ഉടല്‍ ഒരു സമസ്യയാണ്. ഉടല്‍ സ്ത്രീയുടേതാകുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. പെണ്ണിന്റെ ആന്തരിക സ്വത്വത്തെ നിരാകരിക്കുകയും പെണ്ണെന്നാല്‍ ഉടല്‍ മാത്രമാണ് എന്ന് കരുതുകയും ചെയ്യുന്ന ആണത്ത ബോധത്തിനെതിരേ സര്‍ഗാത്മകമായ കലാപം അഴിച്ചുവിടുന്ന നോവലാണ് ഉടല്‍ത്തിറ. ഒരേ സമയം ഭൂതകാലത്തിന്‍റെയും വര്‍ത്തമാനകാലത്തിന്‍റെയും ആത്മാവിനെ തൊട്ടറിയുകയും ഭാവിയെക്കുറിച്ചുള്ള വിപല്‍സൂചനകള്‍ നല്‍കുകയും ചെയ്യുന്ന ഈ നോവല്‍ മലയാള ഭാവനയില്‍ ശരിയായ ഇരിപ്പിടം ഉറപ്പിക്കുന്നു.