Open Forum


വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും അഭിപ്രായങ്ങളും നിലപാടുകളും പങ്കുവയ്ക്കാനുള്ള സ്വതന്ത്ര ഇടമാണ് ഓപ്പണ്‍ ഫോറം. സാഹിത്യ സാംസ്കാരിക മേഖലകളില്‍ സജീവമായ ഇടപെടലുകള്‍ ആവശ്യമായ വിഷയങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളാണ് ഓപ്പണ്‍ ഫോറത്തില്‍ നടക്കുന്നത്.  ജനുവരി - ഫെബ്രുവരി ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രസന്നരാജന്‍റെ അഭിമുഖവും  ബെന്നി ഡൊമിനിക്കിന്‍റെ ലേഖനവും സമകാലിക മലയാള നിരൂപണത്തില്‍ നിലനില്‍ക്കുന്ന ചില പ്രവണതകളെക്കുറിച്ച് ശക്തമായ ആരോപണങ്ങളുന്നയിക്കുന്നുണ്ട്. അവയുടെ വെളിച്ചത്തില്‍ കെ. സജീവ്കുമാര്‍ ഈ ലക്കത്തില്‍ "അരങ്ങൊളിയുന്ന സാഹിത്യ വിമര്‍ശനം"  എന്ന ലേഖനം എഴുതിയിട്ടുണ്ട്. മലയാളവിമര്‍ശനത്തെ ശക്തവും നിശിതവുമായ ഒരു വിചാരണയ്ക്ക് വിധേയമാക്കേണ്ട സമയം വൈകിയിരിക്കുന്നു എന്നാണ് ഇവയെല്ലാം കാണിക്കുന്നത്.


ഈ വിഷയത്തില്‍ വായനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.

അയക്കേണ്ട വിലാസം:  

editorneptuneweb@gmail.com




Comments
* The email will not be published on the website.