
ഓപ്പണ്‍ ഫോറം
നിങ്ങളുെ അഭിപ്രായങ്ങള്‍ തുറന്നെഴുതൂ

വർത്തമാനകാല രാഷ്ട്രീയയാഥാർത്ഥ്യങ്ങൾ, ജീവിതാവസ്ഥകൾ, എന്നിവയ്‌ക്കൊപ്പം സഞ്ചരിക്കാൻ ഇന്ന് കവിതയ്ക്ക് കഴിയുന്നുണ്ടോ? കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിയാത്ത കവിതയെഴുത്ത് ഗൗരവതരമായ കുറ്റകൃത്യം തന്നെയല്ലേ?
മലയാളകവിതയുടെ സമകാലികാവസ്ഥ എത്രത്തോളം ശുഭകരമാണ്? വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതുപോലെ കവിതയിലും ശുഭകരമല്ലാത്തതെന്തെങ്കിലുമൊക്കെ സംഭവിക്കുന്നുവോ? കവിതയില്‍നിന്ന് വായനക്കാരകന്നുപോകുന്നതിന് ആരാണുത്തരവാദി?
മാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന ചില താല്പര്യങ്ങള്‍ നല്ല കവിതകളെ പൊതുധാരയില്‍നിന്ന് അകറ്റി നിര്‍ത്തുന്നുണ്ടോ? എഡിറ്റര്‍മാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് കവിതയെഴുതാന്‍ കവികള്‍ നിര്‍ബ്ബന്ധിതരാകുന്നുവോ?
സോഷ്യല്‍ മീഡിയയിലെ കവിതകള്‍ സമകാലിക മലയാളകവിതയെ പ്രതിനിധീകരിക്കുന്നുണ്ടോ? ശബ്ദായമാനങ്ങള്‍ക്കിടയില്‍ നല്ല കവിതകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ?
സമകാലിക മലയാളകവിതയെ ഒരു തുറന്ന വിചാരണയ്ക്ക് വിധേയമാക്കുകയാണ് നെപ്ട്യൂണ്‍ വെബ് മാഗസിന്‍. നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതൂ.