ലൈറ്റ്ഹൗസും ഇടിമിന്നലും തമ്മിലുള്ള ഒരു രഹസ്യ സംഭാഷണം.

കവിത

വിജീഷ് പരവരി


കടല് കാറ്റിനേയും കാത്ത്
കടപ്പൊറത്തിരിയ്ക്യാണ്
 
ന്നട്ട് ന്നട്ട്..
 
ഒരു ഉച്ച ഉച്ചര വൈന്നേര സമയാണ്
സൂര്യമ്മാമൻ പോയിട്ടൂല്ല
ചന്ദ്രമ്മാമൻ വന്നിട്ടൂല്ല..
 
ന്നട്ട്ന്നട്ട്... വേഗങ്ങട്ട് പറഞ്ഞൂട്
 
ഞാൻ കടലോട് പറഞ്ഞിക്കി,
കാറ്റ് അന്നെ തേച്ചതന്നാണ്
ഓള് ഇന്നലെ മോന്തിക്ക്
ആ ബലാല് മയേൻ്റോപ്പം വയനാട്ട്ക്ക്
ടൂറ് പോയോല് കണ്ടോല്ണ്ട്...
കേട്ടതും ആ ഒന്നിനാത്രം പോന്ന കടലതാ പൊട്ടിപ്പൊട്ടി കരയിണ് 
 
കടലേ... ഇജ്ജിങ്ങനെ തലതല്ലി കരയല്ലേ...
ഓള് തിരിച്ചു വരുന്ന്, 
രഹസ്യം പറഞ്ഞു കുടുങ്ങീ
ഞാം
 
മഴേൻ്റാെപ്പാ പോയെങ്കില് സകല നാടും കറങ്ങീട്ടേ ഓള് വരൂന്ന് കടല് ഒന്നൂടി ഊക്കില് തലതല്ലി
 
ഓലെ രണ്ടാളേം തമ്മ് തെറ്റിച്ചപ്പോ അണക്ക് സമാധാനായല്ലോ, ജജ്യന്തേ ചെങ്ങായ് ആ മൻഷമ്മാരെപ്പോലെ..
അന്നെ പറഞ്ഞിട്ട് കാര്യല്ല
നിർമ്മിച്ചവര്ട സ്വവാവം ഇല്ലാതാവൂല..
 
അത് പോട്ടെ, 
അല്ല ഇട്യേ മഴയ്ക്കിപ്പം അന്നെ മടുത്തോ..
 
മടുക്കൊന്നൂല്ല ലൈറ്റ് ഹൗസേ..
അടുത്ത തുലാവരിഷത്തിന് ജ്ജി കണ്ടോൾണ്ടി
ഞങ്ങള് തമ്മിലുള്ള ഒരു പ്രേമം..
 
ഇതും പറഞ്ഞ് ലൈറ്റ് ഹൗസിന് രണ്ടിടിയും കൊടുത്ത് 
മൂപ്പര് വിട്ടു
 
വിരഹിണിക്കടലിനെ അലിവോടൊന്നുമ്മവെച്ചു, 
വെളിച്ചം കൊണ്ട് ഹൗസ്
 


Comments
* The email will not be published on the website.