കവിതയില്‍ നിന്ന് ജനങ്ങൾ അകന്നുപോവുന്നതിന് കാരണം കവികളല്ല

ഓപ്പണ്‍ ഫോറം

ഗിരിജ പാതേക്കര
        

സമകാലിക രാഷ്ട്രീയം, സാമൂഹ്യവ്യവസ്ഥ   എന്നിവക്കൊപ്പം കവിത സഞ്ചരിക്കുന്നുണ്ട് എന്നു തന്ന യാണ് എൻ്റെ ബോധ്യം. രാഷ്ട്രീയ കവിതകളെഴുതുന്നതിൽ ഏറ്റവും ശ്രദ്ധേയനായ ഒരു കവി PN ഗോപീകൃഷ്‌ണനാണ് . കാരണം,   അദ്ദേഹം എഴുതുന്ന കവിതകളെല്ലാം തന്നെ "രാഷ്ട്രീയ "കവിതകൾ മാത്രമാണ്, എൻ്റെ അഭിപ്രായത്തിൽ .  പച്ചയായ യാഥാർത്ഥ്യങ്ങളെ കവിതയിലൂടെ ആവിഷ്‌ക്കരിക്കുമ്പോൾ പലപ്പോഴും നമ്മുടെ പരമ്പരാഗത സങ്കൽപ്പത്തിലുള്ള  കാവ്യഭാഷയെ കൈവെടിയേണ്ടിവരും എന്ന് അത്തരം കവിതകൾ വായിക്കുമ്പോൾ തോന്നിയിട്ടുണ്ട്. അത് കവിതയെദുർബലമാക്കുകയല്ല മറിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണെൻ്റെ ബോധ്യം .  ശ്രീ സച്ചിദാനന്ദൻ , KGS, കൽപ്പറ്റ നാരായണൻ , കുരീപ്പുഴ ശ്രീകുമാർ, മാധവൻ പുറച്ചേരി,  സബാസ്‌റ്റ്യൻ ,  തുടങ്ങി ഒരുപാട് പേർ പുതിയ കാലത്തി ൻ്റെ ആകുലതകളെ,കവിതയിൽ ആവിഷ്കരിക്കുന്നവരാണ് . 

എല്ലാവരും കവിത എഴുതുന്നു എന്നും വാളെടുത്തവരൊക്കെ വെളിച്ചപ്പാടാവുന്നു എന്നുമൊക്കെയുള്ള ആരോപണങ്ങൾക്കൊപ്പമല്ല ഞാൻ. കുറെ "വെളിച്ചപ്പാടുകൾ " ഉണ്ടാവുന്നത്, ഹിംസാത്മകമായ ഈ കാലത്ത് നല്ലതല്ലേ?

 എന്നാൽ പലപ്പോഴും അധികാര രാഷ്ട്രീയവും മതങ്ങളുമൊക്കെ ചേർന്നു സൃഷ്‌ടിക്കുന്ന ഒരന്തരീക്ഷം,   ഈ തുറന്നെഴുത്തുകളിൽ നിന്ന് ധാരാളം എഴുത്തുകാരെ ഒരു പരിധി വരെ പിൻതിരിപ്പിക്കുന്നുമുണ്ട് എന്നു തോന്നുന്നു. അതേ സമയം,  കവിത രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥകളെ ആവിഷ്‌ക്കരിക്കുന്നതാവണം എന്ന് നിർബ്ബന്ധമില്ല എന്നാണെൻ്റെ പക്ഷം. വായനയ്ക്കു ശേഷം , മനസിൽ ബാക്കിയാവുന്ന ഒരനുഭൂതി, ആഴത്തിൽ തൊടുന്ന എന്തെങ്കിലുമൊന്ന്, കവിതയിലുണ്ടെങ്കിൽ അത് നല്ല കവിതയാണ് എന്നു ഞാൻ പറയും. തുടക്കത്തിൽ പറഞ്ഞ വിഷയങ്ങൾ, കവിതയിൽ Address ചെയ്യാത്തത് കവിതയോടു ചെയ്യുന്ന ഒരു കുറ്റകൃത്യമല്ല എന്നുസാരം. ഒരനുഭൂതിയുടയോ അനുഭവത്തിൻ്റെയോ ആവിഷ്‌കാരവുമാവാം കവിത.
****
     എല്ലാവരും കവിത എഴുതുന്നു എന്നും വാളെടുത്തവരൊക്കെ വെളിച്ചപ്പാടാവുന്നു എന്നുമൊക്കെയുള്ള ആരോപണങ്ങൾക്കൊപ്പമല്ല ഞാൻ. കുറെ "വെളിച്ചപ്പാടുകൾ " ഉണ്ടാവുന്നത്, ഹിംസാത്മകമായ ഈ കാലത്ത് നല്ലതല്ലേ? കവിത ജനകീയ മാവുന്നതിൽ എന്താണ് തെറ്റ്? കവിതയ്ക്ക് ശുഭകരമായ കാലം തന്നെയാണിപ്പോൾ കടന്നുപോവുന്നത്. കവിതയിൽ നിന്ന് ജനങ്ങൾ അകന്നുപോവുന്നുണ്ടെങ്കിൽ, അതിനുള്ള കാരണങ്ങള്‍ മറ്റു പലതുമാണ്, അല്ലാതെ കവികളല്ല. സാമൂഹ്യ മാധ്യമങ്ങളിലെ വെറും നേരമ്പോക്കുകൾ മാത്രമായ റീൽസുകൾ തുടങ്ങി എത്രയോ  കാരണങ്ങളാണ് അതിനു പിന്നിൽ. അതേസമയം , യാതൊരു  മുന്നൊരുക്കവുമില്ലാതെ എഴുതിയതെന്നു  തോന്നിക്കുന്ന ചില  കവിതകളും ഇടയ്ക്ക് കാണാറുണ്ട്. ആർക്കും എങ്ങനെയും പടച്ചു വിടാവുന്ന ഒന്നാണ് കവിത എന്ന ചിന്ത അത്ര ശുഭകരമല്ല.
****
മാധ്യമങ്ങളിൽ നിലനിൽക്കുന്ന താൽപര്യങ്ങൾ കാരണം നല്ല കവിതകൾ പൊതുധാരയിൽ നിന്ന് അകന്നുനിൽക്കുന്നു എന്നു തോന്നുന്നില്ല, കാരണം ,"മാധ്യമങ്ങൾ " എന്നതിൻ്റെ നിർവ്വചനമൊക്കെ മാറിയല്ലോ . Social media യയിൽ എന്തെഴുതിയിട്ടാലും Print mediaയിൽ വരുന്നതിലുമധികം പേർ അത് വായിയ്ക്കുന്നും വിലയിരുത്തുന്നുമുണ്ട് എന്നതാണ് സത്യം. ഏതു മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടാലും നല്ലകവിതകൾ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും. എഡിറ്റർമാരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കവിതകളാണ് പ്രസിദ്ധീകരണങ്ങളിൽ വരുന്നതെന്ന ആരോപണം (വിവാദങ്ങൾ) ഏതു കാലത്തും ഉണ്ടായിട്ടുണ്ട് .

മുന്നൊരുക്കവുമില്ലാതെ എഴുതിയതെന്നു  തോന്നിക്കുന്ന ചില  കവിതകളും ഇടയ്ക്ക് കാണാറുണ്ട്. ആർക്കും എങ്ങനെയും പടച്ചു വിടാവുന്ന ഒന്നാണ് കവിത എന്ന ചിന്ത അത്ര ശുഭകരമല്ല.

എഡിറ്റർമാരുടെ Sensibility ,ആസ്വാദനശീലങ്ങൾ ഒക്കെ ഒരു രചനയുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിൽ സംശയമില്ലല്ലോ. മാത്രവുമല്ല ഒരു സർഗാത്മക രചനയെ വളരെ objective ആയി വിലയിരുത്തുക അസാധ്യമാണ് താനും. പലർക്കും പല കാഴ്ചപ്പാടുകളല്ലേ? ഒരു പ്രസിദ്ധീകരണത്തിന് ലഭിക്കുന്ന രചനകൾ, അവിടെയിരിക്കുന്നവരുടെ ആസ്വാദനത്തെ   തൃപ്‌തിപ്പെടുത്തുന്നുവെങ്കിൽ അവയ്ക്ക് പെട്ടെന്ന് സ്വീകാര്യത കിട്ടുന്നു എന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്.
****
social media യിലെ കവിതകൾ സമകാലിക കവിതയെ പ്രതിനിധീകരിക്കുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ എഴുതുന്നവർ മാത്രമല്ല , വളരെ സ്വകാര്യമായി, ഒരു ഒളിയിടത്തിനകത്തെന്ന പോലെയിരുന്ന് ആത്മാവിഷ്കാരം നടത്തി, അവരുടെ ചുറ്റുവട്ടത്തുള്ള ചിലരുടെ പ്രേരണയാൽ, പുസ്‌തകമാക്കി പ്രസിദ്ധീകരിക്കുന്ന എത്രയോ നല്ലഎഴുത്തുകാരും ഇവിടെയുണ്ട്. അവരും സമകാലിക കവിതയെ പ്രതിനിധീകരിക്കുന്നുണ്ട്.

ഒരു പ്രസിദ്ധീകരണത്തിന് ലഭിക്കുന്ന രചനകൾ, അവിടെയിരിക്കുന്നവരുടെ ആസ്വാദനത്തെ തൃപ്‌തിപ്പെടുത്തുന്നുവെങ്കിൽ അവയ്ക്ക് പെട്ടെന്ന് സ്വീകാര്യത കിട്ടുന്നു എന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്.

എന്നാൽ അവരുടെ രചനകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നത്  സങ്കടകരമായ സത്യമാണ്. ഉച്ചത്തിലുള്ള ശബ്‌ദങ്ങൾക്കിടയിൽ,കേൾക്കാതെ പോകുന്ന സ്വരങ്ങളുമുണ്ട് എന്നു പറയാതെ വയ്യ.
****
പദ്യത്തിലെഴുതപ്പെടുന്ന കവിതകൾക്ക് കൂടുതൽ സ്വീകാര്യത ലഭിയ്ക്കുന്നു എന്നും, അവ കൂടുതൽ ആഢ്യമെന്നു വിലയിരുത്തപ്പെടുന്നു എന്നും തോന്നാറുണ്ട്. പല കവികളും ഈ സ്വീകാര്യതയ്ക്കുവേണ്ടി ,  ഈയിടെയായി പദ്യരൂപത്തിൽ ധാരാളം എഴുതുന്നുമുണ്ട്. ഈയൊരു " തിരിച്ചുപോക്ക് " ഒരു തെറ്റായി കാണുന്നൊന്നുമില്ല എങ്കിലും ,  ചിലരുടെ കാവ്യാനുശീലനത്തെ തൃപ്തിപ്പെടുത്താനുള്ള  ഈ പ്രവണതയിൽ ചെറിയ ആശങ്കയുണ്ട് . എന്തൊക്കെയായാലും,കൽപ്പറ്റ നാരായണൻമാഷ് പറഞ്ഞപോലെ പദ്യരൂപത്തിലായാലും ഗദ്യ രൂപത്തിലായാലും കവിതയിൽ "കവിത" വേണം എന്നതാണ് എൻ്റെയും ആത്യന്തികമായ ബോധ്യം .


Comments
* The email will not be published on the website.