
ഓപ്പണ്‍ ഫോറം
എം.ആർ.രേണുകുമാർ
കാലമങ്ങനെ സഞ്ചരിക്കുന്നുണ്ടോ. നമ്മളല്ലേ സഞ്ചരിക്കുന്നത്. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും നമുക്ക് മാത്രമാണല്ലോ. നമ്മുക്ക് പ്രായമാകുംതോറും നമ്മുടെ കാലത്തിനും പ്രായമാകുന്നുണ്ടോ? ഇങ്ങനെയൊരു സന്ദേഹത്തിനുള്ളില്‍ വെച്ചേ എനിക്ക് കവിതകളെ സമീപിക്കാനാവു. അങ്ങനെ നോക്കുമ്പോള്‍ ഭാവുകത്വപരമായി കവിത ഒരേ സമയം പലകാലങ്ങളില്‍ ചരിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. വർത്തമാനകാല രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ, ജീവിതാവസ്ഥകൾ, എന്നിവയ്‌ക്കൊപ്പം സഞ്ചരിക്കുന്ന കവിതകളുണ്ട്. അതിന് മുമ്പേയും പിന്നാലെയും സഞ്ചരിക്കുന്നവയുണ്ട്. ഇവതന്നെ പലരുടെയും വായനകളില്‍ പലതരത്തിലാവാം അടയാളപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുക. ഇന്‍ഡ്യയിലെ മനുഷ്യര്‍ ഒരേസമയം പലനൂറ്റാണ്ടുകളിലാണ് ജീവിച്ചിരിക്കുന്നതെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടല്ലോ.
കുറ്റകൃത്യമായി പറയാനാവില്ലെങ്കിലും നമ്മള്‍ ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന കാലത്തെ അഭിമുഖീകരിക്കുകയും പ്രശ്നവല്‍ക്കരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യാത്ത കവിതകള്‍ കാലഹരണപ്പെടാനിടയുണ്ട്. അപ്പോഴുമത് സാര്‍വത്രികമായി സംഭവിച്ചുകൊള്ളണമെന്നില്ല.
കാവ്യഭാവുകത്വവും എഴുത്തും വായനയും മാത്രം ഇന്‍ഡ്യയുടെ ഈ അടിസ്ഥാന സാമൂഹ്യ ഘടനയില്‍നിന്ന് ഭിന്നമാകാനിടയില്ലല്ലോ. ഓരോരുത്തരുടെയും കാലം വ്യത്യസ്തമാകയാല്‍ 'കാലത്തിനൊപ്പം' എന്നത് സ്വാഭാവികമായും ഒരു ആപേക്ഷിക സങ്കല്‍പ്പം ആയിരിക്കുമല്ലോ. അതിനൊരു പൊതുസമ്മതി ഉണ്ടാവുകയില്ലല്ലോ. കുറ്റകൃത്യമായി പറയാനാവില്ലെങ്കിലും നമ്മള്‍ ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന കാലത്തെ അഭിമുഖീകരിക്കുകയും പ്രശ്നവല്‍ക്കരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യാത്ത കവിതകള്‍ കാലഹരണപ്പെടാനിടയുണ്ട്. അപ്പോഴുമത് സാര്‍വത്രികമായി സംഭവിച്ചുകൊള്ളണമെന്നില്ല.
****
മലയാളകവിതയുടെ സമകാലികാവസ്ഥയെ ശുഭകരം ശുഭകരമല്ലാത്തത് എന്ന ദ്വന്ദത്തിനുള്ളില്‍വെച്ച് പരിശോധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മലയാള കവിതയുടെ മാത്രമല്ല, മലയാളികളുടെ സാമൂഹ്യ ജീവിതത്തിന്റെ ഏറ്റവും നല്ല കാലമായാണ് ഞാനീ കാലത്തെ അനുഭവിക്കുന്നതും മനസിലാക്കുന്നതും. ഈ കാലം പ്രശ്നരഹിതമാണെന്നല്ല. പക്ഷെ പിന്നിട്ട ഏതൊരു കാലത്തെക്കാളും ഈ കാലം മെച്ചപ്പെട്ടതാണ്. കവിതയെ സംബന്ധിച്ചും ഏറ്റവും മെച്ചപ്പട്ട കാലമാണിത്. മറ്റിടങ്ങളില്‍ എന്നപോലെ, കവിതയിലും ജനാധിപത്യവും ബഹുസ്വരതയും അടയാളപ്പെട്ട കാലമാണിത്. കലര്‍പ്പുകളുടെ സുന്ദരകാലമാണിത്. നമ്മളിലേക്ക് കലരാത്ത മനുഷ്യരും, അവരുടെ കലയും കവിതയും, ഇനിയും കലരേണ്ടതുണ്ട്. കൂടുതല്‍ അഭിപ്രായങ്ങള്‍ നിലപാടുകള്‍ വിയോജിപ്പുകള്‍ ഒക്കെ ഉണ്ടാകട്ടെ.
കാവ്യലോകത്തിന്‍റെ സ്വഭാവം എന്തായിരുന്നാലും മികച്ച കവിതകള്‍ വൈകിയാണെങ്കിലും ശ്രദ്ധയില്‍പ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷമാണല്ലോ പൊയ്കയില്‍ അപ്പച്ചന്‍റെ കവിതകള്‍ വീണ്ടെടുക്കപ്പെട്ടത്.
ജനാധിപത്യപരവും ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ ചര്‍ച്ചകളും സംവാദങ്ങളും പുലരട്ടെ. അതൊക്കെയുണ്ടായ കാലമായാണ് ഞാനീ കാലത്തെ കാണുന്നത്. കവിതയുടെ എഴുത്തിലെന്നപോലെ വായനയിലും ആളുകള്‍ വന്നും പോയുമിരിക്കും. കവിതയില്‍ താമസിച്ച എഴുത്തുകാര്‍ക്ക് കവിതവിട്ട് കഥയിലേക്കും നോവലിലേക്കും മാറാമെങ്കില്‍ വായനക്കാര്‍ക്കും അതായിക്കൂടെ. കവിതയില്‍നിന്ന് കുറേ വായനക്കാര്‍ അകന്നുപോകുമ്പോള്‍ അതിലേറെപ്പേര്‍ അടുത്തുവരുന്നുണ്ടെന്നാണ് എന്റെ അനുഭവം തെളിയിക്കുന്നത്. ഞാനെഴുതിയ ഒരു വരിയോ, ഇമേജറിയോ ഏതൊക്കെ തിരങ്ങളില്‍ച്ചെന്ന് തൊടുന്നുണ്ടെന്ന് എനിക്കറിയില്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിന്റെ പ്രതിധ്വനികള്‍ എന്റെ കാതിലെത്താറുണ്ട്. എനിക്ക് മാത്രമല്ല, പല കവികള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാവാം. നമ്മുടെ കാതുകള്‍ ഇല്ലാതായാലും നമ്മുടെ വാക്കിന്റെ പ്രതിധ്വനികള്‍ മുഴങ്ങിക്കൊണ്ടിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കവിതയില്‍നിന്ന് മാത്രമല്ല, ഒരു കലയില്‍നിന്നും അതിന്റെ ആസ്വാദകര്‍ ഒന്നാകെ അകന്നുപോകില്ല. തിരകള്‍ തീരത്തേക്ക് അടിച്ചുകൊണ്ടേയിരിക്കും.
****
സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ മുഖ്യധാര പ്രിന്‍റ് മാധ്യമങ്ങള്‍ പരമ്പഗതമായി(കാലാനുസൃതമായും) തുടര്‍ന്നിരുന്ന കാര്‍ക്കശ്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും ദുര്‍ബലമായിട്ടുണ്ട്.
കവിത ഈ വിധം എഡിറ്റര്‍മാരുടെ കര്‍ശന ഓഡീഷന് ക്യൂവില്‍ നില്‍ക്കേണ്ടതില്ല എന്നാണ് എനിക്കുതോന്നുന്നത്; പ്രത്യേകിച്ച് ഇക്കാലത്ത്. മികച്ച കവിതയ്ക്കെന്തിന് 'മുഖ്യധാര'യുടെ സെക്യൂരിറ്റി ചെക്ക്.
നല്ല കവിതകളെ മാത്രമല്ല, ഒരു കവിതയെയും ഇക്കാലത്ത് തിരസ്കരിച്ച് പൂര്‍ണമായും ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഏത് കവിയ്ക്കും നാലുവരികൊണ്ട് ഒരു കൊതുമ്പുവള്ളമുണ്ടാക്കാനും അത് തുഴഞ്ഞെവിടെയും പോകാവുന്നവിധം കവിതയുടെ ലോകം വിശാലമായിട്ടുണ്ട്. എഡിറ്റര്‍മാര്‍ തുടരുന്ന താല്‍പ്പര്യങ്ങള്‍ക്ക് രണ്ടായിരത്തിപ്പത്തിനുശേഷമുള്ള കവികളില്‍ ഭൂരിഭാഗവും വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പുസ്തകങ്ങള്‍ പോലും ഇറക്കേണ്ടതില്ല എന്നുതീരുമാനിച്ച കവികള്‍ വരെയുണ്ട് നമ്മുക്കിടയില്‍. എന്നാല്‍ മുഖ്യധാരാ ആനുകാലികങ്ങളോട് ഇപ്പോഴും വലിയ പ്രതിപത്തി പുലര്‍ത്തുന്ന കവികളുമുണ്ട്. ഓരോ ആനുകാലികങ്ങള്‍ക്കും 'ഇണങ്ങു'ന്ന കവിതകളഴുതി അവര്‍ ഒരുക്കി ഇറക്കുന്നുണ്ടാവാം. ആഗ്രഹിക്കുന്ന മാധ്യമങ്ങളില്‍ കവിത മഷിപുരണ്ട് വരാനുള്ള ആഗ്രഹമാവാം അവരെ എഡിറ്റര്‍മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത്. കവിത ഈ വിധം എഡിറ്റര്‍മാരുടെ കര്‍ശന ഓഡീഷന് ക്യൂവില്‍ നില്‍ക്കേണ്ടതില്ല എന്നാണ് എനിക്കുതോന്നുന്നത്; പ്രത്യേകിച്ച് ഇക്കാലത്ത്. മികച്ച കവിതയ്ക്കെന്തിന് 'മുഖ്യധാര'യുടെ സെക്യൂരിറ്റി ചെക്ക്.
****
സോഷ്യല്‍ മീഡിയയിലെ കവിതകള്‍ സമകാലിക മലയാളകവിതയെ തീര്‍ച്ചയായും പ്രതിനിധീകരിക്കുന്നുണ്ട്. പുതിയ കാലത്തെ ഭൂരിഭാഗ കവികളും പ്രിന്‍റ് മീഡിയത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ്. ഒരു കവിതപോലും പ്രിന്റില്‍ വരാതെ, പ്രിന്‍റിന് കൊടുക്കാതെ, കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി കവികളുണ്ട്. 'ഞാനെന്ന എഴുത്തുകാരിയെ പ്രോത്സാഹിപ്പിച്ചതും വളര്‍ത്തിയതും ഫെയിസ്ബുക്കാണെ'ന്ന്, ഷിഫാന സലീമിനെപ്പോലുള്ള പുതുകാല കവികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനോടകം ഷിഫാന രണ്ട് കവിതാസമാഹാരങ്ങള്‍ ('കരിനീലദംശനങ്ങള്‍', 'കാദംബരി') പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിധം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഒട്ടേറെ പേരുണ്ട്. ഒരു ഉദാഹരണം സൂചിപ്പിച്ചെന്ന് മാത്രം.
എഡിറ്റര്‍മാര്‍ തുടരുന്ന താല്‍പ്പര്യങ്ങള്‍ക്ക് രണ്ടായിരത്തിപ്പത്തിനുശേഷമുള്ള കവികളില്‍ ഭൂരിഭാഗവും വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പുസ്തകങ്ങള്‍ പോലും ഇറക്കേണ്ടതില്ല എന്നുതീരുമാനിച്ച കവികള്‍ വരെയുണ്ട് നമ്മുക്കിടയില്‍.
ഇതര സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് എക്കാലവും കവിതയുടെ സ്കൂള്‍ 'ശബ്ദായമാന'മായിരുന്നു എന്നാണ് തോന്നുന്നത്. കാവ്യലോകത്തിന്‍റെ സ്വഭാവം എന്തായിരുന്നാലും മികച്ച കവിതകള്‍ വൈകിയാണെങ്കിലും ശ്രദ്ധയില്‍പ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷമാണല്ലോ പൊയ്കയില്‍ അപ്പച്ചന്‍റെ കവിതകള്‍ വീണ്ടെടുക്കപ്പെട്ടത്.
****
എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യവും കലകളും ജീവിത്തിന്റെ അവിഭാജ്യ ഘടകമാണ്; അതില്‍തന്നെ കവിതകള്‍ പ്രത്യേകിച്ചും. ഇതര സാഹിത്യരൂപങ്ങളെക്കാള്‍ കവിത പേറുന്ന ജനാധിപത്യവും ബഹുസ്വരതയും ചലനാത്മകതയുമാണ് അതിനെ നിര്‍ണായകമാക്കുന്നത്. അത്രമേല്‍ വൈവിധ്യത്തോടെയും തനിമയോടെയും കൂടി നിരവധി കര്‍തൃത്വങ്ങള്‍ കവിതയിലൂടെ സാഹിത്യത്തിലും സമൂഹത്തിലും ഇടപെടുന്നു. ജെന്‍സി കുട്ടികള്‍ സിനിമാപ്പാട്ടിനെ അപനിര്‍മ്മിച്ച് 'മലരേ മൗനമാ' എന്ന് ഫാഷിസ്റ്റ് സമീപങ്ങളോട് സമരവേദികളില്‍ പ്രതികരിക്കുമ്പോള്‍ കവിതയുടെ ടൂളാണ് ഉപയോഗിക്കപ്പെടുന്നതെന്ന് തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല. സമകാലിക കവിത ഒരു കലര്‍പ്പാണ്. ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സാമൂഹ്യനീതിയുടെയും കലര്‍പ്പ്. യാഥാസ്ഥികവും വരേണ്യവും ജനാധിപത്യ-ബഹുജന വിരുദ്ധ 'ശുദ്ധി'വാദങ്ങളെ അത് കാറ്റില്‍ പറത്തുന്നു. അതിലേക്ക് കലരാന്‍ ഇനിയുമുണ്ട് തനിമകള്‍ ബാക്കി.