വായനയുടെ വേളയില്‍ ഒരു കാലിഡോസ്കോപ്പിലെന്നെപോലെ കഥയുടെ പല ഭാവതലങ്ങള്‍ മിന്നിമറയുകയും വായനക്കാര്രെ പുനര്‍വായനയിലേക്ക് നയിക്കുകയും ചെയ്യുന്ന കഥകള്‍. പ്രമേയസ്വീകരണത്തിനും ആവിഷ്കരണത്തിലും കഥകള്‍ തനതായ ഒരു ശൈലി നിലനിര്‍ത്തുന്നു.
ഓര്‍മ്മകളുടെ കാവ്യാത്മകമായ പതിഞ്ഞൊഴുകലാണ് ഈ കൃതി. ഭുതകാലം അതിന്റെ എല്ലാ നിഷ്ക്കളങ്കതയോടെയും പ്രസരിപ്പോടെയും ഇവിടെ പുനഃസൃഷ്ടിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഓര്‍മ്മയെഴുത്ത് എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ നേരെഴുത്താണിത്. ഇളംകാറ്റിലെന്നപോലെ വായനക്കാര്‍ അതില്‍ ഒഴുകി സഞ്ചിരിക്കും.
താന്‍ ജീവിക്കുന്ന കാലത്തോടും അതിന്റെ വ്യവസ്ഥാപിത ഘടനകളോടും തന്റേതായ രീതിയില്‍ കാവ്യസംവാദം നടത്തുകയാണ് ജോസഫ് ജി കരിത്തുറ. പ്രകൃതിയും സ്വപ്നങ്ങളും ജീവിതത്തിന്റെ അപ്രതീക്ഷിതമായ അസ്ഥാന്തരങ്ങളും സ്നേഹത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും സൂക്ഷ്മമായ സ്വരസ്ഥാനങ്ങളും സ്വാംശീകരിച്ചെടുത്ത് തനതായി കാവ്യാവിഷ്കാരം നടത്തുകയാണ് അദ്ദേഹം. അനുഭവങ്ങളാണ് അവയുടെ ഉള്പ്രേകരം. ആത്മാര്‍ത്ഥതയാണ് അവയുടെ മുഖമുദ്ര.