
ലേഖനം
അനിൽകുമാർ എ വി
ആത്മകഥയ്ക്കുള്ള 2025 ലെ അമേരിക്കയിലെ പ്രശസ്തമായ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ (എൻബിസിസി) പുരസ്‌കാരം ലോകപ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി' (അമ്മ മേരി എന്നിലേക്ക് വരുന്നു) നേടിയത് ആ സാഹിത്യ സപര്യയിൽ വിശിഷ്ടമായ മറ്റൊരു കിരീടമായി. ആദ്യത്തെ എൻബിസിസി അവാർഡുകൾ 1976 ജനുവരി 16 ന് പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ചെയ്തു. എനിക്കറിയാവുന്ന ഏറ്റവും ധീരയായ സ്ത്രീയായ അവർ, വായനക്കാരെ കണ്ടെത്താൻ സഹായിക്കുന്ന ആളുകളെ സ്നേഹിക്കുന്നു. അവാർഡ് ഒരു പുസ്തകത്തെ കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും. ‘മദർ മേരി കംസ് ടു മി' അത്തരം ഉന്നതിയിലെത്തിച്ചതിന് ഞാൻ നിങ്ങളോട് ഏറെ നന്ദിയുള്ളവളാണെന്നാണ് മാർച്ച് 26 ന് മാൻഹട്ടനിലെ ന്യൂ സ്കൂളിൽ നടന്ന ചടങ്ങിൽ അവർക്കുവേണ്ടി സ്‌ക്രൈബ്‌നർ പ്രസാധകഗൃഹത്തിന്‍റെ നാൻ ഗ്രഹാം അവാർഡ് സ്വീകരിച്ച് നടത്തിയ ഹ്രസ്വ ഭാഷണം. ഇത് അരുന്ധതിയുടെ ആദ്യ നോൺ ഫിക്ഷൻ കൃതിയല്ല. ദി ഗോഡ് ഓഫ് സ്മോൾ തിങ്‌സ് (1997), ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് (2017) നോവലുകൾക്കൊപ്പം ദി കോസ്റ്റ് ഓഫ് ലിവിങ് (1999), പവർ പൊളിറ്റിക്സ് (2000), വാർ ഈസ് എ പീസ് (2001), മൈ സെഡിഷ്യസ് ഹാർട്ട് (2019), ദി എൻഡ് ഓഫ് ഇമാജിനേഷൻ (2020), ആസാദി (2020) തുടങ്ങിയവയും ശ്രദ്ധേയങ്ങൾ. പുരസ്‌കാരദാന ചടങ്ങിലെ ആദ്യ സംവാദ സദസിൽ വാഷിങ്‌ൺ പോസ്റ്റിന്‍റെ പുസ്തക വിഭാഗം അടുത്തിടെ അടച്ചുപൂട്ടിയതും നിർമിത ബുദ്ധി സ്ഥാപനങ്ങളും പ്രസാധകരും തമ്മിലെ തുടർച്ചയായ മത്സരവും ഉയർന്നുവന്നു. സ്വതന്ത്ര മാധ്യമമെന്ന ആശയം ആക്രമണത്തിന് വിധേയമാകുന്ന രാഷ്ട്രീയ നിമിഷമാണ് മുന്നിലെന്ന് സമ്മതിച്ച് എൻബിസിസിയുടെ പുതിയ പ്രസിഡന്റും റട്‌ജേഴ്‌സ് സർവകലാശാലാ ക്രിയേറ്റീവ് റൈറ്റിങ് അസിസ്റ്റന്റ് പ്രൊഫസറും യേൽ റിവ്യൂവിൽ കോൺട്രിബ്യൂട്ടിങ് ഫിക്ഷൻ എഡിറ്ററുമായ ആദം ദൽവ നടത്തിയ പ്രഭാഷണവും ദീപ്‌തം. ഇവിടെ നാം എൻബിസിസിയുടെ ദൗത്യം ധിക്കാരപൂർവം നിർവഹിക്കുന്നു: നമ്മുടെ അംഗങ്ങൾക്കും ലോകമെമ്പാടുമുള്ള വിമർശകർക്കും സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തേടുക. രാജ്യത്തുടനീളമുള്ള പത്രങ്ങളിലും മാസികകളിലും സാഹിത്യ കവറേജ് ചുരുങ്ങുന്നത് തുടങ്ങിയവ സൂചിപ്പിച്ച് ദൽവ കൂട്ടിച്ചേർത്തത്, ശക്തവും ഊർജസ്വലവുമായ പുസ്തക വിഭാഗം താഴ്ന്ന നിലയിലുള്ള സ്വാധീനം ചെലുത്തുന്നു. കൂടുതൽ എഴുതുന്തോറും സൃഷ്ടിപരമായും പ്രായോഗികമായും കൂടുതൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഈ വർഷത്തെ സമ്മാനങ്ങൾക്കായുള്ള ചർച്ചകളിൽ എൻബിസിസിയിലെ സന്നദ്ധപ്രവർത്തകരായ ജഡ്ജിമാർ പ്രസാധകർ നിർദ്ദേശിച്ചതോ അംഗങ്ങൾ തെരഞ്ഞെടുത്തതോ 1000 പുസ്തകങ്ങൾ വായിച്ചതായും അദ്ദേഹം പരാമർശിച്ചു.
അവാർഡ് ഒരു പുസ്തകത്തെ കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും. ‘മദർ മേരി കംസ് ടു മി' അത്തരം ഉന്നതിയിലെത്തിച്ചതിന് ഞാൻ നിങ്ങളോട് ഏറെ നന്ദിയുള്ളവളാണെന്നാണ് മാർച്ച് 26 ന് മാൻഹട്ടനിലെ ന്യൂ സ്കൂളിൽ നടന്ന ചടങ്ങിൽ അവർക്കുവേണ്ടി സ്‌ക്രൈബ്‌നർ പ്രസാധകഗൃഹത്തിന്‍റെ നാൻ ഗ്രഹാം അവാർഡ് സ്വീകരിച്ച് നടത്തിയ ഹ്രസ്വ ഭാഷണം. 
എൻബിസിസി പുരസ്‌കാരംആറ് വിഭാഗങ്ങളിൽ
അരുന്ധതിയുടെ ‘മദർ മേരി കംസ് ടു മി'യ്‌ക്കൊപ്പം ആസ്‌ത്രേലിയൻ-‐അമേരിക്കൻ പത്രപ്രവർത്തകയും നോവലിസ്റ്റും മാർച്ച് എന്ന നോവലിലിലൂടെ ഫിക്ഷനുള്ള 2005- ലെ പുലിറ്റ്‌സർ സമ്മാന ജേതാവുമായ ജെറാൾഡിൻ ബ്രൂക്‌സിന്‍റെ ‘മെമ്മോറിയൽ ഡേയ്‌സ്', അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമ 2025 ലെ മൂന്ന് പ്രിയ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ, അമേരിക്കൻ എഴുത്തുകാരി ബെത്ത് മാസിയുടെ ‘പേപ്പർ ഗേൾ: പേപ്പർ ഗേൾ: എ മെമ്മോയർ ഓഫ് ഹോം ആൻഡ് ഫാമിലി ഇൻ എ ഫ്രാക്ചേർഡ് അമേരിക്ക', ബ്രിട്ടീഷ് നാടകകാരനും മൈ ബ്യൂട്ടിഫുൾ ലോണ്ട്രെറ്റ് , ദി ബുദ്ധ ഓഫ് സബർബിയ എന്നീ രചനകൾക്ക് ഓസ്കാർ നോമിനേഷൻ ലഭിച്ച തിരക്കഥാകൃത്തും നോവലിസ്റ്റുമായ ഹനീഫ് ഖുറേഷിയുടെ‘ഷാറ്റേർഡ്: എ മെമ്മോയർ’, ഫ്രീലാൻസ് ജേണലിസ്റ്റായി കരിയർ ആരംഭിച്ച കനേഡിയൻ എഴുത്തുകാരി മിറിയം ടോവ്‌സിന്‍റെ ‘എ ട്രൂസ് ദാറ്റ് ഈസ് നോട്ട് പീസ്' തുടങ്ങിയവയും അവസാന പട്ടികയിൽ ഇടംപിടിക്കുകയുണ്ടായി. ഫിക്ഷൻ, നോൺ ഫിക്ഷൻ, ജീവചരിത്രം, ആത്മകഥ, കവിത, സാഹിത്യ വിമർശം‐ നിരൂപണം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി എല്ലാ വർഷവും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന രചനകൾ പരിഗണിച്ചാണ് മുഖ്യ അംഗീകാരങ്ങളുടെ പ്രഖ്യാപനം. ഇവാൻ സാൻഡ്രോഫ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മികച്ച ആദ്യ പുസ്തകത്തിനുള്ള ജോൺ ലിയോനാർഡ് സമ്മാനം, അവലോകനത്തിലെ മികവിനുള്ള നോന ബാലകിയന്‍റെ പ്രശംസ, ഗ്രെഗ് ബാരിയോസ് പുസ്തക വിവർത്തന സമ്മാനം എന്നിവയും അനുബന്ധമായുണ്ട്.
പെണ്ണെഴുത്തിന്‍റെ ശക്തിയും ആവശ്യകതയും ഉയർത്തിയ അത് നിലവാരമുള്ള പാണ്ഡിത്യത്തോടെ എഴുതിയതും തെറ്റായ വിവരങ്ങളെ നർദാക്ഷ്യം നിരാകരിക്കുന്നതുമായെന്നാണ് 2026 ലെ സമ്മാനത്തിനായുള്ള ജഡ്ജിജ് പാനൽ ചെയർമാൻ തങ്കം എലിസബത്ത് റേച്ചൽ ഡെബ്ബണെയർ വിലയിരുത്തിയത്.
‘വീ ഡു നോട്ട് പാർട്ട്
'അമേരിക്കയിലെ എഴുത്തുകാരും പുസ്തക നിരൂപകരും അടങ്ങുന്ന സംഘടനയാണ് നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ. സാഹിത്യ ലോകത്തെ ഏറ്റവും മൂല്യമുള്ള പുരസ്കാരങ്ങളിൽ ഒന്നായാണത് കണക്കാക്കപ്പെടുന്നത്. ഫിക്ഷനിൽ ജഗ്ബിയോൾഹാജി അൻനെഉണ്ട കൊറിയൻ ഇംഗ്ലീഷ് സാഹിത്യ ഗവേഷക ഇ യാവോണും ന്യൂജേഴ്‌സിയിയിൽനിന്നുള്ള എഴുത്തുകാരിയും അധ്യാപകയുമായ പൈജ് അനിയ മോറിസും മൊഴിമാറ്റിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്‍റെ ‘വീ ഡു നോട്ട് പാർട്ട്' 2021) നമ്മൾ വേർപിരിയുന്നില്ല)ആണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിനും ജപ്പാൻ സാമ്രാജ്യത്തിൽനിന്നുള്ള കൊറിയൻ വിമോചനത്തിനും പിന്നാലെ കമ്യൂണിസത്തിന്‍റെ ഉദയം തടയാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി മിലിട്ടറി ഗവൺമെന്‍റ് വഴി ജെജു ദ്വീപിൽ ഭരണം സ്ഥാപിക്കാൻ അമേരിക്ക നീക്കം നടത്തി. അത് സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതകൾക്ക് കാരണമായി. കമ്യൂണിസ്‌റ്റുകാർ ദ്വീപിലുടനീളം ചെറുത്തുനിൽപ്പിന്‍റെ തരംഗം തീർത്തു. 1948–49 ലെ ജെജു കലാപത്തെയും അത് സുഹൃത്തിന്‍റെ കുടുംബത്തിലുണ്ടാക്കിയ സ്വാധീനത്തെയും കുറിച്ച് പഠിക്കാനെത്തുന്ന എഴുത്തുകാരിയുടെ കഥയാണ് ഏഴ് വർഷമെടുത്ത് പൂർത്തിയാക്കിയ ‘വീ ഡു നോട്ട് പാർട്ട്' ഹൊഗാർത്ത് പബ്ലിഷേഴ്‌സ് വൈസ് പ്രസിഡന്റും എഡിറ്റർ-ഇൻ-ചീഫുമായ ഡേവിഡ് എബർഷോഫ് ഹാൻ കാങ്ങിനുവേണ്ടി അവാർഡ് സ്വീകരിച്ചു. അതിന്‍റെ ഫ്രഞ്ച് വിവർത്തനം 2023 ൽ പ്രിക്സ് മെഡിസിസ് എട്രാഞ്ചർ നേടി. 2007 ‐18 കാലയളവിൽ സിയോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിൽ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗത്തിൽ അധ്യാപികയായിരുന്ന ഹാൻ കാങ് 2016-ൽ ഫിക്ഷനുള്ള ഇന്‍റർനാഷണൽ ബുക്കർ സമ്മാനം നേടിയ ആദ്യ കൊറിയൻ ഭാഷാ നോവലായ ദി വെജിറ്റേറിയൻ പുറത്തുവന്നതോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നു. സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2024-) ലഭിച്ച ആദ്യ ഏഷ്യൻ വനിതയും കൊറിയക്കാരിയി. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്‍റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യത്തിനായിരുന്നു പരമോന്നത അംഗീകാരം. കാരെൻ ഹാവോ എഴുതി സാം അമേരിക്കൻ ബിസിനസുകാരനും സംരംഭകനുമായ സാമുവൽ ഹാരിസ് ആൾട്ട്മാന്‍റെ ഓപ്പൺഎഐ 2025 മെയ് 20 ന് പുറത്തിറക്കിയ ‘എംപയർ ഓഫ് എഐ: ഡ്രീംസ് ആൻഡ് നൈറ്റ്മേഴ്‌സ്’ നോൺ ഫിക്ഷൻ വിഭാഗത്തിൽ ഒന്നാമതെത്തി.
മദർ മേരി കംസ് ടു മി' സ്ത്രീയും എഴുത്തുകാരിയും എന്ന നിലകളിലെല്ലാം തന്‍റെ ജീവിതം രൂപപ്പെടുത്തിയ നിലയ്‌ക്കാത്ത പ്രചോദനവും നിതാന്ത പ്രേരണയും അവിഭാജ്യ ശക്തിയുമായ അമ്മ മേരി റോയിയുമായുള്ള സങ്കീർണങ്ങളായ ബന്ധങ്ങളാണ് അരുന്ധതി വരച്ചുകാട്ടുന്നത്. 
ജീവചരിത്രത്തിൽ അലക്സ് ഗ്രീനിന്‍റെ ‘എ പെർഫെക്റ്റ് ടർമോയിൽ: വാൾട്ടർ ഇ ഫെർണാൽഡ് ആൻഡ് ദി സ്ട്രഗിൾ ടു കെയർ ഫോർ അമേരിക്കാസ് ഡിസേബിൾഡ്' അംഗീകാരം നേടി. ‘ഹായേക്‌സ് ബാസ്റ്റാർഡ്‌സ്: റേസ്, ഗോൾഡ്, ഐക്യു, ആൻഡ് ദി ക്യാപിറ്റലിസം ഓഫ് ദി ഫാർ റൈറ്റ്’ എന്ന ക്വിൻ സ്ലോബോഡിയന്‍റെ രചനയ്‌ക്കാണ് നിരൂപണ അവാർഡ്. ആധുനിക ജർമൻ‐ ലോക വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കനേഡിയൻ ചരിത്രകാരനായ അദ്ദേഹം നിലവിൽ ബോസ്റ്റൺ സർവകലാശാലയിൽ അന്താരാഷ്ട്ര ചരിത്ര പ്രൊഫസറാണ്. കവിതാ ശാഖയിൽ അമേരിക്കൻ കവിയും സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ നാഷണൽ മ്യൂസിയം ഓഫ് ആഫ്രിക്കൻ ‐അമേരിക്കൻ ഹിസ്റ്ററി ആൻഡ് കൾച്ചർ ഡയരക്ടറുമായിരുന്ന കെവിൻ യങ്ങിന്‍റെ നൈറ്റ് വാച്ചിന്. കൂടാതെ അംഗങ്ങൾ വോട്ടുചെയ്ത രണ്ട് അംഗീകാരങ്ങളും. ഏത് വിഭാഗത്തിലെയും മികച്ച ആദ്യ പുസ്തകത്തിനുള്ള ജോൺ ലിയോനാർഡ് സമ്മാനവും ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത് അമേരിക്കയിൽ പ്രസിദ്ധീകരിച്ച മികച്ച പുസ്തകത്തിനുള്ള ഗ്രെഗ് ബാരിയോസ് ബുക്ക് ഇൻ ട്രാൻസ്ലേഷൻ അവാർഡും.
വനിതാ നോൺ-ഫിക്ഷൻ സമ്മാന ഹ്രസ്വ പട്ടികയിലും അരുന്ധതി
2026 ലെ വനിതാ നോൺ-ഫിക്ഷൻ സമ്മാനത്തിന്‍റെ ഹ്രസ്വ പട്ടികയിലേക്കും അരുന്ധതി തെരഞ്ഞെടുക്കപ്പെട്ടു. ജേതാവിനെ ജൂൺ 11 ന് പ്രഖ്യാപിക്കും. ഷോർട്‌ലിസ്‌റ്റ് ചെയ്യപ്പെട്ടവർ ടർക്കിഷ് എഴുത്തുകാരിയും രാഷ്ട്രീയ നിരീക്ഷകയും പത്രപ്രവർത്തകയുമായ എസെ ടെമെൽകുറാൻ ( നേഷൻ ഓഫ് സ്ട്രേഞ്ചേഴ്‌സ് ), ബിബിസിയുടെ ചീഫ് ഇന്‍റർനാഷണൽ കറസ്പോണ്ടന്റും സീനിയർ അവതാരകയും കനേഡിയൻ പത്രപ്രവർത്തകയുമായ ലൈസ് മേരി ഡൗസെറ്റ് ( ദി ഫൈനസ്റ്റ് ഹോട്ടൽ ഇൻ കാബൂൾ: എ പീപ്പിൾസ് ഹിസ്‌റ്ററി ഓഫ് അഫ്ഗാനിസ്ഥാൻ), ചരിത്രം, കല, പത്രപ്രവർത്തനം എന്നീ മേഖലകളിലെ സ്ത്രീജീവിതങ്ങൾ കേന്ദ്രീകരിച്ചുള്ള രചനയിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നൃത്ത നിരൂപകയും ജീവചരിത്രകാരിയുമായ ജൂഡിത്ത് മക്രെൽ ( ആർടിസ്‌റ്റ്‌സ്, സിബ്ലിങ്‌സ്, വിഷനറീസ്: ദി ലൈവ്‌സ് ആൻഡ് ലവ്‌സ് ഓഫ് ജ്വെൻ ആൻഡ്ജ്വൊൺ) പോളിഷ്‐ സോവിയറ്റ്, ഫ്രഞ്ച് ആഖ്യാനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ബ്രിട്ടീഷ് എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ ജെയ്ൻ റോഗോയ്‌സ്ക (ഹോട്ടൽ എക്സൈൽ: പാരീസ് ഇൻ ദി ഷാഡോ ഓഫ് വാർ), ബ്രിട്ടീഷ് ഗവേഷകയും ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസറുമായ ഡെയ്‌സി ഫാൻകോർട്ട് ( ആർട്ട് കെയർ )എന്നിവരാണ്. പ്രസിദ്ധീകരണത്തിന്‍റെ ഏറ്റവും ആധികാരിക ഇടങ്ങളിൽ സ്ത്രീകളുടെ ശബ്ദങ്ങൾ ഇപ്പോഴും കേൾക്കപ്പെടാതെ കിടക്കുന്നതിനാൽ 2026 ലെ നോൺ-ഫിക്ഷൻ വിഭാഗത്തിനുള്ള വനിതാ സമ്മാന പ്രഖ്യാപനം ഗൗരവമേറിയ ഓർമപ്പെടുത്തലെന്നതുപോലെ സാഹിത്യ വാർത്തയുമാവും. വനിതാ പ്രൈസ് ട്രസ്റ്റ് നിയോഗിച്ച ഗവേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ നോൺ ഫിക്ഷൻ പ്രസിദ്ധീകരണത്തിൽ വ്യവസ്ഥാപിതമായ ലിംഗ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ്. പോപ്പുലർ സയൻസ് (2023-ൽ 11 ൽ നിന്ന് 2025-ൽ 22 ശതമാനമായി ഉയർന്നു), തത്ത്വചിന്ത (അഞ്ചിൽ നിന്ന് 10 ശതമാനമായി ഉയർന്നു) തുടങ്ങിയ മേഖലകളിൽ വനിതാ എഴുത്തുകാർ സ്ഥാനം പിടിക്കുന്നുണ്ട്. എന്നാലും ബിസിനസ് ആൻഡ് മാനേജ്മെന്റ് (93 ശതമാനം), കായികം (90 ശതമാനം), രാഷ്ട്രീയം ‐ സമകാലിക കാര്യങ്ങൾ (82 ശതമാനം) തുടങ്ങിയ മേഖലകളിൽ പുരുഷാധിപത്യം പുലർത്തുന്നു.
‘ഓർമയുടെയും ഭാവനയുടെയും ജീവനുള്ള ശ്വസിക്കുന്ന സൂപ്പാണ് നമ്മളെല്ലാം’
മദർ മേരി കംസ് ടു മി' സ്ത്രീയും എഴുത്തുകാരിയും എന്ന നിലകളിലെല്ലാം തന്‍റെ ജീവിതം രൂപപ്പെടുത്തിയ നിലയ്‌ക്കാത്ത പ്രചോദനവും നിതാന്ത പ്രേരണയും അവിഭാജ്യ ശക്തിയുമായ അമ്മ മേരി റോയിയുമായുള്ള സങ്കീർണങ്ങളായ ബന്ധങ്ങളാണ് അരുന്ധതി വരച്ചുകാട്ടുന്നത്. എഴുത്തിന്‍റെ ഏറ്റവും ആഴത്തിലുള്ള വേരുകൾ അമ്മയായിരുന്നു. ഈ പുസ്തകം അവരോടുള്ള ആദരവും ഏറ്റുപറച്ചിലുമാണെന്നാണ് ആ മകൾ പുരസ്കാര പ്രഖ്യാപന വേളയിൽ സൂചിപ്പിച്ചത്. 2025 ആഗസ്‌ത് 28 ന് പ്രസിദ്ധീകരിച്ച ആത്മകഥ അമ്മയുമായുള്ള അഗാധ ബന്ധത്തിലേക്കും വിയോജിപ്പും അധികാരവുമായുള്ള അസ്വസ്ഥമായ ഏറ്റുമുട്ടലുകളും ചേർന്ന് രൂപപ്പെടുത്തിയ ജീവിതത്തിലേക്കുമുള്ള തുറന്നിട്ട ജാലകമാണ്. പെണ്ണെഴുത്തിന്‍റെ ശക്തിയും ആവശ്യകതയും ഉയർത്തിയ അത് നിലവാരമുള്ള പാണ്ഡിത്യത്തോടെ എഴുതിയതും തെറ്റായ വിവരങ്ങളെ നർദാക്ഷ്യം നിരാകരിക്കുന്നതുമായെന്നാണ് 2026 ലെ സമ്മാനത്തിനായുള്ള ജഡ്ജിജ് പാനൽ ചെയർമാൻ തങ്കം എലിസബത്ത് റേച്ചൽ ഡെബ്ബണെയർ വിലയിരുത്തിയത്. പുസ്തകത്തിലുടനീളം അരുന്ധതി സ്വന്തം ജീവിതത്തെക്കാൾ മേരി റോയിയെ ചില സമയങ്ങളിൽ അവ്യക്തമായും മറ്റു ചിലപ്പോൾ സംശയാതീതമായും നിലനിൽക്കുന്ന ഒരാളായും സ്ഥാനപ്പെടുത്തി. സിറിയൻ ക്രിസ്ത്യൻ ആൺകോയ്‌മയ്‌ക്കെതിരെ പോരാടിയ പരിഷ്കർത്താവായ മേരി ഭരണകൂട അധികാരത്തിനെതിരായ റോയിയുടെ തീവ്രവാദത്തെ പ്രതിഫലിപ്പിക്കുകയുണ്ടായെന്നും സൂചനയുണ്ട്. നക്സലിസം, ആണവ ദേശീയത, ജാതി എന്നിവയുമായുള്ള ബാല്യകാല ഏറ്റുമുട്ടലുകൾ. അണക്കെട്ടുകൾ, കശ്മീർ, ഹിന്ദുത്വം എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങളുടെ അലയടി. അങ്ങനെ അടുപ്പമുള്ള വേദനയെ രാഷ്ട്രീയ ക്രോധവുമായി ലയിപ്പിക്കുന്നു. വേദനാജനകമായ ബാല്യകാല സ്‌മരണ സംബന്ധിച്ച് അരുന്ധതി എഴുതി: നമ്മളെല്ലാം ഓർമയുടെയും ഭാവനയുടെയും ജീവനുള്ള, ശ്വസിക്കുന്ന സൂപ്പാണ്, നമ്മൾ ഏതാണ് ഏതാണ് എന്നതിന്‍റെ ഏറ്റവും മികച്ച മധ്യസ്ഥർ ആയിരിക്കണമെന്നില്ല.
വെറുമൊരു ഓർമക്കുറിപ്പ് എന്നതിലുപരി സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും തന്‍റെ പോരാട്ടങ്ങളെയും മുന്നിലെത്തിക്കുകയും ചെയ്യുന്നു. മുഖ്യധാര സമൂഹത്തിന്‍റെ അംഗീകരിക്കപ്പെട്ട പതിവുവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്ന സ്ത്രീയെ ഇവിടെ കാണാം. 
കസാന്ത്സാക്കീസിന്‍റെ "റിപ്പോർട്ട് ടു ഗ്രീക്കോ’
ഇന്ത്യയിൽ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന അവരുടെ പ്രവർത്തനങ്ങളെയും ആളുകളെ പിന്തള്ളുന്ന രാഷ്ട്രീയ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിലെ പങ്കിനെയും അഭിസംബോധന ചെയ്യുന്ന അസാധാരണമായ അടരുകളുള്ള ഓർമകളുടെ സമാഹാരം കൂടിയാണ് ‘മദർ മേരി കംസ് ടു മി'.തൊണ്ണൂറുകളിലെ ഇന്ത്യയിൽ വളർന്നുവന്ന കുട്ടിയായിരുന്നതിന്‍റെ സ്വന്തം അനുഭവങ്ങളെ സമ്പന്നമായ എഴുത്താൽ പുനർനിർമിച്ചുവെന്നാണ് ‘നിർമിതം: നമ്മുടെ ഘടനകൾക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന കഥകൾ’, ‘അത് എങ്ങനെ നിർമ്മിച്ചു?’, ‘നട്ട്സും ബോൾട്ടും: ലോകത്തെ മാറ്റിമറിച്ച ഏഴ് ചെറിയ കണ്ടുപിടുത്തങ്ങൾ’ തുടങ്ങിയ വൈവിധ്യങ്ങളായ കൃതികളാൽ ശ്രദ്ധേയയായ ബ്രിട്ടീഷ്‐ ഇന്ത്യൻ എഴുത്തുകാരിയും ജഡ്‌ജിങ് പാനലംഗവുമായ റോമ അഗർവാളിന്‍റെ അടയാളപ്പെടുത്തൽ. അരുന്ധതിയുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുന്ന പുസ്തകത്തിൽ കോട്ടയത്തെ അയമനം ഗ്രാമത്തിലെ കുട്ടിക്കാലം, അവിടുത്തെ സാമൂഹിക ചുറ്റുപാടുകൾ തുടങ്ങിയവ മിന്നിമറയുന്നുണ്ട്. ‘ദി ഗോഡ് ഓഫ് സ്മാൾ തിങ്സ്' നോവലിലെ അയമനത്തിന്‍റെ മറ്റൊരു വശമാണ് തെളിഞ്ഞത്. വെറുമൊരു ഓർമക്കുറിപ്പ് എന്നതിലുപരി സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും തന്‍റെ പോരാട്ടങ്ങളെയും മുന്നിലെത്തിക്കുകയും ചെയ്യുന്നു. മുഖ്യധാര സമൂഹത്തിന്‍റെ അംഗീകരിക്കപ്പെട്ട പതിവുവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്ന സ്ത്രീയെ ഇവിടെ കാണാം. ഒരേസമയം വിപരീത മനഃസ്ഥിതികൾ പുലർത്തുന്ന ഒരാളായാണ് സ്വയം വെളിപ്പെടുത്തുന്നതും.