AI നമ്മുടെ സ്വപ്‌നങ്ങൾ മോഷ്ടിക്കുമോ?

ലേഖനം
കെഎം മുസ്‌തഫ

 സ്വപ്നം കാണാനും, കാത്തിരിക്കാനും, പതുക്കെ വളരാനും ചിറകുവിരിച്ചാകാശം തേടാനുമൊക്കെയുള്ള ആന്തരിക ചോദനകൾ ഇനി ഗൃഹാതുരസ്മരണകൾ മാത്രമായി മാറുമോ ?

ഉറക്കം വരാത്ത ആ രാത്രി ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിലും തനിച്ചായിരുന്നില്ല. മേശപ്പുറത്ത് iPad. സ്ക്രീനിൽ മിണ്ടിപ്പറയാൻ മുട്ടി നിൽക്കുന്ന ഒരു AI interface. വാട്സാപ് തുറന്ന് കൽപ്പറ്റയിലെ ഫോട്ടോഗ്രാഫർ ഷാജി പോൾ അയച്ചുതന്ന എന്‍റെ AI കാരിക്കേച്ചർ കൗതുകത്തോടെ കുറച്ചുനേരം നോക്കിയിരുന്നു.ഒരേ സമയം പല മീഡിയകൾ ഹാൻഡിൽ ചെയ്യുന്ന ഒരു ബഹിർമുഖ മനുഷ്യൻ! മുഖച്ഛായ ഏറെക്കുറെ എന്‍റേതാണെങ്കിലും പ്രായം ഒരു പത്ത് കുറഞ്ഞിട്ടുണ്ട്. തൊലിയുടെ നിറം വെളുപ്പിച്ച് ഒരു ഇന്ത്യൻ മുന്തൂക്ക നിറസൗന്ദര്യ പരിവേഷം നൽകിയിട്ടുണ്ട്! തിളങ്ങുന്ന ദന്തനിരകളാണ് ഏറെ കൗതുകകരമായി തോന്നിയത്. മുഖത്തെ ആ ചിരിയിൽ മാത്രം ലവലേശം മാറ്റമില്ല. ഷാജി പോളിന് ഒരു Wow അയച്ച് പൊളി എന്ന് കുറിച്ചു. സ്‌റ്റാറ്റസ് ആക്കാനുള്ള ഒരു temptൽ വാട്സാപ് തുറന്നപ്പോൾ സകലമാന കോണ്ടാക്റ്റുകളുടെയും സ്‌റ്റാറ്റസ് അവനവളുടെ കാരിക്കേച്ചറാണ്. കുന്നിനുമുകളിൽ കയറി സെൽഫിയെടുത്തവൾ പരിസ്‌ഥിതി പ്രവർത്തകയായി മാറുന്ന ഒരു വെർച്വൽ റിയാലിറ്റി ചില കാരിക്കേച്ചറുകളിലെല്ലാം പൊതുവായി കാണാമായിരുന്നു. സംഗതി പാൻഡെമിക് ആണെന്ന് മനസ്സിലായപ്പോൾ പെട്ടെന്ന് പകരേണ്ടെന്ന് കരുതി ഞാൻ പിൻവലിഞ്ഞു. കാരിക്കേച്ചർ വീണ്ടും നോക്കിയപ്പോൾ അതിന് എന്‍റെ ആന്തരിക യാഥാർത്ഥ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് മനസ്സിലായി. ഷാജി പോൾ എന്ന ഫോട്ടോഗ്രാഫർ എന്നെ കാണുമ്പോഴെല്ലാം ഞാൻ അങ്ങനെയായിരുന്നു. അനായാസം ഇംഗ്ലീഷ് സംസാരിക്കുന്ന അയാൾ എന്‍റെ ഒരു ഫോട്ടോയെടുത്ത് ഭംഗിയായി Prompt ചെയ്തിരിക്കുന്നു.AI അതിലെ Pattern Recognise ചെയ്യുകയും Probability Optimise ചെയ്യുകയും ചെയ്തിരിക്കുന്നു. ആ കാരിക്കേച്ചർ എന്‍റെ probable ആയേക്കാവുന്ന ഒരു ബാഹ്യയാഥാർത്ഥ്യം മാത്രമാണ്.
ഇതുതന്നെയാണ് ഭാവിയിലെ വലിയ നൈതിക സംഘർഷം. AI നമ്മുടെ ബാഹ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒന്നായി മാത്രം തുടരില്ല; അത് നമ്മുടെ ആന്തരിക narrative architecture നെ സ്വാധീനിക്കും.

പക്ഷെ മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളുമായി ഇടപെടുന്ന ഒരാളെന്ന നിലയിൽ എന്നെ പിന്തുടർന്ന ചോദ്യങ്ങൾ മറ്റു ചിലതാണ്. മനുഷ്യൻ ആദ്യമായി തന്‍റെ സ്വപ്നങ്ങളോട് തന്നെ ചോദ്യം ചോദിക്കുന്ന പോലെ, ഞാൻ AI യോട് ചോദിച്ചു:“നിന്‍റെയി അതിവേഗ സൃഷ്ടിപരശേഷി മനുഷ്യന്‍റെ ഭാവനയെ, സ്വപ്നങ്ങളെ വളർത്തുമോ? അല്ലെങ്കിൽ അതിനെ ആവർത്തിച്ചാവർത്തിച്ച് പരമാവധി ഉപയോഗിച്ച് ഒടുവിൽ അപ്രസക്തമാക്കുമോ?”
Interface-ൽ മറുപടി വന്നു.ഞെട്ടിക്കുന്ന വേഗത്തിൽ. വ്യക്തമായി.ആശ്ചര്യപ്പെടുത്തുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ.
ആ മറുപടി വായിച്ചുകൊണ്ടിരിക്കുമ്പോൾ എന്‍റെ ഉള്ളിൽ ഒരു ചെറിയ വിറയൽ! ഇത് വെറും ഒരു tool ആണോ?അല്ലെങ്കിൽ ഒരു പുതിയ epistemic revolution ആണോ?
AI ഈ മുഴുവൻ cognitive journeyയെയും shortcut ചെയ്യുന്നു.അത് pattern recognition, machine learning, generative modeling എന്നിവ ഉപയോഗിച്ച് നമ്മുടെ ആശയങ്ങളെ റിഫൈൻ ചെയ്യുന്നു.ഒരു raw fantasy, prompt ആയി കൊടുക്കുമ്പോൾ അത് structured vision ആയി തിരിച്ചു തരുന്നു.

മനുഷ്യൻ സ്വപ്നം കാണുമ്പോൾ അത് പൊടുന്നനെയുണ്ടാകുന്ന ഒരു സംഭവമല്ല. മറിച്ച് മനശ്ശാസ്ത്രപരമായ , നീണ്ടകാലത്തെ നോവിനും വേവിനുമൊപ്പമുള്ള ഒരുതരം അടയിരിപ്പിന്‍റെ പ്രതിഫലനമാണ്. ഒരു സ്വപ്നം മനസ്സിൽ മുളക്കുന്നു. അതിലേക്കുള്ള യാത്രയിലുടനീളം മോഹഭംഗം,സംശയം,അരക്ഷിതാവസ്ഥ,പരാജയം,പുനരുജ്‌ജീവനം,സ്വയം-പ്രതിഫലനം എന്നിവയെല്ലാം കൂടി ഒരു ആന്തരിക രൂപാന്തരീകരണം നമുക്കുള്ളിലുണ്ടാകുന്നു. തത്വശാസ്‌ത്രപരമായി ഈ പ്രക്രിയയെ ആയിത്തീരൽ- Becoming എന്നാണ് പറയുക. മനുഷ്യന്‍റെ സ്വപ്നങ്ങൾ ഒരിക്കലും ഉടനടി (instant) യുള്ളതായിരുന്നില്ല. ഒരു ജീവിതലക്ഷ്യം നമ്മുടെ ഉള്ളിൽ പിറക്കുമ്പോൾ അത് നേർത്തൊരു കനലാണ്, പതുക്കെ,പതുക്കെ മാത്രം കത്തുന്നത്! ഊതിയൂതി ജ്വലിപ്പിക്കാവുന്നത്!Desire → Doubt → Struggle → Self-reflection → Reinvention → Becoming.... അങ്ങനെയാണതിന്‍റെയൊരു പോക്ക്.
ഈ ആയിത്തീരൽ പ്രക്രിയ മനുഷ്യജീവിതത്തിന്‍റെ അർത്ഥം നിർണ്ണയിക്കുന്ന യാത്രയാണ്.ഒരു എഴുത്തുകാരനാകാൻ ഒരാൾ ആദ്യം തന്‍റെ അരക്ഷിതാവസ്ഥകളെ പല തലത്തിൽ നേരിട്ട് കടന്നുപോകേണ്ടതുണ്ട്.ഒരു നേതാവാകാൻ ഒരാൾ ഉൾഭയങ്ങളെ മറികടക്കണം.ഒരു മനുഷ്യൻ പക്വതയാർജ്ജിക്കാൻ പരാജയങ്ങളിൽനിന്ന് ഊർജ്ജം വലിച്ചെടുക്കേണ്ടതുണ്ട്.വിജയത്തിന്‍റെ വേരുകൾ മണ്ണിലാഴ്ത്തേണ്ടതുണ്ട്.നമ്മൾ എന്തെങ്കിലും നേടുന്നതിനു മുമ്പ് നമ്മൾ ആയിത്തീരുന്നു.That becoming is the true architecture of human meaning.
AI ഈ മുഴുവൻ cognitive journeyയെയും shortcut ചെയ്യുന്നു.അത് pattern recognition, machine learning, generative modeling എന്നിവ ഉപയോഗിച്ച് നമ്മുടെ ആശയങ്ങളെ റിഫൈൻ ചെയ്യുന്നു.ഒരു raw fantasy, prompt ആയി കൊടുക്കുമ്പോൾ അത് structured vision ആയി തിരിച്ചു തരുന്നു. ഒരു എഴുത്തുകാരനാകാൻ ഒരാൾ വർഷങ്ങളോളം കടന്നുപോയ അന്ത:സംഘർഷങ്ങൾ അപ്രസക്തമാക്കി ഒരൊറ്റ prompt ൽ ഒരു സുഘടിത സാഹിത്യസൃഷ്‌ടി പിറവിയെടുക്കുന്നു. ഒരു ചിത്രകാരന്‍റെ ദീർഘകാല ഭാവനാസ്വപ്നം, ഉടനടി high-resolution image ആയി തെളിയുന്നു.ഒരു സംവിധായകൻറെ സിനിമയുടെ പ്ലോട്ട് , instant storyboard ആയി മാറുന്നു.AI നമ്മുടെ ഭാവനയെ ഞൊടിയിടെ simulate ചെയ്യുന്നു.
പക്ഷെ മറ്റു ചില സുപ്രധാന ചോദ്യങ്ങൾ അപ്പോഴും ബാക്കിയാകുന്നു!
അത് നമ്മുടെ സഹനങ്ങളെ simulate ചെയ്യുമോ?
ഇത് സർഗാത്മകതയുടെ ജനാധിപത്യവൽക്കരണം-democratisation ആണോ?
അല്ലെങ്കിൽ ഭാവനയുടെ outsourcing ആണോ?
ഞൊടിയിട സംതൃപ്‌തി- Instant Gratification മനുഷ്യ മനസ്സിന് പുതിയ കാര്യമല്ല. സാമൂഹ്യമാധ്യമങ്ങൾ മുമ്പേ അത് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. Dopamine loops അതിനെ reinforce ചെയ്തുകൊണ്ടേയിരുന്നു. എന്നാൽ AI അതിനെ മുമ്പൊന്നുമില്ലാത്ത scaleലേക്കാണ് എത്തിക്കുന്നത്. സ്വപ്നം കാണാനും, കാത്തിരിക്കാനും, പതുക്കെ വളരാനും ചിറകുവിരിച്ചാകാശം തേടാനുമൊക്കെയുള്ള ആന്തരിക ചോദനകൾ ഇനി ഗൃഹാതുരസ്‌മരണകൾ മാത്രമായി മാറുമോ?
അങ്ങോട്ട് പറഞ്ഞാലല്ലാതെ AI നമ്മോട് ഗുഡ്നൈറ്റ് പറയില്ല. സ്വീറ്റ് ഡ്രീംസ് ആശംസിക്കില്ല. കാരണം അതിന് നമുക്ക് സ്വപ്നങ്ങൾ തരാനുള്ള ജൈവികശേഷിയില്ല, എന്നാൽ അത് നമ്മുടെ സ്വപ്നങ്ങളെ ട്രാൻസ്‌ലേറ്റ് ചെയ്യും.

മനുഷ്യന്‍റെ ഭാവന ഇല്ലായ്മയിൽ നിന്നാണ് വളർന്നത്. പരിമിത വിഭവങ്ങൾ,വിവരങ്ങൾ, പരിമിത ലഭ്യത...പരിമിതികൾ തന്നെയാണ് cognitive struggle സൃഷ്ടിച്ചത്. അത്തരം ബൗദ്ധിക സമരങ്ങളിൽ നിന്നാണ് മൗലികത- originality പിറക്കുന്നത്.
ഇപ്പോൾ AI സമൃദ്ധികൾ ജനറേറ്റ് ചെയ്യുന്ന ഒരു യന്ത്രമാണ്. വിവരസമൃദ്ധി, സർഗാത്മക സമൃദ്ധി....Simulated possibility abundance.
ഇല്ലായ്മയിൽ വളർന്ന മനസ്സ് സമൃദ്ധിയുടെ പെയ്ത്തിൽ എങ്ങനെ പ്രതികരിക്കും?
AI നമ്മുടെ ബൗദ്ധിക പ്രക്രിയകളെ ആഴത്തിൽ വിശകലനം ചെയ്യുന്നു. Pattern recognition, predictive modeling, generative algorithms ...എല്ലാം കൂടി അത് നമ്മുടെ ഉപബോധത്തിലെ ചായ്‌വുകളെ വരെ കണ്ടെത്താൻ തുടങ്ങുന്നു.നമ്മൾ ഒരിക്കലും articulate ചെയ്യാത്ത ഫാൻറസികളെ പോലും അത് refined language ൽ നമുക്ക് മുന്നിൽ വെക്കുന്നു.ഒരു സിനിമാ സീനായി പോലും ഒരിക്കലും കണ്ടില്ലാത്ത ഒരു ഫാൻറസി,ഇന്ന് hyper-realistic rendering ആയി നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കപ്പെടുന്നു.ഒരു കാൽപനിക ഭാവന narrative script ആയി ഉടൻ articulate ചെയ്യപ്പെടുന്നു.ഒരു ജീവിതവിജയത്തിന്‍റെ ആനന്ദാനുഭൂതി സൃഷ്‌ടിക്കുന്ന ചിത്രം, simulation ആയി കൺമുമ്പിൽ....ഒരുപക്ഷേ നാം ലക്ഷ്യത്തിലെത്തിയാൽ ലഭിക്കുമെന്നു കരുതുന്ന ജീവിത സാഫല്യത്തേക്കാൾ മനോഹരമായി അത് simulate ചെയ്യുന്നു.
അപ്പോൾ ഒരു വലിയ ചോദ്യം ഉയരുന്നു:അനുഭവമില്ലാതെ സാഫല്യം simulate ചെയ്യപ്പെടുമ്പോൾ, സാഫല്യത്തിന്‍റെ അർത്ഥം എന്താകും?
മനുഷ്യന്‍റെ ഭാവിയെകുറിച്ചും വികാസത്തെകുറിച്ചും ശുഭാപ്തി വിശ്വാസമുള്ള ഒരാളെന്നനിലയിൽ എനിക്ക് തോന്നുന്നത്, AI മനുഷ്യന്‍റെ സ്വപ്നങ്ങളെ കവർന്നെടുക്കില്ല എന്നാണ്. പക്ഷേ അവയെ കണ്ണാടിയാക്കും-mirror ചെയ്യും.എന്നാൽ ആ mirror വളരെ വളരെ ഇൻറലിജൻറ് ആണ്.അത് വെറും reflection അല്ല, amplification ആണ്.
മനുഷ്യൻ ഒരു ഫാൻറസി prompt ചെയ്യുമ്പോൾ, അത് ഒരു സർഗാത്മക പ്രവൃത്തി തന്നെയാണ്. പക്ഷേ, ആ സർഗാത്മക പ്രവൃത്തിയിൽ പിറവിക്കു മുമ്പുള്ള നോവ് -embodied struggle ഇല്ലെങ്കിൽ, അതിന്‍റെ അസ്‌തിത്വപരമായ ആഴം കുറയുമോ?
ഇതുതന്നെയാണ് ഭാവിയിലെ വലിയ നൈതിക സംഘർഷം. AI നമ്മുടെ ബാഹ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒന്നായി മാത്രം തുടരില്ല; അത് നമ്മുടെ ആന്തരിക narrative architecture നെ സ്വാധീനിക്കും.അതുകൊണ്ടുതന്നെ നമ്മൾ സ്വപ്നം കാണുന്ന രീതി തന്നെ മാറിയേക്കാം.Goal setting, desire formation, aspiration modeling - എല്ലാം AI-mediated ആയി രൂപപ്പെട്ടേക്കാം.
സാങ്കേതിക പരിണാമങ്ങൾ മനുഷ്യനെ മാറ്റും.പക്ഷേ മനുഷ്യൻ തീരുമാനിച്ചാൽ മാത്രമേ അത് കൂടുതൽ വികാസമുള്ള മനുഷ്യനെ സൃഷ്ടിക്കൂ!

ഒരു ദിവസം മനുഷ്യൻ സ്വപ്നം കാണുന്നതിനു മുൻപ് AI അവളുടെ സാധ്യതകളുടെ probability distribution കാണിച്ചുതരുമോ? അപ്പോൾ റിസ്ക് എടുക്കാനുള്ള അവളുടെ ആവേശം കുറയുമോ? അല്ലെങ്കിൽ കൂടുതൽ വിവരങ്ങളോട്കൂടിയ risk-taking ഉണ്ടാകുമോ?
ചരിത്രം നമുക്ക് പറഞ്ഞു തരുന്ന ഒരു വലിയ പാഠമുണ്ട്: സാങ്കേതികവിദ്യ മനുഷ്യനെ ഒരിക്കലും ദുർബലമാക്കിയിട്ടില്ല;ശാക്തീകരിച്ചിട്ടേയുള്ളൂ.അച്ചടി പ്രസ്സുകൾ വന്നപ്പോൾ വാമൊഴി പാരമ്പര്യം നശിച്ചു എന്ന് കരുതുക വയ്യ; അത് മറ്റൊരു രൂപം എടുത്തു.ഫോട്ടോഗ്രഫി പെയിൻറിംഗിനെ പിഴുതെറിഞ്ഞില്ല; അത് abstraction ലേക്ക് മാറി.ഇന്‍റർനെറ്റ് വന്നപ്പോൾ പുസ്തകവായന മരിച്ചില്ല; പകരം പുസ്‌തകം ഡിജിറ്റലായി.
അതുപോലെ AI മനുഷ്യ സ്വപ്നങ്ങളെ ഇല്ലാതാക്കില്ല.പക്ഷേ അവയുടെ ഗ്രാമർ അടിമുടി മാറ്റും.
AI-യുടെ വലിയ ശക്തി output ൽ അല്ല.predictive cognition ലാണ്.നമ്മുടെ behavioural patterns, linguistic style, emotional tone, preference clusters -എല്ലാം data ആയി മാറുന്നു.അത് probabilistic models ആയി evolve ചെയ്യുന്നു.
മനുഷ്യൻ ഇനി സ്വപ്നം കാണുക മാത്രമല്ല;സ്വപ്നങ്ങൾ ഡിസൈൻ ചെയ്യുക കൂടി ചെയ്യും.ഫാന്‍റസി, ഫാന്‍റസി മാത്രമായി അനുഭവിക്കില്ല; ഫാന്‍റസി iterate ചെയ്യും.
എങ്കിലും ഒരു മുന്നറിയിപ്പ്:
നമ്മൾ നമ്മുടെ ആയിത്തീരലുകളെ അൽഗോരിതങ്ങൾക്ക് മുമ്പിൽ അടിയറവ് വയ്ക്കുകയാണെങ്കിൽ നമ്മൾ ഒട്ടും പരിണമിക്കാതെ നേട്ടത്തിലെത്തിയേക്കാം. പരിണമിക്കാത്ത നേട്ടങ്ങൾ ദുർബലമാണ്. ആദ്യത്തെ അസ്‌തിത്വ ഷോക്കിൽതന്നെ അത് തകർന്നുതരിപ്പണമായേക്കാം.
AI ക്ക് ഒരേസമയം നമ്മെ ആകാശം പോലെ അതിരുകളില്ലാതാക്കാനും അദൃശ്യമായ അടിമത്തത്തിലേക്ക് തള്ളിവിടാനും കഴിയും.മനുഷ്യന്‍റെ വിവേചന ബുദ്ധിയെ ആശ്രയിച്ചിരിക്കുന്നു ഈ രണ്ട് സാധ്യതയും.AI പരമ്പരാഗത ഉപകരണങ്ങൾ പോലെ ഒരു ടൂൾ മാത്രമല്ല;ഒരു mirror, ഒരു collaborator, ഒരു cognitive accelerator ഒക്കെയാണ്.
പക്ഷേ സ്വപ്നം കാണുന്നവൾ AI അല്ല, ഇപ്പോഴും മനുഷ്യനാണ്.
അവസാനം, ഞാൻ ആ interface അടക്കുകയാണ്.അടച്ചില്ലെങ്കിൽ ഇനിയും മുന്നോട്ട് പോകാനുള്ള നാല് ചോദ്യങ്ങൾ Al തന്നെ എനിക്ക് മുമ്പിൽ വച്ചിട്ടുണ്ട്. If you would like , I can share .... ഇനിയും തുടരണോ എന്നത് എന്‍റെ വിവേചന ബുദ്ധിയുടെ നിയന്ത്രണത്തിലാണ്.
അങ്ങോട്ട് പറഞ്ഞാലല്ലാതെ AI നമ്മോട് ഗുഡ്നൈറ്റ് പറയില്ല. സ്വീറ്റ് ഡ്രീംസ് ആശംസിക്കില്ല. കാരണം അതിന് നമുക്ക് സ്വപ്നങ്ങൾ തരാനുള്ള ജൈവികശേഷിയില്ല, എന്നാൽ അത് നമ്മുടെ സ്വപ്നങ്ങളെ ട്രാൻസ്‌ലേറ്റ് ചെയ്യും. വേഗത്തിലാക്കും. പക്ഷേ സ്വപ്നം കാണാനുള്ള ധൈര്യം, പ്യൂപ്പയിൽനിന്ന് പൂമ്പാറ്റയിലേക്ക് ആയിത്തീരാനുള്ള അപാരമായ ക്ഷമ,പരാജയങ്ങൾക്കിടയിലൂടെ കടന്ന് ജീവിതസാഫല്യത്തിന്‍റെ അർത്ഥം കണ്ടെത്താനുള്ള ഹൃദയത്തിന്‍റെ മിടിപ്പുകൾ- ഇവയൊന്നും ഇന്നും algorithm ആയി മാറിയിട്ടില്ല.
സാങ്കേതിക പരിണാമങ്ങൾ മനുഷ്യനെ മാറ്റും.പക്ഷേ മനുഷ്യൻ തീരുമാനിച്ചാൽ മാത്രമേ അത് കൂടുതൽ വികാസമുള്ള മനുഷ്യനെ സൃഷ്ടിക്കൂ!


Comments
* The email will not be published on the website.