത മറ്റിതര മാധ്യമങ്ങളിലേക്ക് പ്രവേശിക്കുകയും അത് സ്വയം പലതായി മാറുകയും ചെയ്തു എന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന് പ്രിന്റഡ് മാധ്യമങ്ങളുടെ പലരൂപത്തിലുള്ള കച്ചവട താൽപര്യങ്ങൾ ബോധപൂർവ്വം കവിതയെ തിരസ്കരിച്ചു എന്ന് കാണേണ്ടതുണ്ട്. വാരാന്ത്യപ്പതിപ്പുകൾ പ്രത്യേക വിഷയങ്ങളിൽ ഊന്നുന്ന പതിപ്പുകൾ ഒക്കെയും ഒരു സാഹിത്യരൂപം എന്ന നിലയിൽ കവിതയെ അടയാളപ്പെടുത്തുവാൻ നൽകുന്ന പേപ്പർ സ്പേസ് മറ്റു വിഷയങ്ങളിലേക്ക് കച്ചവടത്തിന്റെ ആകർഷക സ്വഭാവങ്ങളിലേക്ക് മാറ്റിക്കൊണ്ട് പോവുകയാണ് ചെയ്തത്. ഇതേ പേപ്പർ സ്പേസ് കവിതാസാഹിത്യത്തിന് മാറ്റി വച്ചിരുന്നു എങ്കിൽ മലയാളത്തിൽ കവിതാസാഹിത്യം വിശേഷപ്പെട്ട അതിന്റെ വായനയിടത്തെ വിപുലമായി നിലനിർത്തുമായിരുന്നു . ഇവിടെ കവിതാസാഹിത്യം അല്ല പിഴച്ചത് മറിച്ച് പുതിയ പ്രിന്റിംഗ് മാനേജ്മെന്റുകളുടെ വിൽപ്പന അടവുകളിലേക്ക് കവിത മാറാതിരിക്കുകയും പുതിയ വില്പന അടവുകൾ ആവശ്യമായി വന്നപ്പോൾ കവിതയെ അവയുടെ നിലവിൽ ഉണ്ടായിരുന്ന പ്രിൻറിംഗ് സ്പേസിൽ നിന്നും മാറ്റിനിർത്തുകയും ആ സ്പേസിലേക്ക് പുതിയ മാർക്കറ്റ് ആകർഷക രചനാരൂപങ്ങളോ ഉള്ളടക്കങ്ങളോ കൊണ്ടുവന്നുകൊണ്ട് കവിതാസാഹിത്യത്തെ സൈഡിലേക്ക് എത്തിക്കുകയാണ് ചെയ്തത്. തൊണ്ണൂറുകളിലെ വിശേഷപ്പതിപ്പുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും, കവികളാലും കവിതകളാലും അലംകൃതമായിരുന്ന വിശേഷപ്പതിപ്പുകൾ പലപ്പോഴും ഇതര ജേണലിസ്റ്റിക് ഴാനറുകൾക്ക് വേണ്ടി ബോധപൂർവ്വം മാറ്റിനിർത്തുന്നത് കാണുവാൻ സാധിക്കും. ഇതിലൂടെ ഒരു പുതുനിര കവികളെ ഒന്നടങ്കം മാറ്റിനിർത്തുന്നതിന് പ്രിന്റിംഗ് മാധ്യമങ്ങൾ ശ്രമിക്കുകയായിരുന്നു എന്ന് പറയാം. അതേസമയത്ത് മറ്റിതര മാധ്യമങ്ങളിലൂടെ ഒരു പക്ഷേ ഡിജിറ്റൽ സ്പേസുകൾ, വിവിധ ശബ്ദയിടങ്ങൾ , വാളുകൾ, കയ്യെഴുത്തുകൾ, ഉൾപ്പെടുന്ന പല പ്രതലങ്ങളിലൂടെ കവിത അതിൻറെ രൂപങ്ങളെ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തുവന്നു. പുതുരാഷ്ട്രീയ ചർച്ചകളിൽ കവികൾ പ്രധാന പങ്കുവഹിച്ചിരുന്നുആക്ടിവിസത്തിന്റെ ഭാഗമാകും ആകുവാനുംപുതുകവികൾ ശ്രമിച്ചിരുന്നു.
ബൃഹദാഖ്യാനങ്ങളുടെ തുടർച്ചകൾ സൃഷ്ടിക്കുന്ന സാംസ്കാരിക അധികാരനിർമ്മിതിയിൽ കവിതയെ തളച്ചിടുവാൻ ശ്രമിച്ചവർക്ക് പുതിയ ശബ്ദങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളുവാൻ കഴിയാതെ വരികയും പ്രിന്റിംഗ്ങ് സ്പേസിൽ നിന്നും അവയെ മാറ്റിനിർത്തുകയും ചെയ്തു .
മലയാള കവിതയുടെ ക്ലാസിക്കൽ സങ്കല്പം അതിനെ തിരസ്കരിക്കുകയാണ് സത്യത്തിൽ ചെയ്തത്. അതുപോലെതന്നെ ഉള്ളടക്കപരമായ പുതുമകൾ ജനാധിപത്യപരമായ സവിശേഷവും വൈവിധ്യപരവും എന്ന നിലയിലല്ല ക്ലാസിക്കൽ കാവ്യബോധം തൊണ്ണൂറ്അനന്തര കവിതയെ കണ്ടത് . മറിച്ച് ബൃഹദാഖ്യാനങ്ങളുടെ തുടർച്ചകൾ സൃഷ്ടിക്കുന്ന സാംസ്കാരിക അധികാരനിർമ്മിതിയിൽ കവിതയെ തളച്ചിടുവാൻ ശ്രമിച്ചവർക്ക് പുതിയ ശബ്ദങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളുവാൻ കഴിയാതെ വരികയും പ്രിന്റിംഗ്ങ് സ്പേസിൽ നിന്നും അവയെ മാറ്റിനിർത്തുകയും ചെയ്തു . ഈ രൂപത്തിൽ കവിതാസാഹിത്യത്തിന്റെ ഭാവുകത്വപരവും ഉള്ളടക്കപരവും ആയ വഴികളെ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നതിൽ നമ്മളുടെ അച്ചടി മാധ്യമങ്ങൾക്ക് സംഭവിച്ച പരിമിതികളും ഓൾ ഇന്ത്യ റേഡിയോ പോലുള്ള ശബ്ദമാധ്യമങ്ങൾക്ക് വികസിക്കുവാനും പരിഷ്കരിക്കുവാനും കഴിയാതെ പോയതും ടെലിവിഷൻ മാധ്യമങ്ങൾ കവിതയെ ഒഴിവാക്കിയതുംവലിയ സാമ്പത്തിക മൂലധനങ്ങളിലൂടെ മാത്രം നിലകൊള്ളുന്ന ശബ്ദമാധ്യമങ്ങൾ ഉദാഹരണത്തിന് കാസറ്റ് മാർക്കറ്റ്, സിഡി മാർക്കറ്റ് തുടങ്ങിയവയുംടെലിവിഷൻ മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ളവയും സാംസ്കാരിക അധികാരത്തിന്റെ തുടർച്ചയെ മാത്രം കവിതയിലൂടെ നിലനിർത്തുവാനും മാർക്കറ്റ് ചെയ്യുവാനും സാംസ്കാരിക അധികാര വിനിമയത്തിന്റെ തുടർച്ച ഉണ്ടാക്കുവാനും ശ്രമിച്ചപ്പോൾ പുതു കവിതകൾക്കും മലയാളത്തിലെ കവിതയുടെ പുതുഭാവനകൾക്കും നിശബ്ദം ആവേണ്ടി വന്നു എന്നതാണ് സത്യം. അത് കവിതയുടെ പരിമിതിയോ കവിതയുടെ കൊഴിഞ്ഞു പൊക്കോ ആയിരുന്നില്ല പകരം നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഉത്തരാധുനികതയുടെയും തുടർച്ചകളെ ഓരോഘട്ടങ്ങളിലും അട്ടിമറിക്കുവാൻ ശ്രമിച്ച ബോധധാരകൾക്ക് സംഭവിച്ച പരിമിതികളായി മാത്രമേ കാണുവാൻ സാധിക്കു.
****
തൊണ്ണൂറുകളുടെ ആദ്യഘട്ടം മുതൽ മലയാളത്തിലെ കവിതയെ അടുത്തുനിന്ന് പരിചയപ്പെട്ട , പരിചയപ്പെടുവാൻ ശ്രമിച്ച ഒരാൾ എന്ന നിലയിൽ കവിതാസാഹിത്യം അതിൻ്റെ വൈവിധ്യംകൊണ്ട് വളരെ ഏറെ സവിശേഷമായ നിരവധി ഇടങ്ങളിലൂടെ കടന്നുപോകുന്നു എന്ന് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. അത് ഉത്തരാധുനിക സാഹിത്യം മുന്നോട്ടുവെക്കുന്ന പുതിയ ദാർശനികമായ വൈവിധ്യങ്ങൾ മാത്രമല്ല മറിച്ച് അതിനുമുൻപും കവിതാസാഹിത്യം പല വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നു .
കക്ഷി രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ട് കവിതയെ പിന്നോട്ടടിക്കുകയും കവിതയ്ക്ക് തികച്ചും കക്ഷിരാഷ്ട്രീയമായ പരിമിതി സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരാധുനിക അനന്തരസ്വഭാവം ഇവിടെ കാണാതിരുന്നുകൂടാ.
ഉദാഹരണത്തിന് ചെമ്മനം ചാക്കോയും മറ്റും ആവിഷ്കരിച്ച ഒരു കാവ്യവഴി അതുപോലെ കെ. കെ. എസ്. ദാസ് ഉൾപ്പെടെയുള്ളവർ നിർമ്മിച്ച കവിതാസാഹിത്യത്തിന്റെ ഒരു വഴി, വ്യത്യസ്ത തൊഴിലാളിസമൂഹങ്ങളുടെ കാവ്യവഴികൾ ഇവയെക്കുറിച്ച് ഒക്കെയും വേണ്ടവിധത്തിലുള്ള പരിശോധനകൾ തൊണ്ണൂറുകളിൽ രൂപപ്പെട്ടില്ല. പലപ്പോഴും മുഖ്യധാര പ്രിന്റിംഗ് മാധ്യമങ്ങളുടെ ഇടങ്ങളിൽ വരുന്ന കവിതകളിലേക്ക് ആയിരുന്നു പഠനങ്ങളും പരിശോധനകളും പരിമിതപ്പെട്ടത്. ഇത് കവിതാസാഹിത്യത്തെ അതിൻ്റെ വിപുലീകരിച്ച വഴികളെ വേണ്ടവിധത്തിൽ പിന്തുണച്ചില്ല എന്ന് കാണുവാൻ സാധിക്കും. മറ്റൊന്ന് രാഷ്ട്രീയ സമവാക്യങ്ങളും കവിതയെഴുത്തും തമ്മിലുള്ള നിരന്തര കലഹവും ബന്ധവും ആകുന്നു . കക്ഷി രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ട് കവിതയെ പിന്നോട്ടടിക്കുകയും കവിതയ്ക്ക് തികച്ചും കക്ഷിരാഷ്ട്രീയമായ പരിമിതി സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരാധുനിക അനന്തരസ്വഭാവം ഇവിടെ കാണാതിരുന്നുകൂടാ. ഉത്തരാധുനികതയിൽ പ്രകൃതിയോ, പരിസ്ഥിതിയോ , ദലിത് രചനയോ , സ്ത്രീവാദരചനയോ കടന്നുവന്നത് കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതിയെ മറികടന്നുകൊണ്ട് വിശാലവും വിപുലവുമായ ബന്ധങ്ങളും വൈവിധ്യങ്ങളും നിലനിർത്തിക്കൊണ്ടായിരുന്നു. അതേസമയം ഉത്തരാധുനികാനന്തര കാവ്യരചനയിലേക്ക് വരുമ്പോൾ, അതിന്റെ ബന്ധബലതന്ത്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ കക്ഷിരാഷ്ട്രീയ ഇടുക്ക് മനസ്സിലേക്ക്, കവിതയെചെറുതാക്കിയും വെട്ടിച്ചുരുക്കിയും ലഘുവാക്കിയും പരിമിതിപ്പെടുത്തുന്ന ഒരു ഘട്ടം നമുക്ക് കാണുവാൻ സാധിക്കും. ഇത് കവിതയുടെ വൈവിധ്യത്തെ സ്വയം അടച്ചുകളയുക മാത്രമല്ല, കവിതാസാഹിത്യം എന്നത് തുറവിയുള്ള ഒന്നാണ് എന്നതിന്റെ അടിസ്ഥാന അംശത്തെ തന്നെ പരിമിതിപ്പെടുത്തിക്കളയുന്നു എന്ന് തിരിച്ചറിയുവാൻ ഇനിയും കാലം എടുത്തേക്കും . മാധ്യമങ്ങൾക്ക് ഒപ്പംതന്നെയോ , അതിൽ കൂടുതലോ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കവിത മറ്റിടങ്ങളിലേക്ക് വിപുലപ്പെടുകയോ, പ്രത്യക്ഷപ്പെടുകയോ, പകർന്നുകൊടുക്കുകയോ ചെയ്യുന്ന ഒരു സമകാല അന്തരീക്ഷം നമുക്ക് മുൻപിലുണ്ട്. ക്രിയേറ്റീവ് ആയ രചനകൾക്ക് ഒരളവോളം ലഭിക്കുന്ന ഈ പുതിയ പ്രതലങ്ങൾ കവിത സാഹിത്യത്തിന് ഒരു ഭാഷയുടെ , ജീവൽ ഭാഷയുടെ സജീവത രൂപപ്പെടുത്തുന്നതിന് സഹായകമാകുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു ഘടകം. അതോടൊപ്പം കവിതയെ പ്രിൻറ് രൂപത്തിലൊ , യൂണികോഡ് രൂപത്തിലോ, മാത്രമല്ല ശബ്ദരൂപത്തിലും എഡിറ്റ്ചെയ്തുകൊണ്ടോ , ഒരു ഭാഗം മാത്രം രൂപപ്പെടുത്തിക്കൊണ്ടോ , ഒരേസമയം ഒരു കവിതയുടെ പല മാതൃകകളെ മുന്നിൽ വച്ചുകൊണ്ട് വായനക്കാരുടെ വൈവിധ്യങ്ങൾക്ക് അനുയോജ്യമാംവിധം പല മുഖങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുന്ന ഒരു നവഭാവുകത്വം കവിതാ സാഹിത്യം നിലനിർത്തുന്നുണ്ട്. പ്രത്യേകിച്ചും ഡിജിറ്റൽ ഇടങ്ങളിൽ . കഥ , നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങൾ അതിൻ്റെ ഭാഷയെ ലളിതമാക്കിയും സ്ക്രീൻഭാഷയുടെ മാതൃക സ്വീകരിച്ചുകൊണ്ടും വായനയെ ആകർഷിക്കുമ്പോൾ കവിതാസാഹിത്യം ഡിജിറ്റൽ പ്രതലത്തെ വൈവിധ്യങ്ങളുടെ പല രൂപങ്ങൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരിൽ സജീവത ഉണ്ടാക്കുന്നു എന്ന് കാണുവാൻ സാധിക്കും . ഉദാഹരണത്തിന് ഫെയ്സ്ബുക്കിൽ എഴുതുന്ന ഭാഷയുടെ ഘടന, മൊബൈലിലെയും ഡിജിറ്റൽ വാളിൻ്റെയും പോസ്റ്റുകളുടെ ഭാഷാഘടന, ശബ്ദങ്ങൾക്കും ചിത്രങ്ങൾക്കും ചലനങ്ങൾക്കും ഉപയോഗിക്കാവുന്ന ഭാഷയുടെഘടന ഇവിടെ ഒക്കെയും കാവ്യപ്രപഞ്ചങ്ങൾക്ക് സാധ്യത വർദ്ധിക്കുന്നു. ചിത്രകല ,ശില്പകല ,മൂവി തുടങ്ങിയ കലാരൂപങ്ങളിൽ ഒക്കെയും കവിതാസാഹിത്യം അതിൻറെ വൈവിധ്യങ്ങളെ കടത്തിവിട്ടുകൊണ്ട് പലമ സൃഷ്ടിക്കുന്നുണ്ട്. അതേസമയം , ബൃഹത് സാഹിത്യബോധം മുന്നിൽ വച്ചുകൊണ്ട് പരമ്പരാഗത കാവ്യമാതൃകകൾ മുന്നിൽ വച്ചുകൊണ്ട് മലയാളത്തിലെ കവിതാസാഹിത്യം പ്രതിസന്ധിയിൽ ആയിരിക്കുന്നു എന്ന് ചിന്തിക്കുന്നവരും കരുതുന്നവരും സത്യത്തിൽ മറ്റു രൂപങ്ങളിലൂടെ മാറ്റത്തെ തിരിച്ചറിയുന്നവരും മാറിയ ഇടങ്ങളെ ഉപയോഗിക്കുന്നവരും മാറിയ ഇടങ്ങൾക്കൊപ്പം സ്വയം മാറുന്നവരും ആയിരിക്കുമ്പോഴും കവിത സാഹിത്യത്തിന് മാറ്റമൊന്നും വരരുത് എന്ന് കരുതുകയും ചെയ്യുന്നവരാണ്.
കവിതാസാഹിത്യം മാത്രമല്ല നാടകം, കഥാപ്രസംഗം ഉൾപ്പെടുന്ന ആധുനിക കലാസൃഷ്ടികളും കഥകളി ഉൾപ്പെടുന്ന വിവിധ ക്ലാസിക്കൽ കലകളും പതിയെ നിശബ്ദമാകുന്നത് കാണാതെ ഇരുന്നുകൂടാ.
കവിതാസാഹിത്യത്തിൽ വരുന്ന മാറ്റം, കവിത പ്രതിസന്ധിയിൽ ആയിരിക്കുന്നു എന്ന് തോന്നലിലേക്ക് അവരെ നടത്തുകയും ചെയ്യുമ്പോൾ ഒരുപക്ഷേ ആദ്യമേ സൂചിപ്പിച്ചതുപോലെ ക്ഷേത്രകലകൾ , നാടകം , കഥാപ്രസംഗം ഉൾപ്പെടെയുള്ള ക്ലാസിക്കൽ, ആധുനിക കലാരൂപങ്ങളുടെ ഇടങ്ങൾ ഇന്ന് എവിടെയാണ് എന്നും അവയ്ക്കും പുതിയ പരിണാമം ആവശ്യമില്ലെ എന്നും ആലോചിക്കേണ്ടതുണ്ട്. അതിനേക്കാൾ മുൻപിൽ, മുൻപേതന്നെ കവിത സഞ്ചരിക്കുന്നു എന്ന ആലോചന ഇവിടെ പ്രസക്തമായിത്തീരുന്നു.അടഞ്ഞ നിലകൊള്ളുന്നുണ്ട് .എന്നാൽ ഇവയുടെ കാവ്യശരീരവും കാവ്യ ഉള്ളടക്കവും മുൻപുള്ള ഏതെങ്കിലും മാതൃകകളെ അടയാളപ്പെടുത്തി നോക്കുമ്പോൾ ഏതു വിധത്തിലാണ് ചർച്ചചെയ്യപ്പെടുന്നത് എന്ന കാര്യത്തിൽ വിവിധ അഭിപ്രായങ്ങൾ രൂപപ്പെട്ടേക്കാം. ഉദാഹരണത്തിന് വി .വി. ഷാജുവിന്റെ കവിതകളും എം .പി .പ്രതീഷിന്റെ കവിതകളും ഒരേ സന്ദർഭത്തിൽ രണ്ടുവഴിയെ സഞ്ചരിക്കുന്ന കവിതകളാണ് .ഒരാളുടെ കവിത ഒരളവോളം തുറന്നതും സാമൂഹ്യവിമർശനങ്ങൾക്ക് മറ്റൊരു ഭാഷ കണ്ടെത്തുന്നതും ആകുന്നു. അതേസമയം മറ്റൊരാളുടെ കവിത അടഞ്ഞതും കാവ്യാത്മകമായമറ്റൊരു ഭാഷ സ്വീകരിക്കുന്നതും ആണ്. അതേസമയം ഈ രണ്ടു കവികളിലും സാമൂഹികവും രാഷ്ട്രീയവും ആയ വിമർശനങ്ങളും നിലപാടുകളും നമുക്ക് കണ്ടെത്തുവാൻ സാധിക്കും . ഒരാളിൽ അത് വിവിധ വിമർശ മുനകൾ ഉള്ള ബ്ലാക്ക് ഹ്യൂമറിന്റെ പുതുരൂപങ്ങൾ വരയ്ക്കുമ്പോൾ, മറ്റൊരാളിൽ ജൈവപ്രക്രിയയുടെ ഒരു കാവ്യരചനാ നിർമിതിയാണ് കാണുവാൻ സാധിക്കുക. എം.പി. പ്രതീഷിന്റെ കവിതയെക്കുറിച്ചു തന്നെ വിശദമായ ഒരു പഠനം ഞാൻ എഴുതിയിട്ടുണ്ട് .ജീവികൾ, അജീവികൾ, മനുഷ്യർ എന്ന തലക്കെട്ടിൽ നടത്തിയിട്ടുള്ള പഠനം ഒരർത്ഥത്തിൽ പാരിസ്ഥിതിക ജൈവരാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കവിത എങ്ങനെ നോക്കിക്കാണുന്നു എന്നാണ് പറയുവാൻ ശ്രമിച്ചിട്ടുള്ളത് . അതോടൊപ്പം ഒരു വർഷം മുൻപ് മലപ്പുറത്ത് നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ എം.പി . പ്രദീപ് ഒരു പ്രതിഷ്ഠാ പന ആവിഷ്കാരം നടത്തുകയുണ്ടായതും ഓർക്കുന്നു. ഇതാവട്ടെ ഫലസ്തീൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ വായിക്കപ്പെടുന്നത് ആയിരുന്നു .ഇവിടെ പറയുവാൻ ശ്രമിക്കുന്നത് പുതിയ കാലത്തിൻറെ കവിതകൾ പുതിയ രാഷ്ട്രീയ ബോധ്യങ്ങളും നിലപാടുകളും മുന്നോട്ട് വയ്ക്കുന്നുണ്ട് എന്നാണ് .ധന്യ വേങ്ങച്ചേരിയുടെ സമാഹാരമായ "മിരെ നീര് " ,ഈ സമാഹാരം അതിലെ ഓരോ കവിതകളും ഗോത്രസമൂഹത്തിന്റെ ഭാഷയും സൗന്ദര്യവും രാഷ്ട്രീയവും നിലപാടുകളും മുന്നോട്ട് വെക്കുന്ന ശക്തമായ പുതുകാല എഴുത്തായി നമുക്ക് മുൻപിൽ നിലയുറപ്പിക്കുന്നു. അതുപോലെ ചെറുതുകളുടെ ജീവലോകത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു കവിതാരൂപം നിർമ്മിക്കുവാൻ പ്രിൻസ് ഓവേലിൽ എന്ന കവിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ "വേര് പൂവിനെ എഴുതിയ കത്തുകൾ " എന്ന കവിത സമാഹാരം ഇതിനുള്ള ഉദാഹരണമാണ്. കുടിയേറ്റ സമൂഹങ്ങളുടെ ജീവിതവും കാർഷികമായ ഇടങ്ങളിലെ സംഘർഷങ്ങളും പ്രതിസന്ധികളും വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പ്രമേയരൂപീകരണം നടത്തുവാൻ സാധിച്ചിട്ടുള്ള കവിയാണ് റോബിൻ എഴുത്തുപുര. എഴുത്തുപുരയുടെ കവിതകൾ പുതിയ കാലത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ പ്രമേയങ്ങളാണ് .എന്നാൽ അവ തുറന്ന ശബ്ദത്തിൻ്റേതല്ല, മാത്രവുമല്ല മുദ്രാവാക്യ സമാനവും അല്ല , അതിനർത്ഥം കവിതകൾ തുറന്നതും മുദ്രാവാക്യ സമാനവും ആയ അതിൻറെ നവോത്ഥാന അനന്തര ആധുനിക കവിതയുടെ ഭാവുകത്വം കയ്യൊഴിഞ്ഞു എന്നല്ല. നിലപാടുകൊണ്ടും തിരിച്ചറിവ് കൊണ്ടും രാഷ്ട്രീയ ബോധ്യങ്ങൾ നിർമ്മിക്കുമ്പോഴും കവിത കാവ്യാത്മകമായ ചില വേറിട്ട വഴികൾ മുൻപിലേക്ക് വയ്ക്കുന്നു എന്നാണ്. അതുപോലെ ബൈജു ആവളയുടെ കവിതകൾ പരിശോധിച്ചാലും പ്രമേയപരമായും രചനാപരമായും പുതുമകൾ കാണുവാൻ സാധിക്കും . രാഷ്ട്രീയമായ നിലപാടുകൾ കൊണ്ട് അവ നിർമ്മിതി നിലനിർത്തുന്നതും കാണുവാൻ കഴിയും. അലീനയുടെ കവിതകളാണ് മറ്റൊരു പ്രധാനപ്പെട്ട രചനകൾ ആയി തോന്നിയത്. സ്ത്രീവാദം മാത്രമല്ല സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള സൗഹൃദങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ഇടച്ചിലുകൾ ഇവിടെ വ്യക്തമാക്കുന്നുണ്ട്. അത് മറ്റൊരു രാഷ്ട്രീയ ബോധ്യത്തെ ആവിഷ്കരിക്കുന്നു എന്ന് കാണുവാൻ കഴിയും. വിശാൽ ജോൺസന്റെ കവിതകളിൽ രാഷ്ട്രീയത്തിന്റെ ലീനധ്വനികൾ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. "നെഞ്ചക്കം "എന്ന വിശാൽ ജോൺസന്റെ സമാഹാരത്തിൽ ഒരു ജയിൽ പുള്ളിയുടെ ജയിൽ നമ്പർ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പലരൂപത്തിൽ ചർച്ച ചെയ്തിട്ടുള്ള അധികാര സംവിധാനങ്ങളെ തന്നെയാണ് വിമർശനത്തിന് എടുക്കുന്നത്. പുതിയ കവിതകൾക്ക് അതിന്റേതായ രാഷ്ട്രീയവും ഭാവനയും ഉണ്ട് എന്ന് നിരന്തരം ആവർത്തിക്കുന്ന കവിതകളാണ് മുന്നോട്ട് വച്ചിട്ടുള്ളത് ഇത്തരം കവിതകളിൽ എല്ലാം രാഷ്ട്രീയത്തിന്റെ, വീക്ഷണത്തിന്റെ, സാമൂഹിക ആലോചനയുടെ തലങ്ങൾ വായിച്ചെടുക്കുവാൻ സാധിക്കും. ഇനി ജെൻ-സി യുടെ കാലത്ത് കവിത ഏത് ഭാവുകത്വത്തിലേക്ക് മാറും എന്ന്നോക്കി കാണേണ്ടിയിരിക്കുന്നു.
****
കവിതാസാഹിത്യത്തിൽ നിന്നും വായനക്കാർ അകന്നുപോകുന്നു എന്ന വിലയിരുത്തൽ എത്രമാത്രം ശരിയാണ് എന്ന് പറയുവാൻ സാധിക്കില്ല . ഒരുപക്ഷേ എൺപതുകളിൽ ഓരോ ഗ്രാമങ്ങളിലും അരങ്ങേറിയിരുന്ന കവിയരങ്ങുകൾ ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇതേ ഇടങ്ങളിലേക്ക് ക്രിക്കറ്റും ടെലിവിഷൻ മാധ്യമങ്ങളും രംഗപ്രവേശം ചെയ്തു. ലൈബ്രറികൾ ക്രിക്കറ്റ് കളിയുടെ ആസ്വാദകരുടെ കേന്ദ്രമായി മാറി . കവിതാസാഹിത്യം മാത്രമല്ല നാടകം, കഥാപ്രസംഗം ഉൾപ്പെടുന്ന ആധുനിക കലാസൃഷ്ടികളും കഥകളി ഉൾപ്പെടുന്ന വിവിധ ക്ലാസിക്കൽ കലകളും പതിയെ നിശബ്ദമാകുന്നത് കാണാതെ ഇരുന്നുകൂട. ഇവിടെ കവിതയെ മാത്രം എടുത്ത് വിമർശിക്കുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല . അതിന് ഒരു ഉത്തരം ഉള്ളത് കവിത വൃത്തസാഹിത്യത്തിൽ നിന്നും ഗദ്യസാഹിത്യത്തിലേക്ക് അതിൻറെ രചന മാറി എന്നതാണോ? വൃത്തത്തിൽ കവിതകൾ ധാരാളം ഇന്നും ഉണ്ടല്ലോ ആയതിനാൽ വൃത്തമോ ഗദ്യമോ അല്ല, മറിച്ച് കവിതാസാഹിത്യത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള വായനക്കാരുടെ അപ്രീതിക്ക് കാരണം ആയത് ആ അർത്ഥത്തിൽ കവിത വായനക്കാരിൽ അപ്രീതി ഉണ്ടാക്കുന്നില്ല. പകരം കവിത മറ്റിതര മാധ്യമങ്ങളിലേക്ക് പ്രവേശിക്കുകയും അത് സ്വയം പലതായി മാറുകയും ചെയ്തു എന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന് പ്രിന്റഡ് മാധ്യമങ്ങളുടെ പലരൂപത്തിലുള്ള കച്ചവട താൽപര്യങ്ങൾ ബോധപൂർവ്വം കവിതയെ തിരസ്കരിച്ചു എന്ന് കാണേണ്ടതുണ്ട്. വാരാന്ത്യപ്പതിപ്പുകൾ പ്രത്യേക വിഷയങ്ങളിൽ ഊന്നുന്ന പതിപ്പുകൾ ഒക്കെയും ഒരു സാഹിത്യരൂപം എന്ന നിലയിൽ കവിതയെ അടയാളപ്പെടുത്തുവാൻ നൽകുന്ന പേപ്പർ സ്പേസ് മറ്റു വിഷയങ്ങളിലേക്ക്, കച്ചവടത്തിന്റെ ആകർഷക സ്വഭാവങ്ങളിലേക്ക് മാറ്റിക്കൊണ്ട് പോവുകയാണ് ചെയ്തത്. ഇതേ പേപ്പർ സ്പേസ് കവിതാസാഹിത്യത്തിന് മാറ്റി വച്ചിരുന്നു എങ്കിൽ മലയാളത്തിൽ കവിതാസാഹിത്യം വിശേഷപ്പെട്ട അതിന്റെ വായനയിടത്തെ വിപുലമായി നിലനിർത്തുമായിരുന്നു . ഇവിടെ കവിതാസാഹിത്യം അല്ല പിഴച്ചത്. മറിച്ച് പുതിയ പ്രിന്റിംഗ് മാനേജ്മെന്റുകളുടെ വിൽപ്പന അടവുകളിലേക്ക് കവിത മാറാതിരിക്കുകയും പുതിയ വില്പന അടവുകൾ ആവശ്യമായി വന്നപ്പോൾ കവിതയെ അവയുടെ നിലവിൽ ഉണ്ടായിരുന്ന പ്രിന്റുംഗ് സ്പേസിൽ നിന്നും മാറ്റിനിർത്തുകയും ആ സ്പേസിലേക്ക് പുതിയ മാർക്കറ്റ് ആകർഷക രചനാരൂപങ്ങളോ ഉള്ളടക്കങ്ങളോ കൊണ്ടുവന്നുകൊണ്ട് കവിതാസാഹിത്യത്തെ സൈഡിലേക്ക് എത്തിക്കുകയാണ് ചെയ്തത്. തൊണ്ണൂറുകളിലെ വിശേഷപ്പതിപ്പുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും, കവികളാലും കവിതകളാലും അലംകൃതമായിരുന്ന വിശേഷപ്പതിപ്പുകൾ പലപ്പോഴും ഇതര ജേണലിസ്റ്റിക് ഴാനറുകൾക്ക് വേണ്ടി ബോധപൂർവ്വം മാറ്റിനിർത്തുന്നത് കാണുവാൻ സാധിക്കും. ഇതിലൂടെ ഒരു പുതുനിര കവികളെ ഒന്നടങ്കം മാറ്റിനിർത്തുന്നതിന് പ്രിന്റിംഗ് മാധ്യമങ്ങൾ ശ്രമിക്കുകയായിരുന്നു എന്ന് പറയാം. അതേസമയത്ത് മറ്റിതര മാധ്യമങ്ങളിലൂടെ ഒരു പക്ഷേ ഡിജിറ്റൽ സ്പേസുകൾ, വിവിധ ശബ്ദയിടങ്ങൾ, വാളുകൾ, കയ്യെഴുത്തുകൾ, ഉൾപ്പെടുന്ന പല പ്രതലങ്ങളിലൂടെ കവിത അതിന്റെ രൂപങ്ങളെ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തുവന്നു. പുതുരാഷ്ട്രീയ ചർച്ചകളിൽ കവികൾ പ്രധാന പങ്കുവഹിച്ചിരുന്നു. ആക്ടിവിസത്തിന്റെ ആകുവാനും പുതുകവികൾ ശ്രമിച്ചിരുന്നു.മലയാള കവിതയുടെ ക്ലാസിക്കൽ സങ്കല്പം അതിനെ തിരസ്കരിക്കുകയാണ് സത്യത്തിൽ ചെയ്തത്.അതുപോലെതന്നെ ഉള്ളടക്കപരമായ പുതുമകൾ ജനാധിപത്യപരമായ സവിശേഷവും വൈവിധ്യപരവും എന്ന നിലയിലല്ല ക്ലാസിക്കൽ കാവ്യബോധം തൊണ്ണൂറ്അനന്തര കവിതയെ കണ്ടത്. മറിച്ച് ബൃഹദാഖ്യാനങ്ങളുടെ തുടർച്ചകൾ സൃഷ്ടിക്കുന്ന സാംസ്കാരിക അധികാരനിർമ്മിതിയിൽ കവിതയെ തളച്ചിടുവാൻ ശ്രമിച്ചവർക്ക് പുതിയ ശബ്ദങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളുവാൻ കഴിയാതെ വരികയും പ്രിന്റിംങ് സ്പേസിൽ നിന്നും അവയെ മാറ്റിനിർത്തുകയും ചെയ്തു . ഈ രൂപത്തിൽ കവിതാസാഹിത്യത്തിന്റെ ഭാവുകത്വപരവും ഉള്ളടക്കപരവും ആയ വഴികളെ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നതിൽ നമ്മളുടെ അച്ചടി മാധ്യമങ്ങൾക്ക് സംഭവിച്ച പരിമിതികളും ഓൾ ഇന്ത്യ റേഡിയോ പോലുള്ള ശബ്ദമാധ്യമങ്ങൾക്ക് വികസിക്കുവാനും പരിഷ്കരിക്കുവാനും കഴിയാതെ പോയതും ടെലിവിഷൻ മാധ്യമങ്ങൾ കവിതയെ ഒഴിവാക്കിയതുംവലിയ സാമ്പത്തിക മൂലധനങ്ങളിലൂടെ മാത്രം നിലകൊള്ളുന്ന ശബ്ദമാധ്യമങ്ങൾ ഉദാഹരണത്തിന് കാസറ്റ് മാർക്കറ്റ്, സിഡി മാർക്കറ്റ് തുടങ്ങിയവയുംടെലിവിഷൻ മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ളവയും സാംസ്കാരിക അധികാരത്തിന്റെ തുടർച്ചയെ മാത്രം കവിതയിലൂടെ നിലനിർത്തുവാനും മാർക്കറ്റ് ചെയ്യുവാനും സാംസ്കാരിക അധികാര വിനിമയത്തിന്റെ തുടർച്ച ഉണ്ടാക്കുവാനും ശ്രമിച്ചപ്പോൾ പുതു കവിതകൾക്കും മലയാളത്തിലെ കവിതയുടെ പുതുഭാവനകൾക്കും നിശബ്ദം ആവേണ്ടി വന്നു എന്നതാണ് സത്യം.
കവിതാസാഹിത്യത്തിൽ നിന്നും വായനക്കാർ അകന്നുപോകുന്നു എന്ന വിലയിരുത്തൽ എത്രമാത്രം ശരിയാണ് എന്ന് പറയുവാൻ സാധിക്കില്ല
അത് കവിതയുടെ പരിമിതിയോ കവിതയുടെ കൊഴിഞ്ഞു പൊക്കോ ആയിരുന്നില്ല പകരം നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഉത്തരാധുനികതയുടെയും തുടർച്ചകളെ ഓരോഘട്ടങ്ങളിലും അട്ടിമറിക്കുവാൻ ശ്രമിച്ച ബോധധാരകൾക്ക് സംഭവിച്ച പരിമിതികളായി മാത്രമേ കാണുവാൻ സാധിക്കു.
****
തൊണ്ണൂറുകളുടെ ആദ്യഘട്ടം മുതൽ മലയാളത്തിലെ കവിതയെ അടുത്തുനിന്ന് പരിചയപ്പെട്ട , പരിചയപ്പെടുവാൻ ശ്രമിച്ച ഒരാൾ എന്ന നിലയിൽ കവിതാസാഹിത്യം അതിൻ്റെ വൈവിധ്യംകൊണ്ട് വളരെ ഏറെ സവിശേഷമായ നിരവധി ഇടങ്ങളിലൂടെ കടന്നുപോകുന്നു എന്ന് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. അത് ഉത്തരാധുനിക സാഹിത്യം മുന്നോട്ടുവെക്കുന്ന പുതിയ ദാർശനികമായ വൈവിധ്യങ്ങൾ മാത്രമല്ല മറിച്ച് അതിനുമുൻപും കവിതാസാഹിത്യം പല വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നു . ഉദാഹരണത്തിന് ചെമ്മനം ചാക്കോയും മറ്റും ആവിഷ്കരിച്ച ഒരു കാവ്യ .വഴി അതുപോലെ കെ. കെ. എസ് .ദാസ് ഉൾപ്പെടെയുള്ളവർ നിർമ്മിച്ച കവിതാസാഹിത്യത്തിൻറെ ഒരു വഴി, വ്യത്യസ്ത തൊഴിലാളിസമൂഹങ്ങളുടെ കാവ്യവഴികൾ ഇവയെക്കുറിച്ച് ഒക്കെയും വേണ്ടവിധത്തിലുള്ള പരിശോധനകൾ തൊണ്ണൂറുകളിൽ രൂപപ്പെട്ടില്ല. പലപ്പോഴും മുഖ്യധാര പ്രിന്റിംഗ് മാധ്യമങ്ങളുടെ ഇടങ്ങളിൽ വരുന്ന കവിതകളിലേക്ക് ആയിരുന്നു പഠനങ്ങളും പരിശോധനകളും പരിമിതപ്പെട്ടത്. ഇത് കവിതാസാഹിത്യത്തെ അതിൻ്റെ വിപുലീകരിച്ച വഴികളെ വേണ്ടവിധത്തിൽ പിന്തുണച്ചില്ല എന്ന് കാണുവാൻ സാധിക്കും. മറ്റൊന്ന് രാഷ്ട്രീയ സമവാക്യങ്ങളും കവിതയെഴുത്തും തമ്മിലുള്ള നിരന്തര കലഹവും ബന്ധവും ആകുന്നു . കക്ഷി രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ട് കവിതയെ പിന്നോട്ടടിക്കുകയും കവിതയ്ക്ക് തികച്ചും കക്ഷിരാഷ്ട്രീയമായ പരിമിതി സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരാധുനിക അനന്തരസ്വഭാവം ഇവിടെ കാണാതിരുന്നുകൂടാ. ഉത്തരാധുനികതയിൽ പ്രകൃതിയോ, പരിസ്ഥിതിയോ , ദലിത് രചനയോ , സ്ത്രീവാദരചനയോ കടന്നുവന്നത് കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതിയെ മറികടന്നുകൊണ്ട് വിശാലവും വിപുലവുമായ ബന്ധങ്ങളും വൈവിധ്യങ്ങളും നിലനിർത്തിക്കൊണ്ടായിരുന്നു. അതേസമയം ഉത്തരാധുനികാനന്തര കാവ്യരചനയിലേക്ക് വരുമ്പോൾ, അതിന്റെ ബന്ധബലതന്ത്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ കക്ഷിരാഷ്ട്രീയ ഇടുക്ക് മനസ്സിലേക്ക്, കവിതയെചെറുതാക്കിയും വെട്ടിച്ചുരുക്കിയും ലഘുവാക്കിയും പരിമിതിപ്പെടുത്തുന്ന ഒരു ഘട്ടം നമുക്ക് കാണുവാൻ സാധിക്കും. ഇത് കവിതയുടെ വൈവിധ്യത്തെ സ്വയം അടച്ചുകളയുക മാത്രമല്ല, കവിതാസാഹിത്യം എന്നത് തുറവിയുള്ള ഒന്നാണ് എന്നതിന്റെ അടിസ്ഥാന അംശത്തെ തന്നെ പരിമിതിപ്പെടുത്തിക്കളയുന്നു എന്ന് തിരിച്ചറിയുവാൻ ഇനിയും കാലം എടുത്തേക്കും.
ഇവിടെ കവിതയെ മാത്രം എടുത്ത് വിമർശിക്കുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല . അതിന് ഒരു ഉത്തരം ഉള്ളത് കവിത വൃത്തസാഹിത്യത്തിൽ നിന്നും ഗദ്യസാഹിത്യത്തിലേക്ക് അതിൻറെ രചന മാറി എന്നതാണോ?
മാധ്യമങ്ങൾക്ക് ഒപ്പംതന്നെയോ , അതിൽ കൂടുതലോ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കവിത മറ്റിടങ്ങളിലേക്ക് വിപുലപ്പെടുകയോ, പ്രത്യക്ഷപ്പെടുകയോ, പകർന്നുകൊടുക്കുകയോ ചെയ്യുന്ന ഒരു സമകാല അന്തരീക്ഷം നമുക്ക് മുൻപിലുണ്ട്. ക്രിയേറ്റീവ് ആയ രചനകൾക്ക് ഒരളവോളം ലഭിക്കുന്ന ഈ പുതിയ പ്രതലങ്ങൾ കവിത സാഹിത്യത്തിന് ഒരു ഭാഷയുടെ , ജീവൽ ഭാഷയുടെ സജീവത രൂപപ്പെടുത്തുന്നതിന് സഹായകമാകുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു ഘടകം. അതോടൊപ്പം കവിതയെ പ്രിൻറ് രൂപത്തിലൊ , യൂണികോഡ് രൂപത്തിലോ, മാത്രമല്ല ശബ്ദരൂപത്തിലും എഡിറ്റ്ചെയ്തുകൊണ്ടോ , ഒരു ഭാഗം മാത്രം രൂപപ്പെടുത്തിക്കൊണ്ടോ , ഒരേസമയം ഒരു കവിതയുടെ പല മാതൃകകളെ മുന്നിൽ വച്ചുകൊണ്ട് വായനക്കാരുടെ വൈവിധ്യങ്ങൾക്ക് അനുയോജ്യമാംവിധം പല മുഖങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുന്ന ഒരു നവഭാവുകത്വം കവിതാ സാഹിത്യം നിലനിർത്തുന്നുണ്ട്. പ്രത്യേകിച്ചും ഡിജിറ്റൽ ഇടങ്ങളിൽ . കഥ , നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങൾ അതിൻ്റെ ഭാഷയെ ലളിതമാക്കിയും സ്ക്രീൻഭാഷയുടെ മാതൃക സ്വീകരിച്ചുകൊണ്ടും വായനയെ ആകർഷിക്കുമ്പോൾ കവിതാസാഹിത്യം ഡിജിറ്റൽ പ്രതലത്തെ വൈവിധ്യങ്ങളുടെ പല രൂപങ്ങൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരിൽ സജീവത ഉണ്ടാക്കുന്നു എന്ന് കാണുവാൻ സാധിക്കും . ഉദാഹരണത്തിന് ഫെയ്സ്ബുക്കിൽ എഴുതുന്ന ഭാഷയുടെ ഘടന, മൊബൈലിലെയും ഡിജിറ്റൽ വാളിൻ്റെയും പോസ്റ്റുകളുടെ ഭാഷാഘടന, ശബ്ദങ്ങൾക്കും ചിത്രങ്ങൾക്കും ചലനങ്ങൾക്കും ഉപയോഗിക്കാവുന്ന ഭാഷയുടെഘടന ഇവിടെ ഒക്കെയും കാവ്യപ്രപഞ്ചങ്ങൾക്ക് സാധ്യത വർദ്ധിക്കുന്നു. ചിത്രകല ,ശില്പകല ,മൂവി തുടങ്ങിയ കലാരൂപങ്ങളിൽ ഒക്കെയും കവിതാസാഹിത്യം അതിൻറെ വൈവിധ്യങ്ങളെ കടത്തിവിട്ടുകൊണ്ട് പലമ സൃഷ്ടിക്കുന്നുണ്ട് . അതേസമയം , ബൃഹത് സാഹിത്യബോധം മുന്നിൽ വച്ചുകൊണ്ട് പരമ്പരാഗത കാവ്യമാതൃകകൾ മുന്നിൽ വച്ചുകൊണ്ട് മലയാളത്തിലെ കവിതാസാഹിത്യം പ്രതിസന്ധിയിൽ ആയിരിക്കുന്നു എന്ന് ചിന്തിക്കുന്നവരും കരുതുന്നവരും സത്യത്തിൽ മറ്റു രൂപങ്ങളിലൂടെ മാറ്റത്തെ തിരിച്ചറിയുന്നവരും മാറിയ ഇടങ്ങളെ ഉപയോഗിക്കുന്നവരും മാറിയ ഇടങ്ങൾക്കൊപ്പം സ്വയം മാറുന്നവരും ആയിരിക്കുമ്പോഴും കവിത സാഹിത്യത്തിന് മാറ്റമൊന്നും വരരുത് എന്ന് കരുതുകയും ചെയ്യുന്നവരാണ്. കവിതാസാഹിത്യത്തിൽ വരുന്ന മാറ്റം, കവിത പ്രതിസന്ധിയിൽ ആയിരിക്കുന്നു എന്ന് തോന്നലിലേക്ക് അവരെ നടത്തുകയും ചെയ്യുമ്പോൾ ഒരുപക്ഷേ ആദ്യമേ സൂചിപ്പിച്ചതുപോലെ ക്ഷേത്രകലകൾ , നാടകം , കഥാപ്രസംഗം ഉൾപ്പെടെയുള്ള ക്ലാസിക്കൽ, ആധുനിക കലാരൂപങ്ങളുടെ ഇടങ്ങൾ ഇന്ന് എവിടെയാണ് എന്നും അവയ്ക്കും പുതിയ പരിണാമം ആവശ്യമില്ലെ എന്നും ആലോചിക്കേണ്ടതുണ്ട്. അതിനേക്കാൾ മുൻപിൽ, മുൻപേതന്നെ കവിത സഞ്ചരിക്കുന്നു എന്ന ആലോചന ഇവിടെ പ്രസക്തമായിത്തീരുന്നു.