
ഓപ്പണ് ഫോറം
എസ്. കണ്ണന്
എല്ലാ ഇടതുപക്ഷ മുദ്രാവാക്യങ്ങളും വലതുപക്ഷം റാഞ്ചിയെടുക്കുകയും കേരളമൊട്ടാകെ ആ മുദ്രാവാക്യങ്ങളെ ബഹുജന സഹോദര്യത്തിനെതിരെ ഉപയോഗിക്കുവാൻ സാധിക്കുകയും ചെയ്യുന്നത് സാർവ്വത്രികമായി എന്നതാണ് കഴിഞ്ഞ 20 വർഷത്തെ കേരളീയ ജീവിതം നമുക്ക് കാണിച്ചു തരുന്നത് . കേരളത്തിലെല്ലാകാലത്തും ഉന്നതകല വലതുപക്ഷത്തോടൊപ്പമായിരുന്നു . എങ്കിലും അവർക്ക് അതുവച്ച് മനുഷ്യസാഹോദര്യത്തെ തകർക്കാനരുതാത്ത വിധം ഒരു ഇടതുപക്ഷ ജനകീയ ബദൽ എല്ലാക്കാലത്തുമുണ്ടായിരുന്നു . ഈ ജനകീയ ബദൽ മുന്നണിയിൽ നിൽക്കുന്നവർ പോലും വലതുപക്ഷത്തുനിന്നെഴുതപ്പെടുന്ന ആ മികച്ച സാഹിത്യമാണ് എപ്പോഴും ചർച്ച ചെയ്തത്ഹൃദയത്തിൽ വലതും തലച്ചോറിൽ ഇടതുമായ ഒരു സമൂഹമാണ് നമ്മുടേത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .
ഇന്ന് ദളിത് മുന്നേറ്റം അത്തരം നിശിതവിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറല്ല. സണ്ണി എം കപിക്കാട് ഒരു വേദിയിൽ പറഞ്ഞത് ദളിതരല്ലാത്തയാളുകൾ ദളിത് വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ‘ ഡാവടി ‘യായി മാത്രമേ കണക്കാക്കാനാകു എന്നാണ് .
അന്നെഴുതിക്കൊണ്ടിരുന്ന വിജയനാകട്ടെ ആനന്ദാകട്ടെ സക്കറിയയാകട്ടെ വികെ എൻ ആകട്ടെ എംപി നാരായണപിള്ള ആകട്ടെ അവരെല്ലാം തന്നെ അവരുടെ അർഹതപ്പെട്ട വായനക്കാരായി കണ്ടത് ഈ ഇടതുപക്ഷ വായനാലോകത്തെയാണ്. ആ പാരസ്പര്യത്തിൽ ഉജ്ജ്വലസാഹിത്യത്തിൻ്റെ ഒരു ലോകം വിടർന്നുവന്നു. തന്നെയുമല്ല വായനക്കാർക്കു വെളിയിൽ നിന്ന് വരുമാനം ലഭിക്കുന്ന ഒരു വിഭാഗമായി പ്രസാധകരോ ജേണലുകളോ മാറിയിരുന്നില്ല. എന്നാൽ ഇടതുപക്ഷം കോർപ്പറേറ്റ് മൂലധന രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മാറിയതോടെ എല്ലാ നിലയ്ക്കുമുള്ള ജനകീയത തകർന്നു. ഭരണകൂടങ്ങളെ നിയന്ത്രിക്കുവാനായി അക്കാദമിക്സിനേയും പ്രസാധകരേയും ജേണലുകളേയും വിലയ്ക്കെടുക്കുന്ന വലതുപക്ഷവും ശക്തമായി. ദളിത് കവികൾ കേരളസാഹിത്യത്തെ നയിക്കും എന്ന ഘട്ടമെത്തിയപ്പോൾ അവരിലെ നേതൃനിരയിലുള്ള കവികളെക്കൊണ്ടുതന്നെ “ ഇവന് കാവലാൾ ഞാനല്ല ദൈവമേ “എന്നു പറയിച്ചു . അതായത് ബഹുജനമുന്നേറ്റത്തിൻ്റെ നൈസർഗ്ഗികതെയിലേക്ക് തങ്ങളില്ല എന്നവരെക്കൊണ്ട് പറയിച്ചു.
സ്ത്രീകവികളെപ്പറ്റി ഞാൻ പറയുന്നില്ല കാരണം വ്യക്തിപരമായ ആക്രമണങ്ങൾ ഏറ്റുവാങ്ങാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല.
മുത്തങ്ങസമരത്തെയും അതിൻ്റെ സമരവീര്യത്തേയും ഹൈജാക്ക് ചെയ്തത് ഓർക്കുക. സൂക്ഷ്മരാഷ്ട്രീയത്തിൻ്റെ ചരിത്രബാഹ്യമായ അതിവാദങ്ങളെ ഏറ്റെടുക്കാത്തവരെല്ലാം സംഘി സവർണ്ണ ചാപ്പ ലഭിച്ചു മിണ്ടാതായി. നിലവിൽ കസേരയുള്ള കവികൾ “ തങ്ങൾ ഇനി ഒരു കവിതപോലും എഴുതാതിരിക്കാം മറ്റുള്ളവരും ഈ കാര്യത്തിൽ വാക്കുതരണം “ എന്ന മട്ടാണ്. അധികാരമുള്ള ചില ഗ്രൂപ്പുകൾ പ്രസാധനം പ്രസിദ്ധീകരണം എന്നിവയെ ഒക്കെ നിയന്ത്രിച്ച് ഒരു കോക്കസ് നിലനിർത്തുന്നുഷാജുയെബിൻസമീദ്ശരത് പയ്യാവൂർജിതിൻ രവീന്ദ്രൻതുടങ്ങിയ ചില കവികൾ മികച്ച കവിതകൾ എഴുതുന്നുണ്ട് . സ്ത്രീകവികളെപ്പറ്റി ഞാൻ പറയുന്നില്ല കാരണം വ്യക്തിപരമായ ആക്രമണങ്ങൾ ഏറ്റുവാങ്ങാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും കേരളത്തിലെ ബി ടീമുകൾ മാത്രമായിരുന്ന കാലത്ത് ഏറ്റവും നിശിതമായ കമ്യൂണിസ്റ്റ് നിരൂപണങ്ങൾ ഏറ്റുവാങ്ങിയാണ് കേരള കമ്യൂണിസം പിൽക്കാലത്ത് എല്ലുറപ്പുള്ളതായത്. ഇന്ന് ദളിത് മുന്നേറ്റം അത്തരം നിശിതവിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറല്ല. സണ്ണി എം കപിക്കാട് ഒരു വേദിയിൽ പറഞ്ഞത് ദളിതരല്ലാത്തയാളുകൾ ദളിത് വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ‘ ഡാവടി ‘യായി മാത്രമേ കണക്കാക്കാനാകു എന്നാണ് . അതായത് അടിസ്ഥാന രാഷ്ട്രീയം ഒരു സെക്ടറൽ രാഷ്ട്രീയമായി നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണവർ എന്നതാണത് .
കവിതയിലെ സവർണ്ണ സെലിബ്രിറ്റികളും അവർണ്ണ സെലിബ്രിറ്റികളും സെറ്റിലായിരിക്കുന്നു , അതിനിടയിൽ വരുന്നവരെ ചാപ്പകുത്താനും എളുപ്പമാണ് സോ കവിത ഒരധികഭാരമാണ്
****
കവിതയിൽ സോഷ്യൽ മീഡിയ അൽഗോരിതം എല്ലാം സങ്കീർണ്ണമായതോടെ പ്രസാധകഭീമൻമാർക്ക് വെളിയിലുള്ള കവികളെ ഒതുക്കുന്നത് വളരെ എളുപ്പമായി. കേരളത്തിലെ മാധ്യമങ്ങളെ ശ്രദ്ധിച്ചാലറിയാം അവർ ഏറിയോ കുറഞ്ഞോ ഒരേ രാഷ്ട്രീയമാണ് പറയുന്നത്. അത് വ്യാജ ഇടതുപക്ഷത്തിൻ്റേതാണ്. ഇതിനെതിരെയുള്ളതാകട്ടെ ഹിന്ദുത്വവാദികളാണ് . അവർക്കാകട്ടെ സാഹിത്യമോ പോസ്റ്റ്മേഡേൺ അഭിരുചിയോ ഒന്നുമറിയില്ല . പിന്നീടുള്ളത് മാതൃഭൂമി വായനക്കാരായ കുറേ ക്ലാസ്സിക്കൽ അഭിരുചിയുള്ള ഒരു ബ്രാഹ്മണിക് വിഭാഗമാണ് . അവർക്ക് തിന്നാനുള്ള വൈക്കോലും പിണ്ണാക്കും വൈലോപ്പിള്ളി ഫ്ലേവറുള്ള കവിതകളെഴുതുന്ന പുതുതലമുറയിലെ ഒരു വിഭാഗത്തെക്കൊണ്ട് എഴുതിപ്പിക്കുന്നുണ്ട് . ആ ക്ലാസ്സിക്കൽ ഭാവുകത്വ നറു നെയ്യോടൊപ്പം ലേഖനങ്ങളിലും സംവാദങ്ങളിലുമുള്ള ഇസ്ളാമിസ്റ്റ് നിക്ഷേപങ്ങൾ ഈ പരമ്പരാഗത വീടുകളിലേക്ക് വൈലോപ്പിള്ളി ഫ്ലേവറിൽ എത്തിക്കുന്നതിൽ മാതൃഭൂമിയുടെ മാനേജ്മെൻ്റ് മികവ് അസൂയാർഹമാണ്.
കവിതയിലെ സവർണ്ണ സെലിബ്രിറ്റികളും അവർണ്ണ സെലിബ്രിറ്റികളും സെറ്റിലായിരിക്കുന്നു , അതിനിടയിൽ വരുന്നവരെ ചാപ്പകുത്താനും എളുപ്പമാണ് സോ, കവിത ഒരധികഭാരമാണ്
കവിതയിൽ നിന്ന് മാത്രമല്ല വായനക്കാർ അകന്നുപോകുന്നത് എല്ലാ സാഹിത്യരൂപങ്ങളിൽ നിന്നുമുണ്ടാകുന്നുണ്ട് . സിനിമാറ്റിക് നോവലുകൾ കഥകൾ തുടങ്ങിയവയാണ് ആകപ്പാടെ വായനക്കാരെ നിലനിർത്തുന്നത് . ഹിന്ദുത്വവിരുദ്ധതയെ അശ്ലീലമായി വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതിഷ്ഠിച്ച് അത് ഹിന്ദുവിരുദ്ധതയാക്കി മാറ്റാൻ പ്രതിജ്ത്ത ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് വേദികൾ . RSS സന്തോഷിക്കുന്ന ഒരു കാര്യം എന്ന നിലയ്ക്ക് മാത്രമല്ല ഇതിൻ്റെ പരിണാമം . എഴുത്തിൻ്റെ ഡയനാമിക്സ് തന്നെ ചിത്രത്തിൽ നിന്ന് മാഞ്ഞു പോയി
****
സോഷ്യൽമീഡിയ കവികളിലാണ് എന്തെങ്കിലും പുതുമയുള്ളത് . എന്നാൽ കേരളത്തിലെ മികച്ചവായനക്കാർ സ്വയം എഴുത്തുകാരായാണ് കരുതുന്നത് . തൻ്റെയുള്ളിലെവിടേയോ രൂപം പ്രാപിക്കാതെ തനിക്കിന്നു വരെ ആവിഷ്ക്കരിക്കാൻ കഴിയാത്ത ഒരു പുതിയ മൂല്യം എഴുത്തുകാരൻ കൊണ്ടുവരുന്നത് അവർ ഇഷ്ടപ്പെടുന്നില്ല . പിന്നെ പ്രശസ്തികൊണ്ട് ഈ വായനക്കാരുടെ അവഗണനയെ മറികടന്നുയർന്നാൽ നിവൃത്തിയില്ലാതെ ആ എഴുത്തുകാരനെ അവർ ആഘോഷിക്കാൻ തുടങ്ങും